1. നിങ്ങൾ ഒരിക്കൽ, നിങ്ങളുടെ വളരെ നാൾ മുൻപുള്ള ഒരു ഫ്രണ്ട് നെ പറ്റി ആലോചിക്കുന്നു. ഓർത്ത അതെ ദിവസം തന്നെ ആ ഫ്രണ്ട് നിങ്ങളെ ഫോണിൽ വിളിക്കുന്നു. നിങ്ങൾ ആ ഫ്രണ്ടിനെ ഓർത്ത അതെ ദിവസം തന്നെ കൃത്യമായി ഫ്രണ്ട് എങ്ങനെ നിങ്ങളെ വിളിച്ചു എന്നാലോചിച്ചു നിങ്ങൾ ആശ്ചര്യപെടുന്നു.
2. നിങ്ങളുടെ ജാതകത്തിലോ / നക്ഷത്ര ഫലത്തിലോ എഴുതിയ ഒരു കാര്യം കൃത്യമായി അത് പോലെ നടക്കുന്നു. ഇത്ര കൃത്യമായി ഇതെങ്ങനെ നടന്നു എന്ന് നിങ്ങൾ ആലോചിക്കുന്നു.
3. നിങ്ങൾ ഒരു സ്വപ്നം കാണുന്നു. സ്വപ്നത്തിൽ ക
ണ്ട അത് പോലെ തന്നെ പിന്നീട് സംഭവിക്കുന്നു!
മുകളിൽ പറഞ്ഞ മൂന്ന് അനുഭവങ്ങളും പലരുടേയും ജീവിതത്തിൽ ഉണ്ടായിട്ടുള്ളതാണ്. ഇനി ആ മൂന്നെണ്ണവും ഇല്ലെങ്കിൽ കൂടി അതിൽ പറഞ്ഞ ഒന്നെങ്കിലും സംഭവിക്കാത്ത ആളുകൾ വളരെ വളരെ ചുരുക്കം ആയിരിക്കും എന്ന് തന്നെ പറയാം. അല്ലെ ? സൊ ഹൌ ഡു വി എക്സ്പ്ലൈൻ ഇറ്റ് ?
വെറുതെ കോഇൻസിഡൻസ് എന്ന് പറഞ്ഞാൽ ആളുകൾക്ക് തൃപ്‌തിയാവില്ല. എങ്ങിനെയാണ് സയൻസ് ഇതിനെ എക്സ്പ്ലൈൻ ചെയ്യുന്നത് ? അതാണ് ഇന്ന് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് .
All the three experiences I mentioned above are the result of two cognitive biases. Confirmation Bias and Law of truly large numbers.
എന്താണ് കൺഫർമേഷൻ ബയാസ് ?
Confirmation bias is the tendency to search for, interpret, favor, and recall information in a way that confirms one's preexisting beliefs or hypotheses.
