A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഉപബോധമനസ്സ് - സൃഷ്ടാവും. സംഹാരകനും












ബുദ്ധിശക്തിയിലും സാങ്കേതീകതയിലും ഇത്രയേറെ വളർന്നിട്ടും തന്‍റെ തലച്ചോറിനു പകരം വയ്ക്കാന്‍ പറ്റുന്ന ഒരു ഉപകരണവും മനുഷ്യൻ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് സത്യം. നമ്മുടെ തലച്ചോറിന് ഒരു നിമിഷം പത്തു ക്വാഡ്രില്ല്യൺ (10,000,000,000,000,000).കാര്യങ്ങളെ വിശകലനം ചെയ്യാനാകും, അവയിലൊന്നുപോലും നമ്മള്‍ അറിയുന്നുമുണ്ടാകില്ല...നമ്മുടെ രക്തക്കുഴലുകളിലൂടെ ജീവൻ നിലനിറുത്താൻ വേണ്ട കൃത്യമായ മർദ്ദത്തിൽ രക്തം ഒഴുകുന്നത് നമ്മള്‍ അറിയുന്നുണ്ടോ...? നമ്മുടെ അറിവോടും സമ്മതത്തോടും കൂടിയാണോ നമ്മുടെ ഹൃദയമിടിക്കുന്നത്..? നമ്മുടെ ശരീരത്തിന്‍റെ ആന്തരീക താപനില കൃത്യമായി നിലനിറുത്തുന്നത് ആരാണ്...? ആരാണ് നമ്മുടെ കോടിക്കണക്കിനു കോശങ്ങളിലെ കോടിക്കണക്കിനു വ്യത്യസ്തങ്ങളായ ജോലികൾ ഓരോ നിമിഷത്തിലും നിറവേറ്റുന്നത്...? ഈ ചാലകശക്തിയെയാണ് ഉപബോധമനസ്സ് എന്ന് നാം വിളിക്കുന്നത്. നമ്മൾ ആരാണെന്നു നിശ്ചയിക്കുന്ന ശക്തികേന്ദ്രമാണിത്. അതുകൊണ്ടുതന്നെ നമ്മെ വളർത്താനും തകർക്കാനും ഉപബോധമനസ്സിനു കഴിയും. നമ്മുടെ ഉപബോധമനസ്സിന്‍റെ ഏറ്റവും വലിയ പ്രത്യേകത, ഏതാണ് യാഥാർഥ്യം ഏതാണ് അയാഥാർഥ്യം എന്ന് തിരിച്ചറിയാനുള്ള കഴിവ് അതിനില്ല എന്നതാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, നമ്മൾ എന്ത് ചിന്തിക്കുന്നോ അത് അതേപടി ഉപബോധമനസ്സു വിശ്വസിക്കുന്നു, നിറവേറ്റുന്നു, അത് എന്ത് വിഡ്ഢിത്തരമായാലും...ഉദാഹരണത്തിന്, നമുക്കൊരു ഭയാനകമായ അനുഭവം ഉണ്ടായെന്നിരിക്കട്ടെ...നമ്മൾ ഞെട്ടിത്തെറിക്കും, ഹൃദയമിടിപ്പു കൂടും, വിയർക്കും, വാക്കുകൾക്കതീതമായ ഭയം നമ്മിലുണ്ടാകും...എന്നാൽ, ഈ ഭയം എവിടെയാണ് ഉള്ളത്..? മനസ്സിൽത്തന്നെ...നാം ഒരപകടത്തിലും ആകണമെന്നില്ല. പക്ഷെ, മനസ്സിന് അത് അറിയില്ല. പക്ഷെ, നാം പെരുമാറുന്നത് അത് യഥാർത്ഥത്തിൽ സംഭവിച്ചപോലെയാണ്.
