അത്ഭുതപ്പെടുത്തുന്ന അമേരിക്കയിലെ ഇരട്ടകളായ ജെയിംസ് സഹോദരങ്ങളുടെ കഥയാണ്
ഇത്. 1940 ഇൽ ജനിച്ച ഇരട്ടക്കുട്ടികളെ വ്യത്യസ്തരായ 2 ദമ്പതികൾ
ദത്തെടുത്തു. പരസ്പരം അറിയുക പോലുമില്ലാതിരുന്ന ആ ദമ്പതികൾ തമ്മിൽ പിന്നീട്
ഒരിക്കലും കണ്ടുമുട്ടിയില്ല. അവർക്കു ഒരു ഇരട്ട സഹോദരൻ ഉണ്ടായിരുന്നു
എന്നു മാത്രം അവർ കുട്ടികളോട് പറഞ്ഞിരുന്നു. തങ്ങളുടെ 37 വയസ്സുവരെ സഹോദരനെ
കുറിച്ചു അന്വേഷിക്കണം എന്നു 2 പേർക്കും തോന്നിയില്ല. 37 ആമത്തെ വയസിൽ
ഒരാൾക്ക് സഹോദരനെ കണ്ടെത്തണം എന്ന തോന്നലുണ്ടായി. 2 വർഷത്തെ അന്വേഷണത്തിന്
ഒടുവിൽ തന്റെ സഹോദരന്റെ ഫോൺ നമ്പർ കണ്ടെത്തി. അതിൽ വിളിച്ചു തമ്മിൽ
കാണാനുള്ള തീയ്യതിയും fix ചെയ്തു. അങ്ങനെ ഇരുവരും തമ്മിൽ കണ്ടുമുട്ടി.
പരസ്പരം വിശേഷങ്ങൾ കൈമാറിയ അവർ ഇരുവരും ഞെട്ടിപ്പോയി കാരണം എന്താണെന്നല്ലേ.
രണ്ടു കുട്ടികളെയും ദത്തെടുത്ത മാതാപിതാക്കൾ അവർക്കു 2 പേർക്കും നൽകിയ
പേര് ജെയിംസ് എന്നു തന്നെയായിരുന്നു. carpentary ജോലിയിലും drawing ഇലും
ഇരുവരും അസാമാന്യ കഴിവുള്ളവർ ആയിരുന്നു. 2 പേരും ബിയർ കുടിക്കാൻ
ഇഷ്ടപ്പെട്ടിരുന്നു. 2 പേരും chain smokers ആയിരുന്നു .2 പേരുടെ വീട്ടിലും
വളർത്തു പട്ടി ഉണ്ടായിരുന്നു വീട്ടിലെ വളർത്തു പട്ടിക്കു 2 പേരും ഇട്ട പേര്
"Toy" എന്നായിരുന്നു. 2 പേരും 2 വിവാഹം കഴിച്ചിരുന്നു. 2 പേരുടെയും
ആദ്യത്തെ ഭാര്യയുടെ പേര് Linda എന്നായിരുന്നു. 2 പേരുടെയും 2 ആമത്തെ
ഭാര്യയുടെ പേര് bretty എന്നായിരുന്നു. ഇരുവരുടെയും കുട്ടികളുടെ പേര്
ജെയിംസ് അലൻ എന്നായിരുന്നു. പിന്നെയും എണ്ണിയാലൊടുങ്ങാത്ത സമാനതകൾ
ഇരുവർക്കും ഉണ്ടായിരുന്നു. 2 പേരുടെയും ജീവിത കഥകൾ പത്രങ്ങളിൽ സ്ഥാനം
പിടിച്ചപ്പോൾ Minnesota യൂണിവേഴ്സിറ്റിയിലെ Dr. Thomas Bouchard
ഇരുവരെക്കുറിച്ചും ഒരു പഠനം നടത്തി. രണ്ടുപേരിലും അസാമാന്യമായ സാമ്യതകൾ
അദ്ദേഹം കണ്ടെത്തി .അദ്ദേഹം 2 പേർക്കുമായി ഒരു പരീക്ഷ വച്ചു 2 പേരുടെയും
മാർക് തുല്യമായിരുന്നു. അതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞത് ഒരാൾ തന്നെ 2 തവണ
പരീക്ഷ എഴുതിയത് പോലെ എന്നാണ്. ഇരട്ടകളെക്കുറിച്ചു ഒരുപാട് പഠനം നടത്തിയ
അദ്ദേഹം പറയുന്നത് ഇരട്ടകൾ തമ്മിൽ telepathic connection ഉണ്ട് എന്നാണ്.
ജെയിംസ് സഹോദരങ്ങൾക്കു ആ കണക്ഷൻ വളരെ കൂടുതലാണ് എന്നും. 1980 ലെ readers
digest ജനുവരി ലക്കം ഇവരുടെ ജീവിത കഥ പ്രസിദ്ധീകരിച്ചു.