പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട ഈ ആഗോള മിത്തിന്റെ ഉറവിടം ഒരുപക്ഷേ, തങ്ങളുടെ 13ാം ദേവനെ, തിന്മയുടെ ദേവനായി കണ്ടിരുന്ന ഗ്രീക്ക് പുരാണങ്ങളിൽ നിന്നാവാം. ലോകത്തിൽ പല ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും 13 എന്ന മുറിയേ ഉണ്ടാകാറില്ല. അനവധി വിമാനത്താവളങ്ങളിൽ 13ാം നമ്പര്‍ എക്സിറ്റ് ഗെയ്റ്റിന് പകരം 12A എന്ന ഗേറ്റാണുണ്ടാവുക. എല്ലാ മാസങ്ങളിലും ഏറ്റവും കുറവ് വാഹന കച്ചവടം നടക്കുന്നത് 13ാം തീയതി ആണെന്ന്‍ വാഹന വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള ഒട്ടുമിക്ക വന്‍സ്ഫോടനങ്ങളും നടന്നത് 13ാം തീയതികളിൽ ആണെന്നത് ആ ദിവസത്തെ സുരക്ഷയുടെ കാര്യത്തിൽ ഒരു പേടിസ്വപ്നമാക്കുന്നു. 2008-ലെ ദല്‍ഹി, ജയ്പൂർ സ്ഫോടനങ്ങള്‍, 2010-ലെ ജർമന്‍ ബേക്കറി സ്ഫോടനം, 2011-ലെ
മുംബൈയിലെ ഝവെരി ബസാർ സ്ഫോടനം എന്നിവയെല്ലാം ഉണ്ടായത് 13ാം തീയതികളിൽ ആണ്. 1997-ൽ ദൽഹിയിലെ ഉപഹാർ തിയേറ്ററിൽ ഉണ്ടായ തീപ്പിടിത്തം ഒരു വെള്ളിയാഴ്ച കൂടിയായിരുന്ന ജൂണ്‍ 13ാം തീയതി ആയിരുന്നു. മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ പേരിൽ 13 അക്ഷരങ്ങള്‍ ഉണ്ടായിരുന്നല്ലോ. അദേഹത്തെ അമേരിക്കന്‍ സൈന്യം തടവിലാക്കിയത് ഒരു ജൂലൈ 13 നായിരുന്നു.
13 എന്ന അക്കത്തോടുള്ള ഈ ഭയത്തെ ‘ട്രിസ്കാഡെകാഫോബിയ’ എന്നാണ് വിളിക്കുന്നത്. ഈ അന്ധവിശ്വാസത്തിന്റെ ശക്തി മനസ്സിലാക്കാൻ വിചിത്രമായ ഒരു ഉദാഹരണം മതിയാകും. സാധാരണയായി, അയർ്‍ലണ്ടിലെ വാഹനങ്ങളുടെ നമ്പർ പ്ളേറ്റിൽ അത് വാങ്ങുന്ന വർ്‍ഷങ്ങളിലെ അവസാന രണ്ടക്കം ഉണ്ടായിരിക്കും. എന്നാൽ, 2013-ലെ 13 എന്ന അക്കം വാഹനത്തിൽ ഉണ്ടാവുമെന്ന പേടി, വണ്ടി വില്‍പനയില്‍ കുറവ് വരുത്തിയെങ്കിലോ എന്നു ഭയന്ന വാഹന വ്യവസായികളുടെ സമ്മർദം നിമിത്തം ആ വർഷം ആ നിയമം അവിടത്തെ സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു..
ഒരു മാസത്തിൽ 13ാം തീയതി വെള്ളിയാഴ്ചയാണെങ്കിൽ അതിനെ ഏറെ പേടിയോടെ ‘കറുത്ത വെള്ളി’ എന്നാണ് വിളിക്കുന്നത്. 13 നെ പേടിക്കാൻ യാതൊരു യുക്തിപരമായ കാരണങ്ങളും ഇല്ലെങ്കിലും പുരാണങ്ങള്‍ അതിനെ ഒരു ദുശ്ശകുനമായി മുദ്രകുത്തിയിട്ടുണ്ട്.
ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിൽ, 13 എന്ന അക്കത്തിന്റെ നന്മ – തിന്മകള്‍ ഏറ്റവും കൂടുതല്‍ ചർ്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുമായി ബന്ധപ്പെടുത്തിയാണ്. വാജ്പേയിയുമായി ഒന്നിലേറെ രീതികളിൽ ഈ ഭയം ബന്ധപ്പെട്ടിരുന്നു. അദേഹത്തിന്റെ ആദ്യ സര്‍ക്കാർ 13 ദിവസവും രണ്ടാം സര്‍ക്കാർ 13 മാസവും ആണ് അധികാരത്തിൽ ഇരുന്നത്. 1999 ഒക്ടോബര്‍ മാസം 13ാം തീയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ 13ാം ലോകസഭയില്‍ മാത്രമാണു വാജ്പേയി സർക്കാരിന് അഞ്ചു വർ്‍ഷം തികയ്ക്കാൻ സാധിച്ചത്. കാലാവധി തീരും മുന്‍പെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ്‍ തയ്യാറായ എൻ.ഡി.എ സര്‍ക്കാരിന്റെ അമിത ആത്മവിശ്വാസവും അടുത്ത വാജ്പേയി സര്‍ക്കാർ 13 വര്‍ഷം തികയ്ക്കും എന്ന ബി.ജെ.പി വക്താവിന്റെ അത്യാഗ്രഹവും തകർ്‍ത്തുകൊണ്ട് 2004 മെയ് 13-ന് നടന്ന വോട്ടെണ്ണലില്‍ യു.പി.എ. അധികാരത്തില്‍ ഏറിയത് ചരിത്രമാണ്.
എന്നാൽ വാജ്പേയീ സർക്കാരിന്റെ ഭരണകാലത്തു സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് 2001 ഡിസംബർ 13 ന് സംഭവിച്ച പാർ്‍ലമെന്‍റ് ആക്രമണം ആയിരുന്നു. അതിലെ മുഖ്യ പ്രതിയെന്ന് സംശയിക്കപ്പെട്ടിരുന്ന അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് 2013-ൽ ആയിരുന്നു. 2001 ൽ വാജ്പേയിയുടെ ജന്മദിനത്തിൽ തീവ്രവാദികള്‍ റാഞ്ചിയ ഇന്‍ഡ്യൻ വിമാനത്തിന്റെ നമ്പർ IC 814 ആയിരുന്നു. അതിലെ അക്കങ്ങളുടെ തുകയും 13 തന്നെ. 2014സെപ്തംബര്‍ 13-നു, അതും ഒരു വെള്ളിയാഴ്ച കൂടിയായ 13ാം തീയതി തന്നെ, തന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി തിരഞ്ഞെടുത്തു എന്നത് ആശ്ചര്യമായി തോന്നിയേക്കാം.
ഇനി കേരളസംസ്ഥാനത്തിന്റെ കാര്യം നോക്കാം. സംസ്ഥാനമന്ത്രിസഭയിൽ ആരും ഏറ്റെടുക്കാനില്ലാതിരുന്നു 13 ാം നമ്പറിന്റെ ഔദ്യോഗിക കാർ,,..ധനമന്ത്രി തോമസ് ഐസക്ക് ഈ കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പിണറായി സര്‍ക്കാർ തുടങ്ങിവച്ച വിവാദത്തിന് അന്ത്യമായി. കാറിനായി തോമസ് ഐസക്ക് ആവശ്യം ഉന്നയിച്ചെങ്കിലും അനുവദിച്ച് കിട്ടാൻ വൈകി. നിലവിൽ 13ാം നമ്പർ കാർ ഇല്ലാത്തതാണ് ഇതിനു കാരണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാർ്‍ 13ാം നമ്പർ കാർ ഒഴിവാക്കിയതിനാൽ പുതിയ കാർ വാങ്ങിയാൽ മാത്രമെ 13ാം നമ്പർ അനുവദിക്കാൻ കഴിയു എന്ന അറിയിപ്പാണ് കിട്ടിയത്.
