A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മനുഷ്യാ നീ മണ്ണാകുന്നു...!







ബൈബിളിൽ പറയുന്ന വാക്കുകൾ ആണിവ... ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഞാൻ ഒരു ദൈവവിശ്വാസി അല്ല... എങ്കിലും മേൽപറഞ്ഞ കാര്യം ശരി ആണ്...മനുഷ്യനുണ്ടായത് മണ്ണിൽ നിന്നാണ്... Stardust എന്ന് പറയും!
നമ്മൾ ഇന്ന് ഭൂമിയിൽ കാണുന്നതെല്ലാം എന്തിനു ഭൂമി പോലും പണ്ടേതോ ഒരു സൂര്യന്റെ അംശം ആയിരുന്നു... അത് പൊട്ടിത്തെറിച്ചു കുറെ വർഷങ്ങൾ പൊടികൾ ആയി പാറി നടന്നു... പിന്നീട് ഇവ ഗ്രാവിറ്റി മൂലം collapse ആയിട്ടാണ് ഇന്ന് കാണുന്ന സോളാർ system ഉണ്ടായത്... ശാസ്ത്രം ഇന്ന് കാണുന്ന എല്ലാ ജീവജാലങ്ങളുടെയും ഉല്പത്തി വിശദീകരിക്കാൻ ഒരുപരിധി വരെ വിജയം കണ്ടെത്തിയിട്ടുണ്ട്...എന്നാൽ അവർ അത് വിശദീകരിക്കുന്നത് ഒരു ഉടയവന്റെ (God) സാന്നിധ്യം ഇല്ലാതെ എങ്ങനെ ജീവൻ പ്രപഞ്ചത്തിൽ ഉത്ഭവിക്കാം എന്ന് പറയാൻ ശ്രമിച്ചുകൊണ്ടാണ്...
ശാസ്ത്രം ഇത് വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ചിലർക്കെങ്കിലും തോന്നി പോകും ദൈവം സത്യത്തിൽ ഉണ്ടോ എന്ന്?!! കാരണം ആണ് താഴെ... വായിക്കുക...
നമ്മളിൽ പലരുടെയും വിചാരം ഒരു ഗ്രഹത്തിൽ ജീവൻ കണ്ടെത്തുവാനുള്ള സാധ്യത അതിന്റെ സൂര്യനിൽ നിന്നുള്ള ദൂരവും വെള്ളത്തിന്റെ സാന്നിധ്യവും അടിസ്ഥാനപ്പെടുത്തി മാത്രം ഇരിക്കുന്നു എന്നതാണ്...എന്നാൽ അങ്ങനെയല്ല... പ്രപഞ്ചം ഉണ്ടായ big bangil നിന്ന് തന്നെ തുടങ്ങാം... പ്രപഞ്ചം ഉണ്ടായ സമയത്ത് അതിൽ ഉണ്ടായിരുന്നത് ആകെ hydrogen പിന്നെ helium മാത്രം ആണ്... എന്നാൽ ജീവനെ നിലനിർത്താൻ വേണ്ട പ്രധാന element ആകട്ടെ carbonഉം... അപ്പോൾ ആദ്യം carbon നേരത്തെ പറഞ്ഞ രണ്ടു മൂലകങ്ങളിൽ നിന്നും ഉണ്ടാകണം..എന്നാൽ ഇത് തനിയെ ഉണ്ടാവില്ല.. അത്യധികം extreme ആയിട്ടുള്ള സാഹചര്യങ്ങൾ നില നിന്നാൽ മാത്രമേ ഇത് സംഭവിക്കു... ഇന്ന് നമുക്ക് അറിയാം നക്ഷത്രങ്ങൾ ആണ് ആ വേദി ഒരുക്കി കൊടുക്കുന്നത്...nuclear fusion എന്ന പ്രോസസ്സിലൂടെ.. പക്ഷെ നക്ഷത്രം വേണമെങ്കിൽ ആദ്യം നക്ഷത്രം ഉണ്ടാവണ്ടെ? ആദ്യം കാണുന്ന hydrogen ഗ്രാവിറ്റിയിൽ collapse ആയിട്ടാണ് നക്ഷത്രങ്ങൾ ഉണ്ടാകുക...ശരി നക്ഷത്രം ഉണ്ടായി ഇനി carbon എളുപ്പം ഉണ്ടാക്കാമല്ലോ?പറ്റില്ല...!
