അൻപത് അടി നീളം ! , ആയിരത്തി ഒരുന്നൂറ് കിലോ തൂക്കം ! …… കൊളംബിയയിലെ കൽക്കരി ഖനിയിൽ നിന്നും ഈ നാഗ രാജാവിന്റെ ഫോസിലുകൾ കണ്ടപ്പോൾ ലോകം ഞെട്ടി! അത് വരെയുണ്ടായിരുന്ന സർവ്വ റെക്കോർഡുകളും ഭേതിച്ച് , പമ്പുകളുടെ ചക്രവര്ത്തി പദത്തിലേക്ക് പുതിയ ഒരു വര്ഗ്ഗം രംഗ പ്രവേശം ചെയ്തു . …ടൈറ്റൻ ബോ (Titanoboa cerrejonensis) . ഏതാണ്ട് അറുപത് മില്ല്യൻ വർഷങ്ങൾക്ക് മുൻപ് , അതായത് ദിനോസറുകൾ നമാവിശേഷമായി വീണ്ടും പത്ത് മില്ല്യൻ ശേഷമാണ് ഈ ഭീകരൻ പാമ്പുകൾ ഭൂമിയിൽ ഇഴഞ്ഞ് നടന്നിരുന്നത് . ഇത് ഭൂമി കണ്ടതിൽ ഏറ്റവും വലുതും , നീളം കൂടിയതും ഭാരം കൂടിയതും ആയ പാമ്പാണ് !
ഇന്ന് ഭൂമിയിലെ ഏറ്റവും നീളം കൂടിയ പാമ്പായ Python reticulatus ൻറെ നീളം 29 അടിയാണ് . ഏറ്റവും ഭാരം കൂടിയ പാമ്പായ ഗ്രീൻ അനക്കൊണ്ടാക്ക് നീളം വെറും പതിനെഴ് അടി. 2009 ൽ ആണ് കൊളംബിയയിലെ La Guajira കൽക്കരി ഖനിയിൽ നിന്നും 28 ടൈറ്റൻ ബോ പാമ്പുകളുടെ അവശിഷ്ടങ്ങൾ ഗവേഷകർക്ക് ലഭിക്കുന്നത് . ന്യൂയോർക്കിലെ Grand Central Terminal ൽ പ്രദർശനത്തിനു വെച്ചിരുന്ന ടൈറ്റൻ ബോ മാതൃക ആണ് ചിത്രത്തിൽ കാണുന്നത് .
![Image may contain: 1 person, standing and outdoor](https://scontent.ffjr1-3.fna.fbcdn.net/v/t1.0-0/s480x480/21231960_1794209613952595_3128944226607280197_n.jpg?oh=bf1fd2d7904d953184a7d2a882a6db11&oe=5A1DF046)
![Image may contain: outdoor and nature](https://scontent.ffjr1-3.fna.fbcdn.net/v/t1.0-0/p240x240/21151739_1794209830619240_3931997738860729155_n.jpg?oh=2dbb62ea528cc1e9e8c2a641a7a38afa&oe=5A1AAA07)