പൗരാണിക ഇന്ത്യൻ നഗര കേന്ദ്രങ്ങളായ ഹരപ്പയും മോഹൻജോ ദാരോയും കണ്ടുപി ടിക്കപെട്ടത് കൊളോണിയൽ ഭരണത്തിന് കീഴിലാണ് . ഈ രണ്ടു നഗര കേന്ദ്രങ്ങളും സിന്ധു നദിയുടെ താഴ്വരയിൽ ആയതിനാൽ പെട്ടന്ന് തന്നെ പൗരാണിക ഇന്ത്യൻ നാഗരികതക്ക് സിന്ധു നദീതട നാഗരികത എന്ന പേരും നൽകപ്പെട്ടു .പിന്നീട് സിന്ധു തടത്തിനു നൂറുകണക്കിനും ആയിരക്കണക്കിനും കിലോമീറ്ററുകൾ മാറി സമാനമായ നാഗരാവശിഷ്ടങ്ങൾ കണ്ടുപിടിക്കപ്പെട്ടു.പുതുതായി കണ്ടുപിടിക്കപ്പെട്ട നഗര ശേഷിപ്പുകളിൽ ഭൂരിഭാഗവും നാല് സഹസ്രാബ്ദങ്ങൾക്കു മുൻപ് മറഞ്ഞുപോയ സരസ്വതി നദിയുടെ താഴ്വരയിലാണ് .ഇപ്പോൾ നിലനിൽക്കുന്ന ഹക്ര ഘഗ്ഗർ എന്ന നീർച്ചാലി ന്റെ പാതക്ക് സമാനമായിരുന്നു സരസ്വതി നദിയുടെ പഥം .അതിനാൽ തന്നെ സൈന്ധവ നാഗരികതയെ സിന്ധു -സരസ്വതി നാഗരികത എന്ന് വിളിക്കുന്ന പതിവ് ഇപ്പോൾ കൂടിവരികയാണ് .
.
സൈന്ധവ നഗരങ്ങളുടെ കാലം ബി സി ഇ 3500 മുതൽ 1800 വരെയാണ് എന്ന അനുമാനത്തിൽ എത്തിച്ചേർന്നതും ഏതെങ്കിലും ശാസ്ത്രീയമായ അറിവുകളുടെ പിന്ബലത്തിലാണെന്നു തോന്നുന്നില്ല .സൈന്ധവ നാഗരികതയെപ്പറ്റിയുള്ള അടിച്ചുറപ്പിക്കപ്പെട്ടിട്ടുള്ള അന്ധ വിശ്വാസങ്ങളുടെ ആണിക്കല്ലിള ക്കുകയാണ് ഹരിയാനയിൽ അനാവൃതമായിക്കൊണ്ടിരിക്കുന്ന രാഖിഖാരി എന്ന അതിപുരാതന ഇന്ത്യൻ നഗര കേന്ദ്രം . ബി സി ഇ 5000 മുതൽ 2000 വരെയുള്ള കാലയളവിൽ ഒരു പക്ഷെ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ നഗര കേന്ദ്ര മായിരിക്കണം രാഖി ഖാരി
--
രാഖി ഗാരി –Rakhi Ghari ( 5000 BCE-1500BCE )
--
ഇന്നേക്കും ആറായിരത്തി അഞ്ഞൂറ് കൊല്ലം മുൻപാണ് രാഖി ഗാരി ഒരു നഗര കേന്ദ്രമായി വികാസം പ്രാപിച്ചത് മൂന്ന് ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുള്ള രാഖി ഗാരി ഏറ്റവും വിശാലമായ സൈന്ധവ -സരസ്വതി നഗര കേന്ദ്രമാണ് .ഈ വിസ്തൃത നഗരത്തിൽ അന്പത്തിനായിരത്തിലേറെ ജനങ്ങൾ വസിച്ചിരുന്നിട്ടുണ്ടാവും എന്നാണ് അനുമാനം . ഏതു നിലക്ക് നോക്കിയാലും ബി സി ഇ ആറാം സഹസ്രാബ്ദത്തിനും മൂന്നാം സഹസ്രാബ്ദത്തിനുമിടക്കുള്ള ഭൂമിയിലെ ഏറ്റവും വലിയ നഗര കേന്ദ്രങ്ങളിലൊന്നാണ് രാഖി ഖാരി . സിന്ധു തടത്തിൽ നിന്നും നൂറു കണക്കിന് കിലോമീറ്ററുകൾ മാറി ഇപ്പോഴത്തെ ഘഗ്ഗർ ഹക്ര തടത്തിലാണ് ഈ നഗരം സ്ഥിതിചെയ്തിരുന്നത് രാഖി ഗാരി ക്ക് അടുത്ത് തന്നെ മറ്റൊരു പ്രാചീന നഗരമായ ലോഹരി രാഗോയും ഉണ്ട് .രാഖി ഗാരി യെക്കാൾ താരതമ്യേന ചെറുതാണ് ലോഹരി രാഗോ.
.
അറുപതുകളിലാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ രാഖി ഗാരി യിലെ അതിപുരാതന ശേഷിപ്പുകൾ കണ്ടെത്തുന്നത് .കഴിഞ്ഞ ഇരുപതു വർഷത്തെ ഉല്ഖനനമാണ് ഈ പുരാതന നഗരത്തിന്റെ വലിപ്പവും പ്രൗഢിയും വെളിവാക്കിയത് . സൈന്ധവ -സരസ്വതി നാഗരികത വികാസം പ്രാപിക്കുന്നതിന് വളരെ മുൻപ് തന്നെ രാഖി ഖാരിയിൽ വെങ്കലത്തിന്റെയും സ്വർണത്തിന്റെയും വളരെ സാങ്കേതിക തികവുള്ള നിര്മാണപ്രക്രിയകൾ നിലനിന്നിരുന്നതിന് സുവ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് .സിന്ധു നദീതടത്തിലെ നഗരങ്ങളിൽ നിലനിന്നിരുന്ന പാകിയ റോഡുകളും മാലിന്യ നിര്മാര്ജ്ജന ചാലുകളും നഗര ആസൂത്രണവുമെല്ലാം അതിനേക്കാൾ പുരാതനമായ രാഖി ഖാരിയിൽ കാണാൻ കഴിയും സ്വർണാഭരണങ്ങൾ ധരിപ്പിച്ച അടക്കം ചെയ്യലുകൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട് .ഒരു സമ്പന്ന സമൂഹത്തിനു മാത്രമേ അക്കാര്യം സാധ്യമാകൂ .ഹോമ കുണ്ഡങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്(3 ) .അതിനാൽ തന്നെ അഗ്നിയെ ആരാധിക്കുന്നവരായിരുന്നു ഇവിടുത്തെ പുരാതന ജനത എന്ന് നിസ്സംശയം അനുമാനിക്കാം.
.
സഹസ്രാബ്ദങ്ങളുടെ പരിണാമത്തിനും വളർച്ചക്കും ശേഷമാണ് നഗരസമൂഹങ്ങൾ നദീതീരങ്ങളിൽ വൻനഗരങ്ങൾ പടുത്തുയർത്തുന്നതും ,വ്യവസ്ഥാപിതമായ വൻ ജനസമൂഹങ്ങൾ ഉയർന്നു വരുന്നതും സിന്ധു -സരസ്വതി നാഗരികത യുടെ ആവിർഭാവത്തിനു സഹസ്രാബ്ദങ്ങൾ മുൻപ് തന്നെ ഇന്ത്യയിൽ വളരെയേറെ പുരോഗമിച്ച അനേകം ജന സമൂഹങ്ങൾ നിലനിന്നിരുന്നു
.
മുൻപ് നിലനിന്നിരുന്ന നഗര കേന്ദ്രങ്ങളിൽനിന്നും , പുതിയ , കുറച്ചുകൂടി ജല സമൃദ്ധവും വാണിജ്യ പ്രാധാന്യമുള്ളതുമായ കേന്ദ്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റമായിരിക്കാം സൈന്ധവ -സരസ്വതി നാഗരികതക്ക് ജന്മം നൽകിയത് .കഴിഞ്ഞ നൂറുകൊല്ലത്തിനിടയിൽ ഇന്ത്യൻ നഗരങ്ങളുടെ വളർച്ച അവലോകനം ചെയ്താൽ നമുക്ക് ഇന്നേക്കും അയ്യായിരത്തിലധികം വർഷങ്ങൾക്കുമുൻപ് സൈന്ധവ നഗരങ്ങളുടെ ഉത്പത്തിയിലേക്ക് നയിച്ച കാരണങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ വലിയ പ്രയാസം ഉണ്ടാവില്ല.
.
രാഖിഖാരി യെപോലെയുള്ള വൻ നഗര കേന്ദ്രങ്ങൾ സിന്ധു -സരസ്വതി നാഗരികതയുടെ കാലത്തിനും സഹസ്രാബ്ദങ്ങൾക്കുമുന്പ് ആരംഭിക്കുകയും , സിന്ധു -സരസ്വതി നാഗരികതയോടൊപ്പം നിലനിൽക്കുകയും ചെയ്തതിട്ടുണ്ടാവാം .ഇത്തരത്തിലുള്ള നൂറുകണക്കിന് നഗരങ്ങൾ ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട് .ഈ അടുത്ത കാലത് തമിഴ് നാട്ടിൽ മധുരയ്ക്ക് സമീപം കീഴാടിയിൽ (5) കണ്ടെത്തിയ പ്രാചീന നഗര ശേഷിപ്പുകളും ഇത്തരത്തിലുള്ള അതിപ്രാചീന സൈന്ധവ പൂർവ ഇന്ത്യൻ നഗരങ്ങളുടേതാകാൻ സാധ്യതയുണ്ട് .തെക്കു -വടക്ക് ,പശ്ചിമ -പൂർവ ഭേദമില്ലാതെ ഇന്ത്യ മുഴുവനും സൈന്ധവ -സരസ്വതി നാഗരികതയുടെ ആവിർഭാവത്തിനു മുൻപും അതിപരിഷ്കൃതരായ ജനസമൂഹങ്ങൾ ഉണ്ടായിരുന്നു എന്ന വാദത്തിനു ഉപോല്ബലകമായ തെളിവുകൾ ദിനം പ്രതി വർധിച്ചു വരികയാണ്.
--
ചിത്രങ്ങൾ : രാഖി ഖാരിയിലെ ശേഷിപ്പുകൾ :കടപ്പാട് : Archeological Survey of India https://archaeologynewsnetwork.blogspot.in/
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
---
Ref:
1. https://www.indiatimes.com/…/rakhigarhi-is-now-the-biggest-…
2. http://indianexpress.com/…/haryana-wants-indus-valley-rena…/
3. http://asi.nic.in/…/Indian%20Archaeology%201997-98%20A%20Re…
4. http://www.exoticindiaart.com/…/sindhu-sarasvati-civilizat…/
5. https://medium.com/…/keezhadi-excavations-a-buried-city-reb…
6. http://www.livemint.com/…/Bhirana-oldest-Harappan-site-Rakh…
7. http://asi.nic.in/pdf_…/rakhigarhi_excavation_report_new.pdf
8. http://asi.nic.in/pdf_…/rakhigarhi_excavation_report_new.pdf