ശവക്കിണർ അഥവാ ''ടവർ ഓഫ് സൈലൻസ്
പാഴ്‌സികളുടെ ഇടയില്‍മരണവുമായി ബന്ധപ്പെട്ട വളരെ (പധാനപ്പെട്ട ഒരു വസ്തുതയാണ് നിശബ്ദഗോപുരങ്ങള്‍. അറബിയില്‍ ‘ദഖ്മ’ എന്നറിയപ്പെടുന്ന നിശബ്ദഗോപുരങ്ങള്‍ മുംബൈയിലെ മലബാര്‍ കുന്നിലാണ് സ്ഥിതിചെയ്യുന്നത്. മറ്റൊരു മതത്തിലും കണ്ടുവരാത്ത തികച്ചും വിഭിന്നമായ ഒരാചാരമാണ് മരണകാര്യത്തില്‍ ഇവര്‍ പിന്തുടരുന്നത്.
ഏതെങ്കിലും ഒരു പാഴ്‌സി മതവിശ്വാസി മരിച്ചാല്‍ ആ ശവശരീരം അലങ്കരിച്ച ശവമഞ്ചത്തിലാക്കി ദഖ്മയില്‍ എത്തിക്കുന്നു. ശവശരീരം അവിടെ വച്ചശേഷം കൊണ്ടുവന്നവര്‍ മാറിനിന്നു കൈ കൊട്ടുമ്പോള്‍ അവിടുത്തെ ഗോപുരങ്ങളില്‍ കഴിയുന്ന കഴുകന്‍മാര്‍ കൂട്ടത്തോടെയെത്തി ഈ ശവശരീരം ഭക്ഷിക്കുന്നു.

വളരെ താമസമൊന്നുമില്ലാതെ എല്ലുകള്‍ മാത്രം ബാക്കിവച്ച് കഴുകന്‍മാര്‍
മടങ്ങിപ്പോകുമ്പോള്‍ ശവശരീരം കൊണ്ടുവന്നവര്‍ തിരിച്ചുവരുന്നു. ആ
എല്ലുകളെയെല്ലാം ഒന്നൊഴിയാതെ പെറുക്കിയെടുത്ത് തുണിയില്‍ പൊതിഞ്ഞ്
അടുത്തുള്ള കിണറ്റില്‍ നിക്ഷേപിച്ച് അവര്‍ മടങ്ങിപ്പോകും. തികച്ചും
പ്രാകൃതമെന്ന തോന്നിക്കാവുന്ന ഈ ഒരു ശവസംസ്‌കാര രീതിയാണ് പാഴ്‌സികള്‍
ഇന്നും പിന്തുടരുന്നത്.
ഏതൊരു വസ്തുതയ്ക്കും ഒരു കാരണമുണ്ടെന്നതുപോലെ ഇങ്ങനെയൊരുവിചിത്രമായ ആചാരത്തിനും സ്വരാഷ്ട്രിയന്‍ മതം കാരണങ്ങള്‍ പറയുന്നുണ്ട്. അഗ്നിയേയും മണ്ണിനേയും ദൈവത്തിനു തുല്യം കാണുക എന്നുള്ളതാണ് സ്വരാഷ്ട്രിയന്‍ മതം ഉദ്‌ബോധിപ്പിക്കുന്നത്. പരിശുദ്ധമായ അഗ്നിയിലേക്കും മണ്ണിലേക്കും പാപപങ്കിലമായ മനുഷ്യ ശരീരത്തെ ഇടകലര്‍ത്തുവാന്‍ പാഴ്‌സികള്‍ ആഗ്രഹിക്കുന്നില്ല. അവരുടെമതം അതനുവദിക്കുന്നില്ല. ഈ ഒരു കാരണം കൊണ്ടാണ് മൃതശരീരം കഴുകന്‍മാര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കുന്നത്.
ഈ കഥകളൊക്കെ കേള്‍ക്കുമ്പോള്‍ ദഖ്മ ചിലര്‍ക്ക് പേടിപ്പെടുത്തുന്ന ഒരു വസ്തുതയായി മാറുന്നു. എന്നാല്‍ സ്വരാഷ്ട്രിയര്‍ക്ക് അത് നേരെ തിരിച്ചാണ്. ഹിന്ദുക്കള്‍ ഗംഗയിലും മറ്റു പുണ്യനദികളിലെുമൊക്കെയായി ജീവിത പാപങ്ങള്‍ കഴുകിക്കളയുന്നതു പോലെ പാഴ്‌സികളുടെ ജീവിച്ചിരിക്കുമ്പോഴുള്ള എല്ലാ പാപങ്ങളും ദഖ്മയില്‍ അവസാനിക്കുന്നതായി ഇവര്‍ വിശ്വസിക്കുന്നു. നിശബ്ദഗോപുരങ്ങള്‍ പാഴ്‌സികളെ ഒട്ടുമേ ഭയപ്പെടുത്തുന്നില്ലെന്ന് സാരം.