A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അസ്സിറിയയിലെ നിമ്‌റൂദ് ലെന്സ് (Nimrud lens ) - ഗലീലിയോക്കും ആയിരകകണക്കിനു വർഷംമുമ്പുള്ള ലെന്സ്




ലെന്സുകളുടെയും , ടെലിസ്കോപ്പുകളുടെയും കണ്ടുപിടുത്തക്കാരായി ഇപ്പോൾ ലോകം അംഗീകരിക്കുന്നത് ഡച്ചുകാരനായ ഹാൻസ് ലിപ്പേർഷിയെയും ഇറ്റലിക്കാരനായിരുന്ന ഗലീലിയോ ഗലീലിയെയുമാണ് .
.
പക്ഷെ ഗലീലിയാകും സഹസ്രാബ്ദങ്ങൾക്കുമുന്പ് തന്നെ പുരാതന സുമേറിയൻ , ഇന്ത്യൻ ഗഗന ശാസ്ത്രജർ പല ഞെട്ടിപ്പിക്കുന്ന നിരീക്ഷണങ്ങളും നടത്തിയിരുന്നു .ലഗധ ആചാര്യൻ രചിച്ച വേദങ്ങ ജ്യോതിഷമാണ് രേഖപെടുത്തപ്പെട്ടിട്ടുള്ള നമ്മുടെ ആദ്യ ജ്യോതിശാസ്ത്ര ഗ്രന്ഥം പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അസ്ട്രോളജിക്കൽ ഗ്രൻഥമല്ല ,ഒരു അസ്ട്രോണമിക്കൽ ഗ്രൻഥമാണ്. വാനശാസ്ത്രജ്ഞർക്കും ഒരു ജീവനോപാധി വേണം അതായിരുന്നു പുരാതന ഭാരതത്തിൽ ജ്യോതിഷം .ഇന്നേക്കും 1200-1000 വര്ഷങ്ങള്ക്കു മുൻപ് നടന്ന പല അസ്ട്രോണമിക്കൽ ഇവന്റസും ഈ ഗ്രന്ധത്തില് അണുവിട വ്യത്യാസമില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട് .(3)അതിനാൽ തന്നെ മൈക്കൽ വിറ്റസിൽ, ഡേവിഡ് പിൻഗ്രി തുടങ്ങിയ പാശ്ചാത്യ ശാസ്ത്രജ്ഞർ ഈ കാലത്താണ് ഈ ഗ്രൻഥം രചിച്ചതെന്നു കരുതുന്നു .വളരെ കൃത്യമായാണ് ലഗധൻ ഗ്രഹങ്ങളുടെ സ്ഥാനവും ജ്യോതിശാസ്ത്ര സംഭവങ്ങളെയും പ്രവചിച്ചിരുന്നത്
രണ്ടായിരം കൊല്ലം മുൻപ് ഉടലെടുത്ത സൂര്യ സിദ്ധാന്തമാണ് നമ്മുടെ പൗരാണിക മായ സൗരയൂഥ കലാപനകളിൽ ഒന്ന് .ഗ്രഹങ്ങളെല്ലാം ഗോളങ്ങളാണെന്നു ഈ ഗ്രന്ധത്തിൽ സമർഥിക്കുന്നു സൂര്യന്റെയും ഗ്രഹങ്ങളുടെയും വ്യാസവും ഈ ഗ്രന്തത്തിൽ കണക്കാക്കപ്പെട്ടിരുന്നു ..ബുധൻ ,ശനി ഇനീ ഗ്രഹങ്ങളുടെ വ്യാസം കണക്കാക്കിയതിൽ ഒരു ശതമാനത്തിന്റെ പിഴവ് സംഭവിച്ചിട്ടുളൂ. രണ്ടായിരം കൊല്ലം മുൻപ് ഇതെങ്ങനെ സാധ്യമായി എന്നത് ഇന്നും ഒരു പ്രഹേളികയാണ് . ഇപ്പോൾ നിലനിൽക്കുന്ന സൂര്യ സിദ്ധാന്തം ഭാസ്കര ആചാര്യർ ഭാഷ്യമെഴുതി സംരക്ഷിച്ച സൂര്യ സിദ്ധാന്തമാണ്.
.
