A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സ്നേക്ക് മാസ്റ്റര്‍




വാവ സുരേഷ് സ്വയം പാമ്പുകളുടെ സ്നേഹിതനും അവയെ പറ്റി ആധികാരികമായ ജ്ഞാനമുള്ള വ്യക്തിയും എന്നാണ് അടയാളപ്പെട്ടുന്നത്, ' സ്നേക്ക് മാസ്റ്റര്‍ ' എന്നതാണ് സ്വയം ചാര്‍ത്തിയിരിക്കുന്ന പേര്. യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിനോളം പാമ്പുകളെ പറ്റി അശാസ്ത്രീയവും അസംബന്ധകരവും അപകടരവും ആയ അറിവുകള്‍ മലയാളിസമൂഹത്തില്‍ പ്രചരിപ്പിക്കുന്ന വേറെ ഒരു മനുഷ്യന്‍ ഉണ്ടാകാനിടയില്ല. പാമ്പുകളെ പ്രദര്‍ശന ആവശ്യത്തിനു വേണ്ടി പലപ്പോഴും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് പോലും ബലമായി പിടിച്ചു സര്‍ക്കസ് കളിക്കുന്നതാണ് ഇയാളുടെ രീതി. മനുഷ്യാവാസം അധികമുള്ള ഇടങ്ങളില്‍ കുടുങ്ങി പോയ പാമ്പുകളെ ശാസ്ത്രീയമായി രക്ഷപ്പെട്ടുതുന്ന snake rescuingഉം വാവ സുരേഷ് നടത്തുന്ന പാമ്പുകളെ പിടിച്ചുള്ള അഭ്യാസപ്രകടനങ്ങളും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ല എന്നതാണ് വസ്തുത. പരിസ്ഥിതിപ്രവര്‍ത്തകര്‍ ആയ ഒരുപാട് ആളുകള്‍ ഇതിനെ നിയമപരവും ശാസ്ത്രീയപരവും ആയി വിമര്‍ശിച്ചുട്ടെങ്കിലും തന്‍റെ ഹീറോയിക് കുതന്ത്രങ്ങളിലൂടെ വളര്‍ത്തിയെടുത്ത ഫാന്‍ ബേസിന്‍റെ സ്വാധീനത്തില്‍ അവയെയെല്ലാം തകര്‍ത്തു മുന്നേറുക ആണ് ഇയാള്‍ ചെയ്തത്.
1972യിലെ വനസംരക്ഷണ നിയമത്തില്‍ പാമ്പുകളെ വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും വളരെ കൃത്യമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഷെഡ്യൂല്‍ 1യില്‍ വരുന്ന പെരുമ്പാമ്പുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പുകള്‍ ആയ രാജവെമ്പാലകള്‍ വരെ വാവയുടെ ക്രൂരവിനോദങ്ങള്‍ക്ക് ഇര ആകുന്നു. കഴുത്തില്‍ കുത്തി പിടിച്ചും ദേഹത്തില്‍ അമര്‍ത്തിയും നടത്തുന്ന ഈ സര്‍ക്കസ്സില്‍ പാമ്പുകളുടെ ശ്വസന വ്യവസ്ഥയില്‍ പ്രധാനമായ ഗ്ലോറ്റിസ് പോലെയുള്ള അവയവങ്ങളും ദുര്‍ബലമായ കശേരുകളും ക്ഷതം ഏല്‍ക്കുകയാണ്, അവയ്ക്കു നമ്മളെ പോലെ സംസാരശേഷി ഇല്ലാതിനാല്‍ ഇവ ഒന്നും ലോകത്തിനു മുന്‍പില്‍ പറയാന്‍ സാധിക്കുന്നില്ല. തങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി അവയ്ക്കു അറിയാവുന്ന പ്രതിക്ഷേധ മാര്‍ഗ്ഗമായി കടി നല്‍കാന്‍ നോക്കുന്നത് പോലും ചാനലില്‍ ഹിറ്റ്‌ കൂട്ടാനുള്ള വഴിയായി ഇയാളും സംഘവും മാറ്റുന്നു, ഇടയ്ക്കു കടി കാര്യം ആകാറുണ്ട്, വാവ തന്നെ പറയുന്നത് മൂന്നൂറോളം പ്രാവശ്യം വിഷപാമ്പുകളുടെ കടി ഏറ്റിട്ടുണ്ട് അതില്‍ പലതും അതീവ ഗുരുതരം ആയി എന്നുമാണ്. നിങ്ങള്‍ ഒരു ടാക്സിയില്‍ കയറി ഡ്രൈവര്‍ തനിയ്ക്ക് പത്ത് മൂന്നൂറ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതില്‍ പലതും അതീവ ഗുരുതരമാണ് പക്ഷെ ഡ്രൈവിംഗ് താന്‍ ഒരു മാസ്റ്റര്‍ ആണെന്നും പറഞ്ഞാല്‍ എന്ത് ചെയ്യും ? സാമാന്യബോധമുണ്ടെങ്കില്‍ ആ ടാക്സിയില്‍ യാത്ര തുടരില്ല. വാവയെ കൊണ്ട് പാമ്പുകളെ രക്ഷിക്കാന്‍ നടക്കുന്നവര്‍ ആ ബുദ്ധിയെങ്കിലും കാണിക്കുന്നില്ല എന്നതാണ് ദൌര്‍ഭാഗ്യം.
എന്‍റെ പഠന മേഖല ജന്തുശാസ്ത്രവും കഴിഞ്ഞ കുറച്ചു നാളുകളായി ഹെര്‍പെട്ടോളജിയില്‍ ( ഉരഗ-ഉഭയ ജീവികളെ പറ്റിയുള്ള ശാസ്ത്രേമേഖല) ശ്രദ്ധ കേന്ദ്രികരിക്കുന്നതിനാലും ഇന്ത്യയില്‍ ഉടനീളം കൃത്യവും സുരക്ഷിതവും ആയി പാമ്പുകളെ രക്ഷപ്പെട്ടുതുന്നവരെ പരിചയപ്പെട്ടാന്‍ അവസരം കിട്ടിയിട്ടുണ്ട്. ശരിയായ പരിശീലവും അറിവും ഉണ്ടെങ്കില്‍ വളരെ അനായാസം പാമ്പുകളുടെ റെസ്ക്യൂവിംഗ് സുരക്ഷിതമായി ചെയ്യാവുന്നതാണ് ( ഒരു ആമുഖം ലഭിക്കാന്‍ ഈ വീഡിയോ കണ്ടു നോക്കൂ, വിശദമായി ശേഷം എഴുതാം : https://www.youtube.com/watch?v=scDGVAFVk4c )
വാവ സുരേഷ് ചെയ്യുന്നതിലെ ക്രൂരതയും, നിയമവിരുദ്ധതയും, അശാസ്ത്രീയതും അയാള്‍ പറയുന്ന അസംബന്ധങ്ങളും ഓരോന്നായി വിവരിക്കാന്‍ ദിവസങ്ങള്‍ വേണം. ഇന്ന് ഞാന്‍ കൌമുദി ടിവിയുടെ യുറ്റ്യൂബ് ചാനലില്‍ ജൂലൈ 21, 2017യില്‍ പബ്ലിഷ് ചെയ്ത എപിസോഡിനെ പറ്റിയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍
കേരളത്തില്‍ വളരെ സാധാരണമായി കാണുന്ന മനുഷ്യജീവന്‍ അപകടരമായ വിധത്തില്‍ വിഷമുള്ള പാമ്പുകളില്‍ ഒന്നായ Hump nosed pit viper കാണിച്ചു അത്ര അപകടരമല്ലായെങ്കിലും മാരകമായ വിഷമുള്ള Malabar pit viper ആണെന്ന് തെറ്റായി കാണിച്ചു അവതരിപ്പിക്കുകയും ചെയ്യുക ആണ് ഉണ്ടായത്.
കേരളത്തില്‍ നൂറോളം വ്യതസ്തമായ ഇനങ്ങളില്‍ പെട്ട പാമ്പുകള്‍ ഉണ്ടെങ്കില്‍ അതില്‍ മനുഷ്യജീവന്‍ ഏറ്റവും അപകടരമായി വരുന്ന കരപാമ്പുകള്‍ മൂര്‍ഖനും, ശംഖുവരയനും, ചുരുട്ടമണ്ഡലിയും, ചേനത്തണ്ടന്‍മണ്ഡലിയും, മുഴമൂക്കൻ കുഴിമണ്ഡലിയും ആണ്. ഇവയെല്ലാം കടി ഏല്‍ക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ ആകമാനം ആന്തരിക അവയങ്ങളെ ഉള്‍പ്പടെ നശിപ്പിക്കുന്ന തരം മാരകവിഷങ്ങള്‍ ഉള്ള ഇനങ്ങളാണ്, അതിനാല്‍ തന്നെ അവയുടെ വിഷങ്ങളെ systemic toxins എന്ന് വിളിക്കാം. രാജവെമ്പാലയും ഈ ഗണത്തില്‍ പെട്ടുന്നുവെങ്കിലും ഉള്‍ക്കാടുകളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പൊതുവെ ശാന്തസ്വഭാവമുള്ള രാജവെമ്പാലകള്‍ നിവര്‍ത്തിയുടെങ്കില്‍ മനുഷ്യനെ ആക്രമിക്കാറില്ല. സ്വതന്ത്ര ഇന്ത്യയില്‍ സ്ഥിരിക്കരിച്ച കണക്കുകള്‍ പ്രകാരം ഒരാള്‍ മാത്രേ രാജവെമ്പാലയുടെ കടി ഏറ്റു മരിച്ചിട്ടുള്ളൂ. അത് കര്‍ണാടക കേന്ദ്രം ആക്കി വാവ സുരേഷിനെ പോലെ പാമ്പിനെ വച്ച് സര്‍ക്കസ് കളിക്കുന്ന ഒരാള്‍ ആയിരുന്നു, പ്രഫുല ദാസ് ഭാട്ട്. രാജവെമ്പാലയ്ക്കു ഉമ്മകൊടുക്കുക, സ്വന്തം കഴുത്തില്‍ ഇട്ട് നടക്കുക, അവയുടെ തല പിടിച്ചു ഞെരുക്കുക, വിഷപ്പല്ലുകള്‍ പൊക്കി കാണിക്കുക എന്നത് ഒകെ ആയിരുന്നു പ്രധാന പരിപാടികള്‍. ശരിയായ പാമ്പുകളുടെ രക്ഷാപ്രവര്‍ത്തനം ചെയ്യുമ്പോള്‍ അവയെ കൈകൊണ്ട് സ്പര്‍ശിക്കേണ്ട ആവശ്യം പോലും വരെണ്ണം എന്നില്ല. ഞങ്ങളുടെ പ്രഫസര്‍ സ്ഥിരം പറയുന്നു ഒരു നിര്‍ദ്ദേശമുണ്ട്- the golden rule in snake rescuing is to have minimum contact with the snake.
അണലി കുടുംബത്തിൽ ഉള്ള പാമ്പുകളെ കുറിക്കാൻ ആണ് സാധാരണ 'മണ്ഡലി' എന്ന suffix ചേർക്കുന്നത്. ഇങ്ങനെ അല്ലാതെ കൊല്ലം ജില്ലയിൽ വിഷമില്ലാത്തതും അണലിയും ആയി ഒരു ബന്ധവും ഇല്ലാത്തതുമായ നീർക്കോലിയെ ( checked keelback) പ്രാദേശികമായി നീർമണ്ഡലി എന്നു വിളിക്കാറുണ്ട്
കേരളത്തിലെ പാമ്പുകളെ പറ്റി അടിസ്ഥാന ധാരണയെങ്കിലും ഉള്ളവര്‍ക്കു നേരിട്ട് കണ്ടാല്‍ വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ പറ്റുന്ന ഒരു പാമ്പാണ് മുഴമൂക്കൻ കുഴിമണ്ഡലി ഇംഗ്ലീഷില്‍ ഇവയെ ഹംപ്‌നോസ് പിറ്റ് വെപ്പർ എന്നുവിളിക്കുന്നു, ശാസ്ത്ര നാമം Hypnale hypnale. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവയുടെ നാസിക ദ്വാരത്തോട് ചേര്‍ന്ന് ( പാമ്പുകളുടെ nostrils നമ്മുടെ മൂക്കില്‍ നിന്ന് വ്യത്യാസമുണ്ട് ) ഒരു ചെറിയ മുഴ പോലെ ഭാഗമുണ്ട്. ഇതിനെക്കാളും ശ്രദ്ധിക്കാവുന്നത് തലയിലെ ചിതമ്പലുകളുടെ ഘടനയാണ്, മറ്റ് കുഴിമണ്ടലികളെ അപേക്ഷിച്ച് വലിയ ചിതമ്പലുകള്‍ ആണ് തലയില്‍, പ്രത്യേകിച്ചു frontal, supraoculars,parietal ചിതമ്പലുകള്‍ ( ഒപ്പമുള്ള ചിത്രം നോക്കൂ ). മേല്‍ശരീരത്തില്‍ ഉള്ള ചിതമ്പലുകളും വലിയതാണ്. നിറത്തിലും പുള്ളികളിലും വ്യത്യാസം കാണിക്കാമെങ്കിലും മിക ഇനവും ഒരു തവിട്ടു പോലത്തെ നിറമുള്ള ശരീരത്തില്‍ ഇരുണ്ട പുള്ളികള്‍ ഉള്ളവ ആയിരിക്കും ( വാവയുടെ കൈയ്യില്‍ ഉള്ളത് ഇങ്ങനെ ഒരിനം ആണ്), ഏകദേശം 40cm ആയിരിക്കും വലിപ്പം. പാമ്പുകളില്‍ നിറത്തെക്കാളും പ്രാധാന്യം കൊടുക്കേണ്ടത് ശരീരത്തിന്‍റെ രൂപവും ചിതമ്പലുകളുടെ ഘടനയും ആണ്.
പഞ്ചിമഘട്ടിന്‍റെ ദക്ഷിണമേഖലകളിലുള്ള ഉയര്‍ന്നപ്രദേശങ്ങളിലെ മഴക്കാടുകളില്‍ അധികമായി കാണുന്ന ഏറെക്കുറെ ഇവിടങ്ങളില്‍ മാത്രം കാണുന്ന പാമ്പാണ് മലബാര്‍ പിറ്റ് വൈപ്പര്‍ അഥവാ ചോലമണ്ഡലി, ഇംഗ്ലീഷ് പേര് Trimeresurus malabaricus. ഇവയുടെ തലയുടെ മുകളില്‍ ഉള്ള ചിതമ്പലുകള്‍ ചെറിയതാണ്. പൊതുവേ കാടിനുള്ളില്‍ ഉള്ളില്‍ വസിക്കുവാന്‍ ആഗ്രഹിക്കുന്ന ഈ ഇനം അതിനോട് ചേര്‍ന്ന പ്ലാന്‍റെഷനുകളിലും പറവകളെയും, തവളകളെയും പിടിക്കാന്‍ വരാറുണ്ട്. ആയിരിക്കുന്ന പാരിസ്ഥിതിയോട് ഇണങ്ങി ചേരുന്ന നിറമായിരിക്കുന്നതിനാല്‍ ഇവയെ അറിയാതെ സ്പര്‍ശിക്കുന്ന പ്ലാന്‍റെഷന്‍ തൊഴിലാളികള്‍ കടി ഏള്‍ക്കുകയും ചെയ്യാറുണ്ട്. കേരളത്തില്‍ കാണുന്ന കുഴിമണ്ഡലികളില്‍ ഏറ്റവും നീളമുള്ള വിഷപ്പല്ലുകള്‍ ഇവയ്ക്കാണ്. ഉഷ്ണമേഖലകളില്‍ പൊതുവേ കാണാറില്ല, വാവ പറയുന്നത് പോലെ ഇത് 'പാറമണ്ഡലിയല്ല'.
മൂക്കിനോട് ചേര്‍ന്ന കുഴിയുള്ള അണലി കുടുംബത്തിലെ പാമ്പുകള്‍ ആണ് കുഴിമണ്ഡലികള്‍, ഇത് infrared sensing അവയവമാണ്. ഇന്‍ഫാറെഡ് ക്യാമറകള്‍ പ്രവര്‍ത്തിക്കും പോലെ താപത്തില്‍ നിന്ന് ദ്രിശ്യങ്ങള്‍ ശേഖരിക്കാന്‍ ആണ് ഇവ സഹായിക്കുക. വികസിതമായ ഇന്‍ഫാറെഡ് സെന്‍സിംഗ് ഓര്‍ഗന്‍ വിഷപാമ്പുകള്‍ ആയ കുഴിമണ്ഡലികളില്‍ ( pit vipers ) ആണ് കാണുന്നത് എങ്കിലും സമാനമായ രീതിയില്‍ ഉള്ള അവയവങ്ങള്‍ പെരുമ്പാബ്, ബോവ വര്‍ഗ്ഗങ്ങളില്‍ പെട്ട ചില വിഷം ഇല്ലാത്ത ഇനങ്ങളിലും കാണാവുന്നത് ആണ്. ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അയി കാണുന്ന അനാക്കൊണ്ടയ്ക്കും ഇത്തരത്തില്‍ ഉള്ള അവയവം ഉള്ളതാണ്.
കേരളത്തില്‍ ഏറ്റവും അധികം അപകടാരി ആയ വിഷ പാമ്പുകളില്‍ ഒന്നായ H.hypnale യിനെ കാണിച്ചു ഇച്ചിരി കൂടി അപകടം കുറഞ്ഞ malabar pit viper ആയി misidentify ചെയ്യുകയും എന്നിട്ട് ഈ പാമ്പിന്‍റെ നിറം എല്ലാം നോക്കി വച്ചുകൊള്ളൂ വനമേഖലയില്‍ പോകുമ്പോള്‍ കടി ഏറ്റാലും പേടിക്കുക ഒന്നും വേണ്ട രണ്ടു ദിവസം ചെറിയ നീര് വയ്ക്കുക മാത്രേ ഉള്ളൂ എന്ന് പറഞ്ഞു വാവ സുരേഷ് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഒരു നിര്‍ദ്ദേശവും നല്‍കുന്നുണ്ട്, ഇത് കേട്ട് വിശ്വസിച്ചു കടി കിട്ടിയ ആരെങ്കിലും ആശുപതിയില്‍ പോകാതെ ഇരുന്നാല്‍ മരണമോ ആന്തരിക അവയങ്ങളുടെ സ്ഥിരമായ നാശമോ സംഭവിക്കുന്നതാണ്. കണ്ണൂരില്‍ നടന്ന Roshnath et.al 2018 പഠനം പ്രകാരം റിക്കോഡ്‌ ചെയ്ത 63% വിഷപാമ്പുകളുടെ കടിയും മുഴമൂക്കൻ കുഴിമണ്ഡലിയില്‍ നിന്നായിരുന്നു.
വിഷപാമ്പുകളുടെ കടി ലഭിച്ചാല്‍ ശേഷമുള്ള ഓരോ നിമിഷവും സ്വര്‍ണ്ണ വിലയുള്ളതാണ്. മിക്കപ്പോഴും പാമ്പുകളുടെ കടി ഏറ്റാല്‍ രോഗിയെ രക്ഷിക്കാന്‍ പറ്റാതെ പോകുന്നത് അവര്‍ ആശുപതിയില്‍ എത്തുമ്പോള്‍ വിഷം ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ശരിയാക്കാന്‍ പറ്റാത്ത വിധത്തില്‍ നശിപ്പിച്ചിരിക്കും എന്നതിനാല്‍ ആണ്. മുഴമൂക്കൻ കുഴിമണ്ഡലിയുടെ വിഷം പ്രധാനമായും രക്തവ്യവസ്ഥയെ ബാധിച്ചു രക്തം കട്ട പിടിപ്പിക്കുകയും ചുവന്ന രക്താണുക്കളെ മുറിക്കുകയും, കിഡ്നിയെ നശിപ്പിക്കയും ചെയ്യുന്നതാണ്‌, ശരീരത്തിലെ മറ്റ്‌ പ്രഥാന ആന്തരിക അവയവങ്ങളെയും ബാധിക്കാം, രക്തസ്രാവും ഉണ്ടാകാവുന്നതാണ്. മുഴമൂക്കൻ കുഴിമണ്ഡലിയുടെ വിഷത്തിനു എതിരെ കൃത്യമായ പ്രതിവിഷം വികസിപ്പിച്ചിട്ടില്ലായെങ്കിലും ശരീരത്തില്‍ വിഷം നല്‍കുന്ന നാശങ്ങളെ പരിശോധിച്ച് പ്രതിവിധി ചികിത്സ ( symptomatic treatment) ആധുനിക വൈദ്യത്തില്‍ നല്‍കുന്നതാണ്. കടി ഏറ്റു വരുന്ന രോഗിയുടെ ജീവന്‍റെ വിലയുണ്ട്‌ കൃത്യമായ ചികിത്സയ്ക്കു. വാവ സുരേഷിന്‍റെ അസംബന്ധമായ നിര്‍ദ്ദേശം കേട്ട് ആരെങ്കിലും ആശുപത്രിയില്‍ വന്നില്ലായെങ്കില്‍ നഷ്ടപ്പെട്ടുന്നത് അവരുടെ ജീവനാണ്. വാവ സുരേഷ് തനിയ്ക്ക് കടി സ്വന്തം ദുഷ്ടപ്രവര്‍ത്തികള്‍ കൊണ്ടാങ്കിലും കടി ഏല്‍ക്കുന്ന അവസരങ്ങളില്‍ കൃത്യമായ ആധുനിക വൈദ്യചികിത്സ തേടുന്നുണ്ട് എന്നതും ശ്രദ്ധിക്കുക. ( Shivanthan et.al 2014)
ഈ പാമ്പിന്‍റെ കടിയേറ്റു ഒരുപാട് രോഗികള്‍ മരണപ്പെട്ടിട്ടുണ്ട്.
ഇനി ചോലമണ്ഡലിയുടെ ( മലബാര്‍ പിറ്റ് വൈപ്പര്‍ ) കാര്യം പരിശോധിച്ചാലും അതും വിഷപാമ്പ് തന്നെയാണ്.
ഇവയുടെ വിഷം പ്രത്യേക രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ ആകമാനം നാശം ഉണ്ടാക്കുന്നതില്‍ കൂടുതല്‍ കടി ഏറ്റ അവയവങ്ങളില്‍ ആയിരിക്കും വിഷം നാശീകരണം നടത്തുന്നത്. കടിയേള്‍ക്കുന്ന ഭാഗത്തുള്ള ത്വക്ക് കോശങ്ങളും മസില്‍ കോശങ്ങളും നശിക്കും, ഇവയുടെ വിഷവും രക്തത്തെ ബാധിക്കുന്നതിനാല്‍ രക്തം കട്ടപിടിക്കുകയും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യുന്ന അവസരം വരാവുന്നതാണ്. വളരെ വേഗത്തില്‍ വൈദ്യസഹായം കിട്ടിയില്ലായെങ്കില്‍ കൈയ്യിലോ കാലിലോ കടി ഏറ്റാല്‍ അവിടം നെക്രോസിസ് ആകാനും മുറിച്ചു കളയേണ്ടിയും ആയ അവസരം വരാം, അങ്ങനെ വന്നില്ലായെങ്കിലും മസില്‍ കോശങ്ങളെ തകര്‍ക്കുന്നതിനാല്‍ (myotoxic activity) ആ ഭാഗത്തെ ശരിയായ ചലനശേഷിയും നഷ്ടപ്പെട്ടാം. ( Gowda et al 2006) പരീക്ഷണാടിസ്ഥാനത്തില്‍ ചോലമണ്ഡലിയുടെ വിഷം എലിയില്‍ കുത്തിവെച്ചു 0,5,12,24 എന്നീ മണിക്കൂറുകളുടെ ഇടവേളകളില്‍ എടുത്ത കോശനശീകരങ്ങളുടെ ചിത്രം ഒപ്പം കാണാം.
പാമ്പുകളെ അഥിതികള്‍ എന്നെല്ലാം വിളിക്കുന്നത് ആളുകളുടെ കണ്ണില്‍ പൊട്ടി ഇട്ടാനുള്ള സൂത്രമാണ്. പാമ്പിനെ വാലില്‍ തൂക്കി പിടിച്ചാണ് ഇയാള്‍ അധിക സമയവും സംസാരിക്കുന്നത്. ഇത് അവയുടെ ഘടകാസ്ഥികളുടെയും മാംസപേശികളുടെയും ക്ഷതങ്ങളിലോട് നയിക്കുന്നുണ്ട്‌. പാമ്പിനെ കഴിയാവുന്ന അത്ര വേദനിപ്പിക്കുകയും ചെയ്യുന്നു, ഇവയെ കാട്ടില്‍ ഇനി ഉപേക്ഷിച്ചാലും ഇത്രയും ട്രോമറ്റൈസ് ആയ പാമ്പിന്‍റെ അതിജീവനം ദുര്‍ഘടമാണ്. ചോലമണ്ഡലി ഒരു മരപ്പാമ്പ് ( arboreal snake) ആണെങ്കിലും ഈ വീഡിയോയില്‍ ശരിക്കുമുള്ള മുഴമൂക്കൻ കുഴിമണ്ഡലി നിലത്ത് ജീവിക്കുന്ന ( terrestrial ) പാമ്പ്‌ ആണ്. ശത്രുക്കളില്‍ നിന്ന് ഒളിക്കാനും, അപൂര്‍വ്വമായി ഇര തേടാനും ആണ് ഇവ മരങ്ങളിലും ചെടികളുടെ കയറുക. ഈ വീഡിയോയില്‍ അതിനെ എടുത്ത് മരത്തിലും ചെടിയിലും എല്ലാം ബലമായി വച്ചതാണ് എന്നത് ഉറപ്പാണ്‌. ഇദ്ദേഹം ഈ പാമ്പിനെ കൈകാര്യം ചെയ്യുന്ന രീതിയും വളരേയധികം ക്രൂരത നിറഞ്ഞതാണ്‌. അത് പോലെ വിഷം ഒന്നും കാര്യമായി ഇല്ലാത്ത പാമ്പാണ് എന്ന് കരുതി ഏതെങ്കിലും കുട്ടികള്‍ അനുകരിച്ചാല്‍ വലിയ അപകടം ആകും ഉണ്ടാക്കുക.
ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിൽ സാധാരണ കാണുന്ന പാമ്പുകളെ പോലും വാവയ്ക്കു തിരിച്ചു അറിയില്ല.
ഇയാൾ ചൂണ്ടിക്കാട്ടിയ പാമ്പിന്‍റെ കടി ഏറ്റാല്‍ മരണവും, വാവ പേര് പറഞ്ഞ പാമ്പിന്‍റെ കടി ഏറ്റാല്‍ കൈകാലുകളുമോ നഷ്ടപ്പെട്ടാവുന്നതാണ്. വാവ കൈകാര്യം ചെയ്ത പോലെ പാമ്പിനെ കൈകാര്യം ചെയ്‌താല്‍ പാമ്പിന്‍റെ അതിജീവനത്തിനു അപകടവും.
കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയു നിലനില്പിനു ഭീക്ഷണിയാണ് ഇദ്ദേഹത്തെ പോലെ ഉള്ളവർ നിയമലംഘനവും അസംബന്ധവും നടത്തി മാധ്യമങ്ങളില്‍ വരുന്നത്.
( Hump nosed pit viper യിനെ കാണിച്ചു Saw scaled viper ആണെന്ന് പറയുന്ന ഒരു വീഡിയോ കൂടിയുണ്ട് അത് അടുത്ത പ്രാവശ്യം വിശദീകരിക്കാം )
വീടിനുള്ളിലോ സമാനമായ ഇടങ്ങളിലോ പാമ്പുകൾ കുടുങ്ങിയത് ആയി കണ്ടാൽ വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു അറിയിക്കാം: 1800 425 4733

