ഓര്‍മ്മയുണ്ടോ ഈ painting?
ഓര്‍മ്മയുണ്ടോ എന്ന് ചോദിക്കുന്നത് ശരിയല്ല. കാരണം ഒരിക്കലെങ്കിലും ഈ painting എവിടെയെങ്കിലും വച്ച് കാണാത്ത ആരും, നമുക്കിടയില്‍ ഉണ്ടാകില്ലെന്ന് തന്നെ പറയാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടകളിലും, വീടുകളിലും, വണ്ടികളിലും, എന്തിന് സിനിമയിലെ വീടുകളുടെ ചുവരുകളെ വരെ അലങ്കരിച്ചിരുന്ന, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നാണ് The Crying Boy എന്ന ഈ painting.
രണ്ടാം ലോക മഹായുദ്ധാനന്തരം, ഇറ്റലിയില്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിഷമങ്ങള്‍ വിളിച്ചോതുന്ന crying boys/crying orphans/sad orphans എന്ന സീരിസില്‍ പെട്ട ഒരു painting ആണിത്.
Giovanni Bragolin എന്ന ഇറ്റാലിയന്‍ ചിത്രകാരന്‍, അവിടം സന്ദര്‍ശിച്ചിരുന്ന ടൂറിസ്റ്റുകള്‍ക്ക് വാങ്ങിക്കാനായി, ഒരു സുവനീര്‍ എന്ന കണക്കെയാണ് ഈ സീരീസ് ഉണ്ടാക്കിയത്. അറുപത്തിയഞ്ചോളം ചിത്രങ്ങളുള്ള ഈ സീരീസില്‍, ചെറിയ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും നമ്മെ നോക്കി കണ്ണീര്‍പൊഴിക്കുന്നത് പോലെ, വളരെ വിഷമകരമായ അവരുടെ വേദനയാണ് ചിത്രീകരിച്ചിരിക്കുന്നു. സീരീസിലെ ഏറ്റവും പ്രശസ്തമായ painting ഏതാണെന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. എന്നാല്‍ ഈ ചിത്രത്തിന്‍റെ പ്രശസ്തിക്ക് പിന്നില്‍, മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്.
1985ല്‍, ബ്രിട്ടണിലെ The Sun പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ ചിത്രത്തെ ലോകം മുഴുവനും എത്തിച്ചത്.
നഗരത്തിലെ ഒരു ഫയര്‍മാന്‍റെ വാക്കുകള്‍ പ്രകാരം, തീപിടിച്ച് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട പല വീടുകളില്‍ നിന്നും, മറ്റെല്ലാം ചാരമായി മാറിയിട്ടും, ഈ ചിത്രം (സീരീസിലെ ചിത്രങ്ങള്‍) മാത്രം തീപിടിക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതും ഒന്നും രണ്ടുമല്ല, നിരവധി തവണ.
ബ്രിട്ടണില്‍ ഈ സീരീസിന് വലിയ പോപ്പുലാരിറ്റി ഉണ്ടായിരുന്നതിനാല്‍, ആയിരക്കണക്കിന് പ്രിന്‍റുകളാണ് ദിനംപ്രതി വിറ്റ് പോയിരുന്നത്.
അങ്ങിനെ സംഭവങ്ങള്‍ ഒരുപാടായപ്പോള്‍, ഫയര്‍ഫോര്‍സിലെ തന്നെ ആളുകള്‍ക്കിടയില്‍ ഇത് വലിയ സംസാരവിഷയമായി. ഒട്ടും താമസിയാതെ ഈ ചിത്രം ശാപം പിടിച്ചതാണെന്ന തീരുമാനത്തിലേക്കും അവര്‍ എത്തി. അങ്ങിനെയാണ് ഒരു ഫയര്‍മാന്‍, പത്രത്തിന്‍റെ ലേഖകനെ കാണുന്നത്.
വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവം ചൂട് പിടിക്കാന്‍ തുടങ്ങി.
കാരണം, പലപ്പോഴായി വീട് കത്തിപ്പോയ പല ആളുകളും, അവരുടെ വീട്ടില്‍ ഈ ചിത്രമുണ്ടായിരുന്നു എന്ന് പത്രത്തിലേക്ക് തുറന്ന് എഴുതി. അതോടൊപ്പം പിന്നീട് തീപിടിച്ച ചില വീടുകളില്‍ നിന്നും, ഈ ചിത്രം വാര്‍ത്തയില്‍ പറഞ്ഞത് പോലെ ഒന്നും പറ്റാതെ ലഭിക്കാനും തുടങ്ങി.
