വിവിധ മനുഷ്യവർഗ്ഗങ്ങളിൽപ്പെടുന്ന മനുഷ്യരെ മൃഗശാലകളിൽ മൃഗങ്ങളെയെന്ന പോലെ പ്രദർശിപ്പിച്ചിരുന്നതിനെയാണ് Human zoos എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും നീഗ്രോകൾ, പിഗ് മികൾ ,എക്സിമോകൾ ,ആദിമ നിവാസികൾ എന്നിവരെയാണ് ഇങ്ങനെ പ്രദർശിപ്പിച്ചിരുന്നത്.19, 20 നൂറ്റാണ്ടുകളിൽ പോലും ഇത് നിലനിന്നിരുന്നുവെന്നതാണ് വിരോധാഭാസമായ ഒരു വസ്തുത.
തങ്ങളുടെ സംസ്ക്കാരം മറ്റുള്ളവരിൽ നിന്നും ഉയർന്നതാണെന്ന് കാണിക്കുവാൻ കൂടിയായിരുന്നു
Human zoos നടത്തിയിരുന്നത്.
തദ്ദേശീയരായ അമേരിക്കൻ വംശജരെ സ്പെയിനിൽ കാഴചയ്ക്ക് നിരത്തുവാനായി കൊളംബസ് കൊണ്ടുവന്നിരുന്നതായി ചരിത്ര രേഖകളുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ നവോത്ഥാന കാലത്ത് വത്തിക്കാനിൽ Cardinal Hippolytus Medici ഇത്തരമൊരു Human zoo നടത്തിയിരുന്നതാവണം ആദ്യത്തെ Human zoo.
പടിഞ്ഞാറൻ അർദ്ധഗോളത്തിൽ Mexico യിലെ Moctezuma പ്രദേശത്ത് കുള്ളൻമാർ ,കൂനൻ മാർ ,ആൽബിനോ വളരെയധികം വെളുപ്പ് നിറമുള്ള രോഗം എന്നിവരെ ഉൾക്കൊള്ളുന്ന Human zoo നിലനിന്നിരുന്നു.
ചില പ്രത്യേക ശാരീരിക പ്രകൃതിയുള്ള, സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യരെ പൂർണ്ണ നഗ്നരായി പ്രദർശിപ്പിച്ചിരുന്നുവെന്നത് മനുഷ്യ മനസ്സിൻ്റെ ഇരുണ്ട വശങ്ങൾ വെളിവാക്കുന്നതാണ് . യൂറോപ്പിലെ പ്രമുഖ നഗരങ്ങളായParis, Hamburg,Antwerp, Barcelona, London, Milan, Warsaw എന്നിവിടങ്ങളിൽ Human zoo നിലനിന്നിരുന്നു.
1906 ൽ ന്യൂയോർക്കിൽ Bronx മൃഗശാലയിൽ കോംഗോ പിഗ്മി [Congolese pygmy] Ota Benga യെ മനുഷ്യക്കുരങ്ങുകൾക്കും ,ചിമ്പാൻസികൾക്കുമൊപ്പം പ്രദർശിപ്പിച്ചിരുന്നത് വൻ വിവാദമായിരുന്നു.കറുത്ത
മനുഷ്യര് യൂറോപ്യരുടെ കൌതുക കണ്ണുകളെ
ആകര്ഷിച്ചിരുന്നു. 20 കാരിയായ സാറ 1810 ല്
ചതിയില് പെട്ട് ലണ്ടനില് എത്തിപ്പെടുകയും ഒരു
മൃഗക്കടുത്തുകാരന് അവളെ പ്രദര്ശന വസ്തുവാക്കുകയും
ചെയ്തിരുന്നു. 1974 വരെ അവളുടെ ശരീരത്തിന്റെ
ഭാഗങ്ങളും തലച്ചോറും പ്രദര്ശന
വസ്തുവായിരുന്നു. 2001 ല് നെല്സന്മണ്ടേലയുടെ
അഭ്യര്ത്ഥനയെ തുടര്ന്നാണ് അവ സംസ്കരിക്കപ്പെട്ടത്.. യൂറോപ്പിൽ ഈ ക്രൂര വിനോദം നിര്ത്തലാക്കിയത് ഹിറ്റ്ലർ ആയിരുന്നു...
കൊളോണിയൽ കാലത്ത് തങ്ങളുടെ കോളനിയിലെ മനുഷ്യരോട് മൃഗങ്ങളോട് പെരുമാറുന്നതിലും ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന വസ്തുത മനുഷ്യരാശിയുടെ ഇരട്ട മുഖം വ്യക്തമാക്കുന്നു.
സഹജീവികളോട് ഓരോ മനുഷ്യരും പ്രയോഗിക്കുന്ന പ്രകടമായ ക്രൂരതയും ,മനുഷ്യ യുക്തിയുടെ അന്ധതയും വെളിവാക്കുന്ന പല സംഭവങ്ങളിൽ ഒന്നായി Human zoos വിലയിരുത്തപ്പെടുന്നു.