തലതിരിഞ്ഞ് കറങ്ങുന്ന വിചിത്ര ഗ്രഹം; നിഗൂഢതകള്‍ തേടി ശാസ്ത്രലോകം
സൗരയൂഥത്തില്‍ നെപ്റ്റ്യൂണിനുമപ്പുറം നിഗൂഢതകള്‍ ഒളിപ്പിച്ച് ഒരു വിചിത്ര ഗ്രഹം കറങ്ങിനടപ്പുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍.
സൗരയൂഥത്തില്‍ നെപ്റ്റ്യൂണിനുമപ്പുറം നിഗൂഢതകള്‍ ഒളിപ്പിച്ച് ഒരു വിചിത്ര ഗ്രഹം കറങ്ങിനടപ്പുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍. മറ്റു ഗ്രഹങ്ങളെ പോലെയല്ല ഇവന്‍. ഏറ്റവും പ്രധാന പ്രത്യേകത, മറ്റു ഗ്രഹങ്ങള്‍ കറങ്ങുന്ന ദിശക്ക് എതിര്‍ ദിശയിലേക്കാണ് ഇവന്‍ ഭ്രമണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിമതന്‍ എന്ന് അര്‍ത്ഥം വരുന്ന ചൈനീസ് വാക്കായ നിക്കു എന്ന്
പുതിയ ഗ്രഹത്തിന് പേരിടുകയും ചെയ്തു.
നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ എട്ടാമനായ നെപ്റ്റ്യൂണിനുമപ്പുറം കനത്ത
ഇരുള്‍ നിറഞ്ഞ ദുരൂഹമായ മറ്റൊരു ലോകമുണ്ടെന്ന ശാസ്ത്രലോകത്തിന്റെ
സംശയത്തിന് അടിവരയിടുന്നതാണ് ഈ വിചിത്ര ഗ്രഹത്തിന്റെ കണ്ടെത്തല്‍. ഏറെ
നാളത്തെ നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ഈ വിചിത്ര ഗ്രഹത്തിന്റെ സാന്നിധ്യം
ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. നെപ്റ്റ്യൂണിന് പുറത്ത് തണുപ്പും ഇരുട്ടും
നിറഞ്ഞ സ്ഥലത്ത് ശാസ്ത്രലോകത്തെ കാത്തിരിക്കുന്നത് വന്‍ദുരൂഹതകളാണെന്ന്
ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. കാലിഫോര്‍ണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. നിക്കുവിന്റെ സ്വഭാവവും
ചുറ്റിത്തിരിയലുമൊക്കെ വിചിത്രമാണെങ്കിലും ഇതിനെ ക്കുറിച്ച് കാര്യമായ
വിശദീകരണങ്ങളൊന്നും നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒമ്പതാം
ഗ്രഹമെന്ന് ഇപ്പോഴെ വിളിക്കുന്നുണ്ടെങ്കിലും നിക്കു യഥാര്‍ഥത്തില്‍
എന്താണെന്ന് പറയാനും ഇവര്‍ക്കാകുന്നില്ല. എന്നാല്‍ നിക്കു ഒരു തടിയന്‍ ഐസ്
ഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍....