ആധുനീക ശാസ്ത്രത്തിന് ഇന്നും പിടിതരാത്ത ഒട്ടേറെ രഹസ്യങ്ങളുറങ്ങുന്ന ഒരു പ്രചീന ചരിത്രനഗരമാണ് മഹാബലിപുരം. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് മാമല്ലാപുരം എന്ന പേരില്‍ അറിയപ്പെടുന്ന മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. ചെന്നെയില്‍ നിന്നും ഏതാണ്ട് 60 കി. മി. തെക്കുമാറി സ്ഥിതി ചെയ്യുന്ന ഈ പട്ടണം വിസ്മയങ്ങളായ വളരെയേറെ ചരിത്രാവശേഷിപ്പുകളുടെ കലവറയാണ്. അത്തരത്തിലുള്ള ഒരു വിസ്മയത്തെക്കുറിച്ചാണ് ഈ കുറിപ്പ്.
മഹാബലി പുരത്തിനടുത്തുള്ള "ആകാശദൈവങ്ങളുടെ ശില" യെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ഇല്ലെങ്കില്‍ താഴെയുള്ള ചിത്രം നിങ്ങള്‍ കണ്ടിരിക്കും. ഈ ശിലയാണ്, മഹാബലിപുരത്തെ വിസ്മയങ്ങളില്‍ ഒന്നായ "ആകാശദൈവങ്ങളുടെ ശില" എന്ന് അന്നാട്ടുകാര്‍ വിളിക്കുന്ന "കൃഷ്ണന്‍റെ വെണ്ണക്കല്ല്" എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശില.
ഒറ്റ നോട്ടത്തില്‍ തന്നെ വിസ്മയജനകമാണ് ഈ പാറയുടെ ദൃശ്യം. ഇരുപതു മീറ്റര്‍ ഉയരവും 5 മീറ്റര്‍ വീതിയും, ഏതാണ്ട് 250 ടണ്‍ ഭാരവും ഉള്ള ഈ പാറ, ഒരു ചരിഞ്ഞ തറയില്‍ കേവലം രണ്ടു ചതുരശ്ര അടിയിലും കുറഞ്ഞ ഒരു പ്രതലത്തിലാണ് ഉറച്ചുനില്‍ക്കുന്നത്. ഒരു ചരിഞ്ഞ പാറപ്പുറത്ത് ഒരു പന്ത് വച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം, അത് സ്വാഭാവികമായും താഴേക്ക് ഒരുളും. എന്നാല്‍, 1200 വര്‍ഷങ്ങളില്‍ ഏറെയായി , ഇന്ന് നമുക്കറിയാവുന്ന ഭൌതിക ശാസ്ത്രത്തിന്‍റെ നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ഈ പാറ ഇവിടെ ഉറച്ചു നില്‍ക്കുന്നത്! ഇത്ര വലുപ്പമുള്ള ഒരു വസ്തു ഇക്കാലമത്രയും ഒരു ചരിഞ്ഞ പ്രതലത്തില്‍ രണ്ടര അടി മാത്രമുള്ള ഒരു അടിത്തറയില്‍ ഉറച്ചു നില്‍ക്കുന്നതാണ് ആധുനിക ശാസ്ത്രത്തെ വിസ്മയിപ്പിക്കുന്ന വസ്തുത.
ചിലര്‍ ഇത് പ്രകൃതി തന്നെ ഒരുക്കിവച്ചൊരു കലാരൂപമെന്നു വാദിക്കുന്നുണ്ടെങ്കിലും, പ്രകൃത്യാതന്നെ ഇത് സംഭവിക്കാന്‍ സാധ്യത കുറവാണെന്നു വിദഗ്ധര്‍ പറയുന്നു. കാരണം, സാധാരണയായി നിരന്തരമായ കാറ്റോ, വെള്ളത്തിന്‍റെ ഒഴുക്കോ ആണ് ഇത്തരത്തിലുള്ള രൂപമാറ്റങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍, ഇവിടെ സമീപത്തെങ്ങും അത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചതിന്‍റെ ഒരു അടയാളവും കാണാനില്ല.