അതോടെ പത്രം ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കി; ശാപം കിട്ടിയ ചിത്രത്തിന്‍റെ കോപ്പികള്‍ പത്രത്തിന് അയച്ച് കൊടുത്താല്‍, അവര്‍, പബ്ലിക്കായി വലിയൊരു ചിതയൊരുക്കി എല്ലാ കോപ്പികളും ചാരമാകുന്നത് വരെ ദഹിപ്പിക്കും.
അപ്പോഴേക്കും ഒരു സൈഡില്‍ നിന്ന് അധികൃതര്‍, അവരുടെ രീതിയിലുള്ള അന്വേഷണങ്ങളും തുടങ്ങിയിരുന്നു.
ആദ്യം തന്നെ ചിത്രം പ്രിന്‍റ് ചെയ്ത പ്രസ്സുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു കാര്യം അവര്‍ക്ക് മനസ്സിലായി; പ്രിന്‍റ് ചെയ്ത പേപ്പറിന് മേലേക്ക് ഒരു എക്ട്രാ കോട്ടിങ്ങ് കൂടെ അവര്‍ ചേര്‍ത്തിട്ടുണ്ട്, തിളക്കം കൂട്ടാനായി. അതാകട്ടെ, തീപിടിക്കാത്ത ഒരു തരം വാര്‍ണിഷ് കൊണ്ടാണ് ചെയ്തിരിക്കുന്നത്.
അതിന് ശേഷം തീപിടിച്ച വീടുകളും, അവിടന്ന് ശേഖരിച്ച ചിത്രങ്ങളും പരിശോധിച്ച അവര്‍ മറ്റൊരു കാര്യം കൂടെ കണ്ടെത്തി.
ഭൂരിഭാഗം വീടുകളിലും, ചിത്രം, നൂലില്‍ കെട്ടിയോ, വാള്‍പേപ്പര്‍ പതിച്ച മതിലില്‍ ഒട്ടിച്ചോ ആണ് വച്ചിരുന്നത്. ആളിക്കത്തുന്ന തീയില്‍ ആദ്യം തന്നെ നൂലും, വാള്‍പേപ്പറും കത്തിത്തീരുമ്പോള്‍ മതിലുമായുള്ള ബന്ധം വേര്‍പെടുന്ന ചിത്രം, നേരെ കമഴ്ന്ന് താഴേക്ക് വീഴും. ഫ്ലോര്‍ കത്താത്തിടത്തോളം ചിത്രത്തിന് ഒരു കേടും പറ്റില്ല.
അങ്ങിനെ സിമ്പിള്‍ ആയി വിശദീകരിക്കാന്‍ കഴിയുന്ന ഒരു പ്രശ്നത്തെയാണ് The Sun പത്രം, ഒരു ശാപമായി ചിത്രീകരിച്ച്, കുളമാക്കി ഒരു mass hysteria ആക്കി മാറ്റിയത്. എന്തായാലും ചിത്രവും, ചിത്രകാരനും ചുളുവില്‍ ഫേമസ് ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
എന്നാല്‍ ഇത്രയൊക്കെ തെളിവുകള്‍ നിരത്തിയിട്ടും അത് വിശ്വസിക്കാത്ത ചുരുക്കം ചില ആളുകള്‍ കൂടി അന്നുണ്ടായിരുന്നു, അതും ഫയര്‍ഫോര്‍സില്‍.
അടച്ചിട്ട ഒരു വീട് കത്തുമ്പോള്‍ ഉണ്ടാകുന്ന അമിതമായ ചൂടില്‍ അതിനകത്തുള്ള വസ്തുക്കള്‍ക്ക്, പ്രത്യേകിച്ച് പേപ്പറും, മരവും കൊണ്ട് നിര്‍മ്മിച്ചവയ്ക്ക് കേട് പറ്റാതിരിക്കാന്‍ ഒരു ചാന്‍സുമില്ലാ എന്നിരിക്കെ, ഈ ചിത്രം മാത്രം കത്താതെ രക്ഷപെടുന്നത് ഏതോ വിശദീകരിക്കാനാകാത്ത ശക്തിയുടെ കഴിവാണെന്നാണ് അവര്‍ ചില കേസുകള്‍ റഫറന്‍സ് വച്ച് ഉറച്ച് വിശ്വസിക്കുന്നത്.
by Ares Gautham