സാധാരണ സംഭവിക്കാറുള്ള ഒരു കാര്യം ഇതാണ് , ഏതെങ്കിലും ഒന്നിനെ പറ്റിയുള്ള വിശ്വാസം നമ്മുടെ മനസ്സിൽ രൂപപ്പെടുന്നു. വിശ്വസിക്കുന്നത് എന്തിൽ വേണമെങ്കിലും ആവാം, ദൈവത്തിലോ, ജ്യോതിഷത്തിലോ, വാസ്തുവിലോ, പ്രത്യയ ശാസ്ത്രങ്ങളിലോ, സ്വപ്നങ്ങളുടെ അതീന്ദ്രിയതയിലോ, ഹോമിയോപ്പതിയിലോ എന്തിൽ വേണമെങ്കിലും നിങ്ങൾക്ക് വിശ്വസിക്കാം. ഒരിക്കൽ ഒരു വിശ്വാസം രൂപപ്പെട്ട് കഴിഞ്ഞാൽ പിന്നീട് ഈ വിശ്വാസത്തെ സംരക്ഷിക്കാൻ ആയിരിക്കും നമ്മുടെ ബ്രെയിൻ ശ്രമിക്കുക. ബേസിക്കലി നമ്മുടെ ബ്രെയിൻ ഒരു ബിലീഫ് പ്രൊട്ടക്റ്റിംഗ് സിസ്റ്റം ആണ്. നമ്മളുടെ വിശ്വാസത്തെ ഡിഫൻഡ് ചെയ്യാനും, ന്യായീകരിക്കാനും, റേഷനലൈസ് ചെയ്യാനും ഒക്കെ ആയിരിക്കും പിന്നീടുള്ള നമ്മുടെ ശ്രമങ്ങൾ. ഈ ഒരു സ്വഭാവത്തിന് വിശ്വാസി എന്നോ നിരീശ്വര വാദിയെന്നോ ഉള്ള വിത്യാസം ഇല്ല. ഞാനും നിങ്ങളും അടക്കം എല്ലാവരും നമ്മുടെ വിശ്വാസങ്ങളെ നിരന്തരം സംരക്ഷിക്കാൻ ശ്രമിക്കുന്നവരാണ് . അങ്ങനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി നമ്മുടെ മനസ്സിൽ അടിയുറച്ച വിശ്വാസങ്ങളെ കൺഫോം ചെയ്യുന്ന അല്ലെങ്കിൽ സാധുകരിക്കുന്ന തെളിവുകളെ സ്വീകരിക്കുകയും, നമ്മുടെ വിശ്വാസത്തിനു എതിര് നിൽക്കുന്ന തെളിവുകളെ തിരസ്കരിക്കുകയും ചെയ്യുന്ന ബ്രെയിൻ ന്റെ സ്വഭാവത്തെയാണ് കൺഫെർമേഷൻ ബയാസ് എന്ന് പറയുന്നത് . എല്ലാ വിധത്തിലുള്ള വിശ്വാസ പ്രസ്ഥാനങ്ങളും, ജ്യോതിഷവും, മന്ത്രവാദവും, ഹോമിയോപ്പതിയും അടക്കം എല്ലാം നില നിന്ന് പോവാനുള്ള ഒരു കാരണം ഈ ഒരു ബയാസ് ആണ്.
ഒന്ന് കൂടി വിശദമാക്കാം ഞാൻ അതിനെ. നിങ്ങളുടെ ജാതകം എടുക്കുക. അതിൽ കാണ്ഡം കാണ്ഡം ആയി നൂറു കണക്കിന് കാര്യങ്ങൾ എഴുതി ഇട്ടിട്ടുണ്ടാകും. ഇതിൽ ഏതെങ്കിലും മൂന്നോ നാലോ എണ്ണം നിങ്ങളുടെ കാര്യത്തിൽ ശരിയാകും. നടക്കാത്ത നൂറ് കാര്യങ്ങളേക്കാൾ നിങ്ങളുടെ മനസ്സ് ഓർത്തു വെക്കുക ഈ നടന്ന മൂന്ന് കാര്യങ്ങൾ ആവും. ജോൽസ്യന്മാരും, ആൾ ദൈവങ്ങളും, സിദ്ധന്മാരും ഒക്കെ കഞ്ഞി കുടിച്ചു പോകുന്നത് ഈ ഒരു ബയാസിൽ ആണ്. നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രശ്നമുണ്ടായി ജോല്സ്യനെ കാണാൻ പോയി എന്ന് കരുതുക. നിങ്ങളെ കാണുന്ന മാത്രയിൽ ജ്യോൽസ്യൻ പറയും, ചില പ്രശ്നങ്ങൾ ഉണ്ടല്ലോ അല്ലെ എന്ന് ! പ്രശ്നങ്ങൾ ഇല്ലാതെ മര്യാദക്ക് സുഖമായി കഴിയുന്ന ഒരുത്തൻ വെറുതെ ജ്യോത്സ്യനെ കാണാൻ പോകില്ലല്ലോ ! ജ്യോൽസ്യന്റെ ആദ്യത്തെ ചോദ്യത്തിൽ തന്നെ പലരും മൂക്കും കുത്തി വീഴും. എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നു ഇത്ര കൃത്യമായി ജ്യോൽസ്യൻ എങ്ങനെ പറഞ്ഞെന്ന് ആലോചിക്കും. പിന്നെ നിങ്ങളുടെ വയസ്സും, പെരുമാറ്റവും ഒക്കെ കണക്കിൽ എടുത്ത് ഇവർ നിങ്ങളോടു പലതും പറയും. ഉദാഹരണത്തിന് ഒരു 25 നും 30 നും ഇടയിൽ പ്രായമുള്ള ഒരാളാണ് കാണാൻ പോകുന്നത് എങ്കിൽ അവർ പറയുക ഇങ്ങനെ ആവും, ജോലിക്ക് ഉള്ള ശ്രമത്തിൽ ആണ്, ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല അല്ലെ എന്ന് ( ഈ പ്രായത്തിൽ ഉള്ള ഭൂരിപക്ഷം പേരും ഒരു ജോലിക്ക് വേണ്ടി ഉള്ള ശ്രമത്തിലോ, ഉള്ള ജോലിയിൽ നിന്ന് മാറുന്നതിനെ പറ്റിയുള്ള ആലോചനിയിലോ ഒക്കെയാവും ). ജോലി കാര്യം ഇത്ര കൃത്യമായി ജ്യോൽസ്യൻ എങ്ങനെ മനസിലാക്കി എന്ന് കുറെ പേർ അദ്‌ഭുതപെടും. ഇനി അങ്ങനെ അല്ലെങ്കിൽ , കൺഫെർമേഷൻ ബയാസ് കാരണം നിങ്ങളുടെ ബ്രെയിൻ ആ പറഞ്ഞതിനെ പെട്ടന്ന് മറക്കുകയും ചെയ്യും ) പിന്നെ പറയുക ഒരു പക്ഷെ നിങ്ങളുടെ കല്യാണ കാര്യമാവും. ഒരു പെൺകുട്ടി മനസ്സിൽ ഇല്ലേ എന്നൊക്കെ ചോദിക്കും ( ഈ പ്രായത്തിൽ ആർക്കാ പെൺകുട്ടികൾ മനസ്സിൽ ഉണ്ടാവാതെ ഇരിക്കുക 😉 ) പിന്നെ ഒരു അസുഖം നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നില്ലേ എന്നൊക്കെ ചോദിക്കും, നിങ്ങളുടെ മുഖ ഭാവത്തിനു അനുസരിച്ചു കൂടുതൽ പറയും. അസുഖം ഉള്ളയാൾ ആണെങ്കിൽ, അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ ആ ആശ്ചര്യം കാണാൻ പറ്റും. ചുരുക്കി പറഞ്ഞാൽ ജ്യോൽസ്യൻ കുറെ ഏറെ കാര്യങ്ങൾ നിങ്ങളോടു പറയും അതിൽ ശരിയായ കാര്യം മാത്രം നിങ്ങൾ ഓർത്ത് വെക്കുകയും, മറ്റുള്ളവരോട് പറയുകയും ചെയ്യും. നടക്കാത്ത കാര്യങ്ങൾ നിങ്ങളുടെ ബ്രെയിൻ തന്നെ റിജക്റ്റ് ചെയ്തിട്ടുണ്ടാകും.
ഇനി രണ്ടാമത് പറഞ്ഞ ബയാസിലേക്ക് വരാം. ലോ ഓഫ് ട്രൂലി ലാർജ് നമ്പേഴ്‌സ്.
What is law of truly large numbers?
The law of truly large numbers states that with a sample size large enough, any outrageous thing is likely to happen.
ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരാൾ ഇടി മിന്നലേറ്റ് മരിക്കാൻ ഉള്ള സാധ്യത അഞ്ച് ലക്ഷത്തിൽ ഒന്നാണ്. സീ ഹൌ സ്‌മോൾ ഇറ്റ് ഈസ്. വൺ ഡിവൈഡഡ് ബൈ ഫൈവ് ലാക്‌സ്. വളരെ വളരെ ചെറിയ ഒരു വാല്യൂ ആയിരിക്കും അത്. പൂജ്യത്തോട് അടുത്ത ഒരു വാല്യൂ. എന്നിട്ട് പോലും, പ്രോബബിലിറ്റി ഇത്ര ചെറുതായിട്ട് പോലും എല്ലാ വർഷവും 25, 000 പേർ ഇടി മിന്നലേറ്റ് മരിക്കുന്നു! എന്ത് കൊണ്ടാവും എന്ന് ആർക്കെങ്കിലും ഊഹിക്കാമോ ?
ബികോസ് സാമ്പിൾ സൈസ് മറ്റേഴ്‌സ്. ലോകത്തു ഏതാണ്ട് 700 കോടി ജനങ്ങൾ ഉണ്ട്. അപ്പോൾ സാധ്യത അഞ്ച് ലക്ഷത്തിൽ ഒന്നാണെങ്കിൽ കൂടി, മിനിമം 25,000 പേരെങ്കിലും മരിക്കും. law of truly large numbers മനസ്സിലായി എന്ന് കരുതുന്നു.
ഇനി നമുക്ക് ആദ്യം പറഞ്ഞ അനുഭവങ്ങളിലേക്ക് വരാം.
നിങ്ങൾ ഒരിക്കൽ നിങ്ങളുടെ വളരെ നാൾ മുൻപുള്ള ഒരു ഫ്രണ്ട് നെ പറ്റി ആലോചിക്കുന്നു. അതെ ദിവസം തന്നെ ആ ഫ്രണ്ട് നിങ്ങളെ ഫോണിൽ വിളിക്കുന്നു. നിങ്ങൾ ആ ഫ്രണ്ടിനെ ഓർത്ത അതെ ദിവസം കൃത്യമായി ഫ്രണ്ട് എങ്ങനെ നിങ്ങളെ വിളിച്ചു എന്നാലോചിച്ചു നിങ്ങൾ ആശ്ചര്യപെടുന്നു. ഇവിടെ ഒന്നാമത് നിങ്ങൾ മനസിലാക്കേണ്ടത് നിങ്ങൾ ഫ്രണ്ടിനെ പറ്റി ആലോചിച്ചു, ഉടനെ അയാൾ വിളിച്ചു, ഈ ഒരു സംഭവം ആണ് നിങ്ങളുടെ ഓർമ്മയിൽ നിൽക്കുന്നത് നിങ്ങൾ ഫ്രണ്ടിനെ ഓർക്കാതിരിക്കുകയും, ഫ്രണ്ട് വിളിക്കുകയും ചെയ്ത സന്ദർഭങ്ങൾ ഉണ്ടാവാം. നിങ്ങൾ ഫ്രണ്ടിനെ ഓർക്കുകയും, ഫ്രണ്ട് വിളിക്കാതെ ഇരിക്കുകയും ചെയ്ത സന്ദർഭങ്ങൾ ഉണ്ടാവാം.
മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളിലും അതീന്ദ്രിയമായി ഒന്നും നിങ്ങൾക്ക് കാണാൻ സാധിക്കാത്തത് കൊണ്ട് അവ ഓർത്ത് ഇരിക്കാൻ ഉള്ള സാധ്യതയും വളരെ വളരെ കുറവായിരിക്കും. കൺഫെർമിംഗ് ആയ എവിടെൻസ് മാത്രമാണ് നിങ്ങൾ ഓർത്ത് ഇരിക്കുക. രണ്ട് , ദിവസവും ആയിരകണക്കിന് ചിന്തകൾ നിങ്ങളുടെ തലയിൽ കൂടി പോകുന്നു. അതിൽ ഒരു പ്രത്യേക ദിവസം നിങ്ങൾ ഫ്രണ്ടിനെ ഓർക്കാൻ ഉള്ള സാധ്യത വളരെ വളരെ കുറവാണു എങ്കിൽ കൂടി, ചിന്തകളുടെ സാമ്പിൾ സൈസ് വച്ച് നോക്കുമ്പോൾ, ഇടയ്‌ക്കെങ്കിലും അങ്ങനെ ഒക്കെ സംഭവിച്ചേ മതിയാകു ( ഇടി മിന്നലേറ്റ് ഒരാൾ മരിക്കാൻ ഉള്ള സാധ്യത കുറവായിട്ടു കൂടി, എല്ലാ വർഷവും 25,000 പേരെങ്കിലും മരിക്കുന്നത് പോലെ ) അതായത് ഈ അനുഭവത്തിൽ അതീന്ദ്രിയമായി ഒന്നുമില്ല.
