നിങ്ങൾക്ക് ജീവിതത്തിന് ഒരു തത്ത്വ ശാസ്ത്രമുണ്ട്.
നിങ്ങൾക്ക് എല്ലാവരുമായി ബന്ധമുണ്ട്.'
'എന്തു ബന്ധം?'
'നിങ്ങൾക്ക് പൊക്കിളുണ്ടോ?'
'പൊക്കിളോ, ഇതുകൊണ്ടെന്തു ബന്ധം?.'
'നിങ്ങൾ നിങ്ങളുടെ അജ്ഞാതയായ അമ്മയോട് ബന്ധപെട്ടിരിക്കുന്നു.'
'അതുകൊണ്ടെന്താ ?'
'നിങ്ങളുടെ അജ്ഞാതനായ അച്ഛൻ അദ്ദേഹത്തിന്റെ അമ്മയോട്.'
ചുരുക്കത്തിൽ ഈ ലോകത്തിലുള്ളവരെല്ലാം തമ്മിൽ ബന്ധപെട്ടവരാണ്". (ശബ്ദങ്ങൾ )
ജീവലോകത്തേക്ക് നീണ്ടുകിടക്കുന്ന നാഭിനാള ബന്ധങ്ങൾ
പ്രപഞ്ചം ഒരു ഇന്ദ്രജാലമാണ്. ഓരോ അണുവിനെയും മറ്റൊന്നിനോട് കൂട്ടിയോജിപ്പിച്ചിരിക്കുന്ന ജാല ബന്ധം.
സൂക്ഷ്മജീവികൾ തൊട്ട് മനുഷ്യൻവരെയും പുൽക്കൊടി മുതൽ ഗ്യാലക്സികളെയും വാത്സല്യത്തോടെ അണച്ചുപിടിക്കുന്ന 'കോസ്മിക് വെബ്'. (നെറ്റ്‌വർക്ക് ഓഫ് റിലേഷൻഷിപ്പ് ). ജൈവവും അജൈവവും ആയതെല്ലാം അതിന്റെ ഊടും പാവും.
മരണം അടുത്തെത്തുമ്പോൾ ഓരോ ശരീര കോശവും മറ്റൊരു കോശത്തിന് വിനയത്തോടെ വഴിമാറിക്കൊടുക്കുന്നു. നീയില്ലെങ്കിൽ ഞാനുമില്ലല്ലോ എന്ന പരസ്പരാശ്രയത്വവും,വിധേയത്വവും.
ഓരോ മനുഷ്യനും മറ്റൊരാളിലേക്ക് ഇടമുറിയാതെ ഒഴുകുകയാണ്.
മാതാപിതാക്കളിൽ നിന്നും മക്കളിലേക്കുള്ള അവിരാമമായ ഒഴുക്ക്. വിത്തിൽ നിന്ന് മുളപൊട്ടാനും തിരികെ വിത്താകാനുമുള്ള അടങ്ങാത്ത ത്വര.
ഒരാൾ തുടങ്ങിവച്ച യാത്ര മറ്റൊരാൾ ഏറ്റെടുക്കുകയാണ്. മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരിലൂടെ എത്തി നോക്കുമ്പോൾ ജീവിച്ചിരിക്കുന്നവർ ഇനിയും പിറക്കാനിരിക്കുന്നവരിലേക്ക് സ്പർശിനികൾ നീട്ടുന്നു.
ഒഴുകി നീങ്ങുകയാണ് എല്ലാം. മാറ്റങ്ങൾ ഏറ്റുവാങ്ങി ജനിമൃതി ചക്രങ്ങളിലൂടെയുള്ള അവസാനിക്കാത്ത യാത്ര.
അദൃശ്യ തലങ്ങളിലെ പ്രഹേളികയാണ് ഓരോ ജീവനും. ജീവൻ അതിന്റെ സർഗാത്മകത അനുനിമിഷം മെച്ചപ്പെടുത്തുമ്പോൾ മനുഷ്യർ മാത്രം ഒറ്റപ്പെട്ട തുരുത്തുകളാവുന്നു.