ക്രിസ് ബെൻവ



റെസ്റ്റലിങ് നിരൂപകർ ലോകത്തെ ഏറ്റവും മികച്ച റെസ്‌ലേഴ്സിന്റെ പേരെടുത്താൽ അതിലെ ആദ്യ പത്തിൽ ക്രിസ് ബെൻവ യുടെ പേര് തീർച്ചയായും ഉൾപ്പെടും . അതുപോലെ തന്നെ ദുരൂഹത നിറഞ്ഞതാണ് പ്രൊഫഷണൽ റെസ്ലർ ആയിരുന്ന ക്രിസ് ബെൻവയുടെയും കുടുംബത്തിന്റെയും മരണം . കുട്ടിക്കാലത്തു wwe / wwf ആവേശമായിരുന്നു നമ്മളിൽ പലർക്കും
പക്ഷെ ഇപ്പോഴത്തെ കുട്ടികളോട് ക്രിസ് ബെനവ ആരാണെന്നു ചോദിച്ചാൽ അവർക്ക് അറിയില്ലായിരിക്കും കാരണം അയാളുടെ പേര് wwe ഇപ്പോൾ മനഃപൂർവം പരാമര്ശിക്കാത്തതാണ് .
2007 ജൂൺ 24 നാണു ഇദ്ദേഹത്തെയും ഭാര്യ നാൻസി യെയും മകൻ ഡാനിയേൽ നെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . പ്രാഥമിക അന്വേഷണം കഴിഞ്ഞപ്പോൾതന്നെ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതിനു ശേഷം ക്രിസ് തന്റെ വെയ്റ് മെഷീനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വിധിയെഴുതി . മീഡിയയും അതേറ്റുപിടിച്ചു , അമിതമായ സ്റ്റിറോയ്ഡ് ഉപയോഗം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് അവർ പടച്ചുവിട്ടു . റിങ്ങിലും പൊതുവെ പരുക്കൻ സ്വഭാവം പുറത്തെടുത്തിരുന്ന ക്രിസിനെ കൊലയാളിയായി ചിത്രീകരിക്കാൻ അവർക്കു എളുപ്പമായിരുന്നു .
എന്നാൽ റിങ്ങിനു വെളിയിൽ പൊതുവെ ശാന്ത ശീലനും കുടുംബവുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നതുമായ ക്രിസ് നെ യാണ് അയാളുടെ സുഹൃത്തക്കൾക് അറിയാമായിരുന്നത് . തന്റെ അടുത്ത സുഹൃത്തായിരുന്ന എഡി ഗുറാരോ യുടെ മരണത്തിൽ അയാൾ ഏറെ ദുഖിതനായിരുന്നു . തന്നെക്കാളുപരി മറ്റുള്ളവരെ സ്നേഹിച്ച ക്രിസ് ഇങ്ങനെ ചെയ്തുവെന്ന് പലർക്കും അന്ന് വിശ്വസിക്കാനായില്ല .
ഈ സംഭവത്തിലെ ദുരൂഹതകളിലേക്ക് വരാം ,
നാൻസി യും മകനും മരിച്ചു ഒരു ദിവസത്തിന് ശേഷമാണ് ക്രിസ് മരിക്കുന്നത് . എന്നാൽ നാൻസിയുടെ മരണം അവരുടെ ബോഡി കണ്ടെത്തുന്നതിന് മുൻപേ ആരോ വിക്കിപീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു .
മരണത്തിനു മുൻപുള്ള ദിവസങ്ങളിൽ തന്നെ ആരൊക്കെയോ പിന്തുടരുന്നതായി ക്രിസ് പറഞ്ഞിരുന്നു . അതുകൊണ്ട് പല വഴികളിലൂടെയാണ് ഓരോ ദിവസവും ക്രിസ് എയർ പോര്ടിലെക്കും മറ്റും പോയിരുന്നത്
ക്രിസ് ന്റെ ശരീരം കണ്ടെടുത്ത സ്ഥലത്തു നിന്ന് എംപ്റ്റി ആയ മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു എന്നാൽ അയാളുടെ ശരീരത്തിൽ അൽക്കോഹോൾ ഇല്ലായിരുന്നു എന്നതാണ് റിപ്പോർട്ട് .
പോലീസ് ഈ കേസ് വളരെ പെട്ടെന്ന് തന്നെ തട്ടിക്കൂട്ടി ഒതുക്കിയതായി തോന്നും .
ഇതുപോലെ ഇനിയും കുറച് ദുരൂഹതകൾ ഈ സംഭവത്തിന് പിന്നിൽ ഉണ്ട് (എല്ലാം ടൈപ്പ് ചെയ്യുന്നില്ല ) .
വര്ഷങ്ങള്ക്കു ശേഷം ക്രിസ് ന്റെ ബ്രെയിൻ പരിശോധനകൾക്കു വിദേയമാക്കിയ ശേഷം പുറത്തുവന്ന വിവരങ്ങൾ വറെസ്റ്റലിങ്ങിനിടയിൽ തലചോറിനുണ്ടകുന്ന പരുക്കുകൾ മൂലം അയാൾ മാനസിക നില കൈവിട്ടതാണെനന വാദം ഉന്നയിക്കുന്നു.
എന്നാൽ ഒരേ സമയം ക്രിസ് തന്നെയാണ് ഇത് ചെയ്തതെന്നും , മറുവശത്തു ഇവരുടെ മരണത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നും പലരും ഇന്നും വിശ്വസിക്കുന്നു
. ലോകത്തിലെ ഏറ്റവും മികച്ച ഒരു റെസ്റ്റ്ലർ ആയിരുന്ന ക്രിസ് ബെൻവ യുടെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിൽ സംഭവിച്ചത് ചുരുളഴിയാത്ത രഹസ്യമായി ഇന്നും തുടരുന്നു .

അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.








ഏതാനും ദിവസം മുൻപാണ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്നും ഇരുപതു ടണ്ണിലേറെ ഭാരമുള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ഒരു ശവപ്പെട്ടി കണ്ടുകിട്ടിയത് . കിട്ടിയപ്പോൾ തന്നെ അത് 2300 വര്ഷം മുൻപ് മരണപ്പെട്ട അലക്സാൻഡർ ചക്രവർത്തിയുടെ മൃതദേഹം അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടിയാണെ ന്ന അഭ്യൂഹങ്ങൾ പരന്നു. രണ്ടു ദിവസം മുൻപ് ആ ശവപ്പെട്ടി തുറന്നു പരിശോധിച്ചപ്പോൾ അതിനുള്ളിൽ അലസ്ക്സാൻഡറുടെ ഭൗതിക അവശിഷ്ടമല്ല ഉള്ളെതെന്ന നിഗമനത്തിൽ പുരാവസ്തു വിദഗ്ധർ എത്തി . അതിനുള്ളിലുള്ളത് അലക്സാൻഡറുടെ കാലത്തിനു ശേഷം ഈജിപ്റ്റ് ഭരിച്ച ഗ്രീക്കോ-ഈജിപ്ഷ്യൻ ഭരണവ്യവസ്ഥയിലെ ഏതോ പ്രമുഖരുടേതാണെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് .
എന്നാലും ഒരു ചോദ്യം അവശേഷിക്കുന്നു . എങ്ങിനെയാണ് ബാബിലോണിൽ വച്ച് ദിവംഗതനായ അലക്സാൻഡറുടെ മൃതശരീരം ഈജിപ്തിൽ എത്തുന്നത്. അങ്ങിനെയുള്ള വാദങ്ങൾക്ക് പിന്നിലെ അടിസ്ഥാനം എന്താണ് . പൗരാണിക ചരിത്രത്തിലെ ചില ദുരൂഹതകളിലേക്ക് ചികഞ്ഞു നോക്കിയാലേ അതിനുളള ഉത്തരം ലഭിക്കൂ .
.
ബി സി ഇ 323 ൽ മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാൻഡർ ബാബിലോണിയയിൽ വച്ച് മരണപ്പെട്ടു . അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിത്തന്നെ ദുരൂഹതകൾ ഉണ്ട് . അനുചരന്മാരാൽ വിഷം നൽകിയാണ് അദ്ദേഹത്തിന്റെ മരണം എന്ന ഒരു വാദമുണ്ട് . അമിതമായി മദ്യപിച്ചു മരിച്ചു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു . അമിതമദ്യപാനവും മലേറിയയും യുദ്ധങ്ങളിലുണ്ടായ പരിക്കുകളും കൂടിച്ചേർന്ന അവസ്ഥയിൽ ആരോഗ്യം തകർന്ന് അലക്സാൻഡർ മരണമടഞ്ഞു എന്ന വാദഗതിയാണ് ഇപ്പോൾ
പൊതുവെ അംഗീകരിക്കപ്പെടുന്നത് . അന്തരിക്കുമ്പോൾ അലക്സാൻഡർ മൂന്ന് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പത്നി ഗർഭിണിയായിരുന്നു .മരണത്തിനു മുൻപ് പിന്തുടര്ച്ചക്കാരനായി തന്റെ ജനറൽമാരിൽ ആരെയും അദ്ദേഹം നിര്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല ..അദ്ദേഹത്തിന്റെ സുഹൃത്തും ,പടനായകനുമായ ടോളമി ( Ptolomy) മരിക്കുന്നതിന് തൊട്ടുമുൻപ് അനന്തരാവകാശിയെപ്പറ്റി ചോദിച്ചപ്പോൾ ''ഏറ്റവ്വും ശക്തന്'' എന്ന അദ്ദേഹം നേർത്ത സ്വരത്തിൽ പറഞ്ഞു എന്നതും പറയപ്പെടുന്നുണ്ട് .അലക്സാൻഡർ തന്റെ മുതിർന്ന പടനായകൻ ക്രെറ്റര്സ് ( Craterus) നെ യാണ് നിർദേശിച്ചതെന്നും സൂത്ര ശാലിയായ ടോളമി ഗ്രീക്കിൽ ശബ്ദസാമ്യമുളള ശക്തർ (''Krateroi” ) എന്ന പദം ദുരുപയോഗം ചെയ്തതാണെന്നും പറയപ്പെടുന്നു .
.
അലക്സാൻഡറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകർ സാമ്രാജ്യം പങ്കിട്ടെടുത്തു .അലക്സാൻഡറുടെ പുത്രൻ (Alexander IV) കാര്യ പ്രാപ്തിയാകുമ്പോൾ ആ കുട്ടിയെ ചക്രവർത്തിയായി വാഴിക്കുന്നതുവരെയായിരുന്നു സേനാനായകരുടെ പ്രതിപുരുഷഭരണം എന്നായിരുന്നു ധാരണ .ബാബിലോണിലെ കരാർ എന്നാണ് ഈ ധാരണ അറിയപ്പെടുന്നത് .ധാരണ പ്രകാരം ടോളമി( Ptolemy) ഈജിപ്തിന്റെ പ്രതിപുരുഷനായി .കാസാൻഡർ(Cassander ) ഗ്രീക്ക് പ്രവിശ്യകളുടെയും . സെലൂക്കാസ്‌(Seleucus I Nicator),ആന്റിഗോണസ്(Antigonus I Monophthalmus),ക്രെറ്റര്സ് ( Craterus) തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖ പ്രതിപുരുഷന്മാർ.
.
മരണശേഷം അലക്സാൻഡറുടെ ഭൗതിക ശരീരം ഒരു വലിയ ശവമഞ്ചത്തിൽ എംബാം ചെയ്തു സൂക്ഷിച്ചു . ഈജിപ്തിലെ സിവ പ്രദേശത്തു തന്റെ ശവ കുടീരം പണിയണം എന്നായിരുന്നു അലക്സാൻഡറുടെ അഭിലാഷം ഈജിപ്ഷ്യൻ ദേവനായ അമ്യുണിനെ ആണ് അലക്സാൻഡർ തന്റെ ഇഷ്ടദേവനായി കണ്ടിരുന്നത്. അമ്യുണ് ദേവന്റെ വലിയൊരു ക്ഷേത്രം ഈജിപ്തിലെ സിവ മരുപ്പച്ചയിൽ ഉണ്ടായിരുന്നു . അതായിരുന്നു അലക്സാൻഡറുടെ ആഗ്രഹത്തിന്റെ നിദാനം .
.
പക്ഷെ അലക്‌സാണ്ടറുടെ ആ അഭിലാഷം നിറവേറ്റാൻ അദ്ദേഹത്തിന്റെ മിക്ക പടനായകർക്കും താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം സ്വദേശമായ മാസിഡോണിയയിൽ അടക്കം ചെയ്യാൻ തന്നെ അവർ തീരുമാനിച്ചു . വലിയ ഒരു അകമ്പടി സൈന്യത്തോ ടൊപ്പം അലക്സാൻഡറുടെ ഭൗതിക ശരീരം ബാബിലോണിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള മാസിഡോണിലേക്ക് അയക്കകപ്പെട്ടു .
.
അലക്സാൻഡറുടെ ജനറൽമാരിൽ പ്രധാനിയും ,അപ്പോഴേക്ക് ഈജിപ്തിന്റെ അധിപ നുമായ ടോളമി ക്ക് പക്ഷെ മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു . അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്റ്റ് ൽ തന്നെ അടക്കം ചെയ്തശേഷം അലക്സാൻഡറുടെ ശരിക്കുളള പിന്തുടർച്ചാവകാശിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു ടോളമിയുടെ ഉദ്ദേശം . ടോളമി യുടെ സൈനികർ സിറിയയിൽ വച് അലക്സാൻഡറുടെ ശവമഞ്ചം തട്ടിയെടുത്തു . അനുഗമിച്ച സൈനികരെ പണം കൊടുത്തു പാട്ടിലാക്കിയാണ് ടോളമി ആ തട്ടിയെടുക്കൽ നടത്തിയത് എന്നും പറയപ്പെടുന്നു . എന്തായാലും അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്തിലെത്തി .
.
ടോളമി അലക്സാൻഡറുടെ ഭൗതിക ശരീരം മെംഫിസിൽ കുറച്ചുകാലം സൂക്ഷിച്ചശേഷം അലക്സാൻഡ്രിയയിൽ തന്നെ ഒരു ഗംഭീരമായ ശവകുടീരമുണ്ടാക്കി അതിൽ പ്രതിഷ്ഠിച്ചു . ഈജിപ്തിൽ എത്തിയെങ്കിലും സിവ മരുപ്പച്ചയിൽ അന്ത്യ വിശ്രമം കൊള്ളണമെന്ന അലക്സാൻഡറുടെ ആഗ്രഹം അങ്ങിനെ നടക്കാതെ പോയി . നൂറ്റാണ്ടുകൾ നിലനിന്നശേഷം അലക്സാൻഡറുടെ ശവകുടീരം ചരിത്ര രേഖകളിൽ നിന്നും അപ്രത്യക്ഷമായി . ഒരു പ്രകൃതി ദുരന്തത്തിൽ ആ കുടീരം ഭൂമിക്കടിയിൽ അകപ്പെട്ടു എന്നാണ് ഒരു പ്രബല വിശ്വാസം .
---
ചിത്രങ്ങൾ : അലക്സാൻഡറുടെ ശവമഞ്ചം , മരണക്കിടക്കയിലെ അലക്സാണ്ടർ , അലെക്‌സാണ്ടറുടെ ശവകുടീരം സന്ദർശിക്കുന്ന അഗസ്റ്റസ് സീസർ -പുരാതന ചിത്രങ്ങൾ: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
---
PS
--
സാമ്രാജ്യ വിഭജന സമയത് അലക്സാൻഡറുടെ പിറക്കാനിരിക്കുന്ന കുട്ടിക്ക് ആയിരി ക്കണം സാമ്രാജ്യത്തിന്റെ അവകാശം എന്ന ധാരണ ഉണ്ടായിരുന്നു . ജനിച്ചപ്പോൾ ആ കുട്ടിയെ അലക്സാൻഡർ നാലാമൻ എന്ന് നാമകരണവും ചെയ്തു. അലക്സാൻഡർ നാലാമൻ പ്രായപൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ സംരക്ഷണം അലക്സാൻഡറുടെ ജനറൽമാരായ ആന്റിപെറ്ററും പുത്രൻ കസാൻഡറും വഹിക്കണം എന്നായിരുന്നു . കരാർ . പക്ഷെ ഏതാനും വർഷങ്ങൾക്കകം അലക്സാൻഡറുടെ ജനറൽമാർ തമ്മിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു . കസാൻഡർ ഗ്രീസിലെ തന്റെ സ്ഥാനം ഉറപ്പിക്കാനായി അലക്സാണ്ടറുടെ 'അമ്മ ഒളിംപിയാസിനെയും പത്നി റോക്‌സാനയെയും പുത്രൻ അലക്സാൻഡർ നാലാമ നെയും സൂത്രത്തിൽ വകവരുത്തി . അലക്സാൻഡറുടെ മരണത്തിന് പത്രണ്ടു് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളെയെല്ലാം അദ്ദേഹത്തിന്റെ അനുചരർ വകവരുത്തിയിരുന്നു .
--
ref
1.https://www.historicmysteries.com/tomb-of-alexander-the-gr…/
2.https://www.telegraph.co.uk/…/Mystery-of-Greeces-Alexander-…
3.https://www.theepochtimes.com/an-ancient-mystery-where-is-a
rishidas.s

