A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്താണ്‌ മാജിക്‌?


മാജിക്കിന്റെ ലോകത്ത്‌ അത്ഭുതങ്ങളും രഹസ്യങ്ങളും കൈകോര്‍ത്ത്‌ നില്‍ക്കുന്നു
മനുഷ്യന്‍ അവന്റെ യുക്തിയെ ബുദ്ധികൊണ്ട്‌ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ സംഗീതം, നാടകം, നൃത്തം തുടങ്ങിയ കലകളെ കടത്തിവെട്ടിയ മറ്റൊരു കലക്ക്‌ ജന്മം നല്‍കി. അതത്രെ ജാലവിദ്യ.
മണല്‍ത്തരി പോലും പൂര്‍ണമായി സൃഷ്ടിക്കുവാനും പൂര്‍ണമായി നശിപ്പിക്കുവാനും സാധ്യമല്ലന്നിരിക്കെ അന്തരീക്ഷത്തില്‍ നിന്നും ആനയെപ്പോലും സൃഷ്ടിക്കുന്ന മനുഷ്യനെക്കുറിച്ച്‌ അത്ഭുതത്തോടെയല്ലാതെ എന്ത്‌പറയാന്‍? എന്നാല്‍ ഇവയെല്ലാം സംഭവിക്കുന്നു എന്ന തോന്നല്‍ കാഴ്‌ചക്കാരനില്‍ ജനിപ്പിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌ ഒരാള്‍ മാന്ത്രികനാകുന്നത്‌.
ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കാഴ്‌ചക്കാരന്റെ കണ്ണിലും ഹൃദയത്തിലും അത്ഭുതത്തിന്റേയും അമ്പരപ്പിന്റേയും ആഹ്ലാദത്തിന്റേയും വേലിയേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്ന ഒരേയൊരു കലയത്രെ മാജിക്‌ അഥവാ ഇന്ദ്രജാലം. മാജിക്കിന്റെ ലോകത്ത്‌ അത്ഭുതങ്ങളും രഹസ്യങ്ങളും കൈകോര്‍ത്ത്‌ നില്‍ക്കുന്നു.
രഹസ്യമില്ലങ്കില്‍ അത്ഭുതമില്ലാതാകുന്നു.അത്ഭുതമില്ലങ്കില്‍ മാജിക്കില്ലാതാകുന്നു. ചില മാജിക്കുകാര്‍ ഒരുകാലത്ത്‌ തങ്ങള്‍ക്ക്‌ ഏറ്റവും പ്രീയപ്പെട്ടതെന്ന്‌ കരുതിയിരുന്ന പലമാജിക്കുകളുടേയും രഹസ്യം പ്രശസ്‌തിയിലേക്ക്‌ ഉയരുമ്പോള്‍ വളരെ വില കുറഞ്ഞ ഇനങ്ങളായി കണ്ട്‌ അവയുടെ രഹസ്യങ്ങള്‍ ഇതുകൊണ്ട്‌ ഒരുപയോഗവുമില്ലാത്തവര്‍ക്ക്‌കൂടി കൈമാറുന്ന ഒരു പ്രവണതയുണ്ട്‌. ഇതിന്‌ എത്രമാത്രം പുരോഗമനം മറുപടിയായി പറയുമ്പോഴും അവരിപ്പോഴവതരിപ്പിക്കുന്ന മാജിക്കുകളുടെ രഹസ്യങ്ങള്‍ ആരെങ്കിലും തുറന്ന്‌ കണിച്ച്‌ തുടങ്ങിയാല്‍ മാജിക്കെന്ന കലയുടെ സ്ഥിതിയെന്താകും? ഉദാഹരണത്തിന്‌ മേശമേല്‍ ഇരക്കുന്ന തീപ്പെട്ടി മജീഷ്യന്‍ വലതു കൈകൊണ്ടെടുത്ത്‌ ഇടതു കൈയ്യില്‍ വച്ച്‌ ഇടതുകൈ മൂടി വലതുകൈയ്യൊന്ന്‌ ഞൊടിച്ച്‌ ഇടതുകൈ തുറക്കുമ്പോള്‍ പല വര്‍ങ്ങളുള്ള റിബണ്‍ താഴേക്ക്‌ വീഴുന്നത്‌ കാണാം.ഇവിടെ മേശമേല്‍ ഇരിക്കുന്ന തീപ്പെട്ടിയുടെ മൂന്ന്‌ വശവും പ്രേക്ഷകന്‌ കാണാമെങ്കില്‍ ആ തീപ്പെട്ടിക്ക്‌ നാലും അഞ്ചും ആറും വശങ്ങളില്ലെങ്കിലും ആ ഭാഗത്തുകൂടി ഒരു തൂവാല തീപ്പെട്ടി പോലെയുള്ള ആ വസ്‌തുവില്‍ ഒളിപ്പിച്ച്‌ വച്ചിരുന്നാലും പ്രേക്ഷകന്‍ അത്‌ തീപ്പെട്ടിയായി അംഗീകരിക്കും. ഇത്‌ തന്നെയാണ്‌ മാജിക്കിന്റെ പ്രധാന മര്‍മ്മം. തീപ്പെട്ടിയുടെ രഹസ്യം കാഴ്ചക്കാരെന് അറിയാമെങ്കിലൊ?
