A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കുത്തിപ്പൊക്കലിന് പിന്നിലെ തത്വം - എഡ്ജ് റാങ്ക് അൽഗോരിതം (Edge Rank Algorithm )


ഈ അടുത്തകാലത്ത് ചർച്ചയിൽ വന്ന ഒരു പദമാണ് '' കുത്തി പൊക്കൽ'' . പഴയ പോസ്റ്റുകളെയോ ചിത്രങ്ങളെയോ ലൈക്കുചെയ്തോ കമെന്റ് ചെയ്തോ വീണ്ടും സജീവമാകുന്ന പ്രവർത്തിയാണ് പൊതുവെ ഈ '' കുത്തി പൊക്കൽ'' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് . ഒരു തമാശയോ വിനോദമോ ഒക്കെ യാണ് ഈ കുത്തിപൊക്കൽ എങ്കിലും ഫേസ് ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളുടെ പ്രവർത്തന രീതിയും പ്രവർത്തന തത്വവും കുത്തിപ്പൊക്കലിന്റെ തത്വങ്ങൾ അപഗ്രധിച്ചാൽ മനസ്സിലാക്കാം .
.
കോടികണക്കിന് അംഗങ്ങളുള്ള സമൂഹ മാധ്യമങ്ങളിൽ ഓരോ അംഗവും പോസ്റ്റ് ചെയുന്ന പോസ്റ്റുകളും ചിത്രങ്ങളും മറ്റുള്ള എല്ലാ അംഗങ്ങളും കാണുക എന്നത് തികച്ചും സാധ്യമല്ല . അത്ര വിപുലമായ ഒരു വിവര വിനിമയം നിലനിർത്താനുളള ശേഷിയൊന്നും ഭൂമിയിലെ വിവര വിനിമയ സംവിധാനങ്ങൾക്കില്ല . അപ്പോൾ ചെയ്യാവുന്നത് ഒരാൾ പോസ്റ്റ് ചെയുന്ന പോസ്റ്റുകളും ചിത്രങ്ങളും ( സാങ്കേതികമായി -
Objects - വസ്തുകകൾ ) കാണുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണ് . ചുരുക്കിപ്പറഞ്ഞാൽ ഒരാൾ പോസ്റ്റ് ചെയുന്ന പോസ്റ്റുകൾ കാണുന്നവരുടെ എണ്ണം കുറക്കണം . അല്ലെങ്കിൽ ഫേസ് ബുക്കിനോ അതുപോലുള്ള സംവിധാനങ്ങൾക്കോ നിലനിൽപ്പില്ല .
ഇങ്ങിനെ പരിമിതമായ വിഭവങ്ങൾകൊണ്ട് കൂടുതൽ പേർക്ക് സേവനങ്ങൾ നൽകുമ്പോൾ പല സൂത്രങ്ങളും ഉപയോഗിക്കേണ്ടി വരും .അത്തരം ഒരു സൂത്രമാണ് എഡ്ജ് റാങ്ക് അൽഗോരിതം . ഒരാൾ പോസ്റ്റ് ചെയുന്ന ''ഒബ്ജക്റ്റ്'' ആരുടെയൊക്കെ ടൈംലൈനിൽ പ്രത്യക്ഷപ്പെടും എന്ന് തീരുമാനിക്കു നത് ഈ സംവിധാനമാണ് . ഫേസ് ബുക്ക് 2012 നു ശേഷം ഈ അൽഗോരിതം ഉപയോഗിക്കുന്നില്ല എന്നവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ ഉപയോഗത്തിലുളള കൃത്രിമ ബുദ്ധിയിൽ ( Artificial Intelligence )അധിഷ്ഠിതമായ സംവിധാനവും എഡ്ജ് റാങ്ക് അൽഗോരിതത്തെ അടിസ്ഥാനമാക്കിയുളളതാണെന്ന് വളരെ എളുപ്പം അനുമാനിക്കാം .
.
