ടൈം ട്രാവൽ എന്ന് കേൾക്കുമ്പോൾ ” back to the future ” എന്ന സിനിമയാണ് മനസ്സിൽ വരുന്നത്. നായകൻ ടൈം മെഷീൻ ഉപയോഗിച്ചു 25-30 വർഷം പിന്നോട്ടു പോകുന്നു. അവിടെ കോളേജിൽ പഠിക്കുന്ന അച്ഛനേയും അമ്മയേയും കൂട്ടി മുട്ടിക്കുന്നു. അങ്ങനെ നടക്കാനിരിക്കുന്ന സംഭവം പലതും മാറ്റിമറിക്കുന്നു. പക്ഷെ അതൊക്കെ കഥയിലും, സിനിമയിലും മാത്രമേ നടക്കൂ. അതിൽ എവിടെയാണു തെറ്റുപറ്റിയതു എന്ന് നോക്കാം.
നമ്മൾ കാണുന്ന ലോകം എന്താണു ? സ്പേസ് & ടൈം.
സ്പേസ് = നീളം, വീതി, ഉയരം. ( 3 ഡയമെൻഷൻ ) പിന്നെ നാലാമത്തേത് സമയം. നമ്മൾ കാണുന്ന എല്ലാ വസ്തുക്കളേയും നമുക്ക് ” ഇന്ന സ്ഥലത്ത് ഇന്ന സമയത്ത് ഒരു വസ്തു ഉണ്ടായിരുന്നു ” എന്ന് പറയാം.
സമയം മാറിയാൽ വസ്തുവിന് സ്ഥാനമാറ്റം ഉണ്ടാവാം. അപ്പോൾ 4 ഡയമെൻഷൻ എന്ന് പറയാം.
8 ഡയമെൻഷൻ വരെ ഉണ്ടു എന്ന് ചിലർ വാദിക്കുന്നു. നമ്മുടെ കംപ്യുട്ടർ ഗെയിം ” പാക്മാൻ ” ഒരു ഉദാഹരണം.
പാകമാണ് മുന്നോട്ടും പിന്നോട്ടും, ഇടത്തേക്കും, വലത്തേക്കും നീങ്ങാം. എന്നാൽ മുകളിലേക്കു നീങ്ങാൻ കഴിയില്ല. പാക്മാനെ സംബന്ധിച്ചിടത്തോളം വെറും 2 ഡയമെൻഷനേ ഉള്ളൂ. പക്ക്മാനു 2 ഡയമെൻഷൻ മാത്രം മനസ്സിലാക്കാൻ കഴിയുന്നപോലെ നമ്മുടെ തലച്ചോറിനു വെറും 4 ഡയമെൻഷൻ മനസ്സിലാക്കാനുള്ള കഴിവേ ഉള്ളൂ.
സിനിമയിൽ നായകൻ 25 വർഷം പിന്നോട്ട് പോവുന്നു. നായകനു ചുറ്റും ഉള്ളതെല്ലാം പിന്നോട്ട് പോവുന്നു. പക്ഷെ നായകൻ മാത്രം പിന്നോട്ട് പോവുന്നില്ല. അവിടെയാണു തെറ്റു. സമയം പിന്നോട്ട് പോകാം. അപ്പോൾ അതിനു ചുറ്റും ഉള്ളതെല്ലാം പിന്നോട്ട് പോവണം. നായകനും ( നായകനൊപ്പം നായകൻറെ വയസ്സും കുറയണം). അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തിലേക്കോ, വരും കലത്തിലേക്കോ നമ്മൾ പോയി കണ്ടു മനസ്സിലാക്കി നമ്മുടെ ഭാവി തിരുത്താനൊന്നും സാധിക്കില്ല.
* കേരളത്തിൽ നിന്നും ദുബായ്ക്ക് വരുന്ന ഒരാൾക്ക് 90 മിനിറ്റ് ലാഭം ( കുറവു ) കിട്ടുന്നു.
എന്നാൽ അയാൾ ദുബായിൽ നിന്നും തിരിച്ചു കേരളത്തിലേക്കു പോവുമ്പോൾ 90 മിനിറ്റ് നഷടം ആവുന്നു.
