A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

രാത്രിയുടെ യാമങ്ങളിൽ ഭീതിപ്പടർത്തുന്ന ഗോസ്റ്റ് കപ്പലുകൾ വടക്കൻ കൊറിയയിൽ നിന്ന്...


ദുരൂഹസാഹചര്യങ്ങലിൽ അകപ്പെട്ട് തകർന്നതും കാണാതായതുമായ കപ്പലുകളേയാണ് ഗോസ്റ്റ് ഷിപ്പുകളെന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ കാലങ്ങൾക്ക് മുൻപ് അപ്രത്യക്ഷമായിട്ടുള്ള കപ്പലുകൾ രാത്രിക്കാലങ്ങളിൽ കൺമുന്നിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന കഥയാണ് മത്സ്യബന്ധനക്കാർക്ക് പറയാനുള്ളത്. ജീർണിച്ച മൃതശരീരങ്ങളും അസ്ഥികൂടങ്ങളുമുള്ള കപ്പലുകൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും നോക്കിയിരിക്കെ മാറഞ്ഞുപോവുകയും ചെയ്യും. നടുക്കതലിൽ ഭീതിപരത്തിക്കൊണ്ടുള്ള ഇത്തരം കാഴ്ചകൾ കാണാറുണ്ടെന്നാണ് ഇവർ പറയുന്നത്.
കാലഹരണപ്പെട്ട മിലിട്ടറി എയർബേസ് ഇന്ന് നിഗൂഢതകളുടെ സൂക്ഷിപ്പുക്കാരൻ
ഈയിടെ മൃദദേഹങ്ങളുമായി തീരത്തടിഞ്ഞ തകർന്നനിലയിലുള്ള ഒരു പ്രേത ബോട്ട് ജപ്പാനിൽ ഭീതി പരത്തിയിരുന്നു. ബോട്ട് എങ്ങ് നിന്ന് വന്നെന്നോ അതിലുണ്ടായവർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് ജപ്പാന്‍ അധികൃതര്‍. മൃദദേഹങ്ങൾ പലതും ജീർണിച്ചതും തലയില്ലാത്ത നിലയിലുള്ളതുമായിരുന്നു. വടക്കന്‍ കൊറിയയില്‍ നിന്നുള്ള ബോട്ടാണെന്നാണ് അധികൃതരുടെ കണ്ടുപിടുത്തം. കൊറിയന്‍ ലിപിയിലുള്ള വാക്കുകള്‍ ബോട്ടില്‍ കണ്ടെത്തിയതാണ് ഈ ഊഹതത്തിന് കാരണം. എന്തുക്കെയായാലും ഗോസ്റ്റ് ഷിപ്പുകൾ ആളുകൾ ഭീതിപടർത്തിയുള്ള സഞ്ചാരം തുടർന്നുവെന്ന് പറയാം. അത്തരത്തിൽ കാലങ്ങൾക്ക് മുൻപ് മറഞ്ഞ്പോയതും ഇന്നും അഭ്യൂഹങ്ങളുയർത്തി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഗോസ്റ്റ് ഷിപ്പുകളെയാണ് ഇവിടെ പരാമർശിക്കുന്നത്.
1) ദി കാലിയോക്
-------------------------
ചിലിയൻ ഐതിഹ്യപ്രകാരം രാത്രിക്കാലങ്ങളിൽ തെക്കേ അമേരിക്കയുടെ തീരപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഗോസ്റ്റ് ഷിപ്പാണ് കാലിയോക്. വെളുത്ത നിറത്തിൽ പ്രകാശപൂരിതമായിട്ടാണ് ഈ കപ്പൽ പ്രത്യക്ഷനാവുക. കപ്പലിൽ നിന്ന് മൃദുവായുള്ള സംഗീതവും ഉറക്കെയുള്ള അട്ടഹാസങ്ങളും ഉയർന്നുകേൾക്കാമെന്നാണ് കാഴ്ചക്കാർ പറയുന്നത്. നോക്കിയിരിക്കെ അപ്രത്യക്ഷമാകുന്ന ഇത്തരം കപ്പലുകൾ എങ്ങോട്ടാണ് പോയി മറയുന്നതെന്നുള്ള അഭ്യൂഹങ്ങൾ ബാക്കിയാണ്. കടലിൽ മുങ്ങിപ്പോയിട്ടുള്ള ആളുകളുടെ ആത്മാക്കളെയും വഹിച്ചാണ് ഈ കപ്പൽ യാത്രതുടരുന്നതെന്നാണ് ഊഹാപോഹങ്ങൾ.