ഉപബോധമനസ്സ് - സൃഷ്ടാവും. സംഹാരകനും












ബുദ്ധിശക്തിയിലും സാങ്കേതീകതയിലും ഇത്രയേറെ വളർന്നിട്ടും തന്‍റെ തലച്ചോറിനു പകരം വയ്ക്കാന്‍ പറ്റുന്ന ഒരു ഉപകരണവും മനുഷ്യൻ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് സത്യം. നമ്മുടെ തലച്ചോറിന് ഒരു നിമിഷം പത്തു ക്വാഡ്രില്ല്യൺ (10,000,000,000,000,000).കാര്യങ്ങളെ വിശകലനം ചെയ്യാനാകും, അവയിലൊന്നുപോലും നമ്മള്‍ അറിയുന്നുമുണ്ടാകില്ല...നമ്മുടെ രക്തക്കുഴലുകളിലൂടെ ജീവൻ നിലനിറുത്താൻ വേണ്ട കൃത്യമായ മർദ്ദത്തിൽ രക്തം ഒഴുകുന്നത് നമ്മള്‍ അറിയുന്നുണ്ടോ...? നമ്മുടെ അറിവോടും സമ്മതത്തോടും കൂടിയാണോ നമ്മുടെ ഹൃദയമിടിക്കുന്നത്..? നമ്മുടെ ശരീരത്തിന്‍റെ ആന്തരീക താപനില കൃത്യമായി നിലനിറുത്തുന്നത് ആരാണ്...? ആരാണ് നമ്മുടെ കോടിക്കണക്കിനു കോശങ്ങളിലെ കോടിക്കണക്കിനു വ്യത്യസ്തങ്ങളായ ജോലികൾ ഓരോ നിമിഷത്തിലും നിറവേറ്റുന്നത്...? ഈ ചാലകശക്തിയെയാണ് ഉപബോധമനസ്സ് എന്ന് നാം വിളിക്കുന്നത്. നമ്മൾ ആരാണെന്നു നിശ്ചയിക്കുന്ന ശക്തികേന്ദ്രമാണിത്. അതുകൊണ്ടുതന്നെ നമ്മെ വളർത്താനും തകർക്കാനും ഉപബോധമനസ്സിനു കഴിയും. നമ്മുടെ ഉപബോധമനസ്സിന്‍റെ ഏറ്റവും വലിയ പ്രത്യേകത, ഏതാണ് യാഥാർഥ്യം ഏതാണ് അയാഥാർഥ്യം എന്ന് തിരിച്ചറിയാനുള്ള കഴിവ് അതിനില്ല എന്നതാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, നമ്മൾ എന്ത് ചിന്തിക്കുന്നോ അത് അതേപടി ഉപബോധമനസ്സു വിശ്വസിക്കുന്നു, നിറവേറ്റുന്നു, അത് എന്ത് വിഡ്ഢിത്തരമായാലും...ഉദാഹരണത്തിന്, നമുക്കൊരു ഭയാനകമായ അനുഭവം ഉണ്ടായെന്നിരിക്കട്ടെ...നമ്മൾ ഞെട്ടിത്തെറിക്കും, ഹൃദയമിടിപ്പു കൂടും, വിയർക്കും, വാക്കുകൾക്കതീതമായ ഭയം നമ്മിലുണ്ടാകും...എന്നാൽ, ഈ ഭയം എവിടെയാണ് ഉള്ളത്..? മനസ്സിൽത്തന്നെ...നാം ഒരപകടത്തിലും ആകണമെന്നില്ല. പക്ഷെ, മനസ്സിന് അത് അറിയില്ല. പക്ഷെ, നാം പെരുമാറുന്നത് അത് യഥാർത്ഥത്തിൽ സംഭവിച്ചപോലെയാണ്.
രോഗിക്ക് മരുന്നെന്ന പേരില്‍ മരുന്നല്ലാത്ത വസ്തു കൊടുത്തു ചികിത്സിക്കുന്ന രീതിയെക്കുറിച്ചു കേട്ടിട്ടില്ലേ, പ്ലാസിബോ പ്രതിഭാസം എന്നാണ് അതിനെ വിളിക്കുന്നത്. ഒരു പ്രത്യേകതരം രോഗം അനുഭവിച്ചവരെ രണ്ടു സംഘങ്ങളായി തിരിച്ച്‌ ഗവേഷകർ ഒരു പഠനം നടത്തി, അങ്ങ് അമേരിക്കയിൽ. ഒരു കൂട്ടർക്ക് അവരുടെ രോഗത്തിന് FDA നിഷ്കർഷിച്ച പ്രകാരമുള്ള മരുന്ന് കൊടുത്തു. അതെ രോഗമുള്ള രണ്ടാമത്തെ കൂട്ടർക്ക് അതേ ഗുളികയുടെ രൂപവും നിറവുമുള്ള വെറും പഞ്ചസാര ഗുളികയും കൊടുത്തു. അത്ഭുതമെന്നു പറയട്ടെ, രണ്ടു കൂട്ടരും സുഖമാക്കപ്പെട്ടു. ഇതിനേക്കാൾ അതിശയകരമായ ഒന്ന് "ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനി"ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൽമുട്ടിന്‍റെ തേയ്മാനത്തെ തുടർന്ന് മുട്ടുചിരട്ട മാറ്റിവയ്‌ക്കേണ്ടി വന്ന രോഗികളെകുറിച്ചാണ് അത്. ഇവരെയും രണ്ടു സംഘങ്ങളായി തിരിച്ചു. ആദ്യ സംഘത്തിന് മുട്ട് മാറ്റി വയ്ക്കുന്ന ശരിക്കുള്ള ശസ്‌ത്രക്രിയ നടത്തി. രണ്ടാമത്തെ സംഘത്തിന് അവരുടെ കുടുംബങ്ങളുടെ സമ്മതത്തോടെ മുട്ട് ശസ്ത്രക്രിയ നടത്തി എന്ന് തോന്നിപ്പിക്ക രീതിയിൽ മുട്ടിൽ ചെറിയ മുറിവുകളും മറ്റും ഉണ്ടാക്കി, പക്ഷെ ശരിക്കുള്ള ശസ്ത്രക്രിയ നടത്തിയതുമില്ല. വിസ്മയകരമായ കാര്യം, രണ്ടു കൂട്ടരും സമ്മതിച്ചത് ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നാണ്. ചികിത്സ ഫലിക്കും എന്ന വിശ്വാസത്തോടെ ഡോക്ടറെ സമീപിച്ചവർക്കാണ് കൂടുതലും രോഗസൗഖ്യം കിട്ടിയതെന്ന് ഗവേഷകർ പറയുന്നു.
പ്ലാസിബോ പ്രതിഭാസത്തിനു നേർവിപരീതമാണ് നോസിബോ പ്രതിഭാസം. മനസ്സ് രോഗം സൗഖ്യമാക്കുന്നതിനു പകരം രോഗം വരുത്തിവയ്ക്കുന്ന പ്രതിഭാസം. ഹൈപ്പോകോൺഡ്രിയാക് എന്നാണ് ഇക്കൂട്ടരെ വിളിക്കുന്നത്. തങ്ങൾക്കു ഒരു പ്രത്യേക രോഗം വരുമെന്ന് നിരന്തരം ഭയക്കുന്നവർ, ആ രോഗത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും, ഒടുവിൽ അത് അവരിൽ യാഥാർഥ്യമാകുകയും ചെയ്യും. ഹിപ്നോട്ടിസം പ്രാവർത്തികമാകുന്നതും ഈ തലത്തിലാണ്. കൈരളി ടി. വി. യിൽ അജു വർഗീസ്, 'the mentalist' എന്ന പേരില്‍ പ്രശസ്തനായ ആദിയുമായുള്ള ഷോ കണ്ടിട്ടുള്ളവര്‍ക്ക് ഇത് കൂടുതല്‍ ബോധ്യമാകും. എല്ലാ രോഗസൗഖ്യങ്ങളുടെയും പുറകിലെ തത്വവും ഇതുതന്നെ.
മനുഷ്യൻ ഒരു സ്വതന്ത്ര ജീവിയാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ യാഥാർത്ഥ്യമെന്താണ്...? സ്വതന്ത്രമായി നമുക്ക് തീരുമാനങ്ങൾ എടുക്കാനാകുന്നു എന്നതുതന്നെ ഒരു മിഥ്യാധാരണയാണ് എന്നാണ് ഈ രംഗത്ത് പഠനം നടത്തിയിട്ടുള്ളവർ പറയുന്നത്. നമ്മൾ എടുക്കുന്ന 2 മുതൽ 4 ശതമാനം വരെ തീരുമാനങ്ങളേ സ്വതന്ത്ര തീരുമാനങ്ങൾ ഉള്ളൂ..96 മുതൽ 98 ശതമാനം തീരുമാനങ്ങളും നമ്മളറിയാതെ എടുക്കപ്പെടുകയാണ്. നമ്മുടെ ഉപബോധമനസ്സാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഈ ഭൂരിഭാഗം സമയവും നമ്മൾ ആഗ്രഹിക്കുന്നതും, പ്രവർത്തിക്കുന്നതും നമ്മുടെ ഉപബോധമനസ്സിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്തുവച്ച പ്രകാരമാണ്. ആ പ്രോഗ്രാമിലേക്ക് നമ്മൾ ആകർഷിക്കപ്പെടുകയാണ്. നമ്മുടെ ഉപബോധമനസ്സിൽ കൊണ്ടുനടക്കുന്ന വിചാരങ്ങളിലേക്കാണ് നമ്മൾ ആകർഷിക്കപ്പെടുന്നത്. അതാണ് നമ്മെ രൂപപ്പെടുത്തുന്നത്. നമ്മൾ കാണുന്നതും, കേൾക്കുന്നതും, രുചിക്കുന്നതും, അനുഭവിക്കുന്നതും നമ്മുടെ ഉപബോധമനസ്സിനെ രൂപപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ടിവി കാഴ്ചകൾ തന്നെയെടുക്കുക...നഴ്‌സറി ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടി നിരന്തരം കാണുന്ന കൊലപാതകങ്ങൾ എത്രയാണ് ...? കാഴ്ചയുടെ തീവ്രതയ്ക്കു വേണ്ടിയുണ്ടാക്കുന്ന ഭീകരത വേറെയും, സീരിയലുകളിലൂടെ വരുന്ന മോശപ്പെട്ട ഭാഷ വേറെ... .ഒരു കുട്ടിയുടെ വളർച്ചയുടെ ഏറ്റം പ്രധാനപ്പെട്ട സമയത്താണ് അവന്‍റെ ഉപബോധമനസ്സിലേക്ക് ഇത് പ്രോഗ്രാം ചെയ്യപ്പെടുന്നത്. സ്നേഹവും, സഹാനുഭൂതിയും മറ്റും അഭ്യസിക്കേണ്ട സമയത്താണ് ഈ എതിർപഠനം നടക്കുന്നത്. അതുകൊണ്ടുതന്നെ, ഇതിനുപിന്നിൽ കുട്ടികളുടെ ഉപബോധമനസ്സിൽ എന്ത് അവരെ നിയന്ത്രിക്കണം എന്ന് വളരെ ബുദ്ധിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുന്നവരുടെ വലിയൊരു ലക്ഷ്യമുണ്ട്. നമ്മൾ കേൾക്കുന്ന ഓരോ വാക്കിനും, കാണുന്ന ഓരോ ദൃശ്യത്തിനും അതിനെത്തുടർന്ന് ഓരോ ചിന്തയ്ക്കും നമ്മെ ഓരോ രീതിയിലുള്ള പ്രവർത്തനങ്ങളിലേക്ക് നയിക്കാനുള്ള ശക്തിയുണ്ട്. നമ്മൾ കാണുന്ന, കേൾക്കുന്ന നിഷേധാത്മകമായ വാക്കുകൾക്കും ദൃശ്യങ്ങൾക്കും അത്തരം കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കാനാകും. അടുത്തിടെ നടന്ന ഒരു കൂട്ട ലൈംകീഗപീഢന കേസിലെ പ്രതികളെക്കുറിച്ച് പോലീസ് പറഞ്ഞത് അവരെല്ലാം നീലച്ചിത്ര വീഡിയോകള്‍ക്ക് അടിപ്പെട്ടവരായിരുന്നു എന്നാണ്...ചുരുക്കത്തിൽ ചിന്തകളാണ് നമ്മെ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ നാം എന്ത് ചിന്തിക്കുന്നു എന്ന് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. അതിക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്ന കളികളില്‍ നിരന്തരം ഏര്‍പ്പെടുന്നവരുടെ ഉപബോധമനസ്സില്‍ നിരന്തരം പ്രോഗ്രാം ചെയ്യപ്പെടുന്നത് അതേ ക്രൂരത തന്നെയായിരിക്കും. ഉപബോധമനസ്സില്‍ അടിഞ്ഞുകൂടുന്ന ഈ വിപരീത ചിന്തകള്‍ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധസംവിധാനത്തെ ദുര്‍ബ്ബലമാക്കുക വഴി ക്രമേണ ഒരുവനെ നിരന്തര രോഗിയായും തീര്‍ത്തേക്കാം.
തീർത്തും നിരുപദ്രവമെന്ന് കരുതി നമ്മൾ ചെയ്യുന്ന കാര്യമാണ് അപവാദം പറച്ചിൽ. എന്നാൽ, അപവാദം പറയുന്നതിന് മുന്‍പ് ആ കേട്ട കാര്യത്തെക്കുറിച്ച് ഒരു മോശമായ ഒരു ഓര്‍മ്മ നാം ഉണ്ടാക്കിയിട്ടുണ്ട്....മോശമായ ചിത്രം മനസ്സില്‍ രൂപീകരിച്ചിട്ടുണ്ട്....അത് നമ്മുടെ മനസ്സില്‍ രൂപപ്പെട്ടു എന്ന് മാത്രമല്ല, നാം അത് മറ്റുള്ളവരോട് പങ്കുവയ്ക്കുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോറിലെ ജീവരസതന്ത്രത്തിന് മാറ്റം വരികയാണ്. ഈ പ്രവർത്തിയിൽ തലച്ചോർ രക്തത്തിലേക്ക് പുറപ്പെടുവിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ...മാനസിക പിരിമുറുക്കവുമായി ഏറെ ബന്ധമുള്ള ഹോർമോണാണിത്...നമ്മുടെ രോഗപ്രതിരോധസംവിധാനത്തെ അപ്പാടെ ബലഹീനമാക്കാൻ കെൽപ്പുള്ളതാണ് കോർട്ടിസോൾ....രോഗപ്രതിരോധ സംവിധാനം ബലഹീനമാക്കപ്പെടുമ്പോൾ ശ്വേതരക്താണുക്കൾ ശരീരത്തിൽ വർദ്ധിക്കുന്നു, ചെറിയൊരു അണുബാധ പോലും വലിയൊരു രോഗമായി മാറാനുള്ള സാഹചര്യം ഒരുങ്ങുന്നു...വിപരീതചിന്തയിൽ നിന്ന് വരുന്ന ദോഷങ്ങളിൽ ഒന്ന് മാത്രമാണിത്....അതുകൊണ്ടുതന്നെ, തന്നെത്തന്നെ ദ്രോഹിക്കാതെ ഒരുവനും അപവാദം പറഞ്ഞുനടക്കാനാകില്ല...
ഒരു ദിവസം നമ്മിൽ ഏതാണ്ട് 60,000 ചിന്തകൾ ഉണ്ടാകുന്നുണ്ട് എന്നാണ് കണക്ക്...അതിൽ ഭൂരിഭാഗവും തലേദിവസം ഉണ്ടായ ചിന്തകൾ തന്നെയായിരിക്കും. അവയിൽ ഭൂരിഭാഗവും വിപരീത ചിന്തകളും ആയിരിക്കും...കഴിഞ്ഞകാലത്തു സംഭവിച്ച ഏതോ മോശമായ കാര്യത്തെക്കുറിച്ചുള്ളതോ അല്ലെങ്കിൽ ഭാവിയിൽ സംഭവിക്കുമെന്ന് നാം ആകുലപ്പെടുന്ന എന്തോ ഒന്നിനെക്കുറിച്ചുള്ള ചിന്തയോ.....ഈ ചിന്തകൾ ഉണ്ടാകുന്ന ഓരോ സമയത്തും തലച്ചോർ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നുണ്ട്...അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യവും ചിന്തയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്....ഭൂരിഭാഗം പേരും ചിന്തിക്കുന്നത് സാഹചര്യങ്ങളാണ് മാനസീകപിരിമുറുക്കത്തിലേക്കു നയിക്കുന്നത് എന്നാണ്. എന്നാൽ, നേരെ തിരിച്ചാണ് കാര്യങ്ങൾ...ഈ പ്രപഞ്ചത്തിലെ ഒന്നും നമ്മെ ആകുലരാക്കാൻ വേണ്ടിയുള്ളതല്ല....ആ സാഹചര്യങ്ങളോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം....ഏതൊരു സാഹചര്യത്തോടും രണ്ടു രീതിയിൽ നമുക്ക് പ്രതികരിക്കാൻ കഴിയും....ഒരേ സാഹചര്യത്തിൽ ചിലരുടെ തലച്ചോറിൽ മാനസീക ഉല്ലാസത്തിനു കാരണമാകുന്ന എൻഡോർഫിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുമ്പോൾ , അതെ സാഹചര്യം മറ്റു ചിലരുടെ തലച്ചോറിൽ ഉണ്ടാക്കുന്നത് മാനസീക പിരിമുറുക്കത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോൺ ആണ്....ചിലരുടെ സാമീപ്യം നമുക്ക് ആശ്വാസം തരുമ്പോൾ ചിലരുടെ സാമീപ്യം നമ്മിൽ മാനസീക അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അനുഭവിച്ചിട്ടില്ലേ...അതാണ് പറയുന്നത്, സാഹചര്യമല്ല, നമ്മൾ എങ്ങനെ അത് കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം എന്ന്...നിങ്ങളാണ് ഓരോന്നിനെയും നല്ലതോ ചീത്തയോ ആക്കിത്തീർക്കുന്നത്...ഇത് മനസ്സിലാക്കിക്കഴിയുമ്പോൾ ഓരോ സാഹചര്യത്തെയും ഫലപ്രദമായി നേരിടാൻ നിങ്ങൾക്ക് കഴിയും...അതുകൊണ്ട് അറിയുക, മറ്റാർക്കും നമ്മെ തോൽപ്പിക്കാനോ വിജയിപ്പിക്കാനോ സാധിക്കില്ല, നമുക്കല്ലാതെ....എന്ത് ചിന്തിക്കണമെന്ന് ബുദ്ധിപൂർവ്വം തീരുമാനിക്കുക...ഓർക്കുക, ചിന്തകളെ നിയന്ത്രിക്കാൻ പഠിച്ച ഒരു ശതമാനം ആളുകളാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്, ബാക്കി 99 ശതമാനവും അവരുടെ അടിമകളാണ്.