ഒരു പോസ്റ്റ് ( ഒബ്ജക്റ്റ് ) ആരുടെയൊക്കെ ടൈംലൈനിൽ പ്രത്യക്ഷപ്പെടുമെ ന്നു നിശ്ചയിക്കുന്ന എഡ്ജ് റാങ്ക് അൽഗോരിതം വളരെ ഋജുവായ ഒരു തത്വത്തിലാണ് പ്രവർത്തിക്കുന്നത് .
Ue+ We+ De =Ke
എന്നതാണ് എഡ്ജ് റാങ്ക് അൽഗോരിതത്തിന്റെ ഏകദേശ രൂപം . ഇതിൽ Ue എന്നത് യൂസർ അഫിനിറ്റി ( User Affinity)എന്ന ഘടകമാണ് . We എന്നത് കണ്ടെന്റ് വെയ്റ്റ് (Content Weight) എന്ന ഘടകമാണ് . De ഡീക്കെ പരാമീറ്റർ(Decay Parameter) ആണ്. ഒരു ഒബ്ജെക്ട് ( പോസ്റ്റ് ) പോസ്റ്റ് ചെയ്തതിനു ശേഷം സമയം കഴിയും തോറും ഡീകെ പരാമീറ്റർ ഇന്റെ മൂല്യം കുറഞ്ഞു കൊണ്ടിരിക്കുന്നതും . ആദ്യത്തെ ഘടകമായ യൂസർ അഫിനിറ്റി എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ അനുസരിച്ചിരിക്കും . ക്ളോസ് ഫ്രണ്ട് ആണെങ്കിൽ യൂസർ അഫിനിറ്റി ( User Affinity)പരമാവധി ആയിരിക്കും , അക്വേയന്റൻസിനു അഫിനിറ്റി കുറവായിരിക്കും . ഫ്രണ്ട് അല്ലത്തവർ തമ്മിലുള്ള യൂസർ അഫിനിറ്റി പൂജ്യത്തിനടുത്തായിരിക്കും . പക്ഷെ ഒരാൾ ഫ്രണ്ട് അല്ലാത്ത യാളുടെ പ്രൊഫൈൽ സ്ഥിരമായി സന്ദർശിച്ചാലോ ഫോളോ ചെയ്താലോ , ഒരാളുടെ പോസ്റ്റുകൾ സ്ഥിരമായി ലൈക്‌ ചെയ്താലോ അവർ തമ്മിലുള്ള യൂസർ അഫിനിറ്റി വർധിക്കും . അങ്ങനെയായാൽ അവരുടെ പോസ്റ്റുകൾ മറ്റേയാളുടെ ടൈംലൈനിൽ എത്തിപ്പെടാനുളള സാധ്യത വർധിക്കും . രണ്ടാമത്തെ ഫാക്റ്റർ കണ്ടെന്റ് വെയ്റ്റ് ആണ് . ചിത്രങ്ങൾക്കാണെന്നു തോന്നുന്നു ഫേസ് ബുക്ക് പോലുള്ള മാദ്ധ്യമങ്ങൾ കൂടുതൽ വെയ്റ്റ് നല്കിയിട്ടുളളത് . ലേഖനങ്ങൾക്കും കൂടിയ വെയ്റ്റ് ആണ് . പക്ഷെ മറ്റെവിടെനിന്നെങ്കിലും ഷെയർ ചെയുന്ന ഒബ്ജക്റ്റ് കൾക്ക് കണ്ടെന്റ് വെയ്റ്റ് (Content Weight)കുറവാണ് .