2. എസ്എസ് വെലൻഷ്യ
___________________________
1906 കോളബിയയിലെ വ്യാൻകൂവർ തീരപ്രദേശത്ത് വൻകൊടുംങ്കാറ്റിൽ അകപ്പെട്ട് മുങ്ങിപ്പോയ കപ്പലാണ് എസ്എസ് വെലൻഷ്യ. അതിനുശേഷം ഇത്തരം പ്രേതകഥളുടെ ഭാഗമായിതീരുകയും ചെയ്തു. രാത്രിക്കാലങ്ങളിൽ ആഴക്കടലിൽ മീൻപിടിക്കാൻ പോകുന്നവർ അസ്ഥികൂടങ്ങൾ കൊണ്ട് നിറഞ്ഞ കപ്പലിനെ കാണാറുണ്ടെന്നാണ് പറയപ്പെടുന്നത്. വർഷങ്ങൾ പിന്നിട്ടും ഈ കപ്പൽ ആഴക്കയലിൽ മീൻപിടുത്തക്കാർക്ക് ഭീതിയായി തുടരുന്നു.
3) ദി ഔറംഗ് മേദാൻ
________________________
1947-ൽ സ്ട്രേയിറ്റ് ഓഫ് മലാക്കയിൽ വച്ച് തീപ്പിടത്തിൽ പെട്ട് പൂർണമായും നശിച്ച അമേരിക്കൻ കപ്പലാണിത്. അനധികൃതമായി കടത്താൻ ശ്രമിച്ച നൈട്രോഗ്ലിസറിനാണ് തീപിടിത്തതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്തോക്കെയായാലും രാത്രിക്കാലങ്ങളിൽ നടുകടലിൽ പ്രത്യക്ഷപ്പെടുന്ന ഈ കപ്പൽ കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴിയോരുക്കുന്നു.
4). ദി കരോൾ എ.
____________________
ഡിയറിംഗ്
1921ൽ നോർത്ത് കരോലിനയിൽ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട കപ്പലാണിത്. ഇതിലെ യാത്രക്കാരും മറ്റ് ജീവനക്കാരും എങ്ങുപോയി എന്നുള്ള ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. കടൽക്കൊള്ളർ കടത്തിക്കൊണ്ടുപോകാനുള്ള സാധ്യതയായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.
5)ബൈചിമോ
_____________________
ആഡംബര കപ്പൽ ടൈറ്റാനിക്കിന് സംഭവിച്ചത് പോലെ കൂറ്റൻ മഞ്ഞുമലയിൽ ഇടിച്ചാണ് ബൈച്ചിമോ എന്ന കപ്പലും തകർന്നത്. അപകടത്തിൽ പെട്ട് നിരവധി പേർ മരണമടഞ്ഞിരുന്നു. ഇതിന്റെ അവിശിഷ്ടങ്ങൾ കടൽത്തട്ടിന്റെ അടിയിൽ ഇന്നും അവശേഷിക്കുന്നു. ഇതിനെ ചുറ്റിപ്പറ്റിയും നിരവധി അഭ്യൂഹങ്ങൾ നിലവിലുണ്ട്.
