ഈ പോസ്റ്റിൽ ഒരുപാട് സംഭവങ്ങളും വിശദീകരണങ്ങളും ഒന്നും ഇല്ല. ഒരു നല്ല ചർച്ചക്ക് ഉള്ള പ്രചോദനം മാത്രം.
എനിക്ക് പ്രശസ്ത astro physist ഉം തത്വചിന്തകനും ആയ നീൽ ഡെഗ്രാസ്സ് ടൈസൺ ന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയ കാര്യമാണ്.
പുള്ളിയോട് Interviewer ചോദിക്കുന്ന ഒരു ചോദ്യം - "താങ്കളുടെ ഏറ്റവും വലിയ പേടി എന്താണ് " എന്ന്.
പുള്ളിയോട് Interviewer ചോദിക്കുന്ന ഒരു ചോദ്യം - "താങ്കളുടെ ഏറ്റവും വലിയ പേടി എന്താണ് " എന്ന്.
ടൈസണ് പറഞ്ഞത് രസകരവും അതിലേറെ ചിന്തിപ്പിക്കുന്നതും ആയ ഒരു ഉത്തരം ആണ്.
"പ്രപഞ്ചം ഉണ്ടായിട്ടു 1370 കോടി വർഷങ്ങൾ ആയി ആയി. അല്ലെങ്കിൽ അത്രയും സമയം ഞാൻ ജനിക്കും മുൻപ് കടന്നു പോയി. ഞാൻ എന്ന വ്യക്തിക്ക് ഈ കടന്നു പോയ 1370 കോടി വർഷങ്ങളെ പറ്റി ഒരു ധാരണയും ഇല്ല. അത്രയും സമയം എങ്ങനെ കടന്നു പോയി, എന്തൊക്കെ സംഭവിച്ചു എന്നൊ, സംഭവിച്ചത് ഒക്കെ എന്തിനെന്നോ എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കണ്ണ് തുറന്നു ലോകം കാണാൻ തുടങ്ങും മുൻപ് അത്രയും കോടി വർഷങ്ങൾ വെറും ഒരു നിമിഷം പോലെ കടന്നു പോയി.
ഒന്നും അറിഞ്ഞില്ല
ഒന്നും അറിഞ്ഞില്ല
ഇനി ഒരു 10-30 കൊല്ലം കഴിയുമ്പോൾ ഞാൻ മരിക്കും. ഒരേ ഒരു ഒരു നിമിഷം. ഞാനും കണ്ണടയ്ക്കും. കുഞ്ഞു ഉറുമ്പ് തൊട്ട് ആകാശത്തിലെ നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും പറ്റി ഏറെ ആകാംഷാഭരിതനും, അതെല്ലാം എങ്ങനെ, എന്തിനു പ്രവർത്തിക്കുന്നു എന്നും, എന്റെ ജീവിതത്തിന്റെ അർത്ഥം എന്താണെന്നും അറിയാൻ എനിക്ക് അന്നും ഇന്നും വളരെ വെമ്പലാണ്. പ്രപഞ്ചത്തിന്റെ തന്നെ ഉത്തരം കിട്ടാത്ത നൂറു കോടി ചോദ്യങ്ങൾക്കും, ജീവന്റെയും, പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ തന്നെ കാരണം അന്വേഷിക്കുന്ന എന്നെ എന്നെപോലെ ഒരാൾക്ക് ഒരു വേദന നിറഞ്ഞ തിരിച്ചറിവാണ് മരണം.
എന്റെ മരണ ശേഷം കോടാനു കോടി വർഷങ്ങൾ കടന്നു പോകും. പക്ഷെ ജനനത്തിനു മുൻപെന്ന പോലെ ആ സമയവും എന്റെ മുന്നിൽ ഒരു നിമിഷം നിമിഷം പോലെ ഒന്നും അറിയാതെ കടന്നു പോകുമോ?
എന്റെ മരണ ശേഷം കോടാനു കോടി വർഷങ്ങൾ കടന്നു പോകും. പക്ഷെ ജനനത്തിനു മുൻപെന്ന പോലെ ആ സമയവും എന്റെ മുന്നിൽ ഒരു നിമിഷം നിമിഷം പോലെ ഒന്നും അറിയാതെ കടന്നു പോകുമോ?
എന്റെ ചോദ്യങ്ങൾക്കു ഒരിക്കലും ഉത്തരം കിട്ടാതെ വരുമോ? ഒന്നും അറിയാൻ വിധിക്കപ്പെടാത്ത ഒരു ജീവൻ ആയി വെറും ചുരുങ്ങിയ കാലയളവിൽ മാത്രം പ്രപഞ്ചത്തിൽ ചിന്തിക്കാൻ കഴിവുള്ള ഒരു ജീവി ആയി ജീവിച്ചതിന്റെ അർത്ഥം എന്താണ്? അങ്ങനെ ആകുമോ ആകുമോ പ്രപഞ്ചത്തിലെ ജീവന്റെ വിധി? എങ്കിൽ എനിക്ക് അറിയാനുള്ള ആഗ്രഹവും ചിന്താശേഷിയും എന്തിനു പ്രപഞ്ചം തന്നു...?? "