OK
ഇംഗ്ലീഷിൽ കൂടാതെ വിവിധ ഭാഷകളിലും ഉൾപ്പെടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കുന്ന ഒരു വാക്കാണ് എല്ലാം ശരി എന്നർത്ഥത്തിലുള്ള ok. ഈ രണ്ടക്ഷരത്തിന്റെ ഉൽഭവത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. അമേരിക്കയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്ന ആൻഡ്രു ജാക്സന്റെ അക്ഷരജ്ഞാനമില്ലായ്മ വെളിപ്പെടുത്താനുള്ള ഉദാഹരണമായിട്ടായിരുന്നു ആദ്യകാലത്ത് ഇത് പറഞ്ഞിരുന്നത്. അദ്ദേഹം ഔദ്യോഗിക രേഖകളിൽ എല്ലാം ശരിയെന്നർത്ഥത്തിൽ orl korrect എന്നതിന്റെ ചുരുക്കമായി ok
എന്നെഴുതുമായിരുന്നത്രെ. all correct എന്നതിനു പകരം വിവരക്കുറവുമൂലം orl korrect എന്നാണെഴുതുന്നതെന്നും അതിനെ ചുരുക്കിയാണ് ok എഴുതുന്നതെന്നുമാണ് പറച്ചിൽ.1832 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജാക്സന്റെ അജ്ഞതയ്ക്ക് ഉദാഹരണമായി എതിരാളികൾ ok യ്ക്കു കാര്യമായ പ്രചാരണം നൽകിയത്രെ.
അതേസമയം ജാക്സന്റെ പിൻഗാമിയായ മാർട്ടിൻ വാൻ ബ്യൂറനിൽ നിന്നാണ് ok വന്നതെന്ന് പുതിയ ചരിത്രം.1840 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബ്യൂറനെ പിന്തുണയ്ക്കാൻ ന്യൂയോർക്കിൽ ഡമോക്രാറ്റിക് ഒകെ ക്ലബ് ഉണ്ടായിരുന്നുവത്രെ. ബ്യൂറൻ ജനിച്ചത് ന്യൂയോർക്കിലെ കിൻഡർഹുക്ക് ഗ്രാമത്തിലായിരുന്നു. അതിനാൽ അദ്ദേഹത്തെ ഓൾഡ് കിൻഡർഹുക്ക് എന്ന് വിളിച്ചിരുന്നതായും അതിൽ നിന്നാണ് ok യും ok ക്ലബും ഉണ്ടായതായും പറയുന്നു. ചരിത്രപരമായി 1840 ൽ ഉൽഭവിച്ച ഈ പദം ഒന്നാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലും രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ ബ്രിട്ടീഷ് സൈനികർ ലോകത്തിന്റെ ഇതരഭാഗങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു.

കടപ്പാട്