Helium berillyium പോലുള്ള elements ഉണ്ടായ ശേഷം ആണ് carbon ഉണ്ടാകുക.. ഈ ഉണ്ടാകുന്ന carbon, beryllium അടുത്തുള്ളത് മൂലം ഉടൻ തന്നെ decay ആയി helium ആകും... decay ആകാതിരിക്കാൻ അടുത്ത് ഒത്തിരി beryillium വരാൻ പാടില്ല... ഇങ്ങനെ സംഭവിക്കുന്നത് ഒരു നക്ഷത്രം നശിക്കാൻ അടുക്കുമ്പോഴാണ്... അതായത് carbon ഉണ്ടാകാൻ നക്ഷത്രം ഉണ്ടായാൽ മാത്രം പോരാ അത് ചാവാനും കൂടി കാത്തിരിക്കണം... നക്ഷത്രം ചാവാൻ ഏകദേശം 1000 കോടി വർഷങ്ങൾ എടുക്കും...ശരി carbon ഉണ്ടായി...തീർന്നോ? ഇല്ല... ഈ ഉണ്ടായ carbon നക്ഷത്രത്തിൽ തന്നെ ഇരുന്നാൽ ജീവൻ ഉണ്ടാകുമോ ഇല്ല.. അതിനു ആ നക്ഷത്രം ഒരു supernova explosion വഴി പൊട്ടിത്തെറിക്കണം... ഈ ഉണ്ടായ പൊട്ടിത്തെറി ആയിരിക്കണം നേരത്തെ പറഞ്ഞ പോലെ സോളാർ systems പോലുള്ള system ഉണ്ടായി അതിൽ ഒരു സൂര്യനും അതിൽ നിന്നും correct ദൂരത്തു ഒരു ഭൂമിയും വന്ന് ആ ഭൂമിയിൽ മേൽപറഞ്ഞ പ്രോസസ്സ് വഴി ഉണ്ടായ carbon എങ്ങനെയോ ജീവന് സാന്നിധ്യം കൊടുത്തത്....ഈ 1000കോടി വർഷം കാത്തിരുന്നു പൊട്ടിത്തെറിയിൽ ചെറിയ ഒരു മാറ്റം പോലും സംഭവിച്ചിരുന്നെങ്കിൽ ഭൂമി ഉണ്ടാവില്ല.. എന്നിട്ടും എല്ലാം ഉത്തമ രീതിയിൽ സംഭവിച്ചു ഭൂമി ഉണ്ടായി...
ചുരുക്കി പറഞ്ഞാൽ പണ്ടെപ്പഴോ ഏതോ നക്ഷത്രത്തിനകത്തുണ്ടായിരുന്ന hydrogen ആണ് വർഷങ്ങൾക്ക് ഒടുവിൽ പ്രപഞ്ചത്തിന്റെ സത്യങ്ങൾ അന്വേഷിച്ചു നടക്കുന്ന മനുഷ്യർ എന്ന നമ്മൾ ആയി മാറിയത്...! അതും നടക്കാൻ ഇത്ര കോടി വർഷങ്ങൾ എടുക്കുകയും ചെയ്യും... എന്നിരിക്കിലും ഈ Nuclear ഫ്യൂഷനും പൊട്ടിത്തെറിയും ഗ്രഹം ഉണ്ടാക്കലും അത് സൂര്യനിൽ നിന്നും correct ദൂരത്തിൽ വരുന്നതും ഒക്കെ ആരോ കൃത്യമായി design ചെയ്തു വെച്ചിരിക്കുന്ന പോലെ...പ്രപഞ്ചം ഉണ്ടായ big bang പോലും ഒരു പ്രത്യേക രീതിയിൽ പൊട്ടിത്തെറിച്ചെങ്കിൽ മാത്രമേ നക്ഷത്രങ്ങൾ ഉണ്ടാകൂ ഇല്ലെങ്കിൽ അവ നിലനിൽക്കില്ലായിരുന്നു...മൂലകങ്ങളെ decay ആവാതെ പിടിച്ചു നിർത്തുന്ന ഫോഴ്സ് ആണ് nuclear ഫോഴ്സ്... ഇതിന്റെ value ഒരു അര(0.5%)ശതമാനം കുറഞ്ഞാണ് ഇരുന്നതെങ്കിൽ പോലും hydrogen ഒഴികെ മറ്റൊരു മൂലകവും ഉണ്ടാക്കാൻ പറ്റില്ലായിരുന്നു... ഇനി കുറച്ചു കൂടിയാണ് ഈ value ഇരുന്നതെങ്കിൽ മൂലകം ഉണ്ടാകും പക്ഷെ നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കില്ലായിരുന്നു... അതായത് ഇപ്പോൾ നമ്മൾ കാണുന്ന value അല്ലാതെ മറ്റേത് ആയിരുന്നെങ്കിലും ജീവൻ ഉടലെടുക്കില്ലായിരുന്നു...