പ്രകൃത്യാ സംഭവിച്ച ഒരു പ്രതിഭാസം അല്ലെങ്കില്‍, ഇത് ആരാണ് ഇവിടെ കൊണ്ടുവച്ചത് ? ശക്തിയേറിയ ക്രെയിനും അതുപോലെ മറ്റു സാങ്കേതികവിദ്യകളുള്ള ഇന്നുപോലും 250 ടണ്ണ്‍ ഭാരമുള്ള ഇതുപോലൊരു പാറ ഒരു മലമുകളില്‍ കയറ്റി സ്ഥാപിക്കുന്നതിന്‍റെ പ്രയത്നം ഒന്ന് സങ്കല്പിച്ചു നോക്കൂ. നമ്മള്‍ പ്രചീനരെന്നു വിളിക്കുന്ന ആദി മനുഷ്യന്‍ എങ്ങനെയായിരിക്കാം ഇത് ഇവിടെ സ്ഥാപിച്ചത്...?
ഈ പാറ ഉരുണ്ടുവീണു സമീപ ഗ്രാമങ്ങള്‍ക്കും, വീടുകള്‍ക്കും നാശമുണ്ടാക്കിയാലോ എന്ന് ഭയന്ന് 1908-ല്‍ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന ആര്‍തര്‍ ലോവ്ലി, ഏഴ് ആനകളെ കൊണ്ട് ഇത് മറിച്ചിടാന്‍ ശ്രമിച്ചെന്നും, എന്നാല്‍ ഒരിഞ്ചു പോലും നീക്കാനവാതെ ആ ഉദ്യമത്തില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും പറയപ്പെടുന്നു. ഒരു ആനക്ക് ഏതാണ്ട് 6 ടണ്ണ്‍ ഭാരം നീക്കനാകും എന്നാണ് കണക്ക്. അപ്പോള്‍, ഏതാണ്ട് 42 ടണ്ണ്‍ ശക്തി ആ ആനകള്‍ ഈ പാറയെ മറിച്ചിടാന്‍ പ്രയോഗിച്ചിരിക്കാം. എന്നാല്‍, വെറും രണ്ടടി മാത്രമുള്ള അടിസ്ഥാനത്തില്‍ നില്‍ക്കുന്ന ഈ പറയെ ഒരിഞ്ചു പോലും നീക്കാന്‍ ആ ശക്തിക്കായില്ല. അടിയില്‍ ഏതോ ശക്തിയേറിയ ക്ലാംപ് വച്ച് ഉറപ്പിച്ചപോലെയോ, അതുമല്ലെങ്കില്‍ വളരെ ശക്തിയേറിയ പശ കൊണ്ട് ഒട്ടിച്ചു വച്ച രീതിയിലോ ആണ് ഇതിന്‍റെ നില്‍പ്പ്. അതുകൊണ്ടുതന്നെ ഇതിനടിയില്‍ എന്തോ രഹസ്യം ഉറങ്ങുന്നുണ്ടെന്നും വിശ്വസിക്കുന്നവരുണ്ട്.
ഇത്ര ശക്തി പ്രയോഗിച്ചിട്ടും താഴേക്ക് ഉരുട്ടാനകാത്ത ഈ പാറ, എങ്ങനെയയിരിക്കാം ഈ മലമുകളില്‍ എത്തിച്ചത് ? ഇന്നുപോലും ഇത് മനുഷ്യന് തീര്‍ത്തും കഠിനമായൊരു കാര്യമാണെങ്കില്‍, മനുഷ്യന്‍ തന്നെയാണോ ഇത് ചെയ്തതെന്ന് തീര്‍ത്തും ന്യായമായ ഒരു സംശയമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആ സാങ്കേതിക മികവു ആരുടെതയിരിക്കും?