ഹ്യൂഗ്‌ ഗ്ളാസ്സ്‌ - അവിശ്വസനീയമായ ഒരു അതിജീവനം


ആദ്യ കേള്‍വിയില്‍ തികച്ചും അസംഭവ്യം എന്നു തോന്നാവുന്ന കഥയാണു പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹ്യൂഗ്‌ ഗ്ളാസ്സ്‌ എന്ന അമേരിക്കന്‍ വേട്ടക്കാരണ്റ്റേത്‌. വിശ്വാസം വരാതെ നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ സോഴ്സുകളില്‍ നിന്നെല്ലാം ഇതൊരു സംഭവകഥയാണെന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.
1823'ല്‍ ആണു മേല്‍പ്പറഞ്ഞ സംഭവം നടക്കുന്നത്‌. ഒരു എക്സപഡീഷണ്റ്റെ ഭാഗമായി ഒരു ടീമിനൊപ്പം ഗ്രാണ്ട്‌ റിവറില്‍ (പെര്‍ക്കിന്‍സ്‌ കൌണ്ടി, സൌത്ത്‌ ഡക്കൊട്ട) എത്തിയതായിരുന്നു ഗ്ളാസ്സ്‌. വേട്ടക്കുള്ള മൃഗങ്ങളെ അന്വേഷിക്കുന്നതിനിടയില്‍ ഗ്ളാസ്സ്‌ അറിയാതെ, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു ഗ്രിസ്സ്‌ലി കരടിയുടെ മുന്‍പില്‍ ചെന്ന് പെടുന്നു. വെടിയുതിര്‍ക്കാന്‍ കഴിയുന്നതിനു മുന്‍പെ കരടി ഗ്ളാസ്സിനെ ആക്രമിക്കുകയും എടുത്തെറിയുകയും ചെയ്തു. പോരാത്തതിനു, ഗ്ളാസിണ്റ്റെ ശരീരത്തിലെ മാംസം തണ്റ്റെ കുഞ്ഞുങ്ങള്‍ക്ക്‌ ഏറിഞ്ഞു കൊടുക്കുകയും ചെയ്തു.
എങ്കിലും ഗ്ളാസ്‌ തണ്റ്റെ കത്തി ഉപയോഗിച്ചും, തണ്റ്റെ കൂട്ടാളികളുടെ സഹായത്തോടെയും കരടിയെ കൊല്ലുന്നു. മാരകമായി മുറിവേറ്റിരുന്നു ഗ്ളാസ്സിനു. പുറത്തെ മുറിവുകള്‍ അയാളുടെ വാരിയെല്ലുകള്‍ വെളിയില്‍ കാണത്തക്ക വിധത്തില്‍ ആഴമുള്ളതായിരുന്നു.
ഗ്ളാസ്സ്‌ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് കണ്ട ടീം ലീഡര്‍, അയാളുടെ മരണം വരെ കാക്കുവാനും, അതിനു ശേഷം അടക്കം ചെയ്യുവാനും ബ്രിഡ്ജറ്‍, ഫിറ്റ്സ്ജെറാള്‍ഡ്‌ എന്നീ യുവ അനുയായികളെ ഏല്‍പ്പിക്കുന്നു. എന്നാല്‍, പ്രദേശത്തെ ഇന്ത്യന്‍സിണ്റ്റെ ആക്രമണം ഭയന്ന്, ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഗ്ളാസ്സ്‌ മരിക്കുമെന്ന് ഉറപ്പാക്കിയിട്ട്‌, ഗ്ളാസ്സിനെ അവര്‍ കരടിതോല്‍ പുതപ്പിച്ച്‌ കുഴിയിലേക്ക്‌ ഇറക്കി വക്കുന്നു. തുടര്‍ന്ന്, അയാളുടെ ആയുധങ്ങളും, മറ്റു സാമഗ്രികളും എടുത്ത ശേഷം അവര്‍ സ്ഥലം കാലിയാക്കുന്നു. ഗ്ളാസ്സ്‌ മരിച്ചുവെന്നും അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
എന്നാല്‍, ഗ്ളാസ്സ്‌ മരിച്ചിട്ടില്ലായിരുന്നു. അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന അയാള്‍, മൃതപ്രാണാവസ്ഥയില്‍ തന്നെ തണ്റ്റെ കൂട്ടാളികള്‍ ഉപേക്ഷിച്ചു പോയിരിക്കുന്നു എന്ന സത്യം മനസ്സിലാക്കുകയാണു. അവിടെ നിന്ന് അയാള്‍ ഇരുന്നൂറു മൈലോളം നിരങ്ങി നീങ്ങി സ്വയം രക്ഷപ്പെടുത്തുകയാണു, തണ്റ്റെ ദുര്‍വിധിക്ക്‌ കാരണമായവരോട്‌ പ്രതികാരം ചെയ്യാന്‍!
കരടിയുടെ ആക്രമണത്തില്‍ ഒടിഞ്ഞു പോയ കാല്‍ അയാല്‍ സ്വയം സെറ്റ്‌ ചെയ്യുന്നു. പുറത്തെ മുറിവില്‍ gangrene's വരാതിരിക്കാന്‍, ചത്ത മരത്തിലേയും, മൃഗങ്ങളിലേയും മറ്റും പുഴുക്കളെക്കോണ്ട്‌ അളിഞ്ഞ മാംസം തീറ്റിക്കുന്നു. ജ്യോഗ്രഫിക്കല്‍ ലാന്‍ഡ്മാര്‍ക്കുകള്‍ നോക്കി, അയാള്‍ നൂറുമൈല്‍ അകലെയുള്ള പുഴക്കരയില്‍ നീങ്ങി നിരങ്ങി എത്തുന്നു ആദ്യം. കായും കനിയും, ചത്ത മൃഗങ്ങളേയും ഭക്ഷിച്ചുകൊണ്ട്‌. അവിടെ നിന്ന് ഒടിഞ്ഞ മരംകൊണ്ട്‌ ചങ്ങാടമുണ്ടാക്കി, അയാള്‍ രക്ഷപ്പെടുവാണു.
പിന്നീട്‌ തണ്റ്റെ അവസ്ഥയ്ക്ക്‌ കാരണക്കാരനായ ബ്രിഡ്ജറിനെ കൊന്നുവെന്ന് പറയുന്നു. ഫിറ്റ്സ്ജേറാള്‍ഡ്‌ അതിനോടകം മിലിട്ടറിയില്‍ ചേര്‍ന്നതിനാല്‍ അയാളെ കൊല്ലുന്നത്‌ കൊലക്കയറ്‍ വാങ്ങി തരുമെന്ന് ഗ്ളാസ്സിനു അറിയാമായിരുന്നു. അതിനാല്‍ അയാളെ കൊല്ലാതെ വിടുന്നു.
പിന്നീട്‌ 1833'ല്‍ തദ്ദേശ ഇന്ത്യന്‍സുമായിട്ടുള്ള ഏറ്റുമുട്ടലിലാണു ഗ്ളാസ്സ്‌ മരിക്കുന്നത്‌...
ഒരു സിനിമാക്കഥയെന്ന പോലെ സംഭവബഹുലവും, അതേ സമയം അവിശ്വസനീയവുമാണു ഗ്ളാസ്സിണ്റ്റെ ജീവിതകഥ. സംഗതി സത്യമാണെന്ന് പലയിടത്തും കണ്ടിട്ടും,പലയാവര്‍ത്തി വായിച്ചിട്ടും, ഒരു നൂറു ശതമാനം വിശ്വാസം വരുന്നില്ല. മൂലകഥ സത്യമായിരിക്കാം, ഒരുപാട്‌ അതിശയോക്തികള്‍ ഉള്ളത്‌ പോലെ തോന്നുന്നു; അറിയില്ല...
👉 : ഗ്ളാസ്സിണ്റ്റെ ജീവിതം ആസ്പദമാക്കിയാണ്, റെവനണ്റ്റ്‌ എന്ന പേരില്‍, ലിയോ ഡി കാപ്രിയൊ നായകനായി സിനിമ എടുത്തത്.

ചില പോർവിമാന കണക്കുകൾ




പോർവിമാനങ്ങളുടെ കച്ചവടo ലോകത്തെ ഏറ്റവും സാങ്കേതിക പ്രശ്നങ്ങൾ നിറഞ്ഞ കച്ചവടമായാണ് കരുതപ്പെടുന്നത് . അത്യാധുനിക പോർവിമാനങ്ങളുടെ കാര്യത്തിൽ വാങ്ങുന്നവർക്ക് വലിയ ചോയ്‌സ് ഒന്നുമില്ല .യു എസ് , റഷ്യ , ഫ്രാൻസ് , യൂറോപ്യൻ യൂണിയൻ എന്ന കൂട്ട് സഖ്യം എന്നിവർ മാത്രമാണ് നിലവാരമുള്ള ആധുനിക പോർവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്നത് . ഇതിൽ തന്നെ ഫ്രാൻസിനും യൂറോപ്യൻ യൂണിയനും ഒരു പ്രോഡക്ട് വീതം മാത്രമേ ഉളൂ . യൂറോഫൈറ്റർ ടൈഫൂൺ യൂറോപ്യൻ യൂണിയനും , റഫാൽ ഫ്രാൻസും നിർമിക്കുന്നു . യു എസ് ഉം റഷ്യയും മാത്രമാണ് പല തരത്തിലുള്ള ആധുനിക പോർവിമാനങ്ങൾ നിർമിക്കുന്നത് . യു എസ് അവരുടെ F- സീരീസിലുള്ള പോർവിമാനങ്ങളും ,റഷ്യ സുഖോയ് ( Sukhoi), മിഗ്ഗ്( Mig) എന്നീ സീരീസിലുള്ള പോർവിമാനങ്ങളും നിർമിക്കുന്നു . 
.
പപ്പോഴും പോർവിമാനങ്ങളുടെ വാങ്ങൽ വളരെ നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണ് .ഏതെങ്കിലും ഷോറൂമിൽ പോയി ഒരു കാറോ ബൈക്കോ പണം കൊടുത്തു വാങ്ങുന്നത് പോലെ അത്ര എളുപ്പമല്ല പോർവിമാനങ്ങൾ വാങ്ങുന്നത് . പലപ്പോഴും വാങ്ങുന്നവർക്ക് മാത്രം ആവശ്യമായ സംവിധാനങ്ങൾ അവയിൽ ഉൾപ്പെടുത്തേണ്ടി വരും . ഉദാഹരണത്തിന് റഷ്യയിൽ നിന്നും സുഖോയ് -30 പോർവിമാനങ്ങൾ ഓർഡർ ചെയ്തപ്പോൾ ത്രസ്റ് വെക്റ്ററിങ് ( Thrust Vectoring)എഞ്ചിനുകളോട് കൂടിയ വിമാനങ്ങളാണ് നാം ഓർഡർ ചെയ്തത് . അക്കാലത്തു റഷ്യൻ വ്യോമസേന പോലും അത്തരം ആധുനിക വിമാന എഞ്ചിനുകൾ ഉപയോഗിച്ചിരുന്നില്ല . നമ്മുടെ ആവശ്യപ്രകാരമാണ് ത്രസ്റ് വെക്റ്ററിങ് എഞ്ചിനുക ൾ റഷ്യ സുഖോയ് -30 വികസിപ്പിച്ചത് . ആ തീരുമാനത്തിന്റെ ഫലം വളരെ മികച്ചതായിരുന്നു . ഇന്ന് ലോകത്തെ ഏറ്റവും മികച്ച എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളിലൊന്നാണ്( Air Superiority Fighter) സുഖോയ് -30MKI. പരിശീലന യുദ്ധങ്ങളിൽ യു എസ് , യൂറോപ്യൻ പോർവിമാനങ്ങളെ സ്ഥിരമായി നമ്മുടെ സുഖോയ് -30MKI. കൾ മലർത്തിയടിക്കാറുണ്ട് .
.
പോർവിമാനങ്ങളുടെ വിലയിടൽ തന്നെ വളരെ സങ്കീർണമാണ് . ഒരു പോർവിമാനത്തിനു അതിന്റെ പ്രയോഗികതകക്കനുസരിച്ചു പല വിലകൾ ഉണ്ട് . അതിൽ ഏറ്റവും പ്രാഥമികമായ വിലയാണ് ഫ്ലൈ എവേ കോസ്റ്റ് (fly away cost ).ഫ്ലൈ എവേ കോസ്റ്റ് ൽ വാങ്ങുന്ന യുദ്ധവിമാനത്തിന് ഇന്ധനം നിറച്ചാൽ പറക്കാം എന്നെയുളൂ .ഒരായുധവും അതിൽ ഘടിപ്പിച്ചിട്ടുണ്ടാകില്ല . ആയുധങ്ങൾ വേറെ വാങ്ങണം . ആധുനിക വിമാനങ്ങൾ വഹിക്കുന്ന ആയുധങ്ങൾക്ക് കനത്ത വിലയാണ് . ഉദാഹരണത്തിന് യൂറോപ്പ് ഉപയോഗിക്കുന്ന സ്റ്റോമ് ഷാഡോ ( Storm Shadow ) മിസൈലിന്റെ വില തന്നെ ഏതാണ്ട് പതിനഞ്ചു കോടി രൂപ ( 2 മില്യൺ ഡോളർ) വരും . നമ്മുടെ ബ്രഹ്മോസ് മിസൈലിന്റെ വിലയും കോടികൾ വരും . ഒരു മുൻനിര പോർവിമാനത്തിന് എയർ ടു എയർ ( Air to Air ) , എയർ ടു ഗ്രൗണ്ട് (Air to Ground )മിസൈലുകളും ,സ്മാർട്ട് ബോംബുകളുമൊക്കെ ആയുധങ്ങളായുണ്ടാവും ഇത്തരത്തിലുള്ള അനേകം മിസൈലുകൾ ഒരു യുദ്ധവിമാനത്തിനായി വാങ്ങേണ്ടി വരും . എന്തൊക്കെ വാങ്ങി എന്നത് രഹസ്യമാക്കി വച്ചില്ലെങ്കിൽ ആ ആയുധം കൊണ്ട് പ്രയോജനം ഇല്ല .
അത് പോലെ തന്നെ പ്രധാനമാണ് വിമാനത്തിലെ റഡാറും എലെക്ട്രോണിക് യുദ്ധ സംവിധാനങ്ങളും . ഏറ്റവും നൂതനമായ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളുടെ വിലയെപ്പറ്റി ഊഹങ്ങൾ മാത്രമേ ഉളൂ . ഉറപ്പുള്ള ഒരു കാര്യം അവയില്ലതെ ആധുനിക യുഗത്തിൽ ആകാശയുദ്ധത്തിൽ മേൽകൈ നേടാനാവില്ല എനന്ത്‌ മാത്രമാണ് . ഉദാഹരണത്തിന് സിറിയയിൽ ഏതാനും പോർവിമാനങ്ങളുപയോഗിച്ചു റഷ്യ നേടിയ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കരുതുന്നത് അവരുടെ ഇലക്ട്രോണിക്ക് യുദ്ധസന്നാഹങ്ങളാണ് . അവർ ഉപയോഗിക്കുന്ന ഖിബ്‌നി (Khibiny)എന്ന എലെക്ട്രോണിക്ക്ക് യുദ്ധ സന്നാഹത്തിന്റെ സാങ്കേതിക വിവരങ്ങളുടെ പൊടി പോലും ഇന്റർനെറ്റ് മുഴുവൻ അരിച്ചു പെറുക്കിയാലും കിട്ടില്ല . അത്ര രഹസ്യാത്മകമാണ് ആധുനിക ഇലക്ട്രോണിക് യുദ്ധസന്നാഹങ്ങളുടെ രഹസ്യാത്മകത . ആധുനിക ആയുധങ്ങളും എലെക്ട്രോണിക്ക് യുദ്ധസന്നാഹങ്ങളും ഘടിപ്പിക്കുമ്പോഴാണ് ഒരു പോർവിമാനം യുദ്ധഗതിയെ സ്വാധീനിക്കാൻ പോന്ന ഒരായുധമായി മാറുന്നത് . നമ്മുടെ പോർവിമാനം എത്ര ശക്തിയേറിയതാണെന്ന് നമുക്ക് തീരുമാനിക്കാം . മുൻനിര സന്നാഹങ്ങൾ ഘടിപ്പിക്കണമെങ്കിൽ ഫ്ലൈ എവേ കോസ്റ്റ് (fly away cost ) ഇന്റെ ഒന്നരമടങ്ങു പണം കൂടി ചെലവാക്കണമെന്നാണ് US വ്യോമസേനയുടെ ഏകദേശ കണക്ക് . ചുരുക്കത്തിൽ ഒരു പോർവിമാനത്തിന്റെ ഫ്ലൈ എവേ കോസ്റ്റ് 100 മില്യൺ ഡോളറാണെങ്കിൽ , അതിനെ ഒരു മുൻനിര യുദ്ധായന്ത്രമാക്കാൻ ഫ്ലൈ എവേ കോസ്റ്റ് നേക്കാൾ കൂടുതൽ പണം (100 മില്യൺ ഡോളറിലധികം തുക ) മുടക്കേണ്ടി വരും .
.
യുദ്ധവിമാനങ്ങൾ നിരന്തരം മെയിന്റൈൻ ചെയ്തുകൊണ്ടിരുന്നില്ലെങ്കിൽ അവയെ സുരക്ഷിതമായി ഉപയോഗിക്കാനാവില്ല . പ്രധാനമായും എഞ്ചിനുകൾ ഏതാണ്ട് 300-400 മണിക്കൂർ ഉപയോഗത്തിന് ശേഷം പൂർണമായി ഓവർ ഹാൾ ചെയേണ്ടി വരും . ഒരു പോർവിമാനത്തിന്റെ ശരാശരി ആയുർ ദൈർഖ്യം എണ്ണായിരം മുതൽ പതിനായിരം വരെ പറക്കും മണിക്കൂറുകൾ ( Flying Hours )
ആണെന്നാണ് അനുമാനം . പക്ഷെ എഞ്ചിനുകളുടെ ആയുസ്സ് അതിന്റെ മൂന്നിലൊന്നേ വരൂ . അതിനാൽ തന്നെ ഉപയോഗ കാലയളവിൽ എഞ്ചിനുകൾ രണ്ടോ മൂന്നോ തവണ മാറ്റേണ്ടി വരും . പത്തോ പതിനഞ്ചോ കൊല്ലം കൂടുമ്പോൾ റഡാറുകളും എലെക്ട്രോണിക്ക് യുദ്ധസന്നാഹങ്ങളും പരിഷ്കരിക്കേണ്ടി വരും . നമ്മുടെ വ്യോമസേനയിൽ പതിനഞ്ചു കൊല്ലം മുൻപ്പ് രംഗത്തിറക്കിയ സുഖോയ് -30 MKI കളെ ഇപ്പോൾ ഇങ്ങനെ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് . ഇത്തരം പരിഷ്കരണത്തിന് വേണ്ടി വരുന്ന ചെലവുകൾ ലൈഫ് സൈക്കിൾ കോസ്റ്റ് ( Life Cycle Cost) എന്നാണ് പറയുക . ഫ്ലൈ എവേ കോസ്റ്റും , ആയുധങ്ങളുടെ വിലയും , ലൈഫ് സൈക്കിൾ കോസ്റ്റും ഒക്കെ ചേർന്നതാണ് ഒരു പോർവിമാനത്തിന്റെ മൊത്തത്തിലുള്ള വില . ഈ വിലയിൽ ഒരു നിശ്ചിത ശതമാനം പോർവിമാനം ഉപയോഗിക്കുന്ന രാജ്യത്തിലെ കമ്പനികൾക്ക് നല്കുന്നതിനായാണ് പോർവിമാനകരാറുകളിൽ ഓഫ്‌സെറ്റ് ക്ലാസ്സ് ( Offset Clause) കൂട്ടിച്ചേർക്കുന്നത് . 
.
വലിയ സങ്കീർണതകൾ ഉളളതിനാലാണ് പോർവിമാന കരാറുകൾക്കായുളള ചർച്ചകൾ വർഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് . ശരിയായ കരാർ അല്ലെങ്കിൽ ആവശ്യമുളളപ്പോൾ പോർവിമാനം ഹാങ്ങറുകളിൽ വിശ്രമിക്കും . ആധുനിക കാലത്ത്‌ ഇത്തരം സംഭവങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് .
---
Ref
https://defenseissues.net/…/…/modern-aircraft-flyaway-costs/
---
image: https://commons.wikimedia.org/…/File:Rafale_Theodore_Roosev…
---
PS:
പോർവിമാനങ്ങൾ സാധാരണ ഗതിമാറ്റം വരുത്തുന്നത് കൺട്രോൾ സർഫേസുകൾ എന്നറിയപ്പെടുന്ന സംവിധാനങ്ങൾ ചലിപ്പിച്ചാണ് . ഇവ സാധാരണയായി ചിറകുകളുടെ പിൻഭാഗത്തും വെർട്ടിക്കൽ സ്റ്റെബിലൈസെർ ( വാൽ ) ഇന്റെ പിന്ഭാഗത്തുമാണ് ഘടിപ്പിച്ചിരിക്കുന്നത് . ഇത് കൂടാതെ ജെറ്റ് എൻജിനിൽ നിന്നും വരുന്ന വലിയ താപനിലയിലുള്ള എക്സോസ്റ് വാതകങ്ങളുടെ ഗതി തിരിച്ചുവിട്ടും ഗതിമാറ്റം വരുത്താം . ഇത്തരത്തിലുള്ള ഗതിമാറ്റം കൺട്രോൾ സർഫേസുകൾ ഉപയോഗിച്ചുള്ള ഗതിമാറ്റത്തേക്കാൾ വളരെ വേഗതയേറിയതും ,ഫലപ്രദവുമാണ് . ഇങ്ങിനെ എക്സോസ്റ് വാതകങ്ങളുടെ ഗതി തിരിച്ചു വിട്ടു ഗതിമാറ്റം വരുത്തുന്ന പ്രക്രിയയെയാണ് ത്രസ്റ്റ് വെക്റ്ററിങ് എന്ന് പറയുന്നത് . പക്ഷെ വലിയ താപനിലയിലുള്ള എക്സോസ്റ് വാതകങ്ങളുടെ ഗതി തിരിച്ചു വിടുക അത്ര എളുപ്പമല്ല , അതിനാൽ തന്നെ ത്രസ്റ്റ് വെക്റ്ററിങ് ജെറ്റ് എൻജിനുകൾ സാധാരണ ജെറ്റ് എഞ്ചിനുകളെക്കാൾ വളരെ സങ്കീര്ണതയുള്ളതാണ് . ത്രസ്റ്റ് വെക്റ്ററിങ് ജെറ്റ് എൻജിനുകൾ അഞ്ചാം തലമുറ പോർ വിമാനങ്ങൾക്ക് അനിവാര്യമാണ് . ത്രസ്റ്റ് വെക്റ്ററിങ് എൻജിനുകൾ ഉപയോഗിക്കുന്ന ആദ്യ ആധുനിക പോർവിമാനം നമ്മുടെ SU-30 MKI ആണ്, F-22 ആണ് ത്രസ്റ്റ് വെക്റ്ററിങ് ജെറ്റ് എൻജിനുകൾ ഉപയോഗിക്കുന്ന ആദ്യ യു എസ് പോർവിമാനം .