ഇത് പോലെ തന്നെ gravitational constant, cosmological constant, permeability, പ്രകാശ വേഗത, ഇവയെല്ലാം ഒരു universal constant ആണ്.. അതായത് big bangil തന്നെ ഇവയുടെ value നിശ്ചയിക്കപ്പെട്ടു... എന്ത് പ്രോസസ്സ് ആണ് ഈ value തുടക്കത്തിൽ നിശ്ചയിച്ചത്? അറിയില്ല.. എങ്കിലും ഒരു കാര്യം പറയാൻ പറ്റുന്നത് ഇവടയുടെ ഒക്കെ valueവിൽ വളരെ ചെറിയ മാറ്റങ്ങൾ പോലും ജീവന് ഹാനികരം ആയേനെ...Electrical ഫോഴ്‌സിൽ ഒരു പത്തു ശതമാനം മാറ്റം വന്നാൽ ആറ്റം stable ആകില്ല... Cosmological constant ഇത്തിരി വലുതായി പോയിരുന്നെങ്കിൽ big bang ഉണ്ടായ ഉടനെ തന്നെ big crunch നടന്ന് പ്രപഞ്ചം ഇല്ലാതായേനെ...
Dimensions ആലോചിക്കൂ... നമുക്ക് കാണാൻ പറ്റുന്ന, സമയം ഒഴിച്ച് നിർത്തിയാൽ മൂന്ന് dimensions ആണ് ഉള്ളത്... മനുഷ്യൻ ഒരു 3 dimensional being ആണ്.. അവനു length breadth height ഉണ്ട്.. ഇനി പ്രപഞ്ചം ഉണ്ടായപ്പോൾ 2 ഡിമെൻഷനെ ഉണ്ടായിരുന്നുവെങ്കിലോ? ഒരു പേപ്പർ 2-D ആണ്.. അതിൽ നടുക്ക് കൂടി വെട്ടിയാൽ പേപ്പർ രണ്ടു തുണ്ടം ആകും... മനുഷ്യരിലും ഇത് പോലൊരു വെട്ട് പോകുന്നുണ്ട്.. വായിൽ നിന്നും anus വരെ പോകുന്ന food tract... നമ്മൾ രണ്ടായി മുറിഞ്ഞു വീഴാത്തതു നമ്മൾ 3-D ആയത് കൊണ്ട് മാത്രം(ചിത്രം നോക്കുക)... അപ്പോൾ വളരെ കൃത്യമായി തന്നെ dimensionum design ചെയ്യപ്പെട്ടിരിക്കുന്നു...
ഗ്രഹം ഉത്തമ ദൂരത്തിൽ സൂര്യനിൽ നിന്നും അകന്നു നിന്നാൽ മാത്രം പോരാ.. സൂര്യൻ അതിരിക്കുന്ന ഗാലക്സിയിൽ ഒരു പ്രത്യേക സ്ഥലത്തു ഇരുന്നാൽ മാത്രമേ കോസ്മിക് റേഡിയേഷൻ പോലുള്ള ഹാനികരമായ രശ്മികളിൽ നിന്നും ഗ്രഹങ്ങൾ അകന്നിരിക്കൂ.. അതിലും നമ്മുടെ സോളാർ സിസ്റ്റത്തിന് ജയം... ഒന്നാലോചിച്ചു നോക്കു... ഇത്രയധികം factors, കോടാനുകോടി വർഷങ്ങൾ നീണ്ട പ്രോസസ്സുകൾ, valuevil വരാവുന്ന മാറ്റങ്ങൾ വളരെ ചെറുത്, ഇവയെല്ലാം ഒരുമിച്ചു നമുക്ക് അനുകൂലമായി വന്ന് ജീവൻ ഉടലെടുത്തിരിക്കുന്നു... ഇതിനെ coincidence എന്ന് വിളിക്കാൻ പറ്റുമോ? അതോ ഇതൊരു അത്ഭുതം ആണോ?!! പ്രപഞ്ചത്തിനു സത്യത്തിൽ ഒരു creator ഉണ്ടോ? ഉണ്ടെന്നു പറയാൻ ആണ് പലർക്കും ഇഷ്ടം കാരണം ആർക്കും തല പോകക്കാൻ വയ്യ മാത്രവുമല്ല അത്രയധികം സൂക്ഷ്മതയോടെ പ്രപഞ്ചം മുന്നോട്ടു പോയാൽ മാത്രമേ ജീവൻ സാന്നിധ്യമാകു എന്ന് നമ്മൾ കണ്ടു...
