വെങ്കലയുഗവും ആയസ യുഗവും തമ്മിലുള്ള ദശാസന്ധി പല സംസ്കാരങ്ങൾക്കും പല കാലഘട്ടമാണ് .ഇന്ത്യയും മെഡിറ്ററേനിയൻ തീരപ്രദേശങ്ങളുമാണ്ഇരുമ്പിന്റെ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ചതെന്നാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ട വിലയിരുത്തൽ .ഇന്ത്യയിൽ വെങ്കല യുഗത്തിൽ നിന്നുള്ള മാറ്റം ബി സി ഇ 1200 നടുത്താണ് തുടങ്ങിയത് എന്ന് കരുതുന്നു .ഇതേ കാലത്തു തന്നെയാണ് മധ്യ പൗരസ്ത്യ ദേശത്തെയും മെഡിറ്ററേനിയൻ പ്രദേശത്തെയും ചില ജനവിഭാഗങ്ങളും വൻതോതിൽ ഇരുമ്പിന്റെ നിർമാണവും ഉപയോഗവും ആരംഭിക്കുന്നത് . പക്ഷെ ഇന്ത്യയിൽത്തന്നെ ചില സ്ഥലങ്ങളിൽ ഇപ്പോൾ അംഗീകരിക്കപ്പെട്ടതിനും അഞ്ഞൂറിലധികം കൊല്ലം മുൻപ് ഇരുമ്പ് വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ നിര്മിച്ചിരുന്നതായി തെളിവുണ്ട് .അത്തരത്തിൽ ഒരു പ്രദേശമായിരുന്നു ഉത്തർ പ്രദേശിലെ മൽഹാർ എന്ന സ്ഥലം .ഇവിടെ ബി സി ഇ 1800 ഇൽ തന്നെ ഇരുമ്പിന്റെ നിർമാണം തുടങ്ങിയിരുന്നതായി സംശയമില്ലാതെ തെളിയിക്കപ്പെട്ടിട്ടുണ്ട് ..ഏതാണ്ട് എല്ലാ സംസ്കാർങ്ങളിലും വെങ്കലയുഗത്തിൽ നിന്നുള്ള മാറ്റം അത്ര സമാധാനപരം ആയിരുന്നില്ല .പല സ്ഥലങ്ങളിലും ഈ മാറ്റം ഇരുണ്ട യുഗങ്ങൾ തന്നെ സൃഷ്ടിച്ചു .അത്തരം ഒരു മാറ്റമാണ് ഇന്നത്തെ മെഡിറ്ററേനിയൻ തീരങ്ങളിൽ ബി സി ഇ 1200-1100 കാലഘട്ടത്തിൽ നടന്നത് .മെഡിറ്ററേനിയൻ തീരങ്ങളിൽ നടന്ന വിനാശകരമായ മാറ്റങ്ങളെ വെങ്കല യുഗ തകർന്നടിയാൽ ( Bronze Age Collapse)എന്നാണ് പറയുന്നത് . .വെങ്കലയുഗ തകർന്ന് അടിയലിനോട് അനുബന്ധിച്ചുള്ള പൗരാണിക രേഖകളുടെ അവലോകനത്തിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചു ആവർത്തിച്ചു വരുന്ന ഒരു പദമാണ് കടൽ മനുഷ്യർ (Sea People ). ആരായിരുന്നു ഇവർ എന്നതിനെപ്പറ്റി ഇനിയും സുവ്യക്തമായ തീർപ്പുണ്ടായിട്ടില്ല .എന്നാലും അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികൾ അവലംബിച്ചു സാധ്യമായ പല അനുമാനങ്ങളിലും വിദഗ്ധർ എത്തിപ്പെട്ടിട്ടുണ്ട് അവയിൽ ചിലവയെപ്പറ്റി ചുരുക്കത്തിൽ വിവരിക്കുന്നു.
