കുറെ കാലത്തെ സംശയം ആണ് ബോധിധർമൻ കളരി യുടെ മറ്റൊരു തലം ആണ് ചൈനയിൽ പോയി പഠിപ്പിച്ചത് എന്ന് പറയപ്പെടുന്നു. ബൗദ്ധ സിദ്ധാന്തങ്ങൾ അദ്ദേഹത്തിന് പരിചിതമാകുന്നത് തന്റെ ഗുരുനാഥ 27 മത് മഹായാന ബുദ്ധിസത്തിന്റെ അധിപ ( female ) ആയ പ്രജ്ഞതാരാ എന്ന ഭിക്ഷുകിയിൽ നിന്നും. അവർ ചേര ദേശ നിവാസിയായിരുന്നു എന്നും കേൾക്കുന്ന്നു. അക്കാലയളവിൽ ഈ പ്രേദേശതും ഇത്തരം സ്വാധീനത്തിന്റെ അംശങ്ങൾ ഉണ്ടായിരുന്നു.
ഈ ഒരു സാധ്യത കണക്കിൽ എടുത്താൽ ഒരുപക്ഷെ അദ്ദേഹം കളരിയുമായി പരിചതമാകുന്ന ദേശം ഒരുപക്ഷെ സാധൂകരിക്ക പെടാം. ആ കാലയളവിൽ ചേര സാമ്രാജ്യ ഭരണ വ്യെവസ്ഥിതി നിലനിന്നിരുന്നു.
അതിന്റെ ഭരണ സിരാ കേന്ദ്രം മുസരീസ് / മഹോദയപുരം / കൊടുങ്ങല്ലൂർ ഭാഗം.
## ക്രിസ്തു നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ മറ്റു വൈദേശിക സംസ്കൃതികളുമായി വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്ന ശക്തമായ തുറമുഖ പട്ടണം ##
ഇനി...
ബോധിധർമ്മൻ തമിഴ് ( ഇന്നത്തെ ഭൗമാതിർത്തി അല്ല ) പല്ലവ രാജകുമാരൻ എന്ന് വാദം അംഗീകരിച്ചു കൊണ്ട് ( മറ്റു വാദങ്ങളും കേരളത്തെ സംബന്ധിച്ചിട്ടുണ്ട് ) സിംഹവർമൻ തന്റെ രാജ്യത്തേക്ക് ബൗദ്ധ ശിക്ഷണത്തിനു ക്ഷേണിച്ചു വരുത്തി പഠിപ്പിക്കാൻ പ്രജ്ഞാതരയോട് ആവശ്യപ്പെടുകയും അവരിൽ നിന്നും ബോധിധർമൻ പ്രസ്‌തുത വിഷയങ്ങളും കളരിയും ( ഇന്നത്തെ സ്റ്റേജ് പ്രോഗ്രാം ആയിരിക്കില്ല അത് എന്ന് തീർച്ച ) അഭ്യസിക്കുകയും, പിന്നീട് തന്റെ ഗുരുനാഥയുടെ നിദേശപ്രേകാരം അവരുടെ മരണം ശേഷം ബൗദ്ധ സിദ്ധാന്ത പ്രചാരണാർദ്ധം പൂർവേഷ്യൻ രാജ്യങ്ങൾ താണ്ടി ചൈനയിൽ എത്തുകയും പിന്നീട് അവിടുത്തെ ബൗദ്ധ സന്യസ്തരെ കളരി ( കുങ്ഫു ആയി പരിണമിച്ചു എന്ന് വാദങ്ങൾ ) അഭ്യസിക്കുകയും ചെയ്യുകയും ചെയ്തു എന്നാണ് കേൾക്കപെടുന്ന ചരിത്രങ്ങൾ.
കളരി യിൽ നിന്നും ആണ് കുങ്ഫു പോലുള്ളവ രൂപാന്തരം പ്രാപിച്ചതെങ്കിൽ അദ്ദേഹത്തിന്റെ ഗുരു എവിടെ നിന്നും ??
അങ്ങിനെങ്ങിൽ ഏതു പ്രേദേശത്തു നിന്നും ?? 🤔🤔🤔
ഇനിയതല്ല...
