അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു ഫാം ഹൗസിലെ കുളത്തിൽ ഒളിച്ചുജീവിച്ച്, കന്നുകാലികളെ ശാപ്പിട്ട് അർമ്മാദിച്ചിരുന്ന ഭീമൻ ചീങ്കണ്ണിയെ വെടിവെച്ചു കൊന്നു. ചീങ്കണ്ണി വേട്ടയിൽ വിദഗ്ദനായ ലീ വൈറ്റ്സേയാണ് ഈ ഭീകരനെ വകവരുത്തിയത്. തന്റെ കഴിഞ്ഞ 18 വർഷത്തെ വേട്ടയാടൽ അനുഭവത്തിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഇരയാണ് ഇതെന്ന് ലീ അവകാശപ്പെട്ടു.
ഭീമൻ ചീങ്കണ്ണിയ്ക് പതിനഞ്ച് അടി നീളവും 360 കിലോ തൂക്കവും ഉണ്ടായിരുന്നു. ഒരു ട്രാക്ടറിന്റെ സഹായത്തോടെയാണ് അതിനെ കരയ്ക്ക് കയറ്റിയത്.
മുതലകളും ചീങ്കണ്ണികളും ഒരേ ആവാസവ്യവസ്ഥയിൽ സ്വാഭാവികമായി കാണപ്പെടുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലമാണ് തെക്കൻ ഫ്ലൊറിഡ. തടാകങ്ങളിലും കുളങ്ങളിലും ചതുപ്പുകളിലുമായി ഏകദേശം പത്തുലക്ഷത്തോളം ചീങ്കണ്ണികൾ ഉള്ള ഫ്ലോറിഡയിൽ മാംസത്തിനും, തുകലിനും, വിനോദത്തിനുമായെല്ലാം ചീങ്കണ്ണികളെ വേട്ടയാടുന്നതിന് കാര്യമായ വിലക്കുകളില്ല.