A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മോഹൻജെദാരോ പാകിസ്താനിലെ സിന്ധിലെ ആ പുരാതന നഗരം അണ്വായുധത്താൽ അക്രമിക്കപെട്ടതോ ?



മോഹൻജെദാരോ പാകിസ്താനിലെ സിന്ധിലെ ആ പുരാതന നഗരം അണ്വായുധത്താൽ അക്രമിക്കപെട്ടതോ ??? 1800bc ബോംബ് എവിടെ നിന്ന് വന്നു ????
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മോഹൻജെദാരോ (മരണത്തിന്റെ പർവതം ). പുരാതന സിന്ധു നദീതട നാഗരികതയിലെ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്നു. ഏകദേശം ക്രി. മു 2600ൽ തുടങ്ങി ക്രി. മു 1800വരെ ഇത് നിലനിന്നിരുന്നു. 1922ൽ archeological survey of india മേധാവി റാഖേൻദാസ് ബന്ദോപാധ്യായ ആണ് നഗരത്തിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. ഒരു ബുദ്ധ സന്യാസി ആണ് അദ്ദേഹത്തിനെ അവിടെ സഹായിച്ചത് അദ്ദേഹം അവിടെ കാണിച്ചു കൊടുത്ത ഒരു കുന്നു അവർ ഒരു സ്തംഭം ആയിട്ടു വിശ്വസിക്കുന്നു.
പിന്നീട് 1930ൽ ജോൺ മാർഷൽ kn ദീക്ഷിത് ഏർനെസ്റ് മക്കായ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വീണ്ടും ഈ പ്രദേശത്തു ഉല്ഖനനങ്ങൾ നടന്നു. ഹരപ്പയിലെയും മോഹൻജെദാരോയിലെയും ഖനനം അവരെ എത്തിച്ചത് ഒരു വലിയ തെരുവിലേക്കാണ് അവർ അവിടെ ചിതറിക്കിടക്കുന്ന മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തി. കൈകൾ കോർത്തിണക്കിയവ ആയിരുന്നു അവയിൽ കൂടുതലും. ഭയാനകമായ നാശം വിതച്ച ഒരു പ്രതീതി ആണ് അവിടെ ഉണ്ടായിരുന്നത്. ഒരിക്കൽ വിശാലമായ ഒരു ആസ്ഥാനനഗരത്തിൽ ഇങ്ങനെ ഒരു കാഴ്ച അവിശ്വസനീയം ആണ്. അങ്ങനെ ഒരു സംഭവത്തിന്‌ കാരണമെന്ത് ?? ശാരീരികമായ ഒരു അക്രമണത്തിന്റെയോ മരണത്തിനു തക്കതായ കാരണമോ പക്ഷെ അവിടെ കണ്ടെത്താൻ കഴിയില്ല. ഈ അസ്ഥികൂടങ്ങൾ ഹിരോഷിമയിലും നാഗസാക്കിയിലും നിന്ന് ലഭിച്ച മൃതദേഹങ്ങൾക്ക് സമാനമായി വളരെ അധികം റേഡിയോ ആക്റ്റീവ് ആണ്. മറ്റൊരിടത് നിന് സോവിയറ്റ് ഗവേഷകർ കണ്ടെടുത്ത അസ്ഥികൂടത്തിന് 50മടങ് റേഡിയോ ആക്ടിവിറ്റി ഉണ്ടായിരുന്നതായി കണ്ടെത്തി. ഇത് പോലെ തന്നെ ഉത്തരേന്ത്യയിലെ മറ്റു പല നഗരങ്ങളിലും പൊട്ടിത്തെറികൾ സംഭവിച്ചതിനു സൂചനകൾ കാണുന്നുണ്ട് ഗംഗക്കും രാജ്മഹൽ പർവതനിരകൾക്കും ഇടയിൽ കാണപ്പെടുന്ന അത്തരത്തിലുള്ള ഒരു നഗരം തീവ്രമായ ചൂടിൽ കലാശിച്ചതായി തോന്നുന്നു.
പുരാതനനഗരത്തിലെ വലിയഭിത്തികളും അടിത്തറകളും അതിവിദഗ്ധമായി വിളക്കി ചേർത്തത് ആയി കാണാം. മോഹൻജെദാരോയിൽ മറ്റു അഗ്നിപർവത സ്ഫോടനങ്ങളുടെ സൂചനകൾ ഒന്നും തന്നെ ഇല്ലന്നതിനാൽ കളിമൺ പാത്രങ്ങൾ ഉരുകുവാൻ ഉള്ള ചൂട് ഒരു ആണവ സ്ഫോടനമോ മറ്റു അജ്ഞത ആയുധമോ കൊണ്ടേ സാധിക്കു എന്ന് വേണം കരുതാൻ.