ഇവിടയാണ് Richard Feynman എന്ന ശാസ്ത്രഞ്ജന്റെ കഴിവ് നാം മനസ്സിലാക്കെണ്ടത്..അദ്ദേഹം പറഞ്ഞത് മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അതിന്റെ പടിക്ക് നടക്കും... അതിനു ഒരു creator എന്ന വ്യക്തി വേണ്ട...!അദ്ദേഹം ആണ് multiverse concept ക്വാന്റും മെക്കാനിക്സിലൂടെ റിവൈവ് ചെയ്തത്.. ഇത് അദ്ദേഹം വെറുതെ ഇരുന്നപ്പോൾ വിചാരിച്ചു ഉണ്ടാക്കിയ concept അല്ല.. മറിച്ചു വ്യക്തമായ തെളിവുകൾ നിരത്തി ആണ് അദ്ദേഹം ഇത് പറഞ്ഞത്... quantum mechanicsile ഡബിൾ slit experiment ആണ് അതിനായി ഉപയോഗിച്ചത്...
അദ്ദേഹം പറഞ്ഞു ഒരു വസ്തുവിനു ഒരു ചരിത്രം അല്ല പല ചരിത്രങ്ങൾ ആണ് ഉള്ളതെന്ന്... എന്ന് വെച്ചാൽ ഒരു വസ്തുവിന് ഏതൊക്കെ ചരിത്രം എടുക്കാമോ അതിലൂടെയെല്ലാം അത് കടന്നുപോകും എന്ന്.. ഇതെങ്ങനെ നടക്കും? അവിടെയാണ് parallel universe എന്ന concept ഉടലെടുക്കുന്നത്...Big bang മൂലം ഉണ്ടായത് ഒരു universe അല്ല മറിച്ചു infinte universes ആണെന്നും ഇവയിൽ ഓരോന്നിലും ഓരോ കഥകളും ആണ് നടക്കുന്നത് എന്ന് പറയുന്നു... അങ്ങനെ നോക്കിയാൽ ഒരു വസ്തുവിന് പല ചരിത്രങ്ങൾ ഉണ്ടെന്നു പറയാൻ പറ്റും കാരണം inifinte Universe എന്ന സാധനം വന്നു കഴിഞ്ഞാൽ ഏതൊരു ഇവന്റ് നടക്കാനുള്ള probablity 'one' ആകും...ഇതാണ് murphy's law : anything that can happen will happen.. നടക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളും പല universil ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നു... Example: ഞാൻ ഒരു coin toss ചെയ്തു... ഇത് താഴെ വീണാൽ സംഭവിക്കാൻ സാധ്യത ഉള്ള രണ്ടു കാര്യം ഒന്നുകിൽ heads അല്ലെങ്കിൽ tails വീഴുക... Feynman പറയുന്നത് ഇത് രണ്ടും ഒരേ സമയം നടക്കുന്നുണ്ട് എന്നാണ് പക്ഷെ വേറെ universil ആണെന്ന് മാത്രം...
ഇങ്ങനെ നോക്കിയാൽ നമ്മുടെ അവസ്ഥയിൽ അത്ഭുതം തോന്നേണ്ട കാര്യം ഇല്ല കാരണം മറ്റു പല യൂണിവേഴ്സിലും പാളി പോയ കാര്യം നമ്മുടെ യൂണിവേഴ്സിൽ നടന്നത് കൊണ്ട് മാത്രം ഇവിടെ ജീവൻ നിക്കുന്നു ബാക്കിയിൽ കാണില്ല എന്ന് പറയാം... ചിലയിടത്തു carbon ഉണ്ടായി ബാക്കി പ്രോസസ്സുകൾ ആകാം പാളി പോയത്.. ചിലതിൽ സൂര്യന്റെ പൊസിഷൻ മാറിപ്പോയതായിരിക്കാം...മറ്റു ചിലതിൽ dimension ശരി ആയിക്കാണില്ല... എന്നാൽ നമ്മുടേതിൽ മാത്രം ഇവ എല്ലാം ഒത്തു വന്നു... ജീവൻ തുടുത്തു...
ഇതിന്റെയൊക്കെ വിശദീകരണത്തിനായി ദൈവത്തെ കൂട്ട് പിടിക്കുന്നവർക് അതിന്റെ പിന്നാലെ പോകാം... ശാസ്ത്രത്തെ കൂട്ട് പിടിക്കുന്നവർക് അങ്ങോട്ടേക്കും...ആരെയും നിരീശ്വരവാദി ആക്കണം എന്നൊന്നുമെനിക്കില്ല അത് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നാണ്...
എങ്കിലും ദൈവത്തിന്റെ മറ പിടിച്ചു ലോകത്തിലുള്ള എല്ലാത്തിനും അദ്ദേഹത്തിന്റെ വിശ്വാസികൾ നൽകുന്ന വിശദീകരണങ്ങൾ പൊളിച്ചടുക്കി മുന്നേറിയ ചരിത്രമേ ശാസ്ത്രത്തിനുള്ളു എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു...