A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ക്വാസാർസ് (QUASARS ) അഥവാ പ്രപഞ്ചത്തിലെ ഏറ്റവും ഭീമാകാരവും തിളക്കമുള്ളതും ഭയാനകവും നിഗൂഢവും ആയ വസ്തുക്കൾ

.



ഇന്നുവരെ നിരീക്ഷിക്കപ്പെട്ടതിൽ പ്രപഞ്ചത്തിൽ നൂറുകണക്കിന് വസ്തുക്കൾ ഉണ്ട്. തീരെ ചെറിയ ഉൽക്കകൾ മുതൽ സൂര്യന്റെ വലിപ്പത്തിന്റെ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പം ഉള്ള ഗാലക്സികൾ വരെ. എന്നാലിവയിൽ എല്ലാത്തിലും പുറമെ പ്രപഞ്ചത്തിലെ ഏറ്റവും ശക്തി ഉള്ളതും ഏറ്റവും ചൂടേറിയതും ഏറ്റവും തിളക്കമേറിയതും ആയ വസ്തു ഏതാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു. ക്വാസാറുകൾ. ചുരുക്കം പറഞ്ഞാൽ പ്രപഞ്ചത്തിലെ MOST BADASS UNDEWORLD DONS . അവയെക്കുറിച് ചില വിവരങ്ങൾ.
1 . നിങ്ങൾക് തോന്നുന്നുണ്ടാവാം പ്രപഞ്ചത്തിലെ ഏറ്റവും ശക്തി ഉള്ള വസ്തുക്കൾ ബ്ലാക്ക് ഹോൾസ് അല്ലെ എന്ന്. ശെരിയാണ്. ക്വാസാറുകളും ബ്ലാക്ക് ഹോൾസ് ആണ്, പക്ഷെ അതൊരു ബ്ലാക് ഹോൾ മാത്രം അല്ല. പ്രപഞ്ചത്തിൽ ആദ്യമായ് ഉണ്ടായ ഗാലക്സികളുടെ ശിശു രൂപമാണ് ക്വാസാറുകൾ എന്ന് പറയാം. അതുകൊണ്ടു തന്നെ അവ പ്രപഞ്ചത്തിലെ ഏറ്റവും പുരാതന കാലഘട്ടത്തിലെ അവസ്ഥയെ ഓർമിപ്പിക്കുന്ന വസ്തുക്കൾ ആണ്.
2 . പ്രപഞ്ചത്തിൽ ഇന്ന് കാണപ്പെടുന്ന ഭൂരിഭാഗം ഗാലക്സികളുടെയും നടുവിൽ ഒരു ഭീമൻ ബ്ലാക്ക് ഹോൾ ഉണ്ട്. ഗാലക്സിയുടെ ഉള്ളിൽ ഉള്ള സകല നക്ഷത്രങ്ങളുടെയും വസ്തുക്കളുടെയും ഭാരം കൂട്ടിയാൽ അത്രയും തന്നെ അത്രയും ഭാരം ആ ബ്ലാക്ക് ഹോളി നു മാത്രം കാണും . എങ്കിലേ അവ ഒന്നിച്ചൊരു ഗാലക്സി ആയി നിലനിൽക്ക്കൂ. ബ്ലാക്ക് ഹോളിനു ഭാരം കൂടിപ്പോയാൽ എല്ലാം അതിനുള്ളിലേക്ക് വീഴും. കുറഞ്ഞ പോയാൽ ഗ്രാവിറ്റി യും കുറഞ്ഞു പോയി നക്ഷത്രങ്ങളും എല്ലാം പുറത്തേക്ക് അനന്തതയിലേക്ക് ചിതറി തെറിച്ചു പോകും.
3 .പക്ഷെ നമ്മൾ ഇന്ന് ഈ കാണുന്ന ഗാലക്സികളും അതിനുള്ളിലെ കോടാനുകോടി നക്ഷത്രങ്ങളും പ്രപഞ്ചത്തിന്റെ തുടക്ക കാലത്തു ഇങ്ങനെ ആയിരുന്നില്ല,
അന്ന് നടുക്ക് ഒരു അതിഭീമൻ ബ്ലാക്ക് ഹോളും അതിനെ ചുറ്റി അത്രയും ഭാരം ഉള്ള അത്യുന്നത ഊഷ്മാവിൽ ഉള്ള ചൂട് വാതകങ്ങളും അതി വേഗത്തിൽ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. അവയാണ് ക്വാസാറുകൾ.