ആദ്യമായി തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിലെ 13ാം നമ്പര്‍ മുറിയിൽ ആള്‍ താമസം ഉണ്ടായത് ഏതാനും വർ്‍ഷങ്ങള്‍ക്ക് മുന്‍പ് സൈമൺ ബ്രിട്ടോ MLA അത് സ്വന്തമാക്കിയപ്പോള്‍ മാത്രമാണ്. അതിനുമുന്പുവരെ 13-ാം മുറിയുണ്ടായിരുന്നില്ല.
കേരള ഹൈക്കോടതിയിും 13ാം നമ്പർ മുറിയെന്നാരു മുറിയില്ല. നൂറുകണക്കിന് മുറികളുളള ഹൈക്കോടതിയിൽ 13 ാം നന്പര്‍ മുറി മാത്രം എങ്ങനെ അപ്രത്യക്ഷമായി എന്നത് ആര്‍ക്കും അറിയില്ല..ഹൈക്കോടതിയിലെ ഹാളുകള്‍ക്കു നമ്പറിട്ടപ്പോള്‍ 13 ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ വരെ ഹര്‍ജിയെത്തി.
അതേസമയം 13ാം നമ്പറിനെ നിർ്‍ഭാഗ്യത്തിന്റെ അക്കമായി കണക്കാക്കുന്ന വിശ്വാസം ലോകത്തുടനീളമുണ്ട്. അക്കം, ദിവസം, ശകുനം, ഗ്രഹനില തുടങ്ങിയ കാര്യങ്ങളിൽ വിശ്വാസമില്ലാത്ത ഇസ്‌ലാംമതക്കാർക്ക് ഭൂരിപക്ഷമുള്ള നാടുകളിൽ മാത്രമേ 13 ന് നിർഭാഗ്യജാതകമില്ലാതുള്ളൂ. എന്നാൽ 13 ന്റെ നിർഭാഗ്യം എന്ന പൊതുവിശ്വാസത്തിൽ പങ്കാളികളാണ് പലപ്പോഴും അവരും.
സ്‌കാന്‍ഡിനേവിയൻ മിത്തോളജി അനുസരിച്ച് 12 ദേവന്‍മാരാണുള്ളത്.13 ാമനായി ലോകി പ്രത്യക്ഷപ്പെട്ടു. ക്രൂരനും കുഴപ്പക്കാരനുമായ ഈ ദേവനുണ്ടാക്കിയ പ്രയാസങ്ങള്‍മൂലം പ്രസ്തുത അക്കം നിർഭാഗ്യസൂചകമായി എന്നാണു വിശ്വാസം. എന്നാൽ ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവേളയിൽ 13 പേരാണുണ്ടായിരുന്നത് എന്നും പതിമൂന്നാമത്തെ ആള്‍ യൂദാസായിരുന്നു എന്നും വലിയൊരുവിഭാഗം ആളുകള്‍ കരുതുന്നു.13 ാമൻ യേശുവിനെ ഒറ്റിക്കൊടുത്തതോടെ ആ അക്കത്തിനു ചുറ്റും നിർഭാഗ്യം നിലയുറപ്പിച്ചു. ക്രിസ്തീയ യൂറോപ്പും അമേരിക്കയും തങ്ങളുടെ കോളനികളിലേക്ക് ഈ അന്ധവിശ്വാസം പകർന്നുകൊടുക്കുകയും ചെയ്തു.
യഥാര്‍ഥത്തിൽ, ക്രിസ്തുവിനു മുൻപും 13 മോശം സംഖ്യയെന്ന വിശ്വാസം പാശ്ചാത്യര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
എന്നാൽ 13 നിർഭാഗ്യസംഖ്യയാണെന്നു ഭാരതീയഗ്രന്ഥങ്ങളിലൊന്നും പരാമർ്‍ശമില്ല.