It's just confirmation bias and law of truly large numbers in action.
ഇനി രണ്ടാമത്തെ അനുഭവത്തിലേക്ക് വരാം. നിങ്ങളുടെ ജാതകത്തിലോ / നക്ഷത്ര ഫലത്തിലോ എഴുതിയ ഒരു കാര്യം കൃത്യമായി അത് പോലെ നടക്കുന്നു. ഇത്ര കൃത്യമായി ഇതെങ്ങനെ നടന്നു എന്ന് നിങ്ങൾ ആലോചിക്കുന്നു. ഈ ജ്യോൽസ്യൻ പ്രവചനം നടത്തുമ്പോഴോ ജാതകം എഴുതുമ്പോഴോ ഒക്കെ കാണ്ഡം കാണ്ഡം ആയി കുറെ എഴുതി ഇടും . ഇനി ഈ നൂറെണ്ണത്തിൽ രണ്ടോ മൂന്നോ എണ്ണം ശരിയാവും. ആ ശരിയായവ മാത്രം കൺഫോമിംഗ് എവിഡൻസ് ആയത് കൊണ്ട് നിങ്ങൾ ഓർത്തിരിക്കുകയും, തെറ്റി പോയ പ്രവചനങ്ങൾ മറക്കുകയും ചെയ്യും. Again it is confirmation bias.
മൂന്നാമത്തെ അനുഭവത്തിലേക്ക് വരാം നിങ്ങൾ ഒരു സ്വപ്നം കാണുന്നു. സ്വപ്നത്തിൽ കണ്ട അത് പോലെ തന്നെ പിന്നീട് സംഭവിക്കുന്നു! മനുഷ്യൻ ഒരു ദിവസം 250 ഓളം സ്വപ്നങ്ങൾ കാണുന്നു. ലോകത്ത് 700 കോടി ജനങ്ങൾ ഉണ്ട്. ഓരോരുത്തരും 250 സ്വപ്‌നങ്ങൾ വച്ച് ഓരോ ദിവസവും കണ്ടാൽ, ലോകത്തുള്ള മനുഷ്യർ എന്ത് മാത്രം സ്വപ്‌നങ്ങൾ കാണുന്നു എന്ന് ആലോചിച്ചു നോക്കിക്കേ ( സീ ദി സാമ്പിൾ സൈസ് ഈസ് ലാർജ് ഇനഫ് ) ഇതിൽ ഒരു ലോജിക്കും ഇല്ലാത്ത സ്വപ്‌നങ്ങൾ ഒക്കെ കാണും. അതൊക്കെ ഡിസ് കൺഫൊർമിംഗ് എവിഡൻസ് ആയത് കൊണ്ട് ബ്രെയിൻ തന്നെ മറന്നിരിക്കും. ഇനി ഓർത്തു ഇരിക്കുക ഈ കോടി കണക്കിന് സ്വപ്നങ്ങളിൽ നടന്ന ഒന്നോ രണ്ടോ എണ്ണമായിരിക്കും.
Again this is also confirmation bias and law of truly large numbers in action.
So you see, next time when you listen to some miracle stories, ask what is the underlying sample size, see if it is confirmation bias and law of truly large numbers playing it's trick on you. :) "
courtesy: Anoop