ആർട്ടിക് വൃത്തത്തിനു തൊട്ടു താഴെ സ്ഥിചെയുന്ന റഷ്യൻ മഹാനഗരമാണ് സെയിന്റ് പീറ്റേഴ്സ്ബെർഗ്. അമ്പതു ലക്ഷത്തിലേറെ പേർ അധിവസിക്കുന്ന ഈ മഹാനഗരം ഇപ്പോൾ റഷ്യിലെ രണ്ടാമത്തെ വലിയ മഹാനഗരവും സാമ്പത്തിക കേന്ദ്രവുമാണ് .ആധുനിക കാലത്തു തന്നെ പേരുകൾ പലതുമാറുകയും , രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും കനത്ത കെടുതികൾ അനുഭവിക്കുകയും ചെയ്തു സെയിന്റ് പീറ്റേഴ്സ്ബെർഗ്.
.
ആധുനിക റഷ്യയുടെ സ്ഥാപകനായ മഹാനായ പീറ്റർ ചക്രവത്തി (Peter the Great ) (1672 – 1725) തന്നെയാണ് സെയിന്റ് പീറ്റേഴ്‌സ് ബെർഗിന്റെയും സ്ഥാപകൻ .നേവ നദിയുടെ അഴിമുഖത്തിൽ ലക്ഷകകണക്കിനു റഷ്യൻ തൊഴിലാളികളും , സ്വീഡിഷ് യുദ്ധത്തടവുകാരും ചേർന്ന് നിർമിച്ചതാണ് ഈ നഗരം . കൊടും ശൈത്യമുള്ള ആർട്ടിക് മേഖലക്ക് സമീപം ഒരു വലിയ നഗരം നിര്മിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ പീറ്റർ ചക്രവർത്തിയുടെ ഉപദേശകർ നിരത്തിയെങ്കിലും , സമുദ്ര സാന്നിധ്യമുള്ള ഒരു വൻ നഗരം നിർമിച്ചാൽ മാത്രമേ റഷ്യൻ സാമ്രാജ്യത്തെ ഒരു നാവിക ശക്തി ആയി ഉയർത്താനാവൂ എന്ന് മനസ്സിലാക്കിയ ചക്രവർത്തി എല്ലാ എതിർപ്പുകളെയും മറികടന്ന് നഗരത്തിന്റെ നിർമാണവുമായി മുന്നോട്ട് പോയി .
.
നഗരനിർമാണം പൂർത്തിയാകുനനത്തിനു മുൻപ് തന്നെ ചക്രവർത്തി സാമ്രാജ്യത്തിന്റെ തലസ്ഥാനം 1713 ൽ മോസ്‌കോയിൽ നിന്നും സെയിന്റ് പീറ്റേഴ്‌സ് ബേർഗിലേക്ക് മാറ്റി . രാജകുടുംബവും ഉദ്യോഗസ്ഥവൃന്ദവും ശക്തിയുക്തം ഈ തീരുമാനത്തെ എതിർത്തു. പീറ്ററിന്റെ മരണശേഷം ഏതാനും വര്ഷം തലസ്ഥാനം മോസ്കോയിലേക്ക് മാറ്റിയെങ്കിലും 1918 ൽ ചക്രവർത്തിയുടെ ഭരണം അവസാനിക്കുന്നതുവരെ സെയിന്റ് പീറ്റേഴ്‌സ് ബർഗ് റഷ്യയുടെ തലസ്ഥാനമായി നിലനിന്നു . ഈ കാലയളവിൽ സെയിന്റ് പീറ്റേഴ്‌സ് ബർഗ് മോസ്കോക്ക് കിടനിൽക്കുന്ന മഹാനഗരമായിത്തീരുകയും ചെയ്തു .
.
