A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Dyatlov ചുരത്തിന്റെ നിഗൂഢതകൾ (The dyatlov pass incident)


വളരെയേറെ ദുരൂഹതകളും ഭീകരതയും നിറഞ്ഞ ഒരു real incident ആണു dyatlov pass incident. 9 റഷ്യൻ mountain hiker മാരുടെ ദാരുണ അന്ത്യത്തിന്റെ ചുരുൾ അഴിക്കാൻ റഷ്യൻ ശാസ്ത്രജ്ഞർക് ഇന്നു പോലും സാധിച്ചിട്ടില്ല.
1959 jan 25 nu റഷ്യിലെ Ural polytechnic institute ലെ 9 പേരടങ്ങുന്ന ഗവേഷക സംഘം റഷ്യയിലെ Sverdlovsk Oblast ൽ നിന്നും 300km അകലെയുള്ള Otorten കുന്നിൽ എത്തിച്ചേരാൻ യാത്ര തിരിച്ചു. Grade2 hikers ആയ അവരെല്ലാം sub zero, tempurature ൽ പോലും hike ചെയ്യാൻ കെൽപ്പുള്ളവർ ആയിരുന്നു. പക്ഷെ feb 1ആം തീയതി ലക്ഷ്യസ്ഥാനത്തിനും 10km അകലെ Kholat Syakhl എന്ന കുന്നിൽ വെച്ച് അവർക്ക് വഴി തെറ്റി. അവർ ആ ചുരത്തിൽ രാത്രി tent കെട്ടി തമ്പടിച്ചു. പിന്നെ സംഭവിച്ചത് ആർക്കും അറിയില്ല. Feb 26 ആം തീയതി rescue team അവരുടെ tent ഉം മൃതദേഹങ്ങളും കണ്ടെടുക്കുമ്പോൾ തന്നെ ഒട്ടേറെ ദുരൂഹതകൾ ഉണ്ടായിരുന്നു.
*6 പേർ hypothermia (അതികഠിനമായ തണുപ്പിൽ ശരീരം സ്വയം തീ കത്തുകയാണെന്നു തോന്നുന്ന അവസ്ഥ )
അവർക്കാർക്കും ശരീരത്തിൽ അടിവസ്ത്രങ്ങൾ അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. വസ്ത്രങ്ങൾ ഉണ്ടായിരുന്ന 2 പേർ പോലും മറ്റുള്ളവരുടെ വസ്ത്രങ്ങൾ ആയിരുന്നു ധൃതിയിൽ അണിഞ്ഞിരുന്നത്.
*3 പേർ നെഞ്ചിൽ ശക്തമായ ഇടിയുടെ (വേഗത്തിൽ ഓടുന്ന കാർ ശക്തമായി നെഞ്ചിൽ ഇടിക്കുന്ന ഫലം ) ആഘാതത്തിൽ ആണ് മരിച്ചത്.
അതിലും ദുരൂഹതകൾ ഏറെ.
ഒരാളുടെ തലയോട്ടിയും മറ്റു രണ്ടു പേരുടെ വാരിയെല്ലുകളും ഇടിയിൽ തകർന്നിരുന്നു തകർന്നിരുന്നു. ഒരു സ്ത്രീയുടെ മാത്രം നാക്കും ചെവിയും ചുണ്ടും അറുത്തു മാറ്റപ്പെട്ടിരുന്നു. അവർ 3 പേരുടെയും ആന്തരികാവയവങ്ങൾ putrefaction എന്ന അവസ്ഥ കാരണം juice ആയി പോയിരുന്നു (അതി ശക്തമായ റേഡിയേഷൻ ഏൽക്കുമ്പോൾ മാത്രമാണ് അങ്ങനെയൊരു അവസ്ഥയ്ക്ക് സാധ്യത )
*പക്ഷെ അവരുടെ ആരുടേയും മൃതദേഹത്തിൽ ഒരു അക്രമത്തിന്റെ പാടുകളോ മുറിവുകളോ പുറമെ ഉണ്ടായിരുന്നില്ല.