ഉപകരണങ്ങളുടെ സഹായമില്ലാതെ ഇത്രയും കൃത്യമായ നിരീക്ഷണങ്ങൾ എങ്ങിനെയാണ് സാധ്യമായത് എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട് . ഒരു പക്ഷെ അതിനുള്ള ഉത്തരമാവും ഏതാണ്ട് ഒന്നര നൂറ്റാണ്ടുമുമ്പ് അസ്സീറിയയിൽനിന്നും കണ്ടെടുത്ത നിമ്‌റൂദ് ലെന്സ് എന്നറിയപ്പെടുന്ന വസ്തു .ഒരു കവാർട്സ് ക്രിസ്റ്റൽ ഒരു കോൺവെക്സ് ലെൻസിന്റെ രൂപത്തിൽ സൂക്ഷ്മമായി ഉറച്ചു നിർമിച്ച ഒരു വസ്തുവാണ് നിമ്‌റൂദ് ലെന്സ് . ഒരു മാഗ്നിഫയിങ് ലെന്സ് ആയോ , ഒരു റീഫ്രെആക്റ്റിംഗ് ടെലിസ്കോപ്പിന്റെ ഒബ്ജക്റ്റീവ് ലെന്സ് ആയോ , സൂര്യപ്രകാശം കേന്ദ്രീകരിച്ഛ് തീയുണ്ടാക്കാനുള്ള ഉപകാരണമായോ ഒക്കെ നിമ്‌റൂദ് ലെന്സിനെ ഉപയോ ഗിക്കാം . 12 സെന്റീമീറ്റർ ഫോക്കൽ ലെങ്തും , X 3 മാഗ്നിഫയിങ് ശക്തിയുമുള്ള ഈ വസ്തു ഇപ്പോൾ ലണ്ടനിലെ ബ്രിടീഷ് മൂസിയത്തിലാണുള്ളത് .
.
അസ്സിറിയൻ ജനത ഇത്തരം ലെൻസുകൾ കൊണ്ട് ടെലിസ്കോപ്പുകൾ നിർമിച്ചിരുന്നു എന്ന കരുതാ നുളള ഒരു കാരണം അവർ നൽകുന്ന ശനി ഗ്രഹത്തെകുറിച്ചുള്ള വിവരണമാണ് . സർപ്പങ്ങളാൽ ചുറ്റപ്പെട്ട ദേവനാണ് ശനി എന്നാണ് അവർ പറയുനന്ത ഈ സർപ്പങ്ങൾ ശനിയുടെ വലയൻങ്ങളാവാനാണ്സാധ്യത . ശനിയുടെ വലയങ്ങളെ അവ്യക്തമായെങ്കിലും കാണാനാകുന്ന ദൂരദർശിനികൾ ഇത്തരം ക്വാർട്സ് പരലുകള്കൊണ്ട് അസിറിയൻ ജനത ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുൻപ് നിര്മിച്ചിരുന്നെങ്കിൽ അത്തരം ദൂരദർശിനികൾ അവരുമായി അടുത്ത വ്യാപാര ബന്ധമുള്ള ഇന്ത്യയിലും ഈജിപ്തിലും എത്തിയിരുന്നിരിക്കണം .
.
കർണാടകത്തിലെ ഹൊയ്‌സാലേശ്വര ക്ഷേത്രത്തിൽ ഒരു യുദ്ധഭൂമിയിൽ ദൂരദർശിനിയിലൂടെ നിരീക്ഷണം നടത്തുന്ന ഒരു മനുഷ്യന്റെ ചിത്രീകരണമുണ്ട് . എന്തായാലും ലെന്സുകളുടെയും ടെലിസ്കോപ്പുകളുടെയും ചരിത്രം ലിപ്പേർഷിക്കും ഗലീലിയോക്കും സഹസ്രാബ്ദങ്ങൾക്കുമുന്പ് ആരംഭിച്ചതാവാണ് തന്നെയാണ് സാധ്യത .
--
REF
1.https://www.ancient-origins.net/…/assyrian-nimrud-lens-olde…
2.https://books.google.co.in/books
https://books.google.co.in/books
4. https://web.archive.org/…/www…/journal/jse_11_2_thompson.pdf.
--
image : Nimrud lens : courtsey :https://en.wikipedia.org/wiki/Nimrud_lens….
...
this post is based on references cited : rishidas s