2004 ൽ യു എസ് സ്റ്റേറ്റ് ആയ ജോർജിയയിൽ കണ്ടെത്തിയ ഭീമൻ കാട്ടുപന്നിയാണ് ഹോഗ്‌സില്ല . ക്രിസ് ഗ്രിഫിൻ എന്നയാളാണ് ഈ ജീവിയെ പിടികൂടിയത് . പന്ത്രണ്ടടിയിലേറെ നീളവും അഞ്ഞൂറ് കിലോഗ്രാമിലേറെ ഭാരവും ഉണ്ടെന്നാണ് ഗ്രിഫിൻ കരുതിയത് . ഒരു ഫോട്ടോ എടുത്തശേഷം ഗ്രിഫിൻ ഹോഗ്‌സില്ലയെ കുഴിച്ചിടുകയും ചെയ്തു .
.
ഇന്റർനെറ്റിൽ ഹോഗ്‌സില്ലയുടെ ചിത്രം പ്രചരിച്ചപ്പോൾ ഭൂരിപക്ഷം പേരും ഒരു കൃത്രിമചിത്രമാണ് അതെന്നാണ് കരുതിയത് .ഹോഗ്‌സില്ല വലിയ വിവാദമാവുകയും ചെയ്തു .സത്യം കണ്ടെത്താൻ ഒരു നാഷണൽ ജോഗ്രഫിക് സംഘം ഹോഗ്‌സില്ലയെ പുറത്തെടുത്തു . കൃത്യമായി അളന്നപ്പോൾ നാനൂറു കിലോയോളം തൂക്കം ഹോഗ്‌സില്ലക്കുണ്ടെന്ന് അവർക്ക് ബോധ്യപ്പെട്ടു . ഡി എൻ എ പരിശോധനയിൽ കൃത്രിമമായി വളർത്തി വലുതാക്കിയ ഒരു സൂകരം അല്ല ഹോഗ്‌സില്ല എന്നും ഒരു സങ്കര വന്യ സൂകരം ആണ് അതെന്നും വെളിപ്പെട്ടു . ഏതായാലും പിന്നീട ഹോഗ്‌സില്ലായെപ്പോലെയുള്ള ഭീമന്മാർ ഒരിടത്തും പിടിക്കപ്പെട്ടില്ല .പക്ഷെ അടുത്തകാലത്തായി സാധാരണയിലും വലിയ കാട്ടുപന്നികൾ തെക്കൻ യു എസ് പ്രദേശങ്ങളിൽ വിഹരിക്കുന്നുണ്ടെന്ന് പല ദൃക്‌സാക്ഷികളും പറയുന്നു .
--
ചിത്രം :ഹോഗ്‌സില്ല : കടപ്പാട് :https://www.sfgate.com/…/DNA-tests-to-reveal-if-possible-re…
--
ref
https://www.sfgate.com/…/DNA-tests-to-reveal-if-possible-re…