ബ്രിട്ടീഷ് ഗവേഷകനായ ഡേവിഡ് ദാവൻപോർട് ആംഗിൾ പന്ത്രണ്ടു വർഷത്തോളം മോഹൻജെദാരോയെ കുറിച്ചു പഠനം നടത്തി അതിനായി അദ്ദേഹം പുരാതന ഗ്രന്ഥങ്ങൾ പലതും പഠിച്ചു ശേഷം അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
മോഹൻജെദാരോ ക്രി.മു 2000ൽ ഭീകരമായ അണ് ബോംബ് സ്‌ഫോടനത്തിൽ നശിപ്പിക്കപ്പെട്ടു. അവിടെ കണ്ടത് നാഗസാക്കിക് തുല്യമാണ്.
അവിടെ 50 വാര വീതിയിൽ പ്രഭവ കേന്ദ്രം എന്ന് തോന്നിപ്പിക്കുന്ന ഭാഗത്തു ഉള്ള വസ്തുക്കൾ എല്ലാം തന്നെ ഉരുകിയതോ കൂടിച്ചേർന്നതോ സ്ഫടികീകരിച്ചതോ ആയ അവസ്ഥയിൽ ആണ്. അവിടെ നിന്ന് 60 വാര മാറി ഇഷ്ടികകൾ ഉരുകിയതായി കാണാം ഇതൊക്കെ ഒരു സ്ഫോടനം നടന്നതിന് സൂചന ആണ്. 4000 വർഷം മുൻപ് നടന്ന ഈ ഭീകരസംഭവത്തെ ഇതിഹാസ കാവ്യമായ മഹാഭാരതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ് "വെളുത്തു ചൂടുള്ള പുകമറ ആയിരുന്നു സൂര്യനെക്കാൾ ആയിരം മടങ്ങു പ്രകാശം ഉണ്ടായിരുന്നു. അത് അനന്തമായ ബുദ്ധിശക്തിയിൽ നിന്ന് ഉണർന്നു നഗരത്തെ ചാരമാക്കി. വെള്ളം തിളച്ചു മറിഞ്ഞു. ആയിരക്കണക്കിന് കുതിരകളും രഥങ്ങളും കതികരിഞ്ഞു. ഭീമാകാരമായ ചൂടിൽ വീണു കിടക്കുന്ന ശവശരീരങ്ങൾ അവിടം മലിനമാക്കി തീർത്തു. അതിഭയങ്കരമായ ഒരു കാഴ്ച ആയിരുന്നു അത്. അത്തരമൊരു ഭീകരമായ ആയുധം ഞങ്ങൾ കണ്ടിട്ട് ഇല്ല."
ദേവൻപോർട് അദ്ദേഹത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആര്യദ്രാവിഡ മോഹൻജെദാരോയുടെ അവസാനം എന്നാണ് പറയുന്നത്. അന്യഗ്രഹജീവികൾ ധാതു ഖനനം ചെയ്തിരുന്ന മേഖലകൾ ആര്യന്മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്ന് അദ്ദേഹം വിശ്വസിക്കന്നു. എന്തെന്നാൽ മോഹൻജെദാരോ ഒരു ദ്രാവിഡ നഗരം ആണ്. ആയതിനാൽ ആര്യന്മാർക്ക് വേണ്ടി അന്യഗ്രഹ ജീവികൾ നഗരം നശിപ്പിച്ചു എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. അന്യഗ്രഹജീവികൾക്ക് ആര്യന്മാരുടെ സഹകരണം ആവശ്യമായിരുന്നു.
പുരാണങ്ങളിലും മറ്റും പറക്കുന്ന വിമാനങ്ങളും മറ്റും പരാമര്ശിക്കപെടുന്നുണ്ട്.
ക്രിസ്തുവിനു 2000 വർഷം മുൻപ് ഇത്ര ഭീമമായ തോതിൽ ഊഷ്മാവ് ഉല്പാദിപ്പിക്കാൻ എങ്ങനെ സാധിച്ചു ????
കടപ്പാട് :::
ചിത്രങ്ങൾ ::: മോഹൻജെദാരോ ഖനനം ചെയ്തപ്പോൾ ലഭിച്ചത്.