രോഗിക്ക് മരുന്നെന്ന പേരില്‍ മരുന്നല്ലാത്ത വസ്തു കൊടുത്തു ചികിത്സിക്കുന്ന രീതിയെക്കുറിച്ചു കേട്ടിട്ടില്ലേ, പ്ലാസിബോ പ്രതിഭാസം എന്നാണ് അതിനെ വിളിക്കുന്നത്. ഒരു പ്രത്യേകതരം രോഗം അനുഭവിച്ചവരെ രണ്ടു സംഘങ്ങളായി തിരിച്ച്‌ ഗവേഷകർ ഒരു പഠനം നടത്തി, അങ്ങ് അമേരിക്കയിൽ. ഒരു കൂട്ടർക്ക് അവരുടെ രോഗത്തിന് FDA നിഷ്കർഷിച്ച പ്രകാരമുള്ള മരുന്ന് കൊടുത്തു. അതെ രോഗമുള്ള രണ്ടാമത്തെ കൂട്ടർക്ക് അതേ ഗുളികയുടെ രൂപവും നിറവുമുള്ള വെറും പഞ്ചസാര ഗുളികയും കൊടുത്തു. അത്ഭുതമെന്നു പറയട്ടെ, രണ്ടു കൂട്ടരും സുഖമാക്കപ്പെട്ടു. ഇതിനേക്കാൾ അതിശയകരമായ ഒന്ന് "ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനി"ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൽമുട്ടിന്‍റെ തേയ്മാനത്തെ തുടർന്ന് മുട്ടുചിരട്ട മാറ്റിവയ്‌ക്കേണ്ടി വന്ന രോഗികളെകുറിച്ചാണ് അത്. ഇവരെയും രണ്ടു സംഘങ്ങളായി തിരിച്ചു. ആദ്യ സംഘത്തിന് മുട്ട് മാറ്റി വയ്ക്കുന്ന ശരിക്കുള്ള ശസ്‌ത്രക്രിയ നടത്തി. രണ്ടാമത്തെ സംഘത്തിന് അവരുടെ കുടുംബങ്ങളുടെ സമ്മതത്തോടെ മുട്ട് ശസ്ത്രക്രിയ നടത്തി എന്ന് തോന്നിപ്പിക്ക രീതിയിൽ മുട്ടിൽ ചെറിയ മുറിവുകളും മറ്റും ഉണ്ടാക്കി, പക്ഷെ ശരിക്കുള്ള ശസ്ത്രക്രിയ നടത്തിയതുമില്ല. വിസ്മയകരമായ കാര്യം, രണ്ടു കൂട്ടരും സമ്മതിച്ചത് ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നാണ്. ചികിത്സ ഫലിക്കും എന്ന വിശ്വാസത്തോടെ ഡോക്ടറെ സമീപിച്ചവർക്കാണ് കൂടുതലും രോഗസൗഖ്യം കിട്ടിയതെന്ന് ഗവേഷകർ പറയുന്നു.
പ്ലാസിബോ പ്രതിഭാസത്തിനു നേർവിപരീതമാണ് നോസിബോ പ്രതിഭാസം. മനസ്സ് രോഗം സൗഖ്യമാക്കുന്നതിനു പകരം രോഗം വരുത്തിവയ്ക്കുന്ന പ്രതിഭാസം. ഹൈപ്പോകോൺഡ്രിയാക് എന്നാണ് ഇക്കൂട്ടരെ വിളിക്കുന്നത്. തങ്ങൾക്കു ഒരു പ്രത്യേക രോഗം വരുമെന്ന് നിരന്തരം ഭയക്കുന്നവർ, ആ രോഗത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും, ഒടുവിൽ അത് അവരിൽ യാഥാർഥ്യമാകുകയും ചെയ്യും. ഹിപ്നോട്ടിസം പ്രാവർത്തികമാകുന്നതും ഈ തലത്തിലാണ്. കൈരളി ടി. വി. യിൽ അജു വർഗീസ്, 'the mentalist' എന്ന പേരില്‍ പ്രശസ്തനായ ആദിയുമായുള്ള ഷോ കണ്ടിട്ടുള്ളവര്‍ക്ക് ഇത് കൂടുതല്‍ ബോധ്യമാകും. എല്ലാ രോഗസൗഖ്യങ്ങളുടെയും പുറകിലെ തത്വവും ഇതുതന്നെ.