യുദ്ധടാങ്കുകൾ - വിവിധോദ്യേശ്യ യുദ്ധോപകരണങ്ങൾ


ആധുനിക കാലത് കരസേനകളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഏതാണെന്നു ചോദ്യത്തിന് ഒരു ഉത്തരമേയുളൂ - യുദ്ധ ടാങ്കുകൾ .
.
അത്യധികം പ്രഹര ശേഷിയുള്ള യന്ത്രത്തോക്കുകളുടെ ആവിർഭാവമാണ് ടാങ്കുകളുടെ വരവ് അനിവാര്യമാക്കിയത് എന്ന് പറയാം .ഒരു ടാങ്ക് പല ദൗത്യങ്ങൾ നിർവഹിക്കുന്ന ഒരു യുദ്ധോപകരണമാണ് .
കിലോമീറ്ററുകൾക്കപ്പുറത്തേക്ക് ഷെല്ലുകൾ തൊടുത്തുവുടുന്ന ഒരു വമ്പൻ പീരങ്കിയാണ് ടാങ്ക് .സൈനികരെ സുരക്ഷിതമായി കടത്തുന്ന ഒരു കവചിതവാഹനമാണ് ടാങ്ക് .ഏതുതരം പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള കഴിവ് ടാങ്കിനുണ്ട് .ടാങ്കിനു പുറത്തു ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തോക്കുകൾ ഹൃസ്വ പരിധിയുള്ള വ്യോമവേധ തോക്കുകളായും ഉപയോഗിക്കാൻ കഴിയുന്നവയാണ് .പല ആധുനിക ടാങ്കുകൾക്കും മിസൈലുകൾ തൊടുക്കാനുള്ള കഴിവും ഉണ്ട് .
.
ഒരു യുദ്ധോപകരണം എന്ന നിലയിൽ ടാങ്കുകൾ ഇപ്പോൾ ഒരു നൂറ്റാണ്ടു പൂർത്തിയാക്കിയിരിക്കുകയാണ് .1915 ൽ ബ്രിട്ടനിലാണ് ആദ്യ ടാങ്ക് നിർമ്മിക്കപ്പെട്ടത് .മാർക്ക് -1 എന്ന് പേരിട്ട ആ ടാങ്ക് ഉടനെത്തന്നെ ഒന്നാം ലോകയുദ്ധത്തിൽ പ്രഭാവം ഉണ്ടാക്കി .യുദ്ധടാങ്കുകളുടെ പ്രാധാന്യം എല്ലാ സൈന്യങ്ങളും മനസ്സിലാക്കി .ലോകത്തെ പ്രമുഖ സൈനിക ശക്തികൾ എല്ലാം തന്നെ വൻതോതിലുള്ള യുദ്ധ ടാങ്ക് നിര്മാണത്തിലേക്ക് തിരിഞ്ഞു .രണ്ടാം ലോക യുദ്ധമായപ്പോഴേക്കും ടാങ്കുകൾ കരസേനയുടെ മുഖമുദ്ര ആയിമാറിയിരുന്നു .യു എസ് ഇന്റെ M4A4 ഷെർമാൻ ,സോവിയറ്റ് യൂണിയന്റെ T-34 ,ജർമനിയുടെ പാന്തർ തുടങ്ങിയവ രണ്ടാം ലോക മഹായുദ്ധത്തിൽ പ്രശസ്തമായ ടാങ്കുകൾ ആണ്
.
ശീതയുദ്ധ കാലത്താണ് ടാങ്കുകൾ സാങ്കേതിക തികവ് നേടുന്നത് .യൂ എസ് ഉം സോവിയറ്റ് യൂണിയനും തമ്മിൽ ഒരു ടാങ്ക് ആയുധ മത്സരം തന്നെ നടന്നു ഈ കാലയളവിൽ .വൻശക്തികൾ നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും അവരുടെ പ്രോക്സികൾ അവരുടെ സ്‌പോൺസർമാർ നൽകിയ ടാങ്കുകൾ കൊണ്ട് പൊരിഞ്ഞ യുദ്ധങ്ങൾ നടത്തി സോവിയറ്റ് യൂണിയന്റെ T-55,T -64 ,T -72 ,T -80 എന്നീ ടാങ്കുകൾ ആയിരക്കണക്കിനാണ് നിര്മിച്ചിറക്കിയത് .അവയിലെ ഏറ്റവുംകരുത്തൻ ആയിരുന്നു T -64 .സോവിയറ്റ് യൂണിയൻ ആ ടാങ്ക് ആർക്കും വിറ്റില്ല .യൂ എസ് ആകട്ടെ M48A5 പാറ്റൺ ,XM551 ഷെറിഡാൻ, XM1 അബ്രാംസ് തുടങ്ങിയ വിവിധതരം ടാങ്കുകൾ രംഗത്തിറക്കി .ഫ്രാൻസ്,ജർമ്മനി ,ഇസ്രേൽ ,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ഇക്കാലത്തു ആധുനിക ടാങ്കുകൾ രംഗത്തിറക്കി .ചൈനയാകട്ടെ പഴയ സോവിയറ്റ് ടാങ്കുകളുടെ ആയിരകകണക്കിനു വ്യാജ കോപ്പികൾ നിര്മിച്ചിറക്കി .ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച ആദ്യ ടാങ്കായ അർജുൻ തൊണ്ണൂറുകളിലാണ് യുദ്ധസജ്ജമായത് .
.
ടാങ്കുകൾ അവയുടെ ഭാരതിതിനനുസരിച് ലൈറ്റ് ,മീഡിയം ,ഹെവി എന്നിങ്ങനെ വർഗീകരിക്കാറുണ്ട് .മീഡിയം ,ഹെവി ടാങ്കുകൾ ഇക്കാലത്തു മെയിൻ ബാറ്റിൽ ടാങ്കുകൾ എന്നാണ് സാധാരണ വിളിക്കുന്നത് .ഒരു കരസേനയുടെ പ്രധാന പ്രഹരശേഷിയാണ് ഇവ .അതിനാലാണ് ഇവയെ മെയിൻ ബാറ്റിൽ ടാങ്കുകൾ എന്ന് വിളിക്കുന്നത് ലൈറ്റ് ടാങ്കുകൽ ഇരുപതു ടണ്ണിനടുത്ത ഭാരമുള്ള വയാണ് .ഇക്കാലത്തു അവയെ പ്രധാനമായും എയർബോൺ ഡിവിഷനുകളിലാണ് ഉപയോഗിക്കുന്നത് .ഭാരം കുറഞ്ഞവ ആയതിനാൽ അവയെ വലിയ പ്രയാസമില്ലാതെ ട്രാൻസ്‌പോർട് വിമാനങ്ങളിലൂടെ വളരെ ദൂരം കൊണ്ടുപോകാൻ കഴിയും .വളരെ വലിയ ട്രാൻസ്‌പോർട് വിമാനങ്ങൾക്ക് മാത്രമേ മെയ്ൻ ബാറ്റിൽ ടാങ്കുകളെ വഹിക്കാൻ കഴിയൂ . മെയ്ൻ ബാറ്റിൽ ടാങ്കുകൾ നാല്പതുമുതൽ അറുപതു ടൺ വരെ ഭാരമുള്ലവയാണ് .ഇസ്രേലിന്റെ മെർകവ ടാങ്കുകൾ അതിലേറെ ഭാരമുള്ളവയാണ്
.
മെയിൻ ബാറ്റിൽ ടാങ്കുകളെ ചലിപ്പിക്കുന്നത് സാധാരണയായി 700 മുതൽ 1700 വരെ കുതിര ശക്തിയുള്ള എഞ്ചിനുകളാണ് .ഭൂരിഭാഗം ടാങ്കുകളിലും ഡീസൽ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത് . ചുരുക്കം ചില ടാങ്കുകളിൽ ഗ്യാസ് ടർബെൻ എഞ്ചിനും ഉപയോഗിക്കുന്നുണ്ട് .
.
ആധുനിക ടാങ്കുകളിലെ ഒരവിഭാജ്യ ഘടകമാണ് റിയാക്ടീവ് ആർമെർ .ടാങ്കുവേധ മിസൈലുകളെയും ഗ്രെനേഡുകളെയും പ്രതിരോധിക്കാനുള്ള ഒരു നൂതന സംവിധാനമാണ് റിയാക്ടീവ് ആർമെർ. ഒരു ടാങ്ക് വേധ മിസൈൽ ടാങ്കിനടുത് എത്തുമ്പോൾ തന്നെ റിയാക്ടീവ് ആർമെർ ഒരു ചെറിയ സ്ഫോടനത്തിലൂടെ മിസൈലിന്റെ പ്രഹരശേഷി കുറക്കുന്നു .ആധുനിക ടാങ്കുകളുടെ രക്ഷാകവചമാണ് റിയാക്ടീവ് ആർമെർ.ഇന്ത്യ അർജുൻ മെയിൻ ബാറ്റിൽ ടാങ്കിനു വേണ്ടി കാഞ്ചൻ എന്ന് പേരുള്ള ഒരു റിയാക്ടീവ് ആർമെർ സംവിധാനം തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ട്
.
റഷ്യയാണ് സൈന്യത്തിലും റിസേർവിലുമായി ഏറ്റവുമധികം മെയ്ൻ ബാറ്റിൽ ടാങ്കുകൾ സജ്ജമാക്കി നിർത്തിയിരിക്കുന്നത് .അവർക്ക് 20000മെയ്ൻ ബാറ്റിൽ ടാങ്കുകൾ ഉണ്ട് .യൂ എസ് നു 8000മെയ്ൻ ബാറ്റിൽ ടാങ്കുകൾ ഉണ്ട്.ചൈനക്ക് 6000.,ഇന്ത്യക്ക് 4000 ,ഇസ്രേൽ -4000എന്നിങ്ങനെയാണ് പ്രധാന ശക്തികളുടെ ടാങ്കുകളുടെ എണ്ണം .ഉത്തര കൊറിയയുടെ ടാങ്കുകൾ ഭൂരിഭാഗവും വളരെ പഴയതാകയാൽ അവരുടെ ടാങ്കുകളുടെ എണ്ണം സംശയാസ്പദമാണ് .വിദൂര നിയന്ത്രണത്തിലൂടെ പ്രവർത്തിപ്പിക്കാവുന്ന പുതു തലമുറ ടാങ്കുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ഇപ്പോഴുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .അങ്ങിനെയാണെങ്കിൽ ടാങ്കുകളുടെ ഒരു പുതുതലമുറയെയാണ് സമീപ ഭാവി കാണാൻ പോകുന്നത്
.
--
.ചിത്രങ്ങൾ : T-90 ടാങ്ക് .ഇന്ത്യയുടെ ഏറ്റവും ശക്തമായ മെയിൻ ബാറ്റിൽ ടാങ്ക് ,അർജുൻ ഇന്ത്യ തദീശീയമായി നിർമിച്ച മെയിൻ ബാറ്റിൽ ടാങ്ക്,ഇസ്രേലിന്റെ മെർകവ ടാങ്ക് : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref
.1.https://en.wikipedia.org/…/List_of_main_battle_tanks_by_cou…
2.http://www.military-today.com/…/top_10_main_battle_tanks.htm
3.https://economictimes.indiatimes.com/…/slidesh…/60143777.cms
--
This is an original work .No part of it is copied from else where - rishidas s

ഈ രാവണന്‍ കോട്ട എന്ന് കേട്ടിട്ടുണ്ടോ?


അകത്ത് കയറിയാല്‍ പുറത്തേക്ക് പോകാനാകാത്ത തരത്തില്‍ കെണികളും, കുടുക്കുകളും, കുഴയ്ക്കുന്ന വഴികളും, ഇടനാഴികളും ഉള്ള കെട്ടിടങ്ങളെയാണ് രാവണന്‍ കോട്ട എന്ന് വിളിക്കുന്നത്. പണ്ട് കാലത്ത് പല രാജാക്കന്മാരും‍, ജീവന് ഭീഷണിയുള്ള സമയങ്ങളില്‍ ഇത്തരം കോട്ടകളിലാണ് താമസിച്ചിരുന്നത്. അതാകുമ്പോള്‍ കാവല്‍ക്കാരെ വെട്ടിച്ച് അകത്ത് കടന്നാലും, രാജാവിനെ പെട്ടെന്നൊന്നും അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കില്ല. ഈ സമയം കൊണ്ട് രാജാവിന് രക്ഷപ്പെടുകയും ചെയ്യാം.
അത്തരത്തില്‍ മനുഷ്യരെ വട്ടം ചുറ്റിക്കുന്ന നിരവധി കെട്ടിടങ്ങള്‍, പല രാജ്യങ്ങളിലായിട്ട് ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അതില്‍ പലതിന്‍റെയും കഥകള്‍ നമുക്ക് അറിയുകയും ചെയ്യാം. എന്നാല്‍ പ്രേതങ്ങളെ കുടുക്കാന്‍ വേണ്ടി നിര്‍മ്മിച്ച ഒരു കെട്ടിടത്തെകുറിച്ച് കേട്ടിട്ടുണ്ടോ?
1884ലാണ് സാറ എന്ന സ്ത്രീ, കാലിഫോര്‍ണിയയിലെ പണിതീരാത്ത ഒരു വലിയ ബംഗ്ലാവ് വിലയ്ക്ക് വാങ്ങുന്നത്.
മരാസ്മസ് ബാധിച്ച് മകളും, വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷയം ബാധിച്ച് ഭര്‍ത്താവും മരണപ്പെട്ട ശേഷം തനിച്ചായ സാറ, തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനായി ഒരിക്കല്‍ Adam Coons എന്നൊരു വ്യക്തിയെ പോയി കണ്ടിരുന്നു. മരിച്ചവരുമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന Coons, ഉടന്‍ തന്നെ സാറയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ്, അദ്ദേഹത്തിന്‍റെ ഈ സന്ദേശം സാറയെ അറിയിച്ചു.
'താന്‍ മൂലം മരണപ്പെട്ടവരുടെ ആത്മാക്കള്‍, എന്നും തന്‍റെ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കും. അവര്‍ തന്നെയാണ് തന്‍റെയും, മകളുടെയും മരണത്തിന് കാരണക്കാര്‍. അതിനാല്‍ ആത്മാക്കള്‍ക്ക് ഒരിക്കലും സാറയെ കണ്ടെത്താനും, ഉപദ്രവിക്കാനും കഴിയാത്ത തരത്തില്‍ ഒരു വീട് പണിത്, അവിടെ വേണം ഇനിയുള്ള കാലം താമസിക്കാന്‍.'
അങ്ങിനെയാണ് ഈ വീട്ടിലേക്ക് എത്തുന്നത്.
വീട് വാങ്ങിയ സാറ, വേഗം അതിന്‍റെ നടന്നുകൊണ്ടിരുന്ന പണികള്‍ തീര്‍ത്തെങ്കിലും ശരിക്കുള്ള പണി തുടങ്ങാന്‍ ഇരിക്കുകയായിരുന്നു.
ആര്‍ക്കിട്ടെക്റ്റിന്‍റെ ചുമതല സ്വയം ഏറ്റെടുത്ത സാറ, ദിവസവും ഓരോ പ്ലാനുകള്‍ മാറ്റി മാറ്റി വരച്ചുകൊണ്ടിരുന്നു. അതനുസരിച്ച് മുറികളുടെ എണ്ണവും, വീടിന്‍റെ വലുപ്പവും ഒരു സ്ഥിരതയില്ലാതെ കൂടിയും, കുറഞ്ഞും ഇരുന്നു. ഇന്ന് പണിയുന്നത് ചിലപ്പോള്‍ നാളെ മാറ്റിപ്പണിയും, അല്ലെങ്കില്‍ പൂര്‍ണ്ണമായി പൊളിച്ച് നീക്കി അവിടെ വാതില് മാത്രമോ, മതിലോ പണിയും. അത്ര സങ്കീര്‍ണ്ണമായിരുന്നു സാറയുടെ പ്ലാനുകള്‍.
ജോലിക്കാര്‍ക്ക് ആദ്യമൊക്കെ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും നല്ല കാശും, സുഖകരമായ ജോലി സാഹചര്യങ്ങളും സാറ ഒരുക്കിയിരുന്നത് കൊണ്ട് ആത്മാര്‍ഥമായിത്തന്നെ അവര്‍ പണിയെടുത്തു. അവര്‍ക്ക് വേണ്ടി മാത്രമായി, ദിനംപ്രതി അനവധി ലോഡ് മരങ്ങളും, ഗ്ലാസ്സുമാണ് കമ്പനികള്‍ എത്തിച്ചിരുന്നത്.
അങ്ങിനെ പണിത് പണിത് ഏഴ് നിലയിലേക്ക് പൊങ്ങിയ ആ കെട്ടിടത്തില്‍, മുപ്പത്തിയെട്ട് വര്‍ഷത്തോളം നീണ്ട പണികളാണ് അവര്‍ നടത്തിയത്. ഒരു മനുഷ്യായുസ്സിന്‍റെ നല്ലൊരു ഭാഗവും ഇല്ലാത്ത ശാപത്തിന് വേണ്ടി ചിലവഴിക്കുക.
ഇനി കെട്ടിടത്തിന്‍റെ അകത്തെ വിശേഷങ്ങള്‍ കേള്‍ക്കാം.
നൂറ്റിയറുപതോളം മുറികള്‍, അതില്‍ത്തന്നെ നാല്‍പ്പതും ബെഡ് റൂമുകള്‍. മൂന്ന് ലിഫ്റ്റുകള്‍, പതിനേഴ്‌ ചിമ്മിനികള്‍, നാല്‍പ്പത്തിയേഴ് നെരിപ്പോടുകള്‍, പതിമൂന്ന് ബാത്ത്റൂമുകള്‍, ആറ് അടുക്കളകള്‍, നൂറുകണക്കിന് വാതിലുകള്‍, രണ്ടായിരത്തോളം ജനലുകള്‍. പിന്നെ സ്വര്‍ണ്ണത്തിലും, വെള്ളിയിലും തീര്‍ത്ത രണ്ട് വലിയ വിളക്കുകളും.
ഇതൊന്നും പോരാഞ്ഞിട്ട് എങ്ങും എത്താത്ത, വളഞ്ഞുപുളഞ്ഞ നിരവധി ഇടനാഴികളും, കയറിക്കയറി ഒടുക്കം മച്ചില്‍ കയറുന്നയാളുടെ തലയിടിച്ച് അവസാനിക്കുന്ന പടിക്കെട്ടുകളും ഒരുപാടുണ്ട്. ഒരു പ്രത്യേക വാതില്‍ തുറന്ന് കയറാന്‍ നോക്കിയാല്‍, പത്തടി താഴ്ചയിലുള്ള വലിയ ടാങ്കിലേക്കായിരിക്കും ചെന്ന് വീഴുക. മറ്റൊന്നിലൂടെ ഇറങ്ങിയാല്‍, മുകളില്‍ നിന്ന് തോട്ടത്തിലേക്ക് ചെന്ന് പതിക്കും. അതുപോലെ മതിലിലേക്ക് തുറക്കുന്ന വാതിലുകളും, ജനലുകളും ഒട്ടും കുറവല്ല. 2016ല്‍ വരെ ഒരു രഹസ്യമുറി, അവിടെ കണ്ടെത്തിയിരുന്നു.
എണ്‍പതിനായിരത്തോളം ലിറ്റര്‍ പെയിന്‍റാണ് ആ വീട്ടില്‍ മൊത്തം അടിച്ചിരിക്കുന്നത്.
കാര്യം മണ്ടത്തരം ആണെങ്കിലും, അന്നത്തെക്കാലത്ത് ഒരു വലിയ സംഭവം തന്നെയായിരുന്നു ആ കെട്ടിടം.
ഇത്രയും വലിയ വീടിനകത്ത് മുഴുവനും പ്ലംബിങ്ങ് നടത്തി, എല്ലായിടത്തേക്കും വെള്ളം എത്തിക്കുന്നത് അന്ന് നടക്കുന്ന കാര്യമായിരുന്നില്ല. പിന്നെ അന്ന് പ്രചാരത്തില്‍ വന്നിട്ടില്ലാത്ത സ്വിച്ച് ഇട്ടാല്‍ കത്തുന്ന വിളക്കുകള്‍, അതും കരണ്ടിലല്ല, ഗ്യാസില്‍. കൂടാതെ തണുപ്പ് കാലത്ത് നീരാവി വച്ച് വീടിനകം ചൂടാക്കുന്ന ഹീറ്റര്‍, സാറയ്ക്ക് വേണ്ടി പ്രത്യേകം വെള്ളം തിളപ്പിക്കാന്‍ വാട്ടര്‍ ഹീറ്റര്‍. ഒപ്പം ലോകത്തിലെ ആദ്യകാല ഇലക്ട്രിക് ലിഫ്റ്റുകളില്‍ ഒന്നും.
രണ്ട് തവണയുണ്ടായ ഭൂകമ്പങ്ങളില്‍, കെട്ടിടത്തിന്‍റെ ഉയരം നാല് നിലയായി കുറഞ്ഞെങ്കിലും സാറ തളര്‍ന്നില്ല. തകര്‍ന്ന ഭാഗങ്ങളില്‍ ചിലതൊക്കെ ഒഴിവാക്കി, വേറെ പുതിയ ഭാഗങ്ങള്‍ കൂടെ പ്ലാനില്‍ ചേര്‍ത്ത് വീട് വീണ്ടും വലുതാക്കി.
എന്തൊക്കെ പറഞ്ഞാലും വീട്ടിലെ ഒരേയൊരു ടോയിലെറ്റ് മാത്രമായിരുന്നു പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ പറ്റിയിരുന്നത്. ബാക്കിയുള്ളതൊക്കെ പ്രേതങ്ങളെ പറ്റിക്കാന്‍ ഉണ്ടാക്കിയ ഡമ്മികളായിരുന്നു. ഓരോ ദിവസവും ഓരോ മുറിയില്‍ ഉറങ്ങിയിരുന്ന സാറ, മരിക്കുന്നത് വരെ ആ ടോയിലെറ്റില്‍ മാത്രമാണ് പോയിരുന്നത്. അതിനാകട്ടെ, സാറയെ അവരുടെ നര്‍സിന പുറത്ത് നിന്ന് കാണാവുന്ന തരത്തില്‍ ഒരു ചെറിയ കിളിവാതിലും പിടിപ്പിച്ചിരുന്നു.
ഇത്രയൊക്കെ സൌകര്യങ്ങള്‍ ഉണ്ടെങ്കിലും, സാറയുടെ മരണശേഷം ആ വീട് സ്വന്തമാക്കിയ അവരുടെ അനന്തിരവള്‍ അവിടെ താമസിക്കാന്‍ കൂട്ടാക്കിയില്ല. സാറയുടെ സാധനങ്ങളില്‍ അവര്‍ക്ക് വേണ്ടതെല്ലാം എടുത്തിട്ട് ബാക്കിയൊക്കെ ലേലത്തില്‍ വില്‍ക്കുകയാണ് ചെയ്തത്.
ആറ് ട്രക്കുകള്‍, ദിവസത്തില്‍ എട്ട് മണിക്കൂര്‍ വച്ച് ഓടിയിട്ടും, അവിടത്തെ സാധനങ്ങള്‍ മാറ്റാന്‍ ആറ് ദിവസത്തോളം എടുത്തു എന്ന് കേള്‍ക്കുമ്പോള്‍ മനസിലാക്കാം, തന്‍റെ ജീവനില്‍ സാറയ്ക്ക് എത്രത്തോളം ഭയമുണ്ടായിരുന്നു എന്ന്. മുറികള്‍ കാലിയായി കിടന്നാല്‍ പ്രേതങ്ങള്‍ക്ക് മനസ്സിലാകില്ലേ അത് കെണിയാണെന്ന്. പിന്നെ ദിവസവും കിടക്കാനായി മുറികള്‍ മാറണമെങ്കില്‍ എല്ലായിടത്തും ആവശ്യമുള്ള ഫര്‍ണീച്ചറുകളും വേണ്ടേ.
ഇനി, ഇത്രയൊക്കെ പണിയാനുള്ള പണം എവിടെന്നാണെന്നല്ലേ.
ഭര്‍ത്താവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സ്വത്തിന് പുറമേ, കമ്പനിയില്‍ നിന്നുള്ള ലാഭവിഹിതവും, ദിവസവും അവര്‍ക്ക് കിട്ടിയിരുന്നു. ഇന്നത്തെ കണക്ക് വച്ച് നോക്കുമ്പോള്‍ ആ സ്വത്തിന്‍റെ ആസ്തി അഞ്ഞൂറ് മില്യന്‍ ഡോളറാണ്. ദിവസം കിട്ടിയിരുന്ന ലാഭവിഹിതമാകട്ടെ, ഇരുപത്തയ്യായിരം ഡോളറും.
ഇനി സാറയുടെ ഭര്‍ത്താവിനെ ഒന്ന് പരിചയപ്പെടാം.
അദ്ദേഹത്തിന്‍റെ പേരാണ് വില്ല്യം വിഞ്ചസ്റ്റര്‍. Gun that won the west എന്നറിയപ്പെടുന്ന സാക്ഷാല്‍ വിഞ്ചസ്റ്റര്‍ റിപ്പീറ്റിങ്ങ് റൈഫിള്‍ കമ്പനിയുടെ ഉടമ, ഒലിവര്‍ വിഞ്ചസ്റ്ററുടെ മകന്‍.
വിഞ്ചസ്റ്റര്‍ തോക്കുകള്‍ കൊണ്ട് കൊല്ലപ്പെട്ട എണ്ണമറ്റ ആളുകളുടെ പ്രേതങ്ങളെയും ഭയന്നാണ്, സാറ വിഞ്ചസ്റ്റര്‍, 1922ല്‍ തന്‍റെ മരണം വന്ന് വിളിക്കുന്നത് വരെ അവിടെ ജീവിച്ചിരുന്നത്.
by Ares Gautham
ഇപ്പോള്‍ വിഞ്ചസ്റ്റര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്സ് കമ്പനിയുടെ കൈവശമുള്ള ഈ കെട്ടിടം 2017 മുതല്‍, ടൂറിസ്റ്റുകള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.

ഹിമാലയം


ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, K2 (പാകിസ്താന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു[2]‌. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
*🌷ചരിത്രം, രൂപവൽക്കരണം*
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളില്പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
*🌷സാംസ്കാരികപ്രാധാന്യം*
ഭാരത ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ ഹിമവാൻ, ഹിമാലയം, ഹൈമവതി മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. പരമശിവന്റെ ആസ്ഥാനമായ കൈലാസം ഹിമാലയത്തിലാണ്‌. പാർവതി ദേവി ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. രാമായണം, മഹാഭാരതം എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.
*🌷പ്രത്യേകതകൾ*
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റർ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ സിന്ധു നദി മുതൽ കിഴക്ക്‌ ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.
സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ[2]. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികൾ പർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്[2].
🔹ഹിമാദ്രി
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[2].
🔹ഹിമാചൽ
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ഡാർജിലിംഗ്‌, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്[2].
🔹ശിവാലിക്
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[2].
ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്‌. ഡൂൺസ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: ഡെറാഡൂൺ).
*🌷പരിസ്ഥിതി*
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികൾ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.
*🌷ഭൂമിശാസ്ത്രം*
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. == ഭൂമിശാസ്ത്രം ==
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

നിങ്ങൾക്ക് ജീവിതത്തിന് ഒരു തത്ത്വ ശാസ്ത്രമുണ്ട്. നിങ്ങൾക്ക് എല്ലാവരുമായി ബന്ധമുണ്ട്.'




നിങ്ങൾക്ക് ജീവിതത്തിന് ഒരു തത്ത്വ ശാസ്ത്രമുണ്ട്. 
നിങ്ങൾക്ക് എല്ലാവരുമായി ബന്ധമുണ്ട്.'
'എന്തു ബന്ധം?'
'നിങ്ങൾക്ക് പൊക്കിളുണ്ടോ?'
'പൊക്കിളോ, ഇതുകൊണ്ടെന്തു ബന്ധം?.'
'നിങ്ങൾ നിങ്ങളുടെ അജ്ഞാതയായ അമ്മയോട് ബന്ധപെട്ടിരിക്കുന്നു.'
'അതുകൊണ്ടെന്താ ?'
'നിങ്ങളുടെ അജ്ഞാതനായ അച്ഛൻ അദ്ദേഹത്തിന്റെ അമ്മയോട്.'
ചുരുക്കത്തിൽ ഈ ലോകത്തിലുള്ളവരെല്ലാം തമ്മിൽ ബന്ധപെട്ടവരാണ്". (ശബ്ദങ്ങൾ )
ജീവലോകത്തേക്ക് നീണ്ടുകിടക്കുന്ന നാഭിനാള ബന്ധങ്ങൾ
പ്രപഞ്ചം ഒരു ഇന്ദ്രജാലമാണ്. ഓരോ അണുവിനെയും മറ്റൊന്നിനോട് കൂട്ടിയോജിപ്പിച്ചിരിക്കുന്ന ജാല ബന്ധം.
സൂക്ഷ്മജീവികൾ തൊട്ട് മനുഷ്യൻവരെയും പുൽക്കൊടി മുതൽ ഗ്യാലക്സികളെയും വാത്സല്യത്തോടെ അണച്ചുപിടിക്കുന്ന 'കോസ്മിക് വെബ്'. (നെറ്റ്‌വർക്ക് ഓഫ് റിലേഷൻഷിപ്പ് ). ജൈവവും അജൈവവും ആയതെല്ലാം അതിന്റെ ഊടും പാവും.
മരണം അടുത്തെത്തുമ്പോൾ ഓരോ ശരീര കോശവും മറ്റൊരു കോശത്തിന് വിനയത്തോടെ വഴിമാറിക്കൊടുക്കുന്നു. നീയില്ലെങ്കിൽ ഞാനുമില്ലല്ലോ എന്ന പരസ്പരാശ്രയത്വവും,വിധേയത്വവും.
ഓരോ മനുഷ്യനും മറ്റൊരാളിലേക്ക് ഇടമുറിയാതെ ഒഴുകുകയാണ്.
മാതാപിതാക്കളിൽ നിന്നും മക്കളിലേക്കുള്ള അവിരാമമായ ഒഴുക്ക്. വിത്തിൽ നിന്ന് മുളപൊട്ടാനും തിരികെ വിത്താകാനുമുള്ള അടങ്ങാത്ത ത്വര.
ഒരാൾ തുടങ്ങിവച്ച യാത്ര മറ്റൊരാൾ ഏറ്റെടുക്കുകയാണ്. മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരിലൂടെ എത്തി നോക്കുമ്പോൾ ജീവിച്ചിരിക്കുന്നവർ ഇനിയും പിറക്കാനിരിക്കുന്നവരിലേക്ക് സ്പർശിനികൾ നീട്ടുന്നു.
ഒഴുകി നീങ്ങുകയാണ് എല്ലാം. മാറ്റങ്ങൾ ഏറ്റുവാങ്ങി ജനിമൃതി ചക്രങ്ങളിലൂടെയുള്ള അവസാനിക്കാത്ത യാത്ര.
അദൃശ്യ തലങ്ങളിലെ പ്രഹേളികയാണ് ഓരോ ജീവനും. ജീവൻ അതിന്റെ സർഗാത്മകത അനുനിമിഷം മെച്ചപ്പെടുത്തുമ്പോൾ മനുഷ്യർ മാത്രം ഒറ്റപ്പെട്ട തുരുത്തുകളാവുന്നു.