A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

The Greatest show on the earth ലോകത്തിൽ വച്ച് തന്നെ ഏറ്റവും അപകടകരമായ റേസിങ്ങ്


അതാണ് ഇതിന്റെ മറ്റൊരു വിശേഷണം. നമുക്കു ടെലിവിഷനിൽ കണ്ടും പിന്നെ കേട്ടും വായിച്ചും ചിലരൊക്കെ ഒരു പക്ഷേ നേരിൽ കണ്ടും അറിവുള്ളതും ആയ F1, MOTO GP, WRC, DAKER RALLEY ഒക്കെ ആയിരിക്കും റേസിങ്ങ് ലോകത്തെ പ്രമുഖ മൽസരങ്ങൾ. ഇതിന്റെ പേര് ISLE OF MAN TT (island of man tourist trophy........ ) ഇരുചക്രവാഹനങ്ങളുടെ റോഡ് റേസ് ആണിത്. ലോകത്തിൽ വച്ച് തന്നെ ഏറ്റവും അപകടകരമായ റേസിങ്ങ് എന്നു മറ്റൊരു വിശേഷണം. മരണ നിരക്കാണ് അങ്ങിനെയൊരു പേര് വരാൻ കാരണം. 1907 -ൽ തുടങ്ങി ഇതിന്റെ ആദ്യ കാലഘട്ടങ്ങളിൽ റേസ് 30 ഉം 40 ഉം മൈൽ സ്പീഡിൽ ആയിരുന്നപ്പോൾ ഇപ്പോഴത്തെ സൂപ്പർ ബൈക്കുകളിൽ ഇത് 200 മൈൽ അഥവാ 320 KM സ്പീഡിൽ വരെ എത്തി നിൽക്കുന്നു.ബ്രിട്ടനും അയർലണ്ടിനും ഇടയിലുള്ള ഒരു ദ്വീപിൽ സ്നാഫെൽ മൗണ്ടൻ ഏരിയയിൽ ഇത് എല്ലാവർഷവും മെയ് അവസാന വാരം മുതൽ ജൂൺ ആദ്യവാരം വരെ നടത്തുന്നു. കൂട്ടത്തോടെ ബൈക്കുകൾ തുറന്നു വിടുകയല്ല. പത്തു സെക്കന്റ് ഗ്യാപ്പിൽ ഓരോ ബൈക്കുകളും മത്സരത്തിനായി റോഡിലേക്കിറങ്ങുന്നു. മലകളും മൈതാനങ്ങളും ടൗണുകളും കയറ്റിയിറക്കങ്ങൾ നിറഞ്ഞ വളവുകളും, വഴിയരികിൽ കലിങ്കുകളും മരങ്ങളും വീടുകളും നിറഞ്ഞ 60 കിലോമീറ്റർ വിവിധ ബൈക്ക് ഇനങ്ങളുടെ കാറ്റഗറി അനുസരിച്ച് 3 മുതൽ 6 ലാപ്പുകൾ ആണ് ഈ മൽസരത്തിന്റെ കോഴ്സ്. മൽസരത്തിനും ട്രയലുകൾക്കുമായി റോഡുകൾ ബ്ലോക്ക് ചെയ്യപ്പെടും. ഇതിൽ മൽസരിക്കുന്നവർക്കു ഉരുക്കിന്റെ വൃഷണങ്ങൾ വേണ്ടി വരും എന്ന ശൈലി തന്നെ ഉണ്ട്. കാരണം ഒരു മൈക്രോ സെക്കന്റ് പോലും ശ്രദ്ധ തെറ്റിയിൽ മരണം ഉറപ്പ്. സാധാരണ സൂപ്പർ ബൈക്കുകൾ തന്നെ ഒരു സാധാരണ മനുഷ്യനു കൺട്രോൾ ചെയ്യാവുന്നതിലും അപ്പുറമാണ്. വിവിധ കാറ്റഗറികളിലായി ഇതിൽ പങ്കെടുക്കുന്ന 125CC മുതൽ 1000CC ബൈക്കുകൾ നമ്മളെ പോലെ 150, 200, 350 CC ബൈക്കുകൾ ഓടിച്ചു നടക്കുന്നവർക്ക് കൺട്രോൾ ചെയ്യാൻ പറ്റുകയെന്നത് വിദൂര സ്വപ്നം മാത്രമാണ്. കാരണം 15 ലക്ഷം വില പിടിപ്പുള്ള ഒരു 1000CC സൂപ്പർ ബൈക്ക് റേസിങ് മോഡിലാക്കാനും പവർ കൂട്ടാനും വേണ്ടി എക്ട്രാ 30,40 ലക്ഷം രൂപ വരെ ചിലവിടുന്നു. ഏത് കാറ്റഗറിയിലായാലും ഇതിൽ പങ്കെടുക്കുന്ന മൽസരാർത്ഥികൾക്ക് 60 കിലോമീറ്ററോളം ഉള്ള ഒരു ലാപ് പൂർത്തിയാക്കാൻ 17 - 20 മിനിറ്റു മതി. ഇതിൽ മൽസരം പൂർത്തിയാക്കുന്ന സമയം അനുസരിച്ചാണ് വിജയിയെ കണക്കാക്കുക. അതായത് മൽസരത്തിന്റെ മുഴുവൻ കിലോമീറ്റർ ആവറേജ് സ്പീഡ് എത്ര കൂടുതൽ എടുക്കുന്നോ അയാൾ വിജയിയാകും. ഏതു മൽസരാർത്ഥിയും 110-130 മൈൽസ് പ്രതി മണിക്കൂർ വേഗതയിൽ ഇത് പൂർത്തിയാക്കാറുണ്ട് എന്നത് ഇത് കുട്ടിക്കളിയല്ല എന്ന വസ്തുത നിങ്ങൾക്ക് മനസ്സിലാക്കിത്തരും. ആദ്യകാലങ്ങളിൽ കൂട്ടത്തോടെ മൽസരാർത്ഥികളെ റോഡിലേക്കു വിടുകയായിരുന്ന രീതി മാറ്റി ഓരോരുത്തരെ 10 സെക്കന്റ് ഗ്രാപിൽ വിടുക എന്നത് ( ഫസ്റ്റ് ഗിയറിൽ തയ്യാറാക്കി ഇരപ്പിച്ചു നിർത്തി സിഗ്നൽ കൊടുക്കുമ്പോൾ ക്ലച്ച് സ്റ്റാർട്ടിൽ തുടങ്ങുക) അപകടനിരക്ക് കുറച്ചിട്ടുണ്ട്.
സൂപ്പർ സ്പോർട്ട്, സൂപ്പർ സ്റ്റോക്ക്, TT സീനിയർ, ലൈറ്റ് വെയ്റ്റ്, അൾട്രാ ലൈറ്റ് വെയ്റ്റ് TT സീറോ, സൈഡ് കാർ തുടങ്ങിയ വിവിധ കാറ്റഗറികളിലാണ് മൽസരം. ഇതിൽ പങ്കെടുക്കാൻ അംഗീകൃത സ്പോൺസേഴ്സിന്റെ റോഡ് റൈസിങ്ങ് ലൈസൻസ് വേണ്ടി വരും. ഇതിലും മറ്റു വാഹന റേസുകളിലെ പോലെ തന്നെ പിറ്റ് സ്റ്റോപ്പ് ഉണ്ട്. പെട്രോൾ നിറയ്ക്കുന്നതിനായും ടയർ ചേഞ്ചിങ്ങിനും, ചെയിൻ ടൈറ്റിങ്ങിനുമായി പിറ്റ് സ്റ്റോപ്പിന്റെ ട്രാക്കിൽ കയറിയാൽ 60 KM/hr കൂടുതൽ വേഗത എടുക്കരുത്. എടുത്താൽ അത് മൽസരാർത്ഥിയുടെ ടോട്ടൽ റേസിങ്ങ് ടൈംമിങ്ങിലേക്ക് 30 സൈക്കന്റുകൾ വരെ അധികം ചേർക്കപ്പെടാം. അപ്പോൾ പിന്നെ ആദ്യ 10 സ്ഥാനത്തിൽ പോലും ഉണ്ടാകില്ലെന്നത് TT യുടെ കണിശതയാർന്ന നിയമങ്ങൾ വിളിച്ചറിയിക്കുന്നു.
1940-1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ മൽസരം നടന്നിരുന്നില്ല. എന്നിരുന്നാൽ തന്നേയും 2007 ൽ TT നൂറാം വാർഷികം ആഘോഷിച്ചു. 1907 ൽ നടന്ന ആദ്യ മൽസരത്തിൽ വിജയിച്ചത് ചാൾസ് കൊല്ലിയർ എന്നയാളായിരുന്നു. ക്രിക്കറ്റിനും ഫുട്ബോളിനുമടക്കം എല്ലായിടത്തും ഒരു അമാനുഷികൻ ഉള്ളതു പോലെ TTക്കും ഉണ്ട് അങ്ങിനെയൊരു അമാനുഷികൻ. 1977 മുതൽ 2000 വരെ തുടർച്ചയായി വിജയിച്ച ജോയ് ഡൺലോപ്. ഇദ്ദേഹം 2000 ൽ യൂറോപ്പിലെ തന്നെ മറ്റൊരു റോഡ് റേസിൽ പങ്കെടുക്കുമ്പോൾ ബൈക്ക് മരത്തിലിടിച്ചു മരണമടഞ്ഞു.
ഇപ്പോൾ നിലവിലെ ലാപ് റെക്കോർഡായ ആവറേജ് സ്പീഡ് 132.707 മൈൽസ് പ്രതി മണിക്കൂർ എന്നത് TTയുടെ 'കിംഗ് ഓഫ് മൗണ്ടൻ കോഴ്സ്' എന്നറിയപ്പെടുന്ന ഹോണ്ടയുടെ റൈഡർ ജോൺ മക്ക്ഗിന്നസ് എന്ന 44 കാരനാണ്. ഇദ്ദേഹം ഓരോ വർഷവും ഇദ്ദേഹത്തിന്റെ തന്നെ ലാപ് റെക്കോർഡ് തകർക്കാൻ ശ്രമിക്കുന്നു. അതിനു ചിലപ്പോഴൊക്കെ സാധിക്കാറുമുണ്ട്. ഈ റോഡ് റേസ് മൽസരത്തിൽ 130 Mile/hr എന്നത് ഒരു ബാരിയർ ആയി കണക്കാക്കപ്പെടുന്നു. അതിൽ കൂടുതൽ ആവറേജ് സ്പീഡ് ഏകദിന ക്രിക്കറ്റിലെ ഡബിൾ സെഞ്ച്വറി പോലെയാണ്. വിരലിലെണ്ണാവുന്ന റൈഡേഴ്സിനു മാത്രം പറ്റിയിട്ടുള്ള ആവറേജ് സ്പീഡ് ആണ് 130 miles/hr.
ഇനി രസകരമായ ഒരു കാര്യം. ആണുങ്ങളോട് മൽസരിക്കാൻ ഒരു പെൺപുലി കൂടി ഉണ്ട് TT യിൽ. ഗിന്നസ് റെക്കോർഡ് ഹോൾഡർ കൂടിയായ ജെന്നി ടിംമൗത്ത്. ഇവരുടെ 119 ml/hr വേഗത സ്ത്രീകളുടെ മഹിമയ്ക്ക് മാറ്റുരയ്ക്കുന്നു. ടോപ് സ്പീഡല്ല. 60 കിലോമീറ്റർ ഉള്ള 6 ലാപ്പുകളിൽ ആവറേജ് സ്പീഡ് 119 മൈൽ സ്പീഡ് ( 191KM) ഇത്രയാകുമ്പോൾ ഇവർ എന്തായാലും സാധാരണ സ്ത്രീ അല്ലല്ലോ.
എന്തായാലും ഈ മാസം അവസാന വാരം TT പ്രേമികൾ കാത്തിരിക്കുന്നു ലോകത്തെ ഏറ്റവും മഹത്തായ മോട്ടോർ ഷോ കാണാൻ. അവരുടെ TT സൂപ്പർസ്റ്റാറുകൾ ആയ ജോൺ മക്ഗിന്നസ്, ബ്ലൂസ് ആൻസ്റ്റി, ഇയാൻ ഹച്ചിൻസൺ, മൈക്കിൾ ഡൺലോപ്, ഗയ് മാർട്ടിൻ തുടങ്ങിയവരുടെ ടോപ് സ്പീഡ് മലനിരകളിൽ എത്രയുണ്ടെന്ന് കാണാൻ. ഈ പ്രാവിശ്യം മരണപ്പെടുന്ന ഹതഭാഗ്യനായ റൈഡർ / റൈഡേഴ്സ് ആരായിരിക്കും എന്ന വരും യാഥാർത്ഥ്യത്തെ ചങ്കിടിപ്പോടെ ഓർക്കുമെങ്കിലും TT റേസ് കാണുവാൻ വഴിയരികിൽ നിരോധിച്ച സെൽഫി സ്റ്റിക്കുകളും വളർത്തുമൃഗങ്ങളും ഇല്ലാതെ ആയിരങ്ങൾ വരും. ആ റോഡിലെ 60 കിലോമീറ്ററിൽ പലയിടങ്ങളിലുമായി ഇരുപ്പുറപ്പിക്കാനായി ഈ ദ്വീപിലേക്ക് വരാനുള്ള ഫെറിയുടെ അമിത ചാർജ് ആവേശ ലഹരിക്കു മുന്നിൽ ഒന്നുമല്ലാതാകും.

The Greatest show on the earth
ഈ വിവരങ്ങൾ ഞാൻ ഗൂഗിളിൽ നിന്നും വായിച്ചതാണ്. തെറ്റുകൾ ഉണ്ടേൽ അറിയുന്നവർ തിരുത്തുക. ഇംഗ്ലണ്ടിൽ ഉള്ളവർ ഉണ്ടേൽ പറ്റിയാൽ ഈ മൽസരം കാണാൻ ശ്രമിക്കണേ. മുൻപ് കണ്ടവർ ഉണ്ടേൽ ഫോട്ടോസ് കമന്റ് ഇടണേ.
കടപ്പാട്: ഗൂഗിൾ
താൽപര്യമുള്ളവർക്ക് ഗൂഗിളിലും യൂട്യൂബിലും പരതിയാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും.