ഇക്കാലത്തു ഓരോ വർഷവും പല മാധ്യമങ്ങളും സമ്പന്നരുടെ പട്ടികകൾ പുറത്തിറക്കാറുണ്ട്. അതൊക്കെ കണ്ട് നാം അന്തം വിടാറും ഉണ്ട് . അതി സമ്പന്നരുടെ ചരിത്രം മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുളളതാണ് . പുരാതനകാലത്തു ഇന്നത്തെപ്പോലെ സമ്പത്ത് കൃത്യമായി കണക്കാക്കാനുളള മാര്ഗങ്ങള് ഇല്ലായിരുന്നു . എന്നാലും പുരാതന ചരിത്ര രേഖകളുടെ അവലോകനം പല പുരാതന സഹസ്ര കോടീ ശ്വരരെയും വെളിപ്പെടുത്തിയിട്ടുണ്ട് . അവരിൽ ഒരാളാണ് പുരാതന റോമൻ സെനറ്ററും ,ജൂലിയസ് സീസറുടെ സമകാലികനുമായ മാർക്കസ് ക്രാസസ്സ് .
.
ബി സി ഇ ഒന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു റോമിന്റെ ഭരണം പ്രായോഗികമായി നിയന്ത്രിച്ചിരുന്നത് . ഗയസ് മാരിയസ് ( Gaius Marius ), കോർണീലിയെസ് സള്ള ( Lucius Cornelius Sulla) കോർണീലിയെസ് സിന്ന ( Lucius Cornelius Cinna) എന്നിവരായിരുന്നു .ഇവർ തമ്മിലുള്ള കലഹങ്ങൾ റോമിനെ പലപ്പോഴും ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടിരുന്നു . പരാജിതരാക്കുന്നവരുടെ സമ്പതും ഭൂമിയും ലേലം ചെയ്തു വിൽക്കുന്നത് അക്കാലത്തു റോമിലെ ഒരു പതിവായിരുന്നു . സ്വതവേ സമ്പനന്നായിരുന്ന മാർക്കസ് ക്രാസസ്സ് ഇത്തരം ലേലങ്ങളിൽ പങ്കെടുക്കുകയും ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും ചെയ്ത് ,ചുരുങ്ങിയവിക്ക് ലേലത്തിന് വയ്ക്കുന്ന വസ്തുവകകൾ സ്വന്തമാക്കി . ഇന്നത്തെ വിലക്ക് ഏതാണ്ട് 10 ബില്യൺ ഡോളറിനു സമാനമായ സമ്പത്ത് ക്റാസസ്സ് അങ്ങിനെ സ്വന്തമാക്കി . പെട്ടെന്ന് തന്നെ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നനായ ക്രാസസ്സ് പണം ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ അധികാരവും വളരെ ചെറിയ കാലത്തിൽ കരസ്ഥമാക്കി .
.
മാരിയസ് , സിന്ന , സള്ള തുടങ്ങിയവർ തിരശീലക്കു പിന്നിൽ മറഞ്ഞപ്പോൾ ജൂലിയസ് സീസറും ഗ്‌നേയസ് പോംപിയുമായിച്ചേർന്ന് ക്രാസസ്സ് ഒരു മൂവർ സംഘം രൂപികരിച്ചു റോമിനെ കൈപ്പിടിയിൽ ഒതുക്കി . റോമൻ ചരിത്രത്തിൽ ഈ സഖ്യത്തെ ആദ്യ മൂവർ സംഘം ( First Triumvirate) എന്നാണ് വിളിക്കുന്നത് .
.
അധികാരം കൊണ്ട് ക്രാസസ്സ് തൃപ്തനായില്ല .ധാരാളം സമ്പത്തു ലഭിക്കും എന്ന പ്രതീക്ഷയിൽ ക്രാസസ്സ് റോമിന്റെ ഏഷ്യൻ പ്രവിശ്യയുടെ നിയന്ത്രണം കൈയിലാക്കി . റോമിന് ഒരിക്കലും വരുതിയിലാക്കാനാവാത്ത പാർത്തിയ ( ഏകദേശം ഇന്നത്തെ ഇറാൻ ) ആക്രമിക്കാൻ ക്രാസസ്സ് തീരുമാനിച്ചു . അതുനുള്ള അനുവാദം റോമൻ സെനെറ്റിൽനിന്നും നേടിയെടുക്കാൻ ക്രാസസ്സ്നു കാര്യമായ വിഷമം ഉണ്ടായില്ല .
.
പാർഥിയായിലേക്കുള്ള ക്രാസസ്സ് ന്റെ പടയോട്ടം ഒരു ദുരന്തത്തിലാണ് കലാശിച്ചത് . സമ്പന്നനും സൂത്രശാലിയും ആയിരുന്നെങ്കിലും ,ഒരു പടനായകൻ എന്ന നിലയിൽ ഒരു തികഞ്ഞ പരാജയമായിരുന്നു ക്രാസസ്സ്. ഇതറിയാമായിരുന്ന ജൂലിയസ് സീസർ തന്നെയാണ് ക്രാസസ്സ്നെ പറഞ്ഞിളക്കി പാർഥിയായിലേക്കയച്ചത് എന്നും അഭ്യൂഹമുണ്ട് . അംഗസംഖ്യയിൽ കുറവായിരുന്ന പാർഥിയൻ സൈന്യം റോമൻ സൈന്യത്തെ നിലം പരിശാക്കി . ഒരു സമാധാന ശ്രമം നടത്തുന്നതിനിടക്കുള്ള തർക്കങ്ങൾക്കിടക്ക് ക്രാസസ്സ് വധിക്കപ്പെട്ടു .
.
ക്രാസസ്സ്ന്റെ പണത്തോടും സ്വര്ണത്തോടുമുള്ള ആർത്തി അറിഞ്ഞിരുന്ന പാർഥിയൻ സൈന്യം ക്രാസസ്സ്ന്റെ ശിരസ്സു വേർപെടുത്തി അതിലേക്ക് സ്വർണം ഉരുക്കി ഒഴിച്ചു എന്നാണ് പറയപ്പെടുന്നത് .
--
Ref
1. https://www.ancient.eu/Marcus_Licinius_Crassus/
2.https://www.trivia-library.com/b/richest-people-in-history-….
3. https://en.wikipedia.org/…/List_of_wealthiest_historical_fi….
--
ചിത്രം :ക്രാസസ്സ് ,ഒരു ശിൽപ്പം :കടപ്പാട് വിക്കിമീഡിയ കോമൺസ്
---
This is an original post based on references . no part of it is copied from elsewhere-rishidas s