മനുഷ്യൻ ഒരു സ്വതന്ത്ര ജീവിയാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ യാഥാർത്ഥ്യമെന്താണ്...? സ്വതന്ത്രമായി നമുക്ക് തീരുമാനങ്ങൾ എടുക്കാനാകുന്നു എന്നതുതന്നെ ഒരു മിഥ്യാധാരണയാണ് എന്നാണ് ഈ രംഗത്ത് പഠനം നടത്തിയിട്ടുള്ളവർ പറയുന്നത്. നമ്മൾ എടുക്കുന്ന 2 മുതൽ 4 ശതമാനം വരെ തീരുമാനങ്ങളേ സ്വതന്ത്ര തീരുമാനങ്ങൾ ഉള്ളൂ..96 മുതൽ 98 ശതമാനം തീരുമാനങ്ങളും നമ്മളറിയാതെ എടുക്കപ്പെടുകയാണ്. നമ്മുടെ ഉപബോധമനസ്സാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഈ ഭൂരിഭാഗം സമയവും നമ്മൾ ആഗ്രഹിക്കുന്നതും, പ്രവർത്തിക്കുന്നതും നമ്മുടെ ഉപബോധമനസ്സിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്തുവച്ച പ്രകാരമാണ്. ആ പ്രോഗ്രാമിലേക്ക് നമ്മൾ ആകർഷിക്കപ്പെടുകയാണ്. നമ്മുടെ ഉപബോധമനസ്സിൽ കൊണ്ടുനടക്കുന്ന വിചാരങ്ങളിലേക്കാണ് നമ്മൾ ആകർഷിക്കപ്പെടുന്നത്. അതാണ് നമ്മെ രൂപപ്പെടുത്തുന്നത്. നമ്മൾ കാണുന്നതും, കേൾക്കുന്നതും, രുചിക്കുന്നതും, അനുഭവിക്കുന്നതും നമ്മുടെ ഉപബോധമനസ്സിനെ രൂപപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ടിവി കാഴ്ചകൾ തന്നെയെടുക്കുക...നഴ്‌സറി ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടി നിരന്തരം കാണുന്ന കൊലപാതകങ്ങൾ എത്രയാണ് ...? കാഴ്ചയുടെ തീവ്രതയ്ക്കു വേണ്ടിയുണ്ടാക്കുന്ന ഭീകരത വേറെയും, സീരിയലുകളിലൂടെ വരുന്ന മോശപ്പെട്ട ഭാഷ വേറെ... .ഒരു കുട്ടിയുടെ വളർച്ചയുടെ ഏറ്റം പ്രധാനപ്പെട്ട സമയത്താണ് അവന്‍റെ ഉപബോധമനസ്സിലേക്ക് ഇത് പ്രോഗ്രാം ചെയ്യപ്പെടുന്നത്. സ്നേഹവും, സഹാനുഭൂതിയും മറ്റും അഭ്യസിക്കേണ്ട സമയത്താണ് ഈ എതിർപഠനം നടക്കുന്നത്. അതുകൊണ്ടുതന്നെ, ഇതിനുപിന്നിൽ കുട്ടികളുടെ ഉപബോധമനസ്സിൽ എന്ത് അവരെ നിയന്ത്രിക്കണം എന്ന് വളരെ ബുദ്ധിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുന്നവരുടെ വലിയൊരു ലക്ഷ്യമുണ്ട്. നമ്മൾ കേൾക്കുന്ന ഓരോ വാക്കിനും, കാണുന്ന ഓരോ ദൃശ്യത്തിനും അതിനെത്തുടർന്ന് ഓരോ ചിന്തയ്ക്കും നമ്മെ ഓരോ രീതിയിലുള്ള പ്രവർത്തനങ്ങളിലേക്ക് നയിക്കാനുള്ള ശക്തിയുണ്ട്. നമ്മൾ കാണുന്ന, കേൾക്കുന്ന നിഷേധാത്മകമായ വാക്കുകൾക്കും ദൃശ്യങ്ങൾക്കും അത്തരം കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കാനാകും. അടുത്തിടെ നടന്ന ഒരു കൂട്ട ലൈംകീഗപീഢന കേസിലെ പ്രതികളെക്കുറിച്ച് പോലീസ് പറഞ്ഞത് അവരെല്ലാം നീലച്ചിത്ര വീഡിയോകള്‍ക്ക് അടിപ്പെട്ടവരായിരുന്നു എന്നാണ്...