ഞാൻ കേട്ട് വളർന്ന അറിവ് ആണ് പറയുന്നത് . കഥയല്ല. നോവലുമല്ല. ഒരു സത്യമെന്ന് ഞാനും വിശ്വാസിക്കുന്നു. ഒടിയെനെന്നൊരു സത്യം....
പാലക്കാട് ഒരു ഉൾ നാടൻ ഗ്രാമം. കണ്ണെത്താത്തോളം ദൂരം പരന്നു കിടക്കുന്ന നെൽ പാടങ്ങൾ.. ആകാശത്തിലെന്ന പോലെ ഞാൻ നോക്കി കാണുന്നു ആ മനോഹരമായ ഗ്രാമം വയലുകളുടെ നടുവിലായ് തെങ്ങുകളും കവങ്ങും മാവും ഒക്കെയായ് വളഞ്ഞു പുളഞ്ഞു പോകുന്ന മൺ പാതകൾ .വയലിൻെറ നടുവിലൂടെ റെയിൽ പാളം എങ്ങോ നീണ്ടു പോകുന്നു .ഒരു ചുവന്ന ചാര നിറത്തിലുള്ള തീവൺടി പുക തുപ്പി ഒരു ചെറിയ പൊട്ടു പോലെ കടന്ന് പോയി....
പതിയെ എൻറെ മനസ്സ് ആഗ്രാമത്തിലേക്ക് ഊളിയിട്ടു ഇറങ്ങി .
ഞാൻ നടക്കുകയാണ് ഒരു പഴയ ഓർമ്മകളിലേക്ക്...
റെയിൽവേ ട്രാക്ക് കഴിഞ്ഞാൽ പാടത്തിലൂടെയുള്ള ഒരു ചെറിയ മൺ പതായാണ് രാത്രി നേരങ്ങളിൽ സഞ്ചാരവും കുറവായിരുന്നു അന്ന് ഭയപ്പെടുത്തു കാലം ഒടിയനും പ്രേതവും ഉണ്ട് ഞാൻ കൺടതുമാണ് ആളുകൾ പറഞ്ഞിരിക്കുന്ന കാലം..
എന്താണ് ഒടിയെനെന്നോ...
ഒരു മനുഷ്യനാണെത്രെ അവൻ നായായും നരിയായും പോത്തായും കോഴിയായും ഒക്കെ വേഷമാറുമെന്നും ആളുകളെ ആക്രമിച്ചു കൊല്ലുമെന്നും ഭയപ്പെടുത്തുമെന്നും. ഭീഷണി പെടുത്തുമെന്നും . പക്ഷെ അയാൾ അങ്ങനെ ഒരു ക്രൂരനായ മനുഷ്യൻ അല്ലായിരുന്നു അത് അയാളുടെ ഒരു വിനോദമല്ലായിരുന്നു തൊഴിലുമല്ല പിന്നെ എന്താണെന്ന് എന്നാണോ...?
അത് ...അത്.
അവരെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് .ആളുകൾ .തൻെറ ശത്രുക്കളുടെ നാശംം കാണുവാൻ കാശ് കൊടുത്ത് ...
എല്ലാം അങ്ങനെ ഒടിയൻമാർ സ്വീകരിക്കുകയില്ല. അവര് ശരിയെന്ന് തോന്നുന്നത് ചെയ്യും. അതിനായ് അവർ വേഷം മാറി തൻെറ ഇര പോകുന്നിടത്ത് കാത്തു നിൽക്കും പോത്താവാം .അതിന് ചിലപ്പോൾ വാലു കാണില്ല . ചിലപ്പോൾ ഒരു കൊമ്പും. കൊല്ലുവാനാണ് തൻെറ ആള് പറഞ്ഞതെങ്കിലും കൊല്ലും . ചിലപ്പോൾ ഭയപ്പെടുത്തുക മാത്രം ..
ഭയപ്പെട്ടവർ ആരും അധിക കാലം ജീവിച്ചിരിക്കില്ലെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ഒന്നും ഭയപ്പെടാനുള്ളത് അല്ല ഈ സത്യം അത് അവർ ചെയ്യുന്ന ഒരു ജോലിയാണ് ..
പൺട് കേസും പോലീസും ഇല്ലാത്ത കാലത്ത് എത്രെയെത്ര കൊലപാതകമാണ് പുഴകളിലെ മണലുകളിൽ ചോര പാടുകൾ വിഴുത്തിയത് നട്ടുച്ച നേരത്ത് പോലും ഒടിയൻ ആക്രമിച്ചത് ആണെന്നും. കുത്തിയതാണെന്നും പറഞ്ഞു പരത്തി. ആ പാവം മനുഷ്യനെ അങ്ങനെ കുറ്റങ്ങൾ വേട്ടയാടി . പലപ്പോഴും അവര് അത് വേണ്ടന്ന് വെച്ചു ഉപേക്ഷിച്ചു പാപമാണ് വലിയ പാപം. എന്നിട്ടും പല നാളുകൾ പല ആളുകൾ അവരെ കൊണ്ട് ചെയ്യിപ്പിച്ചു.
