A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചാവുകടൽ


ലവണങ്ങളുടെ അളവ് വളരെ കൂടിയ ഈ തടാകത്തിൽ ജീവജാലങ്ങളുടെ നിലനിൽപ് അസാദ്ധ്യമായതിനാലാണു് ചാവുകടൽ എന്നു പേർ ലഭിച്ചത്. വലിപ്പം വളരെ അധികമാണെന്നതിനാൽ കടൽ എന്ന് വിളിക്കുന്നു.
ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടൽ. (Dead Sea) "Sea of Salt"
സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ് ആണ്ടു പോവില്ല എന്നതാണ് ഈ തടാകത്തിന്റെ ഒരു പ്രത്യേകത.
ഇതിന്‌ സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്‌. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന്‌ മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്. ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തുവളർച്ചയെ പോഷിപ്പിക്കുന്നില്ല.

അറബിയിൽ ഇതിനെ അൽ-ബഹർ അൽ-മയ്യിത്ത് എന്ന് വിളിക്കുന്നു, അത്രയൊന്നു പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു. ഹീബ്രുവിൽ യാം ഹ-മെലാഹ് (ഉപ്പിന്റെ കടൽ) അല്ലെങ്കിൽ യാം ഹ-മാവെത് ( "മരണത്തിന്റെ കടൽ") എന്നോ വിളിക്കുന്നു. പ്രാചീന കാലത്ത് യാം ഹ-മിസ്റാഹി ("കിഴക്കൻ കടൽ") അല്ലെങ്കിൽ യാം ഹ-അറവ (അറവയുടെ കടൽ") എന്നിങ്ങനെ വിളിക്കപ്പെട്ടിരുന്നു. ഗ്രീക്കുകാർ ഇതിനെ ലേക്ക് അസ്ഫാൾട്ടിറ്റെസ് (Attic Greek എന്ന് വിളിച്ചു
ഭൂമിയിലെ കരഭാഗത്തെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. 80 കി. മീ. നീളവും 18 കി. മീ. വീതിയും ഉള്ള ഇതിന്റെ വടക്കേ പകുതി ജോർദാ‍നുള്ളതാകുന്നു. തെക്കേ പകുതി ജോർദാനും ഇസ്രാ‍യേലിനുമുള്ളതാകുന്നു. എന്നിരുന്നാലും 1967-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദാനിയൻ പീഠഭൂമികളുടെയും ഇടയിൽ ചാവുകടൽ സ്ഥിതിചെയ്യുന്നു. ജോർദാൻ നദിയിൽ നിന്നണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ഈ ഭാഗത്തെ ആകെയുള്ള ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്. ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്
ബൈബിളിലും ഖുർആനിലും വിവരിക്കുന്ന ലൂത്ത് പ്രവാചകന്റെ കാലത്ത് സ്വവർഗ്ഗരതിക്കാരയ സമൂഹത്തെ ദൈവം ഭൂമി കീഴ്മേൽ മറിച്ച് ശിക്ഷിച്ച സദോമും ഗൊമോറയും ഇവിടെയാണ്
രാജീവ് തെക്കെപ്പാട്ട് ( കടപ്പാട് വിക്കിപിടിയാ)....