ഒരു മോട്ടറും, ഡൈനാമോയും ചേർന്നു ബെൽറ്റ് ഇട്ട് ബന്ധിച്ചു മോട്ടോർ കറക്കി വിട്ടാൽ അത് നിൽക്കാതെ കറങ്ങിക്കൊണ്ടിരിക്കുമോ ?
' ഫ്രീ എനർജി ജനറേറ്റർ 'എന്ന പേരിൽ ചില ഉപകരണങ്ങൾ ഉപയോഗിച്ച് ലൈറ്റ് കത്തിക്കുന്നതും, നിലയ്ക്കാതെ കറങ്ങുന്ന യന്ത്രങ്ങളുടെയും വീഡിയോ ഒക്കെ നിങ്ങൾ കണ്ടിരിക്കും.
ശരിക്കും അത് നടക്കുന്ന കാര്യമാണോ ?
ശരിക്കും അത് നടക്കുന്ന കാര്യമാണോ ?
ഇല്ല. ഫ്രീ എനർജി ഒരിക്കലും നടക്കാത്ത കാര്യമാണ്.
ഒരു തരത്തിലെ എനർജി നമുക്ക് മറ്റൊരു രൂപത്തിലേക്ക് മാറ്റാം. അല്ലാതെ പുതുതായി എനർജി ഉണ്ടാക്കുവാൻ ഒരിക്കലും സാധിക്കില്ല.

ഇനി ഒരു മോട്ടോർ പ്രവർത്തിപ്പിച്ചു അതുകൊണ്ട് ഡൈനാമോ പ്രവർത്തിപ്പിച്ചു കറന്റ് ഉണ്ടാക്കി അതിൽനിന്നു കുറച്ചു കറന്റ് ഉപയോഗിച്ച് ലൈറ്റ് കത്തിച്ചു, ബാക്കികൊണ്ട് വീണ്ടും മോട്ടോർ പ്രവർത്തിപ്പിച്ചു വീണ്ടും ഡൈനാമോ ഉപയോഗിച്ച് കറന്റുണ്ടാക്കി.. അങ്ങനെ അങ്ങനെ തുടർന്നാലോ ??
വേണമെങ്കിൽ ഗിയർ ഉപയോഗിച്ച് മോട്ടോറിന്റെ സ്പീഡും കൂട്ടാം. എങ്ങനെ ഐഡിയ ?

ഈ മുകളിൽ പറഞ്ഞ പരിപാടി ടോം ആൻഡ് ജെറി കാർട്ടൂണിൽ കാണാം.
കുഞ്ഞു ഏലി ( ജെറി ) വലിയ പൂച്ചയെ (ടോം ) വാലിൽ കറക്കി എറിയുന്നു. പൂച്ച ദൂരേക്ക് തെറിച്ചു പോകുന്നു
ആദ്യമേ മനസിലാക്കുക. കുഞ്ഞു എലിക്ക് കുറച്ചു ശക്തിയും, വലിയ പൂച്ചയ്ക്ക് കൂടുതൽ ശക്തിയും ഉണ്ട്.
അതുപോലെ .. ഒരു മോട്ടോർ ഉപയോഗിച്ച് ജനറേറ്റർ കറക്കിയാൽ അതിൽനിന്നു കിട്ടുന്ന കറന്റ് വീണ്ടും മോട്ടോർ കറക്കുവാൻ തികയാതെ വരും. അപ്പോൾ മോട്ടോർ പതുക്കെ കറങ്ങും. ജനറേറ്ററും പതുക്കെ ആവും. അങ്ങനെ.. രണ്ടും നിൽക്കും.
ഉദാ : ഒരു മോട്ടോറിനും, ജനറേറ്ററിനും 90 % കാര്യക്ഷമത ഉണ്ടെന്നു കരുതുക.
മോട്ടോറിൽ ആദ്യം 100 W കൊടുക്കുന്നു എന്നും കരുതുക.
അത് ജനറേറ്ററിൽ എത്തുമ്പോൾ 90W ആവും.
വീണ്ടും മോട്ടോറിൽ എത്തുമ്പോൾ 81W ആവും.
വീണ്ടും അത് ജനറേറ്ററിൽ എത്തുമ്പോൾ 73W ആവും.
വീണ്ടും മോട്ടോറിൽ എത്തുമ്പോൾ 66W ആവും.
വീണ്ടും അത് ജനറേറ്ററിൽ എത്തുമ്പോൾ 60W ആവും.
.
ഇത് ഓരോ പ്രാവശ്യവും കുറയുന്നത് സെക്കന്റിന്റെ പത്തിൽ ഒരംശം സമയം കൊണ്ടാണ്.
അപ്പോൾ ഈ കുറയൽ സെക്കന്റിൽ 10 പ്രാവശ്യം നടന്നാലോ ??
ഏതാനും സെക്കന്റിനുള്ളിൽ ഈ മോട്ടോറും ജനറേറ്ററും നിൽക്കും.
.
ഇനി മോട്ടോറിനും, ജനറേറ്ററിനും 100 % കാര്യക്ഷമത ഉണ്ടെന്നു കരുതിയാലോ ?
അത് ആലോചിക്കാൻ വരട്ടെ. അതിനു പകരം ഒരു കപ്പി എടുക്കുക. വെള്ളം കോരാൻ കയർ ചുറ്റി എടുക്കുന്ന കപ്പിതന്നെ.