* ദുബായില്നിന്നു 10 മണിക്കു കുവൈറ്റിൽ-ലേക്ക് പോകുന്ന ആൾ 9:30 നു ( ലോക്കൽ സമയം ) കുവൈറ്റിൽ എത്തുന്നു ( പുറപ്പെട്ടതിനും അര മണിക്കൂർ മുന്നേ ! ) എന്നാൽ കുവൈറ്റിൽ നിന്നും 10 മണിക്കു ദുബായ്ക്ക് പോവുന്ന ആൾ 11:30 നു മാത്രമേ എത്തൂ !
* സ്പേസിൽ യാത്രപോകുന്ന യാത്രികർക്ക് സമയം കുറച്ചു നഷ്ടമാകുന്നു. തിരിച്ചു അവർ ഭൂമിയില ഇറങ്ങുംബോൾ അത് തിരികെ കിട്ടുന്നു.
* പ്രകാശ വേഗതയിൽ യാത്ര ചെയ്‌താൽ സമയം പോകില്ല. വാച്ചിലെ സൂചി ചലിക്കില്ല.
* ബ്ലാക്ഹോളിൽ ചെന്നാലും സമയം സമയം പോകില്ല. വാച്ചിലെ സൂചി ചലിക്കില്ല.
* സമയം തുടങ്ങുന്നതു ബിഗ്ബാങ്ങിനോപ്പം എന്നാണു നമ്മൾ കരുതുന്നത്. അതിനു മുൻപ് സമയം എന്നൊന്ന് ഇല്ലായിരുന്നു !
പൊതുവായി പറഞ്ഞാൽ വസ്തുക്കളുടെ ഭാരത്തിനു / ഗുരുത്വാകർഷണത്തിനു അനുസരിച്ചു സമയത്തിന് / വാച്ചിന്റെ സൂചിയുടെ കറക്കതിന്റെ വേഗതയ്ക്ക് മാറ്റം വരും. ഗുരുത്വാകർഷണം കൂടുമ്പോൾ സമയത്തിന്റെ വേഗത ( വാച്ചിലെ സൂചിയുടെ വേഗത ) കുറയും. ഗുരുത്വാകർഷണം കുറയുംബോൾ സമയത്തിന്റെ വേഗത കൂടും. എന്നുവച്ചാൽ വസ്തുക്കളുടെ / ഗുരുത്വാകർഷണത്തിന്റെ മറ്റൊരു രൂപമാണു സമയം എന്ന് പറയാം.
ബ്ലാക് ഹോളിലെ സമയത്തിന്റെ വേഗത പൂജ്യം ( 0) ആയും, ഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ ഭാഗത്തെ ( ഗാലക്സികൾക്കു ഇടയ്ക്കുള്ള ശൂന്യ പ്രദേശം ) സമയത്തിന്റെ വേഗത അനന്ദം ( infinitive ) ആയും, നമ്മുടെ ഭൂമിയിൽ ഉള്ള സമയത്തിന്റെ വേഗത 1 എന്നും എടുക്കാം. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഈ കാണുന്ന ലോകത്തിലെ വസ്തുക്കളും സമയവും ഒക്കെ ഒന്നാണു. ( ഒന്നിന്റെ പല ഡയമെൻഷനുകൾ )
ഗുരുത്വാകർഷണത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചു സമയത്തിന്റെ വേഗതയിലും മാറ്റം വരുന്നു എന്ന് പറഞ്ഞല്ലോ. നമ്മുടെ ഭൂമിയിൽത്തന്നെ ഭൂമദ്യരേഖയിലും, ധ്രുവങ്ങളിലും ഗുരുത്വാകർഷണത്തിൽ ചെറിയ മാറ്റം ഉണ്ടു. എന്തിനു നമ്മൾ ഓരോരുത്തര്ക്കു ചുറ്റും തന്നെ ചെറിയ മാറ്റം ഉണ്ടു. പക്ഷെ അതുമൂലം വരുന്ന സമയ വിത്യാസം 50 വർഷത്തിൽ ഏതാനും മില്ലി സെക്കന്റു മാത്രം. എന്നാൽ നമ്മുടെ ബഹിരാകാശത്തു ചുറ്റുന്ന GPS സാറ്റലറ്റ് ഭൂമിയിൽ നിന്നും കുറച്ചു ദൂരെ (20,000 km )ആയതിനാൽ അതിലെ സമയം ഭൂമിയിലേതിനേക്കാൾ കൂടുതൽ വേഗത്തിൽ നീങ്ങുന്നു ! ഭൂമിയിലെ സമയവുമായി ഒത്തുപോകുവാൻ അതിലെ വാച്ചു ദിവസവും 50 മൈക്രോ സെക്കന്റു നമ്മൾ പിന്നോട്ടു ആക്കുന്നു !