അദ്ദേഹം വെറും പല്ലവ സാമ്രാജ്യത്തിന്റെ ഭാഗം മാത്രമായിട്ടുള്ള ഒരാളും അവിടുത്തെ ആയോധനകലയിൽ ആണ് പരിശീലനം നേടിയിട്ടുള്ളതെങ്കിൽ എങ്ങിനെ ഈ നാട്ടിലെ കളരിക്കാർക്കു അദ്ദേഹത്തിന്റെ അഭ്യാസമികവിനു മുകളിൽ നിന്നു കൊണ്ട് എങ്ങിനെ ലോകായോധന കലയുടെ മാതാവാണെന്നുള്ള അവകാശം പറയാൻ കഴിയും എന്നുള്ള ചോദ്യം അതിലും പ്രേസക്തമാകും !!! പ്രേതെകിച്ചു അത്തരം അവകാശ വാദങ്ങൾ കൂടുതൽ ഉന്നയിക്കുന്ന ആളുകൾക്ക് വ്യെക്തമായ ഒരു ഭാഷയുടെ പിന്നാമ്പുറ ചരിത്രം കൂടി പങ്കു വയ്‌ക്കേണ്ടിവരും.. അതാണെങ്കിൽ 5 ആം നൂറ്റാണ്ടിൽ സാധ്യമല്ല താനും ചരിത്രപരമായി തന്നെ.. അതിലേറെ അഭ്യാസപരമായ സാമ്യത കുറവും അത്തരം വാദക്കാരിൽ ദൃശ്യമാണ് !!!
കളരി ( പൊതുവിൽ കാണുന്ന )ശൈലി പോലെ നൃത്തം സമാന രീതിയല്ല കുങ്ഫുവും കരാട്ടെ പോലുള്ളവ.. അവയെല്ലാം ശക്തവും ദൃഢവും വേഗതയും പ്രായോഗികതയും ഉൾക്കൊണ്ടിട്ടുള്ള ചുവടു മുറകൾ ആണ്..
പ്രേത്യേകിച്ചു പൊതുധാര കളരി എന്നറിയപ്പെടുന്ന ( ചരിത്രപരമായി ചില സാങ്കേതികത്വങ്ങൾ ഉണ്ട്, ചർച്ചയിൽ പങ്കുവയ്ക്കാം ) ഈ കൂട്ടരുടെ പ്രധാന ആയുധമാണ്
** ഒറ്റ** എന്നത്..
ലോകത്തു മറ്റൊരിടത്തും ആയോധനകലകളിൽ ഈ ആയുധം ഉപയോഗിക്കപ്പെടുന്നുമില്ല..
ഉപരിപഠനത്തിലെ ഏറ്റവും കാതലായി കണക്കാക്കുന്ന വെറുംകൈ പ്രേവേശനത്തിന്റെ പോലും അടിസ്ഥാനമായി ഒരു കൂട്ടർ കണക്കാക്കുന്ന ഈ ആയുധം പരിശീലിക്കാതെയും പരിശീലിപ്പിക്കാതെയും എങ്ങിനാണ് ബോധിധർമ്മൻ കളരി ചൈനയിൽ അഭ്യസിപ്പിച്ചു വളർന്നതാണ് കുങ്ങ്ഫു എന്നാ വാദം യുക്തിസഹമാവുക ??? അങ്ങിനെങ്ങിൽ പ്രസ്‌തുത ആയുധം അത്തരം കലകളിലും കാണേണ്ടതുണ്ട് !!!
🤔🤔🤔
## ഒരു കാര്യം പ്രേത്യേകം ഓർമ്മപ്പെടുത്തുന്നു 5 ആം നൂറ്റാണ്ട് അടുത്തുള്ള കാലഘട്ടത്തിൽ തെക്കൻ ദ്രാവിഡ മേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ആയിരിക്കണം ഒരു പക്ഷെ ബൗദ്ധ സംസ്‌കൃതിയെ രക്ഷിക്കാൻ പ്രതി ഇവിടെനിന്നും പലായനം ആയി ചൈന പോലുള്ള ദേശങ്ങളിലേക്കു എത്തിച്ചിട്ടുണ്ടാവുക. അതിനു മുൻപേ ഉത്തര ഭാരതത്തിൽ നിന്നും അത്തരം സാഹചര്യങ്ങളുടെ ഭാഗമായി രെക്ഷപെടലുകൾ ചൈന - ടിബറ്റ് മേഖലയിലേക്ക് നടന്നിട്ടുണ്ടാകാം.. ഏകമാർഗം തെക്കൻ ദ്രാവിഡ പ്രേദേശം വഴിയുള്ളതു മാത്രവുമായിരുന്നിരിക്കാം. !!!
NB: തിരുത്തലുകൾ സ്വീകരിക്കപ്പെടും ചരിത്രപരമായ സാധൂകരിക്കപ്പെടുന്ന കാര്യങ്ങളിൽ