പതിനാറാം നൂറ്റാണ്ടിലാണ് യൂറോപ്യൻ കുടിയേറ്റക്കാർ അമേരിക്കൻ വന്കരകളിലേക്ക് ഇരച്ചു കയറാൻ തുടങ്ങിയത് . കുടിയേറ്റക്കാരിൽ നല്ലൊരു ഭാഗവും സ്വർണത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മുഷ്‌കരന്മാരുമായിരുന്നു . പതിനാറാം നൂറ്റാണ്ടിലെ ലോക സമ്പദ്‌വ്യവസ്ഥ സ്വർണത്തിൽ അടിസ്ഥാനമാക്കിയുള്ളതായിരുന്നു . സ്വർണം മാത്രമായിരുന്നു എല്ലാവരാലും അംഗീ കരിക്കപ്പെട്ട വിപണന മാധ്യമം . കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങൾക്ക് കൂടുതൽ വലിയ സൈന്യങ്ങളെ നിലനിർത്താനും കൂടുതൽ ബ്രിഹത്തായ പര്യവേക്ഷണങ്ങൾ നടത്താനും കഴിഞ്ഞിരുന്നു . യൂറോപ്യൻ വിശ്വാസങ്ങൾ പ്രകാരം ഇന്ത്യയായിരുന്നു അക്കാലത്തെ സ്വർണക്കലവറ . ഇന്ത്യയിലെ അക്കാലത്തെ ഒരു നാട്ടു രാജാവ് ധരിച്ചിരിക്കുന്ന വജ്രാഭരണങ്ങള്കൊണ്ട് അക്കാലത്തെ ഒരു യൂറോപ്യൻ രാജ്യം തന്നെ വിലക്ക് വാങ്ങാനാവുമെന്നാണ് പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ എത്തിയ യൂറോപ്യൻ സഞ്ചാരി മാർകോ പോളോ രേഖപ്പെടുത്തിയത് .
.
അക്കാലത്തെ ഇന്ത്യയിൽ ഉള്ളതുപോലെ സ്വർണമോ സമ്പന്നമായ രാജ്യങ്ങളോ യൂറോപ്യൻ കോളനിസ്റ്റുകൾക്ക് അമേരിക്കൻ വന്കരകളിൽ കണ്ടത്താനായില്ല . പക്ഷെ മനസ്സുകൊണ്ട് അതങ്ങീകരിക്കാനും അവർ തയ്യാറായിരുന്നില്ല . തെക്കേ അമേരിക്കയിൽ എവിടെയോ സ്വർണത്താൽ സമൃദ്ധമായ ഒരു സമ്പന്ന നഗരം നിലനിൽക്കുന്നതായി അവർ സ്വയം വിശ്വസിക്കാനും പ്രചരിപ്പിക്കാനും തുടങ്ങി . അവർ ആ സാങ്കൽപ്പിക സുവർണ്ണ നഗരത്തിനു നൽകിയ പേരാണ് എൽ ഡോറാഡോ - സമ്പത്തും സ്വർണവും കരകവിഞ്ഞൊഴുകുന്ന സാങ്കൽപ്പിക ദേശം .
.
ഒരു പക്ഷെ എൽ-
ഡോറാഡോ എന്ന സങ്കൽപ്പത്തിനടിസ്ഥാനം തദ്ദേശീയരായ അമേരിക്ക്ണ ജനതക്ക് സ്വര്ണത്തോടുള്ള നിസ്സംഗതയായാവാം . സ്വര്ണത്തരികളോടും സ്വര്ണാഭരണങ്ങളോടും പല തദ്ദേശീയരായ ഗോത്രവര്ഗങ്ങളും കാണിക്കുന്ന നിസ്സംഗത യൂറോപ്യന്മാരിൽ അത്ഭുതമുണർത്തി . അവർ സ്വര്ണത്തോട് നിസ്സംഗത പുലർത്തുന്നതിനു കാരണം വലിയ അളവിൽ സ്വർണം അവർ രഹസ്യമായി ശേഖരിച്ചിട്ടുള്ളതിനാലാണെന്ന് പല യൂറോപ്യൻ കോളനിസ്റ്റുകളും വിധിയെഴുതി . പറഞ്ഞു പറഞ്ഞു എൽ ഡോറാഡോ എന്ന സുവർണ നഗരം ഒരു യാഥാർഥ്യം തന്നെയാണെന്ന ധാരണ നൂറ്റാണ്ടുകൾ നിലനിന്നു .
