ദക്ഷിണകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനോട് ചേർന്ന് ശക്തി സ്വരൂപിണിയായ ശ്രീ ഭുവനേശ്വരിദേവിയുടെ സാന്നിധ്യമുള്ള ഒരു കൂത്തമ്പലം ഉണ്ട്.നാട്യശാസ്ത്ര ലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൂത്തമ്പലം അനന്യദൃശ്യമാണ്.
പന്നിയൂർ ഗ്രാമത്തിൽനിന്നും വന്ന ബ്രാഹ്മണരാണ് ഭുവനേശ്വരിയുടെ പ്രതിഷ്ഠ നടത്തിയത്.തെക്കോട്ട് പ്രതിഷ്ട്ടയുള്ള ഭുവനേശ്വരിദേവി ക്ഷേത്രങ്ങൾ കേരളത്തിൽ വിരളമാണ്.ശക്തിസ്വരൂപിണിയുടെ ആസ്ഥാനം പെരുന്തച്ചൻ പണികഴിപ്പിച്ചതാണ്.ശ്രീകോവിലിൽ തന്ധ്രിയുടെ സങ്കല്പമായ പിതൃസ്വരൂപമാണെങ്കിൽ ,കൂത്തമ്പലത്തിൽ ശ്ലാഖ്യ തയുടെ വൈഖരീ വിലാസത്തിലുള്ള മാതൃരൂപമാണ്.ഇവിടെ സ്ത്രീകൾക്ക് പ്രവേശനം ഇല്ല.ചൊവ്വ വെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്ന ഗുരുതി വഴിപാട് ദേവീപ്രീതിക്കും ശത്രുദോഷ നിവാരണത്തിനും ഉത്തമം. വറ നിവേദ്യവും രക്തപുഷ്പാഞ്ജലിയുമാണ് ഇവിടുത്തെ മറ്റു വഴിപാടുകൾ.കൂത്തമ്പലത്തിൽ ത്രിനേത്രസങ്കല്പമായ വിളക്കും ഓംകാരത്തെ ധ്വനിപ്പിക്കുന്ന മിഴാവും-വേദ-ശാസ്ത്ര-ഭാഷാജ്ഞാനിയായ ചാക്യാരുടെ മാതൃഭാവത്തിലുള്ള വാക്ദേവതാ ചൈതന്യവുമാണ് കുടികൊള്ളുന്നത്.
പെരുന്തച്ചന്റെ കാലത്തു നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈ രംഗമണ്ഡപത്തിൽ രാമായണ-ഭാരതം തുടങ്ങിയ പൗരാണിക കഥാസന്ദര്ഭങ്ങൾ കൊത്തിവെച്ചിരിക്കുന്നു.ഭരതമുനിയുടെ നാട്യശാസ്ത്രമെല്ലാം തികഞ്ഞതും ശില്പചാതുരികൊണ്ടു മനോഹരവുമായ ഈ കൂത്തമ്പലം കേരളത്തിലെ മറ്റ് കൂത്തമ്പലങ്ങളെക്കാൾ വൈശിഷ്ട്യമാർന്നതാണ്.വാസ്തുവിദ്യയിൽ വളരെ വിശേഷമായ പകിടചാരി കണക്കാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.ശ്രീകോവിൽപോലെ തന്നെ ചെമ്പുതകിടടിച്ച കൊത്തുപണിയും ,ചിത്രപണിയും നടത്തുന്ന കൂത്തമ്പലത്തിന്റെ തറയും ,പാദുകം ,ജഗതി ,കുമുദം ,ഗളം ,വേദിക തുടങ്ങിയവയെ കൊണ്ട് മനോഹരമായാണ് മണ്ഡപനിര്മാണം.ഗര്ഭഗൃഹത്തിനു തുല്യമായ അരങ്ങാണ് കൂത്തമ്പലത്തിന്. ശ്രീകോവിലിന്റെ പുറംഭാഗം അലങ്കരിക്കുമ്പോൾ കൂത്തമ്പലത്തിൽ അകമാണ് അലങ്കരിക്കുന്നത്. ശ്രീകോവിലിന്റെതിൽ നിന്നും മൂന്നു താഴികകുടങ്ങൾ കൂത്തമ്പലത്തിനുണ്ട്.
ലോകത്തു മറ്റോരിടത്തും കാണാൻ കഴിയാത്ത 'കുറുന്തോട്ടിത്തൂണ് ' ഇവിടുത്തെ കൂത്തമ്പലത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.ഒരു കുറുന്തോട്ടി ഇത്രയും വലിപ്പം വയ്ക്കുവാൻ 4200 വർഷം എടുക്കും.ഉളിതൊടാതെ മഴുകൊണ്ടു മാത്രം ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂർ കുടുംബക്കാർ നിർമ്മിച്ചതാണ്.
കൂത്തും കൂടിയാട്ടവുമാണ് കൂത്തമ്പലത്തിൽ നടന്നുവരുന്നത്.ഉത്സവകാലത്ത് 10 ദിവസവും ചാക്യാർകൂത്ത് നടത്തപ്പെടുന്നു.ദിവസേന വിളക്കുവയ്ക്കുകയും ഒരു പീഠം നടുക്ക് വയ്ക്കുകയും ദിവസവും കൂത്ത് നടക്കുന്നു എന്ന വിശ്വാസമാണ് ഇതിനാധാരം.കിടങ്ങൂർ കൂത്തമ്പലത്തിൽ പ്രത്യേകം നടത്തുന്ന ഒന്നാണ് ബ്രഹ്മചാരികൂത്ത്. കൂടാതെ പ്രബന്ധക്കൂത്തെന്നാൽ സങ്കല്പവും പുരുഷാർത്ഥ കൂത്ത് എന്നാൽ വൈരുധ്യഭാവവും ആണ് തുറന്നുകാട്ടുന്നത്.
ദേവിക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങൾ കാണാൻ സാധിക്കയില്ല.പകരം മുഖമണ്ഡപത്തിലോ വല്യമ്പലത്തിലോ ആയിരിക്കും കൂത്ത് നടത്തുക.വടക്കൻ ജില്ലകളിൽ കൂത്ത്തറയാണ്. മറ്റ് ദേവന്മാരുടെ ക്ഷേത്രങ്ങളിലും ,വേദപഠശാല ഉള്ള സ്ഥലങ്ങളിലും മാത്രമേ കൂത്തമ്പലം ഉളളൂ. കേരളത്തിന്റെ ചരിത്രവസ്തുതയിൽ നിന്നും വെളിവാകുന്നത് 12-14 കൂത്തമ്പലങ്ങളെ ഇന്ന് അവശേഷിക്കുന്നുള്ളൂ.
ലക്ഷണമൊത്ത കൂത്തമ്പലങ്ങളിൽ ചിലത് തൃശൂർ വടക്കുംനാഥ ക്ഷേത്രം ,കൂടൽമാണിക്യം ഇരിഞ്ഞാലക്കുട ,സുബ്രഹ്മണ്യക്ഷേത്രം കിടങ്ങൂർ ,തുടങ്ങിയവയാണ്.
ഭാരതീയ വാസ്തു-കലാ-ശിൽപ വിദ്യകളുടെ സമ്മിളിതമായ രൂപമാണ് ഓരോ കൂത്തമ്പലങ്ങളും.......!!!!
{വിവരം പൂര്ണമല്ല....അന്വേഷിക്കുവിൻ...കണ്ടെത്തും}
കടപ്പാട്.....
{വിവരം പൂര്ണമല്ല....അന്വേഷിക്കുവിൻ...കണ്ടെത്തും}
കടപ്പാട്.....