A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആകാശത്തിൽ രണ്ടാം സൂര്യൻ ഉദിച്ചപ്പോൾ : യു എസ് ഇന്റെ സ്റ്റാർഫിഷ് പ്രൈമ് ( Starfish Prime) ബഹിരാകാശ ഹൈഡ്രെജെൻ ബോംബ് പരീക്ഷണം

ആകാശത്തിൽ രണ്ടാം സൂര്യൻ ഉദിച്ചപ്പോൾ : യു എസ് ഇന്റെ സ്റ്റാർഫിഷ് പ്രൈമ് ( Starfish Prime) ബഹിരാകാശ ഹൈഡ്രെജെൻ ബോംബ് പരീക്ഷണം

ഇപ്പോൾ നിലവിലുള്ള സുപ്രധാനമായ അന്താരാഷ്‌ട്ര ഉടമ്പടികളിൽ ഒന്നാണ് ഔട്ടർ സ്പേസ് ട്രീറ്റി (Outer Space Treaty ) . നൂറിലധികം പ്രമുഖ രാജ്യങ്ങൾ ഒപ്പുവച്ച ഈ കരാർ പ്രകാരം ബഹിരാകാശത്തു അണ്വായുധങ്ങൾ വിന്യസിക്കുനന്തോ ആണവ പരീക്ഷണങ്ങൾ നടത്തുന്നതോ നിയമവിരുദ്ധമാണ് .1967 ലാണ് ഈ കരാർ ഉടലെടുത്തത് . കുറവുകൾ പലതുണ്ടെങ്കിലും ഇപ്പോൾ അര നൂറ്റാണ്ടു പിന്നിട്ട ഈ കരാർ ബഹിരാകാശത്തിലെ ആണവ ആയുധ വ്യാപനത്തിനും പരീക്ഷണങ്ങൾക്കും തടയിട്ടിട്ടുണ്ട് .
.
ഔട്ടർ സ്പേസ് ട്രീറ്റി നിലവിൽ വരുന്നതിനു മുൻപ് യു എസ് ഉം സോവ്യറ്റ് യൂണിയനും ബഹിരാകാശത്തെ അനേകം ആണവ പരീകഷണങ്ങൾ നടത്തിയിട്ടുണ്ട് . അവയിൽ അനേകം തെർമോ നുകളെയർ ( ഹൈഡ്രേ ജെൻ ബോംബ് ) പരീക്ഷണങ്ങളും ഉൾപ്പെടും .
.
അറുപതുകളുടെ ആദ്യ വർഷങ്ങളിൽ ഇത്തരം അനേകം പരീക്ഷണങ്ങൾ നടത്തപ്പെട്ടു . അവയിൽ ഏറ്റവും സ്‌ഫോടക ശേഷിയുള്ളതാണ് 1962 ജൂലൈ ഒൻപതിന് യു എസ് ഹവായ് ദ്വീപുകൾക്കടുത്ത ശാന്ത ശാന്തസമുദ്രത്തിനു 400 കിലോമീറ്റർ മുകളിൽ വച്ച് നടത്തിയ സ്റ്റാർഫിഷ് പ്രൈമ് എന്ന ഹൈഡ്രേജെൻ ബോംബ് പരീക്ഷണം . ഇന്നേവരെ ബഹിരാകാശത്തു വച്ച് നടത്തപ്പെട്ട ഏറ്റവും വലിയ മനുഷ്യ നിർമിത സ്ഫോടനമായിരുന്നു അത് . പ്രാദേശിക സമയം രാത്രി പതിനൊന്നു മണിക്ക് ശേഷം നടത്തിയ ഈ സ്ഫോടനത്തിന്റെ ഭലമായി ഹവായ് ദ്വീപ് കൾക്കുമുകളിൽ ആയി പാതിരാവിൽ മറ്റൊരു സൂര്യൻ ഉദിച്ചുയർന്ന പ്രതീതിയുണ്ടായി .
.
യു എസ് ഇന്റെ തോർ (Thor ) റോക്കറ്റാണ് W49 എന്ന തരത്തിലുള്ള പരീക്ഷണ ഹൈഡ്രെജൻ ബോംബിനെ ബഹിരാകാശത്തെ എത്തിച്ചത് . ഏകദേശം 1.5 മെഗാ ടൺ ആയിരുന്നു വിസ്ഫോടനത്തിന്റെ കണക്കാക്കപ്പെട്ട ശക്തി .