നേരത്തെ പറഞ്ഞതുപോലെ, പാറയുടെ അടിസ്ഥാനം രണ്ടടി മാത്രമാണ്. ഇത്തരത്തിലുള്ള വലിയ രൂപങ്ങള്‍ക്ക് നിലനില്‍ക്കാന്‍ വിശാലമായ അടിത്തറ വേണമെന്ന് നമുക്കറിയാം. എന്നാല്‍, ഇവിടെ 250 ടണ്ണ്‍ ഭാരമുള്ള പാറയാണ് കേവലം രണ്ടടിയില്‍ താഴെ മാത്രമുള്ള അടിസ്ഥാനത്തില്‍ നില്‍ക്കുന്നത്. ഒരു അടിത്തറയും കെട്ടാതെ ഒരു മലഞ്ചരുവില്‍ ഒരു മൂന്നു നില കെട്ടിടം പണിയുന്ന കാര്യം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.
"കൃഷ്ണന്‍റെ വെണ്ണക്കല്ല്"എന്നു ഇതിനെ വിളിക്കുന്നുണ്ടെങ്കിലും, ഇതിനെ ആദിമകാലം മുതലേ വിളിച്ചിരുന്നത് "ആകാശദൈവങ്ങളുടെ ശില" എന്നായിരുന്നു. ആരായിരിക്കാം ഈ ആകാശദൈവങ്ങള്‍?
ഒരു തരത്തിലുള്ള കൊത്തുപണികളും ഈ പാറയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. മഹാബലിപുരത്തു കൊത്തുപണികള്‍ ഒന്നും തന്നെയില്ലാത്ത ഒരേയൊരു പ്രാചീന ശില ഇതാണെന്ന് പറയപ്പെടുന്നു. എ. ഡി. എഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പല്ലവ രാജാവായിരുന്ന നരസിംഹവര്‍മന്‍ ആകാശദൈവങ്ങളുടെ കല്ലില്‍ ശില്‍പികള്‍ ആരും തോട്ടുപോകരുതെന്നു പ്രത്യേക കല്പന പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ടുതന്നെ നരസിംഹവര്‍മ രാജാവിന്‍റെ കാലത്തിനു മുന്നേ ഈ ശില ഇവിടെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം.
ഇന്ന് ഏതാണ്ട് മുപ്പതടി ഉയരമാണ് ഈ പാറ നില്‍ക്കുന്ന മലകള്‍ക്കുള്ളത്. എന്നാല്‍, ആയിരം വര്‍ഷങ്ങള്‍ക്കുമപ്പുറം ഇതായിരുന്നില്ല ഈ മലകളുടെ ഉയരം. കടലോര പ്രദേശമായ ഇവിടം ക്രമേണ മണ്ണ് അടിഞ്ഞു കൂടി മലയുടെ ഉയരം കുറഞ്ഞു വന്നിട്ടുണ്ട്. ഏതാണ്ട് ഒരടി മണ്ണ് ഓരോ വര്‍ഷവും അടിഞ്ഞുകൂടി എന്ന് കണക്കാക്കിയാല്‍ത്തന്നെ 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ മലയ്ക്ക് എത്ര ഉയരം ഉണ്ടായിരുന്നെന്ന് ഊഹിച്ചുനോക്കൂ...നിസാരമായി കണക്കാക്കിയാല്‍ പോലും ആയിരം അടിക്കുമെലെ ഉയരമുണ്ടായിരുന്ന ഒരു മലമുകളിലാണ് 250 ടണ്ണ്‍ ഭാരമുള്ള ഈ പാറ കയറ്റി വച്ചിരിക്കുന്നത്...ആ പ്രയത്നം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ...അതിനുപിന്നിലെ സാങ്കേതിക വിദ്യ ഒന്ന് വിഭാവനം ചെയ്തു നോക്കൂ.
ആര്, എന്തിനുവേണ്ടി ഇവിടെ ഇത് സ്ഥാപിച്ചു എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം എന്നത് പോലെതന്നെ ചരിത്രത്തെക്കുറിച്ച് നാം പഠിച്ചതൊക്കെ തീര്‍ത്തും ശരിയാണോ എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പാറ. ചരിത്രവബോധത്തില്‍ ഇന്നും നാം ഇപ്പോഴും ശിശുക്കള്‍ ആണെന്നും "ആകാശദൈവങ്ങളുടെ ശില" നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
കൂടുതൽ അറിയാവുന്നവർ കമന്റ് ചെയ്യുക.
കോപ്പി പേസ്റ്റ്