.
ആരാണ് ഈ കഥകൾ മെനഞ്ഞെടുത്ത എന്നകാര്യം അജ്ഞാതമാണ് . പക്ഷെ ഈ സാങ്കൽപ്പിക ദേശം തേടി പതിനാറു ,പതിനേഴു നൂറ്റാണ്ടുകളിൽ നടത്തപ്പെട്ട പര്യവേക്ഷണങ്ങൾക്ക് കൈയും കണക്കുമില്ല . സ്പാനിഷ് , പോർച്ചുഗീസ് കോളനിസ്റ്റുകളാണ് ഈ പര്യവേക്ഷണങ്ങളിൽ ഭൂരിഭാഗവും ആസൂ ത്രണം ചെയ്തത് . പല പര്യവേക്ഷണങ്ങളിലും ആയിരകകണക്കിനു തദ്ദേശീയരായ ജനങ്ങളെ കോളനിസ്റ്റുകൾ കൊന്നൊടുക്കുകയും ചെയ്തു .
.
പല പ്രദേശങ്ങളും സാങ്കൽപ്പിക എൽ ഡോറാഡോയുമായി ഉപമിക്കപ്പെട്ടിട്ടുണ്ടെങ്കിലും . ഏറ്റവുമധികം പ്രശസ്തമായത് കൊളംബിയയിലെ പർവത നിരകളിലെ ഗുട്ട വിറ്റ തടാകം (Lake Guatavita ) ആയിരിക്കാം . ഈ തടാകത്തിലാണ് തദ്ദേശീയ ജനത സ്വർണം ഒളിച്ചു വച്ചിരിക്കുന്നത് എന്ന് ധരിച്ച സ്പാനിഷ് കൈയേറ്റകാകർ പലതവണ സ്വർണത്തിനു വേണ്ടി ഈ തടാകത്തിൽ തെരച്ചിൽ നടത്തി . ഒരിക്കൽ ഈ തടാകം വറ്റിക്കാനും അവർ ശ്രമിച്ചു . കാര്യമായ ഒരു സ്വർണനിക്ഷേപവും അവർക്ക് കിട്ടിയില്ല . എങ്ങനെയോ തടാകത്തിൽ വന്നുപെട്ട ഏതാനും സ്വർണാഭരണങ്ങൾ മാത്രമായിരുന്നു അവർക്ക് ലഭിച്ചത് . ഈ തടാകത്തിന്റെ ദേവതക്ക് ഇൻക രാജാക്കന്മാർ വൻ സ്വർണ നിധികൾ നേർച്ചയായി നൽകിയിരുന്നു എന്നായിരുന്നു കഥകൾ . ആ കഥകളും അടിസ്ഥാനമില്ലാത്തവയാണെന്ന് തെളിയിക്കപ്പെട്ടു .
.
ഇപ്പോഴും എൽ ഡോറാഡോ ഒരു യാഥാർഥ്യമാണെന്നു വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കുറവല്ല . വലിയ പര്യവേക്ഷണങ്ങൾ നടക്കുന്നില്ലെങ്കിലും എൽ ഡോറാഡോയെത്തേടി പല ചെറു പര്യവേക്ഷണങ്ങളും ഇപ്പോഴും നടക്കുന്നുണ്ട് . ഒരു രീതിയിൽ പറഞ്ഞാൽ സ്വര്ണത്തോടുള്ള മനുഷ്യന്റെ ആർത്തിയുടെ പ്രതീകമാണ് എൽ ഡോറാഡോ . അത് നിലനിൽക്കുന്നിടത്തോളം എൽ ഡോറാഡോയെത്തേടിയുള്ള തിരച്ചിലുകളും തുടരും .
---
ref
https://mythology.net/others/concepts/el-dorado/
---
image : courtsey :https://mythology.net/others/concepts/el-dorado/
-
this post is written , based on the reference cited-rishidas s
ref
https://mythology.net/others/concepts/el-dorado/
---
image : courtsey :https://mythology.net/others/concepts/el-dorado/
-
this post is written , based on the reference cited-rishidas s