ചുരുക്കത്തിൽ ഓരോ ഒബ്ജെക്ടിനും ( പോസ്റ്റിനും ) ഒരു സോപാധികമായ Ke ഉണ്ട് . ഈ Ke ഒരു പരിധിക്ക് മുകളിലാണെങ്കിൽ മാത്രമേ ഒരാളുടെ പോസ്റ്റ് മറ്റൊരാളുടെ ടൈംലൈനിൽ പ്രത്യക്ഷപ്പെടുകയുളൂ . ഈ പരിധി യുടെ മൂല്യം ''കമ്പനി '' തീരുമാനിക്കും . കൈകാര്യം ചെയുന്ന ഡാറ്റ വിനിമയ നിരക്കിനനുസരിച് Ke യെ നിയന്ത്രിക്കാനും സാധിക്കും Ke യുടെ മൂല്യ പരിധി കൂട്ടിയാൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഒബ്ജക്റ്റുകൾ ടൈംലൈനിൽ എത്തുന്നയാളുകളുടെ എണ്ണം കാര്യമായി കുറക്കാം .സമയം കടന്നുപോകുംതോറും Ke യുടെ മൂല്യം കുറഞ്ഞു വരും . പിന്നെ പോസ്റ്റ് ആരുടേയും ടൈംലൈനിൽ വരാതെയുമാകും .
.
ഒരാൾ സ്വന്തം പോസ്റ്റിലോ മറ്റൊരാളുടെ പോസ്റ്റിലോ ഒരു പുതിയ കമെന്റ് ഇട്ടാൽ മേല്പറഞ്ഞ ഘടകങ്ങളിലെല്ലാം ഒരു വർധന സംഭവിക്കും . ഡികെ പരാമീറ്റർ താൽക്കാലികമായി വർധിക്കും ,Ke യുടെ മൂല്യം പരിധിക്കു മുകളിൽ ഉയർന്നാൽ പോസ്റ്റ് വീണ്ടും അടുത്ത സുഹൃത്തുക്കളുടെ ടൈംലൈനിൽ പ്രത്യക്ഷപ്പെടും . ഏതാനും പേരുടെ ലൈകും കമെന്റും കൂടിവന്നാൽ കുറെ സമയം കൂടി പോസ്റ്റ് തെരെഞ്ഞെടുക്കപ്പെട്ട ചില ടൈംലൈനുകളിൽ പ്രത്യക്ഷപ്പെടും .പുതിയ പോസ്റ്റുകൾക്ക് മുൻഗണന യുളളതിനാൽ ഏതാനും മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം പോസ്റ്റ് പ്രൊഫൈലിൽ ഗാഢ നിദ്രയിൽ ലയിക്കും .
.
എങ്ങിനെയൊക്കെ കുത്തിപൊക്കിയാലും ഒരു പോസ്റ്റ് വളരെ പരിമിതമായ ഒരു വൃന്ദത്തിലേക്കേ പ്രസരണം ചെയ്യപ്പെടുകയുളൂ . ഫ്രണ്ട് ലിസ്റ്റിൽ ഉളളതിൽ തന്നെ ഒരു ശതമാനത്തിനും ഇരുപതു ശതമാനത്തിനും ഇടക്കുളളവരിലേക്കെ ഒറിജിനലും , കുത്തിപൊക്കിയതും ഒക്കെ എത്തൂ എന്നാണ് ലഭ്യമായ സ്ഥിതിവിവരക്കണക്കുകളിൽ നിന്നും അനുമാനിക്കാനാവുക . കമ്പനി രഹസ്യങ്ങൾ ഒരിക്കലും പരസ്യമാക്കാത്തതിനാൽ അനുമാനങ്ങൾക്ക് മാത്രമേ പ്രസക്തിയും ഉളൂ .
--
ref
1.https://metricool.com/what-is-facebook-edgerank-or-how-fac…/
2.https://econsultancy.com/…/7885-the-ultimate-guide-to-the-f…
3.https://getstream.io/…/beyond-edgerank-personalized-news-f…/
4.http://syndacast.com/the-social-media-algorithm/
5.
https://marketingland.com/edgerank-is-dead-facebooks-news-f
---
This post is based on the information obtained from cited references-rishidas s
--
ചിത്രം കടപ്പാട് :http://syndacast.com/the-social-media-algorithm/