കപ്പിയെ നമ്മൾ പകുതി വട്ടത്തിലുള്ള രണ്ട് പകുതിയായി തൽക്കാലം കണക്കാക്കുന്നു. കേക്ക് രണ്ടായി മുറിച്ചപോലെ രണ്ട് പകുതി ആയി. അതിനെ നമുക്ക് ഇടത്തെ പകുതി എന്നും വലത്തേ പകുതി എന്നും വിളിക്കാം.
ആ കപ്പി നമ്മൾ ഒന്ന് കറക്കുന്നു.
നമ്മൾ ഇടത്തെ പകുതിയിൽ പിടിച്ചാണ് കറക്കുന്നതു.
അപ്പോൾ ആ പകുതി തുല്യ ശക്തിയിൽ വലത്തേ പകുതിയേ കറക്കുന്നു. ശരി അല്ലെ ? അതെ. 100 % കാര്യക്ഷമം.

വലത്തേ പകുതി ഇടത്തെ പകുതിയേ തുല്യ ശക്തിയിൽ കറക്കും.
വീണ്ടും ഇടത്തെ പകുതി വലത്തേ പകുതിയെ തുല്യ ശക്തിയിൽ കറക്കും.
അങ്ങനെ 100 % കാര്യക്ഷമമായി രണ്ട് പകുതിയും നിർത്താതെ കറങ്ങിക്കൊണ്ടിരിക്കും. അല്ലെങ്കിൽ കറങ്ങണം.
പക്ഷെ ആ കപ്പി നിർത്താതെ കറങ്ങിക്കൊണ്ടിരിക്കുമോ ??
ഇല്ല.

ഇത്പോലെതന്നെയാണ് നമ്മൾ നിലത്തു വച്ച് ഒരു ബോൾ കറക്കിയാൽ.
അതിന്റെ ഇടത്തെ പകുതി വലത്തേ പകുതിയെയും, തിരിച്ചു വലത്തേ പകുതി ഇടത്തെ പകുതിയെയും കറക്കിക്കൊണ്ടിരിക്കണം.
പക്ഷെ അത് നടപ്പില്ല എന്ന് എല്ലാവർക്കും അറിയാം.
കാരണം ഭൂമിയിൽ വച്ച് അവയ്ക്കു ഘർഷണം, ശബ്ദം എന്നീ രൂപത്തിൽ അവയുടെ ഊർജം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കും.
ഘർഷണം കുറഞ്ഞാൽ അവ കൂടുതൽ സമയം പ്രവർത്തിക്കും.

ഒരു പമ്പരത്തിന്റെ ആണി വളരെ കൂർത്തു തറയുമായുള്ള ഘർഷണം കുറഞ്ഞാൽ കൂടുതൽ സമയം കറങ്ങും.
അതുപോലെ വായു ഇല്ലാതെ കൂടിനുള്ളിൽ ആണെങ്കിൽ പിന്നെയും കൂടുതൽ സമായം കറങ്ങും.

ഭൂമിയും, ചന്ദ്രനും ഗ്രഹങ്ങളുമൊക്കെ വായു ഇല്ലാത്ത ഇടത്തു കറങ്ങി, സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ അവയ്ക്ക് ഊർജം നഷ്ട്ടപ്പെടുന്നില്ല. അതിനാൽ അവയുടെ വേഗത കുറയുന്നില്ല.
പക്ഷെ ഭൂമിയിൽ നമുക്ക് ഗ്രാവിറ്റി അനുഭവപ്പെടുന്നതിനാലും, വായു ഉള്ളതുകാരണവും ഊർജ്ജനഷടം പല വിധത്തിൽ ഉണ്ടാവുന്നു. അതിനാൽ നിലയ്ക്കാത്ത ഫ്രീ എനർജി ഉപകരണങ്ങൾ വെറും സ്വപ്ങ്ങളിൽ മാത്രം.