---
കടൽ മനുഷ്യരുടെ ആവിർഭാവത്തിനു നിദാനമായ കാരണങ്ങളെപ്പറ്റി ചർച്ച ചെയുമ്പോൾ തീർച്ചയായും അവലോകനം ചെയ്യേണ്ട ഒന്നാണ് അക്കാലത്തെ മെഡിറ്ററേനിയൻ പ്രദേശത്തെ രാഷ്ട്രീയ വ്യവസ്ഥ .അക്കാലത്തെ മെഡിറ്ററേനിയൻ പ്രദേശത്തെ മുഖ്യ ശക്തികൾ ഈജിപ്തും ഹിറ്റൈറ്റ് സാമ്രാജ്യവും മൈസിനിയൻ ഗ്രീസും ആയിരുന്നു .മൈസിനിയൻ ഗ്രീസ് പ്രായോഗികമായി രാജ്യങ്ങളുടെയും നഗരങ്ങളുടെയും ഒരു കോൺഫെഡറേഷൻ ആയിരുന്നു .മൈസിനി ലെ മഹാനായ രാജാവിന്റെ ( Great King ) മേൽക്കോയ്മ അംഗീകരിച്ചവരായിരുന്നു ഗ്രീക്ക് രാജ്യങ്ങളും നഗരങ്ങളും .ഈജിപ്ഷ്യൻ സാമ്രാജ്യവും ഹിറ്റൈറ്റ് സാമ്രാജ്യവും ശക്തമായ ഒരു സെൻട്രൽ സ്റ്റേറ്റും അതിർത്തികളിൽ സാമന്ത രാജ്യങ്ങളും ഉൾപ്പെട്ട സാധാരണ പൗരാണിക വ്യവസ്ഥിതിയായിരുന്നു .ഇവയെക്കൂടാതെ മറ്റനേകം സ്വതന്ത്രവും അർഥ സ്വതന്ത്രവുമായ ചെറു രാജ്യങ്ങളും ആ പ്രദേശത്തു അക്കാലത്തുണ്ടായിരുന്നു .വെങ്കലയുഗ തകർന്നാടിയലിനും കടൽ മനുഷ്യരുടെ ആവിർ ഭാവത്തിനും മുൻപുള്ള കാലം ചെറുതും വലുതുമായ യുദ്ധങ്ങളുടെ കാലമായിരുന്നു .വ്യക്തമായി രേഖപ്പെടുത്തപ്പെട്ട മഹായുദ്ധമായ കാദേശിനെ യുദ്ധം ഈജിപ്തും ഹിറ്റൈറ്റ് സാമ്രാജ്യവും തമ്മിലാണ് നടന്നത് .ഐതിഹാസികമായ ട്രോജന് യുദ്ധമാകട്ടെ മുഴുവൻ ഗ്രീക്ക് രാജ്യങ്ങളും ഉൾപ്പെട്ട യുദ്ധമായിരുന്നു .ഈ യുദ്ധങ്ങൾക്കുണ് മുൻപും പിൻപും വലുതും ചെറുതുമായ ധാരാളം യുദ്ധങ്ങൾ നടന്നിരുന്നു .ഈ യുദ്ധങ്ങളിൽ പരാജയപ്പെട്ട സൈനികരും ,പരാജിതനായ രാജ്യങ്ങളിലെ കുറെയധികം നാഗരികരും രക്ഷപ്പെട്ടു മറ്റു നാടുകൾ തേടി കടൽമാർഗം അലയുകയാണുണ്ടായത് .യുദ്ധത്തിൽ പരാജിതരായ ട്രോയിലെ രക്ഷപ്പെട്ടവർ ഒരു നാടുതേടി അലയുന്നതാണ് വിർജിലിന്റെ മഹാകാവ്യമായ എനിയാദിനെ ഇതിവൃത്തം തന്നെ ഹോമറിന്റെ ഓഡിസ്സെയും യുദ്ധം കഴിഞ്ഞുവരുന്ന സൈനികരുടെയും നേതാക്കളുടെയും അലച്ചിൽ അതന്നെയാണ് ഇതിവൃത്തം .കടലിലേക്ക് പോകാൻ നിർബന്ധിതരായ പല വിഭാഗക്കാരായ സമൂഹങ്ങൾ ഒറ്റക്കും കൂട്ടമായും ആദ്യം ചെറിയ നഗരരാഷ്ട്രങ്ങളെ ആക്രമിച്ചിരുന്നിരിക്കാം യുദ്ധങ്ങൾ കൊണ്ട് തകർന്നിരുന്ന ചെറു രാജ്യങ്ങളെ കൊള്ളയടിച്ചു ,അവിടെ നിന്നും കൂടുതൽ ആളുകളെയും കൂടെക്കൂട്ടി ഇവർ ശക്തരായിത്തീർന്നിരിക്കാം .