.
ബഹിരാകാശത്തു വച്ച് നടന്ന സ്ഫോടനനമായതിനാൽ ഈ സ്‌ഫോടനത്തിന്റെ മർദ തരംഗങ്ങളോ ആണവ വികിരണമോ ഭൂമിയിൽ എത്തിയില്ല . എന്നാൽ ഈ സ്ഫോടനം സൃഷ്‌ടിച്ച വിദ്യുത് കാന്തിക സ്ഫോടന തരംഗങ്ങൾ ( electromagnetic pulse (EMP) ) പ്രതീക്ഷിച്ചത്തിലും വളരെ വലുതായിരുന്നു ഈ വിദ്യുത് കാന്തിക സ്ഫോടന തരംഗങ്ങൾ ഹവായ് ദ്വീപുകളിലെ വാർത്താവിനിമയ ബന്ധനങ്ങളും വൈദുതി വിതരണവും താറുമാറാക്കി . ഈ ആണവ സ്ഫോടനം താഴ്ന്ന ഭ്രമണ പഥത്തിൽ നിലകൊണ്ട ചില ഉപഗ്രഹങ്ങളെ പ്രവർത്തന ക്ഷമമല്ലതാക്കിയതായും പറയപ്പെടുന്നു . ഈ സ്ഫോടനം സൃഷ്‌ടിച്ച എലെക്ട്രോണുകൾ അനേക വര്ഷം ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ പ്രഭാവത്തിൽ ഭൂമിക്കുചുറ്റും വലിയ രൂപത്തിൽ വിന്യസിക്കപ്പെട്ടു . ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ ടെൽസ്റ്റാർ ഉൾപ്പെടെ ഏതാനും ഉപഗ്രഹങ്ങൾ കൂടി ഈ സ്‌ഫോടനത്തിന്റെ അനന്തരഫലമായി കേടായി എന്ന് പറയപ്പെടുന്നു .എല്ലാ അർത്ഥത്തിലും സമീപങ്ങളായ ഉപഗ്രഹങ്ങളാണ് ഈ സ്ഫോടനത്തിന്റെ ദുഷ്‌ഫലം ഏറ്റവും അനുഭവിച്ചത് . ഈ സ്ഫോടനം ഔട്ടർ സ്പേസ് ട്രീറ്റിയുടെ ചർച്ചകൾക്ക് ആക്കം കൂട്ടി എന്ന് പറയാതെ തരമില്ല . ബഹിരാകാശ ആണവ പരീക്ഷണങ്ങൾ കൃത്രിമ ഉപഗ്രഹങ്ങൾക്ക് ഉണ്ടാക്കിയേക്കാവുന്ന കേടുപാടുകൾ സ്റ്റാർഫിഷ് പ്രൈമ് സ്ഫോടനത്തിലൂടെ വന്ശക്തികൾക്ക് ശരിക്കും ബോധ്യപ്പെട്ടു . അതിനാൽ തന്നെ സ്റ്റാർഫിഷ് പ്രൈമ് സ്ട്രിഷ്ടിച്ചതിനേക്കാൾ വലിയ ഒരു കൃത്രിമ സൂര്യൻ പിന്നീട് ബഹിരാകാശത്തിൽ സൃഷ്ടിക്കപ്പെട്ടില്ല
.--
ചിത്രം : സ്റ്റാർഫിഷ് പ്രൈമ് ( Starfish Prime) ബഹിരാകാശ ഹൈഡ്രെജെൻ ബോംബ് പരീക്ഷണം സൃഷ്‌ടിച്ച നൈമിഷികമായ കൃത്രിമ സൂര്യൻ ., ഹവായിൽ നിന്നും എടുത്ത ചിത്രം : ചിത്രം കടപ്പാട് വിക്കി മീഡിയ കോമൺസ്
--
ref
1.http://blogs.discovermagazine.com/…/the-50th-anniversary-o…/
2.https://www.youtube.com/watch?v=cE4R5R3m0OI
3.https://en.wikipedia.org/wiki/Outer_Space_Treaty
4.https://www.smithsonianmag.com/…/going-nuclear-over-the-pa…/
5.http://www.bbc.com/…/20150910-the-nuke-that-fried-satellite…
--
This is an original work no part of it is copied from elsewhere-rishidas s