അര്ജന്റീനയുടെ തലസ്ഥാനം ആയ ബ്യുണസ് അയേഴ്സിൽ നിന്ന് 570 കിലോമീറ്റർ തെക്ക്പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്ന തടാകമാണ് എപിക്യുയെൻ തടാകം. എപിക്യുയെൻ എന്നു വച്ചാൽ നിത്യവസന്തം എന്നാണ് അർത്ഥം. ചാവുകടൽ കഴിഞ്ഞാൽ ഏറ്റവും കൂടിയ ലവണസാന്ദ്രതയുണ്ടായിരുന്ന ഒന്നാണ് ഇത്. ഇതിലുള്ള ധാതുസമ്പന്നമായ ജലത്തിന് ത്വക്ക് രോഗങ്ങൾ, വാതം, വിഷാദം എന്നിവയെല്ലാം മാറ്റാനുള്ള കഴിവുണ്ടത്രേ.
പ്രിയതമയുടെ വേർപ്പാടിൽ മനംനൊന്തുകരഞ്ഞ ഗ്രാമമുഖ്യന്റെ കണ്ണുനീരിൽ നിന്നാണ് ഈ ഗ്രാമം ഉണ്ടായത് എന്നാണ് വിശ്വാസം. അങ്ങിനെ ധാരാളം ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്ന വെള്ളമായതിനാൽ യൂറോപ്പിൽ നിന്നും മറ്റും ധാരാളം സഞ്ചാരികൾ എവിടേക്ക് എത്തിത്തുടങ്ങി. തൽഫലമായി അവിടെ ഒരു ടൂറിസ്റ് മേഖല ഉയരുകയും എപിക്യുയെൻ വില്ല എന്ന പേരിൽ ഒരു ടൂറിസ്റ് ഗ്രാമം രൂപപ്പെടുകയും ചെയ്തു. 1920 - കളിൽ ഇങ്ങനെ പതിയെ വളർന്നു തുടങ്ങിയ ഗ്രാമം 1970 - ആയപ്പോൾ ഒരു ചെറു നഗരം തന്നെ ആയി മാറി. 1972 - ൽ ഇങ്ങോട്ട് ട്രെയിൻ സർവീസ് ആരംഭിക്കുകയും ഗ്രാമത്തെയും തടാകത്തെയും വേർതിരിക്കാനായി ഒരു മണൽ അണക്കെട്ട് നിർമിക്കുകയും ചെയ്തു. പതിനായിരകണക്കിന് ടൂറിസ്റ്റുകൾ, ധാതുക്കൾ ഖനനം ചെയ്യുന്ന ഒട്ടേറെ വ്യവസായങ്ങൾ, ഔഷധകുളി നടത്താൻ സൾഫേറ്റുകളുടെ പാക്കറ്റ് വ്യവസായം അങ്ങിനെ പലവിധത്തിൽ ഗ്രാമം അഭിവൃദ്ധിയുടെ പടവുകൾ കയറി.
ഈ ഗ്രാമം തഴച്ചുവളർന്നപ്പോൾ സമീപ ഗ്രാമമായ കർഹ്യൂവിലേക്കു പോയിരുന്ന ടൂറിസ്റ്റുകൾ ഇങ്ങോട്ട് വന്നു തുടങ്ങി.
ഈ ഗ്രാമം തഴച്ചുവളർന്നപ്പോൾ സമീപ ഗ്രാമമായ കർഹ്യൂവിലേക്കു പോയിരുന്ന ടൂറിസ്റ്റുകൾ ഇങ്ങോട്ട് വന്നു തുടങ്ങി.
1985 - ൽ സമീപ പ്രേദേശത്തെ മലനിരകളിൽ നീണ്ടുനിന്ന മഴയിൽ തടാകം നിറഞ്ഞൊഴുകി. മണൽതിട്ടകൾ തകർന്നു ഗ്രാമത്തിലേക്ക് ജലപ്രവാഹം ഉണ്ടായ ഫലമായി പ്രേദേശവാസികൾക്ക് കിട്ടാവുന്നത് എടുത്തു കർഹ്യൂവിലേക്കു നാട് വിടേണ്ടി വന്നു.
എട്ട് വർഷം കൊണ്ട് ഗ്രാമം 10 മീറ്റർ കനത്തിൽ വെള്ളത്തിനു അടിയിലായി. 25 വർഷം ഇങ്ങിനെ വെള്ളത്തിൽ മുങ്ങി കിടന്ന ഗ്രാമത്തിലെ വെള്ളം 2009 - ൽ ഇറങ്ങി തുടങ്ങി. എല്ലാ വസ്തുക്കളിലും കെട്ടിടങ്ങളിലും നിര്മിതികളിലും ഉപ്പ് അടിഞ്ഞുകൂടി ഒരു പ്രേതനഗരമായാണ് അത് പ്രേത്യക്ഷമായത്. ജലനിരപ്പ് ഉയർന്നത് വളരെ പതുക്കെ ആയിരുന്നതിനാൽ ആർക്കും ജീവഹാനി സംഭവിച്ചില്ലെങ്കിലും ആരും അങ്ങോട്ട് തിരിച്ചു വന്നില്ല. ഒരാൾ ഒഴികെ., 87 വയസ്സുള്ള പാബ്ലോ നൊവാക്.
നരച്ചു മഞ്ഞു മൂടിയ പോലെ ഉപ്പ് അടിഞ്ഞു കിടക്കുന്ന തെരുവിൽ ഇലയില്ലാതെ മരിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിൽ തന്റെ യൗവ്വനം കടന്നു പോയ സ്ഥലത്ത് ഇന്നും അയാൾ ഏകനായി ജീവിക്കുന്നു. ജനിച്ചു വളർന്ന സ്ഥലത്തുതന്നെ മരിക്കുവാനുള്ള ആഗ്രഹവ്യമായി തന്റെ രണ്ടു നായകളുമായി അവിടെ കഴിയുന്നു.
എപിക്യുയെന്നിൽ ഈ അവസ്ഥ ഉണ്ടായത് കാലാവസ്ഥാമാറ്റം കൊണ്ട് ഒന്നുമല്ലെങ്കിലും കാലാവസ്ഥാവ്യതിയാനത്താൽ സമുദ്രനിരപ്പ് ഉയരുകയൊക്കെ ചെയ്‌താൽ നമ്മുടെ തീരപ്രേദേശത്തെ പട്ടണങ്ങൾ എങ്ങിനെ ആയിത്തീരും എന്നറിയാൻ ഒന്ന് എപിക്യുയെൻവരെ പോയാൽ മതിയാകും.
കടപ്പാട്: ന്യൂസ് മീഡിയ