* അവരുടെ tent അകത്തുനിന്നും കുത്തിക്കീറി വെളിയിലേക്കു ഇറങ്ങിയ അവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
* അവരുടെ 9 പേരുടെ അല്ലാതെ മറ്റൊരു മൃഗത്തിന്റെയോ, മനുഷ്യരുടെയോ, വാഹനത്തിന്റെയോ കാൽപാടുകളോ ടയർ പാടുകളോ ഒന്നുമുണ്ടായിരുന്നില്ല.
* Avalanche ഉണ്ടായതിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
*അവരുടെ ഡയറിയിലോ ക്യാമറ യിലോ സംശയാസ്പദമായി ഒന്നും ഉണ്ടായിരുന്നില്ല.
*ഒരു military, para military operations ഉം, nuclear tests ഉം ആ കാലഘട്ടത്തിൽ അവിടെ നടന്നിട്ടില്ല
*പിന്നെങ്ങനെ ആ 9 പേർ മരിച്ചു എന്നുള്ളത് ഇന്നും അവ്യക്തം.
നിഗൂഢതകൾക്കും ഭീതിക്കും ആക്കം കൂട്ടാൻ അവിടെ നടന്ന തുടരന്വേഷണങ്ങളിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് സാധിക്കും
1. റഷ്യയിലെ തന്നെ Grade 2 hiker മാരായ അവർ എന്ത് കണ്ടു ഭയന്നിട്ടാണ് camp അകത്തുനിന്നും കുത്തിക്കീറി വസ്ത്രം വസ്ത്രം പോലും ധരിക്കാതെ ഓടിയത്?
2. Minus zero തണുപ്പിൽ hiking gear ഇല്ലാതെ മരണം സുനിശ്ചിതമായ കാലാവസ്ഥയിൽ അറിഞ്ഞുകൊണ്ട് എന്തുകൊണ്ട് അവർ ഷൂ പോലും ധരിക്കാതെ ഓടി?
3. Hiking ഉപകരണങ്ങളും ആയുധങ്ങളും കൈവശം ഉണ്ടായിരുന്ന അവർ ഏതൊരു മൃഗത്തിനെയോ മനുഷ്യരെയോ കണ്ടിരുന്നെങ്കിലും ചെറുത്തുനില്പിനോ ആക്രമണത്തിനോ മുതിരുമായിരുന്നു. പക്ഷെ ഭയചകിതരായി ഓടി ഒളിക്കുന്ന സാഹചര്യം ആണ് ഉണ്ടായത്.
4. Tent അകത്തുനിന്നും തുറക്കുവാൻ പാട്ടുമായിരുന്നിട്ട് കൂടി കുത്തികീറി വെളിയിലേക്കു ഓടാൻ ഇടയായ ഭീകരത എന്ത്?
5. മരിച്ച പലരും ഷൂ ഇടാതെയും വസ്ത്രങ്ങൾ മാറി ഉടുത്തു ഓടാനും ഇടയാക്കിയ മാനസിക വിഭ്രാന്തിക്ക് കാരണമെന്ത്?
6. മരിച്ച 3 പേരുടെ ശരീരത്തിൽ, പുറമേ ത്വക്കിൽ ഒരു പോറലോ ചതവോ ഇല്ലാതെ എങ്ങനെ വാരിയെല്ലും തലയോട്ടിയും ശക്തമായി fracture ആയി?
7. അതീവ റേഡിയേഷൻ ശരീരത്തിൽ ഏൽക്കുമ്പോൾ ആന്തരികാവയവങ്ങൾ അഴുകി juice ആകുന്ന putrefaction process ആ sub zero കാലാവസ്ഥയിൽ എങ്ങനെ ഉണ്ടായി??
8. ഒരു സ്ത്രീയുടെ മാത്രം നാക്കും ചുണ്ടും ചെവിയും മാത്രം എങ്ങനെ നഷ്ടമായി?
ഇന്നും അവരുടെ ദാരുണാദ്യവും അജ്ഞാതനായ കൊലയാളിയും ഒരു നിഗൂഢ രഹസ്യമായി അവശേഷിക്കുന്നു.
നിങ്ങളുടെ സംശയങ്ങളും നിഗമനങ്ങളും പ്രതീക്ഷിക്കുന്നു.