റെസ്റ്റലിങ് നിരൂപകർ ലോകത്തെ ഏറ്റവും മികച്ച റെസ്‌ലേഴ്സിന്റെ പേരെടുത്താൽ അതിലെ ആദ്യ പത്തിൽ ക്രിസ് ബെൻവ യുടെ പേര് തീർച്ചയായും ഉൾപ്പെടും . അതുപോലെ തന്നെ ദുരൂഹത നിറഞ്ഞതാണ് പ്രൊഫഷണൽ റെസ്ലർ ആയിരുന്ന ക്രിസ് ബെൻവയുടെയും കുടുംബത്തിന്റെയും മരണം . കുട്ടിക്കാലത്തു wwe / wwf ആവേശമായിരുന്നു നമ്മളിൽ പലർക്കും
പക്ഷെ ഇപ്പോഴത്തെ കുട്ടികളോട് ക്രിസ് ബെനവ ആരാണെന്നു ചോദിച്ചാൽ അവർക്ക് അറിയില്ലായിരിക്കും കാരണം അയാളുടെ പേര് wwe ഇപ്പോൾ മനഃപൂർവം പരാമര്ശിക്കാത്തതാണ് .
പക്ഷെ ഇപ്പോഴത്തെ കുട്ടികളോട് ക്രിസ് ബെനവ ആരാണെന്നു ചോദിച്ചാൽ അവർക്ക് അറിയില്ലായിരിക്കും കാരണം അയാളുടെ പേര് wwe ഇപ്പോൾ മനഃപൂർവം പരാമര്ശിക്കാത്തതാണ് .
2007 ജൂൺ 24 നാണു ഇദ്ദേഹത്തെയും ഭാര്യ നാൻസി യെയും മകൻ ഡാനിയേൽ നെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . പ്രാഥമിക അന്വേഷണം കഴിഞ്ഞപ്പോൾതന്നെ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതിനു ശേഷം ക്രിസ് തന്റെ വെയ്റ് മെഷീനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വിധിയെഴുതി . മീഡിയയും അതേറ്റുപിടിച്ചു , അമിതമായ സ്റ്റിറോയ്ഡ് ഉപയോഗം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് അവർ പടച്ചുവിട്ടു . റിങ്ങിലും പൊതുവെ പരുക്കൻ സ്വഭാവം പുറത്തെടുത്തിരുന്ന ക്രിസിനെ കൊലയാളിയായി ചിത്രീകരിക്കാൻ അവർക്കു എളുപ്പമായിരുന്നു .
എന്നാൽ റിങ്ങിനു വെളിയിൽ പൊതുവെ ശാന്ത ശീലനും കുടുംബവുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നതുമായ ക്രിസ് നെ യാണ് അയാളുടെ സുഹൃത്തക്കൾക് അറിയാമായിരുന്നത് . തന്റെ അടുത്ത സുഹൃത്തായിരുന്ന എഡി ഗുറാരോ യുടെ മരണത്തിൽ അയാൾ ഏറെ ദുഖിതനായിരുന്നു . തന്നെക്കാളുപരി മറ്റുള്ളവരെ സ്നേഹിച്ച ക്രിസ് ഇങ്ങനെ ചെയ്തുവെന്ന് പലർക്കും അന്ന് വിശ്വസിക്കാനായില്ല .
ഈ സംഭവത്തിലെ ദുരൂഹതകളിലേക്ക് വരാം ,
നാൻസി യും മകനും മരിച്ചു ഒരു ദിവസത്തിന് ശേഷമാണ് ക്രിസ് മരിക്കുന്നത് . എന്നാൽ നാൻസിയുടെ മരണം അവരുടെ ബോഡി കണ്ടെത്തുന്നതിന് മുൻപേ ആരോ വിക്കിപീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു .
നാൻസി യും മകനും മരിച്ചു ഒരു ദിവസത്തിന് ശേഷമാണ് ക്രിസ് മരിക്കുന്നത് . എന്നാൽ നാൻസിയുടെ മരണം അവരുടെ ബോഡി കണ്ടെത്തുന്നതിന് മുൻപേ ആരോ വിക്കിപീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു .
മരണത്തിനു മുൻപുള്ള ദിവസങ്ങളിൽ തന്നെ ആരൊക്കെയോ പിന്തുടരുന്നതായി ക്രിസ് പറഞ്ഞിരുന്നു . അതുകൊണ്ട് പല വഴികളിലൂടെയാണ് ഓരോ ദിവസവും ക്രിസ് എയർ പോര്ടിലെക്കും മറ്റും പോയിരുന്നത്
ക്രിസ് ന്റെ ശരീരം കണ്ടെടുത്ത സ്ഥലത്തു നിന്ന് എംപ്റ്റി ആയ മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു എന്നാൽ അയാളുടെ ശരീരത്തിൽ അൽക്കോഹോൾ ഇല്ലായിരുന്നു എന്നതാണ് റിപ്പോർട്ട് .
പോലീസ് ഈ കേസ് വളരെ പെട്ടെന്ന് തന്നെ തട്ടിക്കൂട്ടി ഒതുക്കിയതായി തോന്നും .
ഇതുപോലെ ഇനിയും കുറച് ദുരൂഹതകൾ ഈ സംഭവത്തിന് പിന്നിൽ ഉണ്ട് (എല്ലാം ടൈപ്പ് ചെയ്യുന്നില്ല ) .
ഇതുപോലെ ഇനിയും കുറച് ദുരൂഹതകൾ ഈ സംഭവത്തിന് പിന്നിൽ ഉണ്ട് (എല്ലാം ടൈപ്പ് ചെയ്യുന്നില്ല ) .
വര്ഷങ്ങള്ക്കു ശേഷം ക്രിസ് ന്റെ ബ്രെയിൻ പരിശോധനകൾക്കു വിദേയമാക്കിയ ശേഷം പുറത്തുവന്ന വിവരങ്ങൾ വറെസ്റ്റലിങ്ങിനിടയിൽ തലചോറിനുണ്ടകുന്ന പരുക്കുകൾ മൂലം അയാൾ മാനസിക നില കൈവിട്ടതാണെനന വാദം ഉന്നയിക്കുന്നു.
എന്നാൽ ഒരേ സമയം ക്രിസ് തന്നെയാണ് ഇത് ചെയ്തതെന്നും , മറുവശത്തു ഇവരുടെ മരണത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നും പലരും ഇന്നും വിശ്വസിക്കുന്നു
. ലോകത്തിലെ ഏറ്റവും മികച്ച ഒരു റെസ്റ്റ്ലർ ആയിരുന്ന ക്രിസ് ബെൻവ യുടെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിൽ സംഭവിച്ചത് ചുരുളഴിയാത്ത രഹസ്യമായി ഇന്നും തുടരുന്നു .