ചുരുക്കത്തിൽ ചിന്തകളാണ് നമ്മെ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ നാം എന്ത് ചിന്തിക്കുന്നു എന്ന് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. അതിക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്ന കളികളില്‍ നിരന്തരം ഏര്‍പ്പെടുന്നവരുടെ ഉപബോധമനസ്സില്‍ നിരന്തരം പ്രോഗ്രാം ചെയ്യപ്പെടുന്നത് അതേ ക്രൂരത തന്നെയായിരിക്കും. ഉപബോധമനസ്സില്‍ അടിഞ്ഞുകൂടുന്ന ഈ വിപരീത ചിന്തകള്‍ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധസംവിധാനത്തെ ദുര്‍ബ്ബലമാക്കുക വഴി ക്രമേണ ഒരുവനെ നിരന്തര രോഗിയായും തീര്‍ത്തേക്കാം.
തീർത്തും നിരുപദ്രവമെന്ന് കരുതി നമ്മൾ ചെയ്യുന്ന കാര്യമാണ് അപവാദം പറച്ചിൽ. എന്നാൽ, അപവാദം പറയുന്നതിന് മുന്‍പ് ആ കേട്ട കാര്യത്തെക്കുറിച്ച് ഒരു മോശമായ ഒരു ഓര്‍മ്മ നാം ഉണ്ടാക്കിയിട്ടുണ്ട്....മോശമായ ചിത്രം മനസ്സില്‍ രൂപീകരിച്ചിട്ടുണ്ട്....അത് നമ്മുടെ മനസ്സില്‍ രൂപപ്പെട്ടു എന്ന് മാത്രമല്ല, നാം അത് മറ്റുള്ളവരോട് പങ്കുവയ്ക്കുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോറിലെ ജീവരസതന്ത്രത്തിന് മാറ്റം വരികയാണ്. ഈ പ്രവർത്തിയിൽ തലച്ചോർ രക്തത്തിലേക്ക് പുറപ്പെടുവിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ...മാനസിക പിരിമുറുക്കവുമായി ഏറെ ബന്ധമുള്ള ഹോർമോണാണിത്...നമ്മുടെ രോഗപ്രതിരോധസംവിധാനത്തെ അപ്പാടെ ബലഹീനമാക്കാൻ കെൽപ്പുള്ളതാണ് കോർട്ടിസോൾ....രോഗപ്രതിരോധ സംവിധാനം ബലഹീനമാക്കപ്പെടുമ്പോൾ ശ്വേതരക്താണുക്കൾ ശരീരത്തിൽ വർദ്ധിക്കുന്നു, ചെറിയൊരു അണുബാധ പോലും വലിയൊരു രോഗമായി മാറാനുള്ള സാഹചര്യം ഒരുങ്ങുന്നു...വിപരീതചിന്തയിൽ നിന്ന് വരുന്ന ദോഷങ്ങളിൽ ഒന്ന് മാത്രമാണിത്....അതുകൊണ്ടുതന്നെ, തന്നെത്തന്നെ ദ്രോഹിക്കാതെ ഒരുവനും അപവാദം പറഞ്ഞുനടക്കാനാകില്ല...