Quasi-stellar radio sources എന്നാണ് അവയുടെ യഥാർത്ഥ നാമം. പേര് കാരണം വഴിയേ പറയാം.
1930ൽ , Karl Jansky ആണ് പ്രപഞ്ചത്തിലെ അതി വിദൂര സ്ഥലത്തു നിന്നും ശക്തിയായ റേഡിയോ കിരണങ്ങൾ തന്റെ ലബോറട്ടറിയിൽ നിരീക്ഷിച്ചത്. ഇത് പിന്നീട് ക്വാസാറുകളുടെ കണ്ടുപിടിത്തത്തിന് തിരി വച്ചു .
4 . നിരീക്ഷപ്പെട്ടവയിൽ ഏറ്റവും വലുതും ഭാരമേറിയതും ആയ ബ്ലാക്ക് ഹോളുകൾ ആണ് മിക്ക ക്വാസാറുകളുടെയും നടുവിൽ. സാധാരണ ഗതിയിൽ ഒരു നക്ഷത്രം ഒരു ബ്ലാക്ക് ഹോൾ ആവാൻ മിനിമ സൂര്യന്റെ 4.4 ഇരട്ടി ഭാരം വേണം. എന്നാൽ ക്വാസാറുകളുടെ നടുവിലെ ബ്ലാക്ക് ഹോളുകൾക്ക് നമ്മുടെ സൂര്യന്റെ ഒരു ബില്യൺ (1000,000,000) ഇരട്ടി ഭാരം ഉണ്ട്.
നിലവിലെ ഏറ്റവും വലിയ ക്വാസാർ ആയ OJ -287 നു സൂര്യന്റെ 18 ബില്യൺ ഇരട്ടി ഭാരം ഉണ്ട് (18000000000)!!!
അത്തരം ബ്ലാക്ക് ഹോളുകളുടെ തന്നെ നമ്മുടെ SATURN ന്റെ ORBIT നേക്കാൾ വലുതായിരിക്കും. അതായത് അവയുടെ DIAMETER ലൂടെ ഒരു നേർ രേഖയിൽ സഞ്ചരിച്ചാൽ പ്രകാശത്തിനു പോലും ഒരറ്റത്ത് നിന്ന് മറ്റേ അറ്റത് എത്താൻ 2-3 മണിക്കൂറുകൾ എടുക്കും.(ഏകദേശ കണക്കുകളും സങ്കല്പവും ആണ് )
5. ക്വാസാറുകൾക്ക് ചുറ്റും ഉള്ള ഗ്യാസിനെ ബ്ലാക്ക് ഹോൾ അതിന്റെ ഗുരുത്വാകർഷണ ബലം കൊണ്ട് നിരന്തരം ഉള്ളിലേക്കു വലിച്ചുകൊണ്ടിരിക്കും. എന്നാൽ വൃത്താകൃതിയിൽ ബ്ലാക്ക് ഹോളിനു ചുറ്റും അതിവേഗത്തിൽ ചുറ്റിക്കൊണ്ടിരിക്കുന്ന ആ ഗ്യാസ് വളരെ കുറേശ്ശേയെ ഉള്ളിലേക്കു വീഴത്തും ഉള്ളു. accretion ഡിസ്ക് എന്നാണ് അവയുടെ നാമം (ചിത്രത്തിൽ ) . അങ്ങനെ ബാക്കി വന്ന ഗ്യാസ് ആണ് ഭാവിയിൽ CONDENSE ആയി ഇന്ന് നാം കാണുന്ന അത്രേം കോടാനുകോടി നക്ഷത്രങ്ങൾ ഉണ്ടായതും ഗാലക്സികൾ രൂപപ്പെട്ടതും.അപ്പൊത്തന്നെ അന്ന് ക്വാസാറുകൾക്ക് ചുറ്റും ഉണ്ടായിരുന്ന ഗ്യാസിന്റെ ഭാരവും ചൂടും ഊഹിക്കാവുന്നതാണല്ലോ.