6). ദി ഒക്റ്റാവിസ്
___________________
ഗോസ്റ്റ് ഷിപ്പുകളുടെ പട്ടികയിൽ ചേർത്തിട്ടുള്ള മറ്റൊരു കപ്പലാണ് ദി ഓക്റ്റാവിസ്. 1775ൽ ഗ്രീൻലാന്റ് തീരപ്രദേശത്താണ് ഈ സംഭവം നടന്നത്. കൊടുംതണുപ്പ് സഹിക്കാതെ മുഴുവൻ ആളുകളും തണുത്ത് മരവിച്ച് മരണപ്പെടുകയായിരുന്നു.
6) ദി ജോയിറ്റ
_________________
1955ൽ സൗത്ത് പസഫിക്ക് സമുദ്രഭാഗത്ത് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ മത്സ്യബന്ധന ബോട്ടാണിത്. ഒരു ചരക്ക് കപ്പലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കപ്പലിലുണ്ടായിരുന്ന ആളുകളെ കുറിച്ചിതുവരെയായിട്ട് ഒരു വിവരവും ലഭിച്ചിട്ടില്ല. ഒരു ദുരൂഹതയായി ഇന്നും തുടരുന്നു....
7) ദി ലേഡി ലോവിബോണ്ട്
__________________
ഈ കപ്പൽ തകർച്ചയ്ക്ക് പിന്നിൽ രസകരമായൊരു പ്രണയക്കഥയാണ് പറയാനുള്ളത്. കപ്പലിന്റെ ക്യാപ്റ്റന്റെ വിവാഹശേഷമുള്ള പാർട്ടിയുടെ ഭാഗമായിട്ടാണ് ഈ കപ്പൽ യാത്രപുറപ്പെട്ട്. ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികൾ മാത്രമാണു ചടങ്ങിനുണ്ടായിരുന്നത്. സുഹൃത്തിൽ ഒരാൾക്ക് ക്യാപ്റ്റന്റെ ഭാര്യയോട് മുൻപ് അടുപ്പം തോന്നിയിരുന്നു. അസൂയ സഹിക്കാനാകാതെ കപ്പൽ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചതാണ് അപകടക്കാരണം. ഒടുവിൽ കുറെപേർ ഈ അപകടത്തിൽ മരണപ്പെട്ടു. ഈ പ്രയണക്കഥയ്ക്ക് സാക്ഷ്യം വഹിച്ചതാണ് ദി ലേഡി ലോവിബോണ്ടെന്ന കപ്പൽ.
8) ദി മേരി സെലസ്റ്റ്
______________________
1872ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് ഈ കപ്പലിനെ. 1500ഓളം ആൽക്കഹോൾ ബാരലുകളും ഇതിനൊപ്പം കണ്ടെത്തിയിരുന്നു. കപ്പലിൽ നിന്ന് കാണാതായിട്ടുള്ളത് ലൈഫ് ബോട്ടുകൾ മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് ഏതോ അപകട സാഹചര്യത്തിൽ കപ്പലുപേക്ഷിച്ച് ആളുകൾ രക്ഷപ്പെട്ടതായാണ്. എന്നാൽ രക്ഷപ്പെട്ടവരെ കുറിച്ച് യാതോരു അറിവുമില്ല. ഇവർ കടലിൽ തന്നെ മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.
9) ഫ്ലയിംഗ് ഡച്ച്മാൻ
_________________________
നിരവധി പെയിന്റിങ്ങുകളിലും, ബുക്കുകളിലും, സിനിമകളിലും കഥാപാത്രമാക്കിയിട്ടുള്ള ഗോസ്റ്റ് ഷിപ്പാണ് ഫ്ലയിംഗ് ഡച്ച്മാൻ. ദുരൂഹസാഹചര്യത്തിൽ മുങ്ങിപ്പോയ കപ്പലിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹകളകളാണ് നിലവിലുള്ളത്. ഫ്ലയിംഗ് ഡച്ച്മാൻ ഇപ്പോഴും കടലിൽ യാത്രതുടരുന്നതായിട്ടാണ് രാത്രിക്കാലങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന ആളുകൾ പറയുന്നത്.