A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വാരാണസി -ഏറ്റവും പഴക്കമേറിയ ജീവിക്കുന്ന നഗരം ( Oldest Living City)




ഭൂമിയിൽ നഗരങ്ങളുടെ ചരിത്രം തുടങ്ങുന്നത് എന്നാണ് എന്ന് കൃത്യമായും പറയുക അസാധ്യമാണ് . ഗ്രാമങ്ങൾ നഗരങ്ങളായി പരിണമിച്ചത് കൃഷിയോടനുബന്ധിച്ച വ്യവസായങ്ങൾ രൂപം കൊണ്ടതോടെയാവണം . ഇന്നേക്ക് 9000 തിലേറെ വർഷങ്ങൾക്കുമുൻപ് തന്നെ ഉത്തര ഇന്ത്യയിലെ ഭിറണ്ണ ആയിരക്കണക്കിനു മനുഷ്യർ വസിക്കുന്ന ഒരു നഗരകേന്ദ്രമായി തീർന്നിട്ടുണ്ടായിരുന്നു . മെസപൊട്ടേമിയയിലെ പ്രശസ്തമായ നഗര കേന്ദ്രങ്ങളായ ഉറുക്കും ,ഉർ ഉം ഒക്കെ ഭിറണ്ണ ക്കും സഹസ്രാബ്ദങ്ങൾക്കുശേഷമാണ് നഗരങ്ങളുടെ രൂപം നേടിയത് . ഈജിപ്ഷ്യൻ നഗരങ്ങളായ ഹെറേകാനോപോളീസും തീബ്‌സും ഭിറണ്ണ യെക്കാൾ വളരെ കാലത്തിനുശേഷമാണ് പിറവിയെടുത്തത് . ആദി നഗരങ്ങളായ ഭിറണ്ണ യും ഉറുക്കും ,ഹെറേകാനോപോളീസും, തീബ്‌സും ഒക്കെ കാലത്തിന്റെ തിരശീലക്കു പിന്നിൽ പുരാവസ്തുക്കളായി മറഞ്ഞു ക ഴിഞ്ഞു . എന്നാലും സഹസ്രാബ്ധങ്ങളായി ജീവിക്കുന്ന ഒരു നഗരം ഇന്ത്യയിൽ തന്നെ നിലനിൽക്കുന്നുണ്ട് . കഴിഞ്ഞ നാലുസഹസ്രാബ്ദങ്ങളായി നശിക്കാതെ തലയുയർത്തി നിൽക്കുന്ന ആ നഗരമാണ് ഉത്തര ഇന്ത്യയിലെ വാരാണസി .
.
ഈ അടുത്തകാലത്ത് നടന്ന കണ്ടുപിടുത്തങ്ങളാണ് വാരാണസിയുടെ പൗരാണികത്വം വെളിച്ചത്തു കൊണ്ട് വന്നത് .വളരെക്കാലം മുൻപ് തന്നെ വാരാണസിയുടെ അതി പൗരാണികത യെകുറിച്ചുള്ള സൂചനകൾ പല രീതിയിലും വെളിപ്പെട്ടിരുന്നു . പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരനും പണ്ഡിതനുമായ മാർക് ട്വൈൻ വാരാണസി ചരിത്രത്തെക്കാൾ പുരാതനമായ ഒരു നഗരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു .
"Benaras is older than history, older than tradition, older even than legend and looks twice as old as all of them put together" -- Mark Twain.
ഈ അടുത്ത കാലം വരെ വാരാണസിയുടെ പൗരാണികത ബി സി ഇ 1000 കാല ഘട്ടത്തിൽ തുടങ്ങുന്നതായാണ് കരുതപ്പെട്ടിരുന്നത് . എന്നാൽ ഏതാനും വര്ഷം മുൻപ്പ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വാരാണാസിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നടത്തിയ ഉല്ഖനനങ്ങൾ ബി സി ഇ 1800 കാലഘട്ടത്തിൽ പോലും വാരാണസി ഒരു വലിയ നഗര കേന്ദ്രമായിരുന്നു എന്ന നിഗമത്തിലേക്ക് എത്തിച്ചത് . ആ ഉല്ഖനനത്തിൽ ലഭിച്ച വസ്തുകകളെല്ലാം തന്നെ 3800 വർഷത്തിലേറെ പഴക്ക മുളളതായിരുന്നു . ഇതാണ് വാരാണസിയെ ശാസ്ത്രീയമായിത്തന്നെ ലോകത്തെ ഏറ്റവും പുരാതനമായ ജീവിക്കുന്ന നഗരമായി ഉയർത്തിയത് .
.
ഇന്ന് വാരണാസി പന്ത്രണ്ടു ലക്ഷത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന ഒരു വലിയ നഗരമാണ് . പക്ഷെ ഈ നഗരം നാല് സഹസ്രാബ്ദത്തോളം പഴക്കമുള്ളതും ,ഒരേ സാംസ്കാരിക പാരമ്പര്യം പിന്തുടരുന്ന ഒരു ജനത ഈ നാല് സഹസ്രാബ്ദവും ഈ നഗരത്തിൽ അധിവസിച്ചിരുന്ന എന്നതും വലിയ ഒരു വിസ്മയം തന്നെയാണ് . ഏറ്റവും പുരാതനമായ രാജ്യത്തിൽ തന്നെയാവണം ഏറ്റവും പുരാതനമായ ജീവിക്കുന്ന നഗരവും എന്നത് ഒരു പക്ഷെ കാലത്തിന്റെ കണിശത തന്നെയാവണം .
--
REF
1.http://www.archeolog-home.com/…/banaras-inde-new-archaeolog…
.
2.https://www.beautifulplacesindia.com/oldest-living-city-wo…/
.
3.https://www.speakingtree.in/…/oldest-city-in-the-world-vara…
.
4.https://www.timesofmalta.com/…/Varanasi-the-oldest-living-c…
--
ചിത്രങ്ങൾ :
.
വർത്തമാനകാല വാരാണസി , പുരാതന നഗരത്തിന്റെ ശേഷിപ്പുകൾ : ചിത്രങ്ങൾ കടപ്പാട് :http://www.archeolog-home.com/…/banaras-inde-new-archaeolog…,,,https://www.timesofmalta.com/…/Varanasi-the-oldest-living-c…
---
This post is based on references-Rishidas .S