ക്യാരറ്റ് കേക്ക്
ക്യാരറ്റ് 2 വലുത്
മുട്ട 3
ഓയിൽ 1/2 കപ്പ്
പഞ്ചസാര 1/2 കപ്പ്
വാനില എസ്സൻസ് 1 റ്റീസ്പൂണ്‍
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
ഉപ്പ് നുള്ള്
മൈദ ഒന്നര കപ്പ്
മൈദയും, ബേക്കിങ് പൗഡറും, ഉപ്പും ഒരു അരിപ്പയിൽ അരിച്ചെടുക്കുക...
ക്യാരറ്റ് ചെറുതാക്കി അരിഞ്ഞെടുക്കുക.
ക്യാരറ്റ്, മുട്ട, ഓയിൽ, പഞ്ചസാര, വാനില എസ്സെൻസ് ഇവയെല്ലാം മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക..
ഇതിലേക്ക് പൗഡറുകൾ ചേർത്ത് പതുകെ ഫോൾഡ് ചെയ്യുക.. ശേഷം ബേക്കിംഗ് ടിന്നിൽ ഓയിൽ തടവി ഈ ബാറ്റർ ഒഴിച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക..
വിപ്പിംഗ് ക്രീം യൂസ് ചെയ്തു ഇഷ്ട്ടമുള്ള രീതിയിൽ ഡിസൈൻ ചെയ്യാം.