1914 ൽ നഗരത്തിന്റെ പേര് പെട്രോഗ്രാഡ് (Petrograd ) എന്ന് മാറ്റപ്പെട്ടു . റഷ്യൻ വിപ്ലവ നായകനായ ലെനിന്റെ സ്മരണാർദ്ധം ൧൯൨൪ ൽ പെട്രോഗ്രാഡ് എന്ന പേര് വീണ്ടും മാറ്റി ലെനിൻ ഗ്രാഡ് (Leningrad ) എന്നാക്കി മാറ്റി . ചക്രവർത്തി ഭരണം അവസാനിച്ചപ്പോൾ തന്നെ സെയിന്റ് പീറ്റേഴ്‌സ്ബർഗിന് റഷ്യയുടെ തലസ്ഥാനം എന്ന പദവി നഷ്ടപ്പെട്ടു , ബോൾഷെവിക്കുകൾ രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം മോസ്‌കോയെ വീണ്ടും റഷ്യൻ തലസ്ഥാനമാക്കി . സോവ്യറ്റ് യൂണിയൻ തകരുകയും കമ്മ്യൂണിസ്റ് ഭരണം അവസാനിക്കുകയും ചെയ്തപ്പോൾ നഗരത്തിന്റെ പേര് വീണ്ടും സെയിന്റ് പീറ്റേഴ്‌സ്ബർഗ് എന്ന് തിരുത്തപ്പെട്ടു .
.
രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിച്ച നഗരങ്ങളിൽ ഒന്നായിരുന്നു സെയിന്റ് പീറ്റേഴ്‌സ്ബർഗ് . യുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ ജർമൻ സൈന്യം നഗരം പൂർണമായും വളഞ്ഞു .രണ്ടര വര്ഷം നീണ്ടുനിന്ന ലെനിൻ ഗ്രാഡ് ഉപരോധത്തിൽ ( Siege of Leningrad ) പത്തു ലക്ഷത്തിലധികം സിവിലിയന്മാരാണ് പട്ടിണി മൂലം മരിച്ചത് . ധീരമായി ചെറുത് നിന്ന നഗരത്തെ കീഴടക്കാൻ ജർമൻ സൈന്യത്തിനായില്ല .1944 ജനുവരിയിൽ ഉപരോധം ഭേദിക്കപ്പെടുകയും ജർമൻ സൈന്യം തുരത്തപ്പെടുകയും ചെയ്തു .
.
ആർട്ടിക് വൃത്തത്തിനു തൊട്ടു താഴെയായതിനാൽ ദുര്ഘടമാണ് സൈൻ പീറ്റർബേർഗിലെ കാലാവസ്ഥ നവംബർ മുതൽ മാർച്ചുവരെ താപനില പലപ്പോഴും പൂജ്യത്തിനു താഴെ മൈനസ് മുപ്പതു ഡിഗ്രിയിലേ റെ താഴാറുണ്ട് . ആധുനിക റഷ്യൻ സാഹിത്യത്തിന്റെ കളിത്തൊട്ടിലാണ് സെയിന്റ് പീറ്റേഴ്‌സ്ബർഗ് പുഷ്കിൻ , ഗോഗോൾ , ദോസ്റ്റയൊവിസ്കി തുടങ്ങിയവർ സെയിന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റെ കലാകാരന്മാരാണ് . ഗോഗോൾ രചിച്ച സെയിന്റ് പീറ്റേഴ്‌സ്ബർഗ് കഥകൾ എന്ന ചെറുകഥയുടെ സമാഹാരം റഷ്യിലെ എക്കാലത്തെയും ജനപ്രീതി നേടിയ ഗ്രന്ഥങ്ങളിലൊന്നാണ് .
--
ref
http://www.st-petersburg-essentialguide.com/history-of-st-p…
--
ചിത്രം : മഞ്ഞു മൂടിയ സെയിന്റ് പീറ്റേഴ്‌സ്ബർഗ് തുറമുഖം ചിത്രം കടപ്പാട് :https://commons.wikimedia.org/…/File:Second_district_of_Big…
--
This post is based on the reference cited -rishidas s