ലോകത്തെ ഏറ്റവും വലിയ ഞണ്ടുകളായ ജപ്പാനീസ് ചിലന്തി ഞെണ്ടുകൾ(Japanese spider crab)ആണ് ചിത്രത്തിൽ.ഏറ്റവും വലുതായി കാണപ്പെട്ടത് മൂന്ന് മീറ്റർ ഉയരവും
20 കിലോഗ്രാം ഭാരവുമുണ്ട് .Crabzilla എന്നാണിതിന് പേര് നൽകിയത്.നൂറു വർഷത്തിലധികം ആയുസ്സുള്ള ഇവ പ്രായം കൂടുന്തോറും ശരീരവലുപ്പവും വർധിക്കും.കടലിലുള്ള ശവങ്ങളെയും ഇവ ഭക്ഷിക്കാറുണ്ട്.അതിനാൽ കടൽ കഴുകന്മാർ(Sea scavengers)എന്നും
ഇവയെ വിശേഷിപ്പിക്കാറുണ്ട്.