രണ്ടാം ലോക യുദ്ധാനന്തരം പല പ്രമുഖരായ നാസി ജർമൻ ഉന്നതരും സഖ്യകക്ഷികളുടെ പിടിയിൽ അകപ്പെട്ടു . സഖ്യകക്ഷികൾ ചിലരെ വിചാരണ നടത്തി വധിക്കുകയും മറ്റുചിലരെ തടവിലാക്കുകയും ചെയ്തു . സഖ്യകക്ഷികൾക്ക് ഉപയോഗമുളള പലരും ഒരു വിചാരണയും നേരിടാതെ പാച്ചാത്യ രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ വിഹരിച്ചു . യു എസ് ചാന്ദ്ര ദൗത്യ ഉദ്യമത്തിന്റെ തലവനായിരുന്ന വേർനെർ വോൻ ബ്രൗൺ ആയിരുന്നു അതിലെ ഒരു പ്രമുഖ ഉന്നതൻ . മൂനാമത്തോരു കൂട്ടം നാസി കളും ഉണ്ടായിരുന്നു അവർ എലിമാളങ്ങൾ (Ratlines ) എന്നറിയപ്പെടുന്ന രഹസ്യ സങ്കേതങ്ങളിലൂടെ ലാറ്റിൻ അമേരിക്കയിലേക്ക്, പ്രത്യേകിച്ച് അര്ജന്റീനയിലേക്ക് കളം മാറ്റുകയാണുണ്ടായത് .
.
നാസി റാറ്റ് ലൈനുകൾ യൂറോ പ്പിലെ മത -രാഷ്ട്രീയ മേലാളന്മാരുടെ പൂർണമായ ഒത്താശയോടെയാണ് നിലനിന്നിരുന്നത് . കഴിയുന്നത്ര ജർമൻ യുദ്ധ കുറ്റവാളികളെ അർജന്റീനയിലെയും മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും രഹസ്യ താവളങ്ങളിൽ എത്തിക്കുകയായിരുന്നു എലിമാള മാനേജർമാരുടെ ദൗത്യം .
.
റോമിലെ പുരോഹിതനായ ബിഷപ്പ് അലോയ്‌സ് ഹുഡൽ (Alois Hudal ) ആയിരുന്നു എലിമാളങ്ങളിലൂടെ നാസികളെ അർജന്റീനയിലെ രഹസ്യ കേന്ദ്രങ്ങളിലേക്ക് കടത്തുന്നതിലെ പ്രമുഖൻ . ഹിറ്റ്ലറുടെ ആരാധകനായ ബിഷപ്പ് അലോയ്‌സ് ഹുഡൽ ആയിരുന്നു യുദ്ധം അവസാനിക്കുന്നതിനു മുൻപ്പ് തന്നെ നാസി നേതാകകളെ ലാറ്റിൻ അമേരിക്കൻ രഹസ്യ കേന്ദ്രങ്ങളിലേക്ക് കടത്താൻ തുടങ്ങിയത് .അര്ജന്റീന യുടെ ഭരണത്തിൽ വലിയ പിടിപാടുണ്ടായിരുന്ന ബിഷപ്പ് അലോയ്‌സ് ഹുഡൽ അയ്യായിരത്തിലധികം നാസി യുദ്ധ കുറ്റവാളികളെയാണ് അര്ജന്റീനയിലേക്ക് കടത്തിയത് .
.
അർജന്റീനയുടെ നേതാവായിരുന്ന ജുവാൻ പെറോണും എലിമാളങ്ങളുലൂടെ നാസികളെ അർജന്റീനയിൽ എത്തിക്കാനും അവരെ സ്വന്തം രാജ്യത്ത് പുതിയ പേരും ,രേഖകളും സമ്പത്തും നൽകി പാർപ്പിക്കാനും മുൻനിരയിൽ തന്നെ നിന്നു ബിഷപ്പ് ഹൂഡലിന്റെ പ്രവർത്തനങ്ങൾ നാല്പതുകളുടെ അവസാനം തന്നെ വെളിവാകകപ്പെട്ടിരുന്നു വെങ്കിലും ദശാബ്ദങ്ങളോളം നാസി എലിമാളങ്ങളുടെ പ്രവർത്തനത്തിൽ തങ്ങളുടെ പങ്ക് മറച്ചു വക്കാൻ ജുവാൻ പെറോണിനും ശിങ്കിടികൾക്കുമായി . നാസി , ഫ്രഞ്ച് യുദ്ധ കുറ്റവാളികളെ രക്ഷിക്കാനും അവർക്ക് പിന്നീടുള്ള സംരക്ഷണം നൽകാകനും ഒരു പ്രത്യേക രഹസ്യ സംവിധാനം തന്നെ പെറോൺ തന്റെ ഭരണകാലത്തു രൂപപ്പെടുത്തിയിരുന്നു .
.
ആയിരകകണക്കിനു യുദ്ധ കുറ്റവാളികളാണ് രണ്ടാം ലോകയുദ്ധാനന്തരം ദശാബ്ദങ്ങളോളം സർവ സൗഭാഗ്യങ്ങളും അനുഭവിച്ചു ജീവിച്ചത് എന്നത് നമുഷ്യ സംസ്കാരത്തിന് തന്നെ ഒരു കളങ്കമാണ് . ഈ നാസി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവാരാൻ ഇസ്രേൽ പോലുള്ള ചില രാജ്യങ്ങൾ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് . പക്ഷെ അതീവ സുരക്ഷിതമായ അർജന്റൈൻ എലിമാളങ്ങളിൽ നിന്നും നാസി കളെ പുകച്ചു പുറത്തുചാടികാൻ അവർക്കുപോലും പൂർണമായും കഴിഞ്ഞില്ല .
.
എല്ലാ വർത്തമാനകാല സംഭവങ്ങളിലും ഭൂതകാലത്തിന്റെ കനത്ത കരിനിഴൽ വീണിട്ടുണ്ട് .കൈകൊണ്ടു ഗോൾപോസ്റ്റിലേക്ക് പന്തുകോരിയിട്ടു ഗോളാക്കുന്നതിനെപ്പോലും വാഴ്ത്തിപ്പാടുന്ന ലോകത്തിൽ അർജന്റൈൻ എലിമാളങ്ങളുടെ ചരിത്രം മണ്ണിട്ട് മൂടപ്പെട്ടതിൽ ഒരത്ഭുതവും ഇല്ല .
--
ചിത്രം : ബിഷപ്പ് അലോയ്‌സ് ഹൂഡൽ:എലിമാളങ്ങളുടെ നടത്തിപ്പുകാരൻ : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
--
1.https://www.mirror.co.uk/…/quiet-alpine-town-argentina-hous…
.
2.https://en.wikipedia.org/…/Ratlines_(World_War_II_aftermath)
.
3.https://theculturetrip.com/…/untold-story-nazis-bariloche-…/
.
4.https://www.thevintagenews.com/…/the-nazi-ratlines-the-sys…/
--
this post is written , based on references cited -rishidas s