ശ്രീ വൈദ്യനാഥ സ്ഥപതി (1905- 1964)
The Legacy of Great Sculptors
Part- 1
ഭാരതത്തിന്റെ വിശിഷ്ടമായ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നേർസാക്ഷ്യങ്ങളാണ് രാജ്യത്തു അങ്ങോളം ഇങ്ങോളം നിലനിൽക്കുന്ന മഹാ നിർമ്മിതികളായ പുരാതന ക്ഷേത്രങ്ങളൊക്കെയും.
കൊണാർക്കിലെ സൂര്യ ക്ഷേത്രം, ഖജുരാഹോ സമുച്ഛയങ്ങൾ, മധുര മീനാക്ഷി തുടങ്ങി പതിനായിരക്കണക്കിന് മഹാ ക്ഷേത്രങ്ങൾ നമ്മുടെ പൂർവികർ പുലർത്തിയ ശാസ്ത്ര വൈദഗ്ധ്യത്തെയും സാങ്കേതിക മികവിനെയും സൂചിപ്പിക്കുന്നു.
ഈ മഹാ നിർമ്മിതികളുടെ ശില്പ/നിർമ്മാണ ചാരുത കണ്ടു അത്ഭുതപ്പെടുമ്പോഴും അവ നിർമ്മിച്ച മഹാരഥന്മാരെ ആരും ഓർക്കാറില്ല എന്നതാണ് വാസ്തവം. വിശ്വകർമ്മ പരമ്പരയിലെ മഹാ ശിൽപികൾ ആണ് ഭാരത ചരിത്രത്തിനു മിഴിവേകിയ ഈ നിർമ്മിതികൾ നമുക്ക് സമ്മാനിച്ചത്.
ആ പരമ്പരയിലെ ഒരു ശില്പിയെ ഇവിടെ പരിചയപ്പെടുത്താം.
തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച കുഞ്ചരമല്ലൻ രാജ രാജ രാമ പെരുംതച്ചന്റെ 36-ആം തലമുറക്കാരൻ ആണ് ശ്രീ വൈദ്യനാഥ സ്ഥപതി (see pic).
സ്താപത്യ വേദത്തിലും സംസ്‌കൃതത്തിലും വേദ ഉപനിഷത്തുകളിലും അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹം ഇന്ത്യയിൽ അങ്ങോളം ഇങ്ങോളവും ശ്രീ ലങ്കയിലും വിശേഷങ്ങളായ പല ക്ഷേത്രങ്ങളും സ്മാരകങ്ങളും നിർമ്മിച്ചിട്ടുണ്ട്.
ചെന്നൈയിൽ അടയാറിലെ പ്രസിദ്ധമായ ഗാന്ധി സ്മാരകം, തിരുവണ്ണാമലയിലെ രമണ മഹാ ഋഷിയുടെ ആശ്രമത്തിലെ മഹാക്ഷേത്രവും ധ്യാന മണ്ഡപവും അവയിൽ ചിലതു.
അതി ശ്രേഷ്ഠരായ ശില്പികളുടെ കുലത്തിൽ 1905-ഇൽ തമിഴ് നാട്ടിലെ ശിവഗംഗ ജില്ലയിൽ തിരുപ്പത്തൂരിൽ ജനിച്ച ശ്രീ വൈദ്യനാഥ സ്ഥപതിക്കു 1963-ഇൽ കേന്ദ്ര സർക്കാർ ശില്പഗുരു അവാർഡ് നൽകി ആദരിച്ചു.
അദ്ദേഹത്തിന്റെ അച്ഛൻ മകിഴവനം സ്ഥപതിയും മഹാ ശില്പി ആയിരുന്നു.
ശ്രീ മകിഴവനം സ്ഥപതി ശ്രീലങ്കയിൽ പണിത പൊന്നമ്പല വാണേശ്വരർ ക്ഷേത്രത്തിന്റെ ചിത്രം ഇവിടെ ചേർത്തിട്ടുണ്ട്. ഈ ക്ഷേത്രം പണിയാൻ അച്ഛനെ സഹായിച്ചു കൊണ്ടാണ് ശ്രീ വൈദ്യനാഥ സ്ഥപതി കുലത്തൊഴിലിലെ ബാല പാഠങ്ങൾ അഭ്യസിച്ചത്.