പിള്ള തൈലം എന്നാണ് ഒടിയൻെറ ശക്തി . മനുഷ്യെൻെറ ജഡം ഉരുക്കിയാണ് പിള്ള തൈലം ഉണ്ടാക്കുന്നത് . ചെറിയ കുട്ടിയുടെ ശരീരമാണ് പിള്ളയെടുക്കാ ഉപയോഗിക്കുന്നത് എന്നും .. അതിലെ ഒരു ദ്രാവകം പച്ചനിറത്തിലുള്ള കൺടാൽ അറപ്പ് വരുന്ന വെള്ളം കൊഴുപ്പ് പോലെ . ഒരു ചിരട്ട ഒക്കെ ഉണ്ടാകുമെന്ന് പറയുന്നു . അതും ഇത്തിരി എല്ലിൻ പൊടിയും ചേർത്ത് ദേഹത്ത് പുരട്ടിയാൾ വിചാരിച്ച രൂപം സ്വീകരിക്കുമെന്നുമാണ് പറയുന്നത് . അത് പൂർണ്ണ മനുഷ്യനാവൻ സ്വന്തം സഹോദരിയോ ഭാര്യയുടെയോ സഹായം വേണ്ടി വരുമെന്നും തൻെറ ജോലി പൂർത്തിയാക്കിയ ശേഷം ഒടിയൻ തൻെറ വീടിനു ചുറ്റും ഒടി നടക്കുമെന്നും അപ്പോൾ ആരെങ്കിലും ചണക വെള്ളം ശരീരത്തിൽ തളിക്കണമെന്നും അപ്പോൾ തൻെറ പൂർണ്ണ രൂപം സ്വീകരിക്കുന്നു ...
ഒടിയൻ കെട്ടുന്ന ആളുമായ് എൻെറ അമ്മൂമ ഒരുപാട് സംസാരിക്കുന്നത് ഞാൻ നോക്കി നിന്നിട്ടു ഉണ്ട് കൗതകത്തോടെ ആ മുഖത്ത് .
ഒരു നല്ല മനുഷ്യൻ ആണ് സ്നേഹമുള്ളവൻ. മറ്റുള്ളവരുടെ അടിമയാകേൺടവൻ . അത് താൻ ആണ് എല്ലാവർക്കും അറിയമായിരുന്നിട്ടും പാവങ്ങൾ തന്നെ ഭയപ്പെടുന്നത് അയാളെ വല്ലാതെ തളർത്തി. ആരും തൻെറ കുടുംബത്തെ അടുപ്പിക്കുന്നില്ല എന്നതും സംസാരിക്കാർ മടിക്കുന്നതും അയാളെ വല്ലാതെ വേട്ടായാടി.. തൻ അത് ചെയ്തില്ലെങ്കിൽ ഏൽപ്പിക്കുന്നവൻെറ കണ്ണിൽ താനാകും ശത്രുവെന്നും അയാളെ ഇല്ലാതാക്കി.
ഒടിയൻ ആളുകളെ ഭയപ്പെട്ടതായ് പറയ പെടുന്നു തന്നെ ഒറ്റി കൊടുക്കുമെന്നും..
ചിലയിടത്ത് ചെയ്തില്ലെന്ന് പറയുന്ന പല ഒടിയൻ മാരേയും നട്ടുകാർ ഒറ്റി കൊടുത്ത് തല്ലി കൊന്നുവെന്ന് ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഒടിയന് ആളുകളെ ശരിക്കും ഭയമായിരുന്നു കൂട്ടത്തോടെ ഉള്ളപ്പോൾ ആക്രമിക്കാറില്ല.. പിന്നീട് വഴി വിളക്കുകളും റോഡുകളും വാഹനങ്ങളും മിക്കവാറും വീടുകൾ ആയപ്പോൾ ഒടിയൻ അപ്രതീക്ഷിതമായ് രക്ഷ നേടിയെന്നു പറയാം..
ഞാൻ കൺടുട്ടുണ്ട്.. ആ മുഖം കറുത്തു മെലിഞ്ഞ മുഖം കവിളുകൾ ചെറുതായ് കുഴികൾ വീണ് നിഷ്കളകമായ് എന്നെ നോക്കി . എൻറെ താടിയിൽ പിടിച്ചു പോട്ടെ മോളെ എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നത് .
എൻറെ അമ്മൂമയുടെ വിരൽ തുമ്പ് പിടിച്ചു നിൽക്കുന്ന ആ നിമിഷം ആ കുറിയ മനുഷ്യനെ നോക്കി എൻറെ മനസ്സ് പറഞ്ഞു .പാവം ലെ....
🙏🙏🙏🙏🙏
- അമ്മു സി വി