ഗ്രീക്ക് രാജ്യങ്ങളും നഗരങ്ങളും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവർ തകർത്തു തരിപ്പണമാക്കി ..തകർക്കപ്പെട്ട രാജ്യങ്ങളെ ഇവർ പിന്നീട് വലിയ രാജ്യങ്ങളായ ഹിറ്റിറ്റ് സാമ്രാജ്യത്തിനെയും ഈജിപ്തിനെയും ആക്രമിക്കാനുള്ള ചവിട്ടു പടിയായും ഉപയോഗിച്ചിരിക്കാം .തകർക്കപ്പെട്ട ഗ്രീക്ക് നഗരമായ ഓർകോമിനോസ് ഇങ്ങനെ പുനർ നിര്മിക്കപ്പെട്ടതായി തെളിവുകൾ ഉണ്ട്..ഹിറ്റിറ്റ് സാമ്രാജ്യത്തിന്റെ പതനവും കഴിഞ് ഈജിപ്തിലേക്ക് തിരിച്ച ഇവരെ ഈജിപ്ഷ്യൻ ഫറോവയായ റംസിസ് മൂന്നാമന് തോല്പിക്കാനായത് ,അവരുടെ യുദ്ധതന്ത്രങ്ങൾ മനസ്സിലാക്കി അവയിലെ പാളിച്ചകൾ മനസ്സിലാക്കി യുദ്ധം ചെയ്തതുകൊണ്ടായിരുന്നു
.
.
വെങ്കലയുഗത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ് കടൽ മനുഷ്യർ എന്ന വാദത്തിനും വലിയ പിന്ബലമാണുള്ളത് .കടുത്ത സാമൂഹിക അസന്തുലിതാവസ്ഥ വെങ്കല യുഗത്തിന്റെ മുഖ മുദ്രയായിരുന്നു .സാക്ഷരരായ വരേണ്യവര്ഗം നിരക്ഷരരായ കർഷകരെയും തൊഴിലാളികളെയും അധമരായാണ് കണ്ടിരുന്നത് .നിരക്ഷരരായ രണ്ടാം കിട പൗരന്മാർ നഗരങ്ങൾക്ക് വെളിയിലാണ് വസിച്ചിരുന്നത് .സൈന്യങ്ങളിലും വിവേചനം രൂക്ഷമായിരുന്നു കുതിരപ്പടയാളികളും തേരാളികളും ഉന്നത കുലജാതരായിരുന്നു ..ഇവർക്ക് സേനകളിൽ ഉന്നത സ്ഥാനവും ശക്തമായ പടച്ചട്ടകളും ഉണ്ടായിരുന്നു .കാലാൾപ്പട ഏതാണ്ട് പൂർണമായും അധസ്ഥിത വർഗങ്ങളിൽ നിന്നുള്ളവരായിരുന്നു .അവർക്ക് പടച്ചട്ടകളോ നല്ല ആയുധങ്ങളോ ഇല്ലായിരുന്നു യുദ്ധങ്ങളിൽ കൊല്ലപ്പെടുന്നതിൽ ഭൂരിഭാഗവും ഇവരായിരുന്നു .യുദ്ധങ്ങൾ കഴിയുമ്പോൾ ഇവരെ സൈന്യത്തിൽ നിന്നും പിരിച്ചു വിടുകയായിരുന്നു പതിവ് .ചുരുങ്ങിയ കാലത്തിനുള്ള അനേകം യുദ്ധങ്ങൾ നടക്കുമ്പോൾ ധാരാളം പിരിച്ചുവിടപ്പെട്ട പടയാളികളും ഉണ്ടാവും .ഇവർ പിരിച്ചുവിടലിനുശേഷം ഗ്രാമങ്ങളിൽ ചെന്ന് ഒറ്റക്കും കൂട്ടമായും ആയുധ പരിശീലനം നടത്തി ചെറു സൈന്യങ്ങളെ സംഘടിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട് .ആദ്യ ഉദ്യമങ്ങളിൽ തന്നെ വിജയം കണ്ടെത്തിയ ഇവർ പിന്നീട് സഖ്യങ്ങളുണ്ടാക്കി ശക്തരായി കടൽമാർഗം മറ്റു രാജ്യങ്ങളെ ആക്രമിച്ചിരിക്കാം .സ്വന്തമായി രാജാക്കന്മാർ ഇല്ലായിരുന്നതുകൊണ്ട് ഇവരെ ഒരു രാജ്യത്തിന്റെ പേരിൽ ആരും രേഖപ്പെടുത്തിയില്ല .ഇവർ വെറും മനുഷ്യർ (കടൽ മനുഷ്യർ ) എന്ന് വിളിക്കപ്പെട്ടു .ഈ വാദത്തിനു ശക്തിപകരുന്നത് വെങ്കലയുഗ തകർന്നടിയാലിനു ശേഷമുണ്ടായ സംഭവങ്ങളാണ് .ഗ്രീസിൽ നിന്നും എഴുത്തും വായനയും ഏതാണ്ട് അഞ്ഞൂറ് കൊല്ലത്തേയ്ക്ക് അപ്രത്യക്ഷമായി ..ചരിത്രത്തിൽ അത് ഗ്രീസിന്റെ ഇരുണ്ട യുഗമായി .തകർക്കപ്പെട്ട പ്രദേശങ്ങളിലേക്ക് ഡോറിയന്മാർ എന്ന നിരക്ഷരര ഗ്രീക്ക് ജനത കുടിയേറി എന്നാണ് ഗ്രീക്ക് ചരിത്രം തന്നെ പറയുന്നത് .ഗ്രീസ് പുതിയ രൂപത്തിൽ സംസ്കാരം വീണ്ടെടുത്തു തിരിച്ചു വരാൻ നൂറ്റാണ്ടുകൾ തന്നെ എടുത്തു .ഹിറ്റൈറ്റ് സാമ്രാജ്യമാകട്ടെ പൂർണമായും തരർക്കപ്പെടുകയാണ് ഉണ്ടായത് .അവർക്ക് ഒരിക്കലും തിരിച്ചു വരാൻ കഴിഞ്ഞില്ല .സാക്ഷരരും ,സാങ്കേതികവിദ്യകളിൽ നിപുണരുമായ ഹിറ്റൈറ്റ് ജനത അവരുടെ ഭൂരിഭാഗം രേഖകളോടപ്പം നശിപ്പിക്കപ്പെട്ടു എന്നതും കടൽ മനുഷ്യർ നാഗരികതക്ക് പുറത്തുജീവിച്ചിരുന്ന രണ്ടാം കിട പടയാളികളുടെ നേതിര്ത്വത്തിലുള്ള ഒരു കൂട്ടായ്മ ആയിരുന്നു എന്ന വാദത്തിനു ബലം നൽകുന്നു
.
കടൽ മനുഷ്യരുടെ ആവിര്ഭാവത്തെപ്പറ്റി ഇനിയും വളരെയധികം ഊഹങ്ങളും തിയറികളുമുണ്ട് .വിസ്താര ഭയത്താൽ തല്ക്കാലം അവയെപ്പറ്റി പ്രതിപാദിക്കുന്നില്ല.
.
NB:This is an original work based on the given references .No part of it is shared or copied from elsewhere
--
Ref:
1. https://en.wikipedia.org/…/History_of_metallurgy_in_South_A…
2. https://en.wikipedia.org/wiki/Sea_Peoples
3. https://www.britannica.com/event/Iron-Age
4. http://www.ancient.eu/Sea_Peoples/
5. http://www.history.com/…/ask-histo…/who-were-the-sea-peoples
----
ചിത്രങ്ങൾ :കടൽ മനുഷ്യർ , വെങ്കല യുഗ തകർന്നടിയാൽ സമയത്തെ മെഡിറ്ററേനിയൻ പ്രദേശം ,കടൽ മനുഷ്യരുമായുള്ള യുദ്ധം ഈജിപ്ഷ്യൻ ചുവർ ചിത്രം. തടവുകാരാക്കപ്പെട്ട കടൽ മനുഷ്യർ ഈജിപ്ഷ്യൻ ചുവർ ചിത്രം ::കടപ്പാട് : വിക്കിമീഡിയ കോമൺസ്,YouTube.com