ഏറ്റവും വലിയ പണ്ഡിതനും ഭരണകര്‍ത്താവും സാഹിത്യകാരനും ശാസ്‌ത്രജ്ഞനും തുടങ്ങി ഏതു മനുഷ്യന്റേയും സാമാന്യ ബദ്ധിമണ്ഡലത്തിലും ഉദയം ചെയ്യാന്‍ സാദ്ധ്യതയില്ലാത്ത ആശയങ്ങളുടെ ആവിഷ്‌കാരമാണ്‌ ജാലവിദ്യ അഥവാ കണ്‍കെട്ട്‌, ഇന്ദ്രജാലം എന്നെല്ലാം പറയുന്ന മാജിക്ക്‌.
ഇന്ന്‌ നിലവിലുള്ള എല്ലാ ശാസ്‌ത്ര സാങ്കേതിക വിദ്യകളും മായാജാലത്തിന്‌ കൂട്ടായി, ജാലവിദ്യക്കാരന്റെ സഹായത്തിനെത്തുന്നു. അതുകൊണ്ട്‌ തന്നെ ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കൊണ്ട്‌ കാഴ്‌ചക്കാരന്റെ ഉള്ളില്‍ അമ്പരപ്പിന്റേയും അത്ഭുതത്തിന്റേയും ആഹ്ലാദത്തിന്റേയും നിറം ചാര്‍ത്താന്‍ കഴിയുന്ന ബഹുശാസ്‌ത്ര കലയെന്ന്‌ മാജിക്കിനെവിശേഷിപ്പിക്കാം.
ഇത്രയേറെ മനോഹരമായ ജാലവിദ്യ ആധുനിക മനുഷ്യന്റെ പഠനങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടേയും രൂപഭാവങ്ങള്‍ മാറി ഒരു ബൃഹത്തായ കലയായി ഈ നൂറ്റാണ്ടില്‍ എത്തി നില്‍ക്കുന്നു. ഇന്ന്‌ പല ഭാഗങ്ങളായി മാജിക്കിനെ വിഭജിച്ച്‌ ഓരോന്നിലും പ്രാഗല്‍ഭ്യം നേടിയിരിക്കുന്ന ആയിരക്കണക്കിന്‌ മാന്ത്രികര്‍ ലോകത്തുണ്ട്‌
.....
കേരളത്തിലെ ഒരു മജീഷ്യൻ ആണ് വാഴക്കുന്നം നമ്പൂതിരിയുടെ കഥകള്‍ തന്നെ വിസ്മയവും കൌതുകവും കലര്‍ന്നതാണ്. അദ്ദേഹത്തിന്റെ ചെപ്പും പന്തും വിദ്യ ഇന്നും മാന്ത്രികരുടെ പോലും വിസ്മയമാണ്. ലളിതമായ വേഷം ധരിച്ച് കണ്ണഞ്ചിപ്പിയ്ക്കുന്ന ലൈറ്റുകളോ രംഗാവതരണത്തിന്റെ പകിട്ടോ ഇല്ലാതെ അദ്ദേഹം വിസ്മയിപ്പിച്ചു.
ബേക്കറില്‍ നിന്നും ഇദ്ദേഹം ബുള്ളറ്റ് വിദ്യ പരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ, ശൂന്യതയില്‍ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക എന്നിവയില്‍ അഗ്രഗണ്യനായി ഇദ്ദേഹം.
രസകരമായ ഒരു കഥ ഇദ്ദേഹത്തെക്കുറിച്ചുള്ളത് പ്രശസ്തമാണ്. എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു വാഴക്കുന്നം. ടിക്കറ്റ് പരിശോധകന്‍ ഇദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആകെ അന്ധാളിച്ച് പരതുന്നതായി നടിച്ച് മറ്റുള്ള യാത്രക്കരോടെ ടിക്കറ്റ് വാങ്ങിവരുമ്പോള്‍ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു.
മറ്റുള്ള യാത്രക്കാരോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അവരുടെ കൈകളിലും ടിക്കറ്റില്ല. തന്റെ ജാലവിദ്യ വഴി മറ്റെല്ലാ യാത്രക്കാരുടേയും ടിക്കറ്റുകള്‍ ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. അന്ധാളിച്ചുനിന്ന യാത്രക്കാര്‍ക്കും ടിക്കറ്റ് പരിശോധകനും ഒരു കെട്ട് ടിക്കറ്റുകള്‍ ഇദ്ദേഹം കാണിച്ചു എന്നാണ് കഥ.
കൂടാതെ പിസി സര്‍ക്കാര്‍, ഹാരി ഹൌഡിനി തുടങ്ങി ആധുനിക ലോകത്തെ വിസ്മയം ഡേവിഡ് കോപ്പര്‍‌ഫീ‍ല്‍ഡ് വരെ. ഇവരൊക്കെ വിസമയം സൃഷ്ടിച്ചത് കഠിനാധ്വാനവും ബുദ്ധിയും ഒന്നുചേര്‍ന്നപ്പോഴാണ്. നിങ്ങള്‍ക്കും ഒരു മാന്ത്രികനാവണമെന്നില്ലേ. ചെറിയ ട്രിക്കുകള്‍ ചിലപ്പോള്‍ വന്‍‌അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കൂട്ടുകാരുടെ മുന്നില്‍ നിങ്ങള്‍ക്കും അവതരിപ്പിക്കാവുന്ന മാജിക്കുകളുണ്ട്. എളുപ്പത്തില്‍ പഠിച്ച് അല്‍പ്പം പ്രാക്ടീസും വാചാലതുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും വിസ്മയങ്ങള്‍ സൃഷ്ടിക്കാം. എടുക്കാം തൊപ്പിയും വടിയും...അബ്ര കടബ്ര.....
Magician RC Bose
Image may contain: one or more people