6 .ഇങ്ങനെ ബ്ലാക്ക് ഹോൾ നു ഉള്ളിലേക്ക് ഗ്യാസ് വീഴുമ്പോൾ അതിഭീകരമായ എനർജി ELECTRO MAGNETIC റേഡിയേഷന്റെ രൂപത്തിൽ ബ്ലാക്ക് ഹോളിൽ നിന്നും രക്ഷപ്പെടാറുണ്ട്. (ബ്ലാക്ക് ഹോളിന്റെ ഉള്ളിൽ നിന്നല്ല.) ലോകത് ഏറ്റവും കൂടുതൽ ENERGY പുറപ്പെടുവിക്കുന്ന കിരണങ്ങളാണവ. ഇത്തരം RADIATIONIL ഇൻഫ്രാറെഡ് മുതൽ UV കിരണങ്ങൾ വരെ എല്ലാ തരത്തിലുള്ള WAVELENGTH ഉള്ള കിരണങ്ങളും ഉണ്ടാകും. ഇത്തരം റേഡിയേഷന്റെ എനർജി 9.75 × 10^36 watts and 1.95 × 10^39 watts വരെ ആകാം.(420 TRILLION സൂര്യന്റെ എനർജി )
പക്ഷെ പുരാതന പ്രപഞ്ചത്തിന്റെ വികാസം കാരണം ഇന്ന് റേഡിയോ വേവ്സ് മാത്രമേ നമ്മുടെ കണ്ണിൽ എത്തുള്ളു. അതും അതിശക്തമായ റേഡിയോ WAVES .അതുകൊണ്ടാണവയ്ക് ആ പേര് കിട്ടിയതും.
7 . ACCRESION ഡിസ്ക്‌ - ബ്ലാക് ഹോളിനു ചുറ്റും അതിവേഗത്തിൽ ചുറ്റുന്ന ഗ്യാസ് നെ പറ്റി പറഞ്ഞല്ലോ . പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഊഷ്മാവ് ഉള്ളതും , വേഗത ഉള്ളതും സാന്ദ്രത ഉള്ളതും ആയ ഗ്യാസ് ആണ് അവ. അല്ലെങ്കിൽ ആയിരുന്നു അവ. ഒരു MILLION മുതൽ പല BILLION ഡിഗ്രി സെൽഷ്യസ് ചൂടിലാണ് അവ കറങ്ങുന്നത്.അതുകൊണ്ടു തന്നെ ഇന്നുവരെ നിരീക്ഷിക്കപ്പെട്ടവയിൽ ഏറ്റവും തിളക്കമുള്ള വസ്തുക്കൾ ആയാണ് ഈ ഗ്യാസ് അറിയപ്പെടുന്നത്. നമ്മുടെ MILKY WAY GALAXY യിലെ മൊത്തം നക്ഷത്രങ്ങൾ ഒന്നിച്ചു പുറപ്പെടുവിക്കുന്ന പ്രകാശത്തിനേക്കാൾ 10 മുതൽ 10000 ഇരട്ടി ശക്തി ഉള്ള പ്രകാശം ഒരൊറ്റ ക്വാസാർ മാത്രം പുറപ്പെടുവിക്കും. സൂര്യ പ്രകാശത്തിന്റെ ശക്തിയുടെ എത്രയോ കോടി ഇരട്ടി ശക്തി വരും ഇത്.
ഒരു അസ്‍ക്രീഷൻ ഡിസ്കിന്റെ വലിപ്പവും അതിശയകരമാണ്. ഒരു ഏകദേശം അവയ്ക്ക് 1 -2 പ്രകാശ വര്ഷം വ്യാസം കാണും .
8 . അത്യുന്നത ഊഷ്മാവിൽ അതിശയകരമായ സ്പീഡിൽ ചുറ്റുന്ന ഗ്യാസ് ആണ് നാം ഇന്നീ കാണുന്ന സകല നക്ഷത്രങ്ങളുടെയും നഴ്‌സറി . നമ്മുടെ ഗാലക്സിയിൽ MILKY WAY പോലും പണ്ടൊരു ഭീമാകാരൻ ക്വാസാർ ആയിരുന്നു.
