മൺ മറഞ്ഞു പോയ ഒരു വർഗം പൂച്ചകൾ ആണ് ഇവ. ഈ കുടുംബത്തിലെ എല്ലാ പൂച്ചയെയും പൊതുവായി വെളികുന്ന പേര് ആണ് വാൾപല്ലൻ പൂച്ച എന്നത്.ഏകദേശം 46 ജെനുസിൽ പെട്ട വാൾപല്ലൻ പൂച്ചകളുടെ ഫോസ്സിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറിൽ കൂടുതൽ സ്‌പീഷീസ് വാൾപല്ലൻ പൂച്ചകളെ തിരിച്ചറിഞ്ഞിടുണ്ട്. എല്ലാ വാൾപല്ലൻ പുച്ചകളും ജീവിചിരുനത് 33.7-നും 9,000-നും ഇടയിൽ ഉള്ള ദശ ലക്ഷം വർഷങ്ങൾക് മുൻപ് ആണ്. വാൾ പോലെ ഉള്ള കോമ്പല്ല് ഉള്ളത് കൊണ്ടാണ് ഇവക്ക് ഈ പേര് വരാൻ കാരണം. വായ അടഞ്ഞു ഇരികുപോഴും ഇവയുടെ ഈ പല്ലുകൾ വെള്ളിയിൽ കാണുമായിരുന്നു.