ഹിമാലയ പർവതങ്ങൾ ഇപ്പോഴും മനുഷ്യൻ ഒരു പ്രഹേളികയാണ് . മിക്ക ഹിമാലയ ശൃങ്ഗങ്ങളിലും ഇതുവരെ മനുഷ്യന്റെ പാദസ്പർശം ഏറ്റിട്ടില്ല. നിഗൂഢമായ ഹിമാലയത്തിലെ അതിനിഗൂഢമായ ഒരു സ്ഥലമാണ് രൂപ്കുണ്ഡ് എന്ന തടാകം . സമുദ്രനിരപ്പിൽ നിന്നും അയ്യായിരത്തിലേറെ മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന രൂപ്കുണ്ഡ് ഭൂമിയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജലാശയങ്ങളിൽ ഒന്നാണ് . മനുഷ്യാസ്ഥികൾ നിറഞ്ഞതാണ് ഈ തടാകം എന്നതാണ് ഈ തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത .
.
ഉത്തരാഖണ്ഡിലെ ഹിമാലയൻ മേഖലയിലാണ് രൂപ് കുണ്ഡ് സ്ഥിതിചെയ്യുന്നത് . നാല്പതുകളിലാണ് ഈ തടാകത്തിന്റെ അസ്തിത്വം പുറം ലോകം അറിയുന്നത് . അതിനുമുൻപ് ഈ മേഖലയെക്കുറിച് വളരെയധികം കഥകൾ പ്രചരിച്ചിരുന്നു . ഗ്രീഷ്മകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരു കുമ്പോൾ മാത്രമാണ് ഈ അസ്ഥികൾ ദൃശ്യമാകുന്നത് . അസ്ഥികൾ മാത്രമല്ല പണിയായുധങ്ങളും തടികൊണ്ടുള്ള ഉപകരണങ്ങളുമെല്ലാം ഈ സമയത്തു തെളിഞ്ഞു വരും .അഞ്ഞൂറിലധികം മനുഷ്യരുടെ അസ്ഥികൾ ഈ തടാകത്തിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു . തടാകത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ മഞ്ഞിനിടയിൽ പൂർണമായ മനുഷ്യ ശരീരങ്ങൾ പോലും കണ്ടെത്തപ്പെട്ടിട്ടുണ്ട് . ഈ അടുത്തകാലത്ത് നടത്തിയ കാലനിര്ണയ പരീക്ഷണങ്ങൾ ഈ മനുഷ്യാസ്ഥികളെ ല്ലാം ഏകദേശം 1200 വര്ഷം പഴക്കമുള്ളതാണെന്ന് സൂചന നൽകുന്നു .
.
ഈ തടാകത്തെപ്പറ്റി പല കഥകളും നിലവിലുണ്ട് . എന്നാലും കാനൂജിലെ രാജാവായ ജസ്‌ഥാവലും പരിവാരങ്ങളും നന്ദാ ദേവി ക്ഷേത്രത്തിലേക്കുളള ഒരു തീർത്ഥയാത്രക്കിടയിൽ ഒരു പ്രചണ്ഡമായ ഹിമക്കാറ്റിൽപെട്ടു മരിച്ചുവെന്നും അവരുടെ അസ്ഥികളാണ് ഇപ്പോൾ രൂപ് കുണ്ഡ് തടാകത്തിൽ കാണപ്പെടുന്നത് എന്നുമുള്ള കഥയാണ് യാഥാർത്ഥം എന്നാണ് അനുമാനിക്കപ്പെടുന്നത് .
.
ചിത്രങ്ങൾ : രൂപ്കുണ്ഡ് തടാകവും ശേഷിപ്പുകളും ചിത്രങ്ങൾ കടപ്പാട് : വിക്കിപീഡിയ കോമൺസ് ,https://www.euttaranchal.com/tourism/roopkund.php
---
1.https://www.indiatoday.in/…/uttarakhand-roopkund-skeleton-l…
2.https://www.euttaranchal.com/tourism/roopkund.php
--
This post is based on references-rishidas s