ഒരു ദിവസം നമ്മിൽ ഏതാണ്ട് 60,000 ചിന്തകൾ ഉണ്ടാകുന്നുണ്ട് എന്നാണ് കണക്ക്...അതിൽ ഭൂരിഭാഗവും തലേദിവസം ഉണ്ടായ ചിന്തകൾ തന്നെയായിരിക്കും. അവയിൽ ഭൂരിഭാഗവും വിപരീത ചിന്തകളും ആയിരിക്കും...കഴിഞ്ഞകാലത്തു സംഭവിച്ച ഏതോ മോശമായ കാര്യത്തെക്കുറിച്ചുള്ളതോ അല്ലെങ്കിൽ ഭാവിയിൽ സംഭവിക്കുമെന്ന് നാം ആകുലപ്പെടുന്ന എന്തോ ഒന്നിനെക്കുറിച്ചുള്ള ചിന്തയോ.....ഈ ചിന്തകൾ ഉണ്ടാകുന്ന ഓരോ സമയത്തും തലച്ചോർ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നുണ്ട്...അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യവും ചിന്തയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്....ഭൂരിഭാഗം പേരും ചിന്തിക്കുന്നത് സാഹചര്യങ്ങളാണ് മാനസീകപിരിമുറുക്കത്തിലേക്കു നയിക്കുന്നത് എന്നാണ്. എന്നാൽ, നേരെ തിരിച്ചാണ് കാര്യങ്ങൾ...ഈ പ്രപഞ്ചത്തിലെ ഒന്നും നമ്മെ ആകുലരാക്കാൻ വേണ്ടിയുള്ളതല്ല....ആ സാഹചര്യങ്ങളോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം....ഏതൊരു സാഹചര്യത്തോടും രണ്ടു രീതിയിൽ നമുക്ക് പ്രതികരിക്കാൻ കഴിയും....ഒരേ സാഹചര്യത്തിൽ ചിലരുടെ തലച്ചോറിൽ മാനസീക ഉല്ലാസത്തിനു കാരണമാകുന്ന എൻഡോർഫിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുമ്പോൾ , അതെ സാഹചര്യം മറ്റു ചിലരുടെ തലച്ചോറിൽ ഉണ്ടാക്കുന്നത് മാനസീക പിരിമുറുക്കത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോൺ ആണ്....ചിലരുടെ സാമീപ്യം നമുക്ക് ആശ്വാസം തരുമ്പോൾ ചിലരുടെ സാമീപ്യം നമ്മിൽ മാനസീക അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അനുഭവിച്ചിട്ടില്ലേ...അതാണ് പറയുന്നത്, സാഹചര്യമല്ല, നമ്മൾ എങ്ങനെ അത് കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം എന്ന്...നിങ്ങളാണ് ഓരോന്നിനെയും നല്ലതോ ചീത്തയോ ആക്കിത്തീർക്കുന്നത്...ഇത് മനസ്സിലാക്കിക്കഴിയുമ്പോൾ ഓരോ സാഹചര്യത്തെയും ഫലപ്രദമായി നേരിടാൻ നിങ്ങൾക്ക് കഴിയും...അതുകൊണ്ട് അറിയുക, മറ്റാർക്കും നമ്മെ തോൽപ്പിക്കാനോ വിജയിപ്പിക്കാനോ സാധിക്കില്ല, നമുക്കല്ലാതെ....എന്ത് ചിന്തിക്കണമെന്ന് ബുദ്ധിപൂർവ്വം തീരുമാനിക്കുക...ഓർക്കുക, ചിന്തകളെ നിയന്ത്രിക്കാൻ പഠിച്ച ഒരു ശതമാനം ആളുകളാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്, ബാക്കി 99 ശതമാനവും അവരുടെ അടിമകളാണ്.