നമ്മൾ കാണുന്ന നമ്മുടെ ലോകം ആണു ” universe “.
പക്ഷെ നമ്മൾ കാണാത്ത പല ലോകങ്ങൾ നമുക്ക് ചുറ്റും നമ്മോടൊപ്പം ( parallel ) ഉണ്ടു എന്നും ചിലർ വാദിക്കുന്നു. അതിനു ” multiverse ” എന്ന് പറയും. നമുക്ക് ചുറ്റും, നമ്മോടൊപ്പം ഒന്നിൽ അധികം പ്രപഞ്ജങ്ങൾ !. “ interstellar ” എന്ന സിനിമയിൽ അതുപോലൊന്ന് കാണിക്കുന്നുണ്ട്.
നക്ഷത്രാന്തര യാത്ര കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തുന്ന നായകൻ മറ്റൊരു പാരലൽ യൂണിവേർസിൽ ആയിപ്പോകുന്നു. അദ്ദേഹത്തിനു എല്ലാം കാണാം. എന്നാൽ മറ്റുള്ളവർക്കു അദ്ദേഹത്തെ കാണാൻ സാധിക്കുന്നില്ല.
ഇവിടെ നിന്നുകൊണ്ടുതന്നെ നമുക്ക് അതിലേക്കു പോയി തിരിച്ചു വരാം. അതിനായി ഭീമമായ ഊർജ്ജം വേണം എന്നുമാത്രം. ഇതു ഒരു കോണ്‍സെപ്റ്റ് മാത്രം.
ഇതിൽ വളരെ ലളിതമായ ഒന്നാണു ” വേഗത ” ഉപയോഗിച്ചുള്ള ടൈം ട്രാവലിംഗ് .
നമ്മിൽനിന്നും വേഗത്തിൽ അകന്നുപോകുന്ന വസ്തുക്കളിൽ സമയം പതുക്കയേ നീങ്ങൂ. വസ്തുവിന്റെ വേഗത കൂടുമ്പോൾ സമയത്തിന്റെ വേഗത കുറയുന്നു. വസ്തുവിന്റെ വേഗത ഉണ്ടാക്കുവാൻ ഇന്ധനോർജ്ജം വേണം. കൂടുതൽ വേഗതയ്ക്ക് കൂടുതൽ ഊര്ജ്ജം. ഒരു വസ്തുവിന് കൈവരിക്കാവുന്ന മാക്സിമം വേഗത എന്നത് പ്രകാശത്തിന്റെ വേഗതയായ 3 ലക്ഷം കിലോമീറ്റർ/ സെക്കന്റ് ആണു. പ്രകാശത്തിന്റെ വേഗത്തിൽ നമ്മിൽനിന്നും അകലുന്ന വസ്തുവിൽ നമ്മെ അപേക്ഷിച്ചു സമയം ചലിക്കില്ല. എന്നാൽ ഒരു സാറ്റലറ്റിനു പ്രകാശത്തിന്റെ 10% വേഗത എങ്കിലും കൈവരിക്കാനായി ഭൂമിയിലെ സകല ഊർജ്ജവും വേണ്ടിവരും.
അറിഞ്ഞോ അറിയാതെയോ നമ്മൾ ടൈം ട്രാവലിംഗ് ചെയ്യുന്നുണ്ട്. അതല്ലാതെ സിനിമയിലെപോലെ കാലങ്ങൾ പിന്നോട്ടുപോയി സംഭവങ്ങൾ മാറ്റിമറിക്കനോ, വരും കാലം പോയി കണ്ടു മനസ്സിലാക്കി അതനുസരിച്ചു പ്രവർത്തിക്കനോ ഇപ്പൊ നമുക്ക് എന്തായാലും സാധിക്കില്ല. ഭാവിയിൽ ചിലപ്പൊ പറ്റിയേക്കും.
Crdt byjuraj