ഇക്കാലത്തെ ഡെസ്‌ക്ടോപ്പുകളെയും ലാപ്പ്ടോപ്പുകളെയും പ്രവർത്തിപ്പിക്കുന്ന മൈക്രോപ്രൊസസ്സറുകളിൽ പലതിലും നൂറു കോടിയിലേറെ ട്രാന്സിസ്റ്ററുകൾ ഉണ്ട് . മൊബെൽ ഫോൺ ചിപ്പുകളിൽ പോലും അനേക കോടി ട്രാന്സിസ്റ്ററുകൾ അടങ്ങിയിട്ടുണ്ട് . ഈ ട്രാൻസിസ്റ്റർ വിപ്ലവത്തിന് അര നൂറ്റാണ്ടിന്റെ ചരിത്രമെയുളൂ . വ്യാവസായിക അടിസ്ഥാനത്തിൽ നിര്മിച്ചിറക്കിയ ആദ്യ മൈക്രോപ്രൊസസ്സറായ ഇന്റൽ 4004 ൽ ഏതാനും ആയിരം ട്രാന്സിസ്റ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നത് . എഴുപതുകളുടെ ആദ്യമാണ് ഇന്റൽ 4004- രംഗപ്രവേശനം ചെയ്തത് . 4004 ഇന്റൽ കമ്പനിയെ മൈക്രോപ്രൊസസ്സറുകളുടെ മിർമാണത്തിലെ മുടിചൂടാ മന്നന്മാരാക്കി . ഇപ്പോഴും അവർ ആ സ്ഥാനം കാത്തു സൂക്ഷിക്കുന്നു . ചെറു കമ്പ്യൂട്ടറുകളെ കരുത്തുറ്റ യന്ത്രങ്ങളാക്കി മാറ്റിയത് 1989 ൽ ഇന്റൽ പുറത്തിറക്കിയ ഇന്റൽ 80486- മൈക്രോ പ്രോസസ്സർ ആയിരുന്നു . ആദ്യമായി പത്തു ലക്ഷത്തിലേറെ ട്രാന്സിസ്റ്ററുകളെ വഹിച്ച മൈക്രോപ്രൊസസ്സറും ഇന്റൽ 80486- തന്നെ .പതിനൊന്നു ലക്ഷത്തിലേറെ ട്രാന്സിസ്റ്ററുകളാണ് ഇന്റൽ 80486 ൽ ഉണ്ടായിരുന്നത് .
.
ഓൺ ചിപ്പ് കാഷെ മെമ്മറി ആദ്യമായി ഉപയോഗിക്കപ്പെട്ടത് ഇന്റൽ 80486 ൽ ആണ് 8 കിലോ ബെറ്റ് ഇന്റെർണൽ ഓൺ ചിപ്പ് കാഷെ മെമ്മറി ആയിരുന്നു ഇന്റൽ 80486 ൽ ഉണ്ടായിരുന്നത് . ഈ ഇന്റെർണൽ ഓൺ ചിപ്പ് കാഷെ മെമ്മറി പിന്നീട് മൈക്രോ പ്രൊസസ്സറുകളുടെ അവിഭാജ്യ ഘടകമായിത്തീർന്നു .
--
ചിത്രം : ഇന്റൽ 80486- ഇന്റെ ആന്തരഘടന ചിത്രം കടപ്പാട് :https://en.wikipedia.org/wiki/Intel_80486…