9 . ക്വാസാറുകൾ ഗാലക്സികളുടെ കുഞ്ഞിലത്തെ രൂപം ആയിരുന്നു എന്ന് പറഞ്ഞല്ലോ.... അതുകൊണ്ടു തന്നെ പ്രപഞ്ചത്തിലെ ഏറ്റവും വിദൂര പ്രദേശങ്ങളിൽ , അതായത് പ്രപഞ്ചത്തിനു വെറും 690 മില്യൺ വര്ഷം ആയുസ്സുള്ളപ്പോളാണ് ആദ്യത്തെ ക്വാസാർ നിരീക്ഷിക്കപ്പെട്ടത്. ഇന്നത്തെ സ്ഥലകാലത്തിൽ ക്വാസാറുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കാരണം അവയെല്ലാം ഇന്നൊരു ഗാലക്സിയിൽ ആയി രൂപാന്തരപ്പെട്ടിട്ടുണ്ടാകും .
10 ഇതിലും അതിശയകരമായ കാര്യം എന്തെന്നാൽ നമ്മളെല്ലാം ഒരു ക്വാസാർ ന്റെ മക്കളാണ്. അതെ, നമ്മുടെ ഗാലക്സിയും ഒരു ക്വാസാർ ആയിരുന്നല്ലോ... ആ ചൂട് വാതകങ്ങൾ തണുത്തു രൂപപ്പെട്ട സൂര്യനും ഭൂമിയും ,ഭൂമിയിലെ മൂലകങ്ങളാൽ തന്നെയാണ് നമ്മുടെ ഓരോ അണുവും സൃഷ്ടിക്കപ്പെട്ടത്.
11 . ഒത്ത നടുക്ക് എന്തിനെയും തിന്നുന്ന, സ്ഥലകാലത്തിനെ പോലും വലിച്ചു കീറുന്ന പ്രകാശം പോലും തിന്നുന്ന ഒരു അതിഭീമാകാര വലിപ്പമുള്ള, അതി സാന്ദ്രത ഉള്ള ഒരു ബ്ലാക്ക് ഹോൾ . അതിൽ നിന്നും പുറപ്പെടുവിക്കുന്ന, തന്റെ പാതയിലുള്ള എന്തിനെയും ഇല്ലാതാക്കുന്ന കോടാനുകോടി വാട്ട് എനർജി ഉള്ള റേഡിയേഷൻ.
അതിനു ചുറ്റും പ്രകാശ വര്ഷം വ്യാസം ഉള്ള അത്യുന്നത ഊഷ്മാവ് ഉള്ള , അതിവേഗതയിലും സാന്ദ്രതയിലും ബ്ലാക് ഹോളിനെ ചുറ്റുന്ന ഒരു GAS CLOUD . ഇത്രയൊക്കെ കൊണ്ടാണ് ഒരു ക്വാസാറിനെ പ്രപഞ്ചത്തിൽ ഉണ്ടായിരുന്ന ഏറ്റവും അപകടകാരികളും കിടിലങ്ങളും ആയ വസ്തുക്കൾ അല്ലെങ്കിൽ പ്രതിഭാസങ്ങൾ ആയി കണക്കാക്കിയിരുന്നത്.
ക്വാസാറുകളുടെ ഉത്ഭവവും പ്രവർത്തനവും ഇന്നും ശാസ്ത്രജ്ഞർക് അധികം അറിവില്ലാത്ത സംഗതി ആണ്. അതുകൊണ്ടുതന്നെ അവയുടെ പ്രവർത്തനവും ഇന്നും നിഗൂഢമാണ്.
ഇന്ന് നാം കാണുന്ന ദൃശ്യ പ്രപഞ്ചത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ സ്വാധീനിച്ച വസ്തുക്കളാണ് ഒരു കാലത്തു പ്രപഞ്ചം അടക്കി വാണിരുന്ന ഈ ചക്രവർത്തിമാർ.
(തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക )