ഇനറെർനെറ്റിൽ കുറച്ചുക്കാലം കൗതുകവും അതുപോലെതന്നെ ഭീതിയും പരത്തിയ ഒരു സമസ്യയാണ് സിക്കാഡ 3301.2012 ജനുവരി മുതൽ ഇന്റെർനെറ്റിലെ വിവിധ സേവനങ്ങളിലായി പ്രത്യേകതരം കോഡുകളും മറ്റും പ്രത്യക്ഷപ്പെട്ടു.ബുദ്ധിമാന്മാരായ ആളുകളെ തങ്ങൾക്ക് ആവശ്യമുണ്ടെന്നും യോജിച്ച ആളുകളെ കണ്ടെത്താനുളള ഒരു പരീക്ഷയാണ് ഇതെന്നും കോഡുകൾക്കൊപ്പം സന്ദേശമുണ്ടായിരുന്നു.ഇതിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്ന സംഘമാണ് സിക്കാഡ 3301.ഇതിന്റെ ആദ്യ സമസ്യ വന്നത് 2012 ജനുവരി 4-നാണ്.രണ്ടാമത്തെഘട്ടമായി 2013 ജനുവരി 4-നും മുന്നാമത്തെ ഘട്ടമായി ട്വിറ്ററിൽ 2014 ജനുവരി 4-നും പ്രത്യക്ഷമായി.ഒരു വർഷത്തെ ഇടവേളയിൽ തുടർച്ചയായി വന്നിരുന്ന സമസ്യകൾ 2015 ജനുവരി 4-ന് വന്നില്ല.എന്നാൽ 2016 ജനുവരി 5-ന് വീണ്ടും പുതിയ സമസ്യ ട്വുറ്ററിലൂടെ പുറത്തുവന്നു.വിവിധ വിഷയങ്ങളിലേ അറിവും ചില യഥാർത്ഥ സ്ഥലങ്ങളിലേല്ലാം തയ്യാറാക്കിവച്ചിട്ടുളള സൂചനകളും ഇൗ സമസ്യകൾ നിർദ്ധാരണം ചെയ്യുവാൻ ആവശ്യമായിരുന്നു.അരാണിതിനു പിന്നിൽ എന്നും ഇവരുടെ യഥാർത്ഥ ഉദ്ദേശം എന്തെന്നും വ്യക്തമല്ല.സുരക്ഷാ ഏജൻസികൾ മുതൽ അജ്ഞാതമായ ഒരു രഹസ്യസമൂഹമാണെന്നുംഇത് ഒരു ആരാധനാ സമ്പ്രദായമോ മതമോ ആണെന്നും ചിലർ വിശ്വസിക്കുന്നുണ്ട്.