ഡോക്ടര്‍മാര്‍ എഴുതുന്ന Prescription നാം സ്ഥിരം കാണാറുള്ളതും അതിലെ കയ്യെഴുത്ത് നമ്മെ പലപ്പോഴും അമ്പരപ്പിക്കുന്നതുമാണ്. കാരണം അവ പലതും അവ്യക്തമാണ്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് വായിക്കാനും കഴിയില്ല.
യഥാര്‍ഥത്തില്‍ ഡോക്ടര്‍മാരുടെ കയ്യക്ഷരം ഇത്രയ്ക്കു മോശമാണോ ? വളരെ പ്രസക്തമായ ചോദ്യമാണിത്.
ഓണ്‍ലൈന്‍ ചോദ്യോത്തര വെബ്സൈറ്റ് ആയ 'Quora' യില്‍ ഒരാള്‍ ഈ ചോദ്യം
ചോദിക്കുകയും അതിന് ഒരു ഡോക്ടര്‍ ( ആരുഷി ശര്‍മ്മ) ഉത്തരം നല്‍കുകയും
ചെയ്തു. അതിപ്രകാരമാണ്...
" ഡോക്ടര്‍മാര്‍ക്ക് പരീക്ഷക്ക് മുന്പ് ധാരാളം എഴുതാനും പഠിക്കാനുമുണ്ട്. വളരെ കഷ്ടപ്പാടും സാഹസം നിറഞ്ഞതുമായ പഠന കാലജീവിതം. നോട്ടുകള്‍ വളരെ വേഗത്തില്‍ എഴുതിയെടുക്കേ ണ്ടാതുണ്ട്. സ്പീഡില്‍ എഴുതുന്നത് മൂലം കയ്യക്ഷരം ശ്രദ്ധിക്കാന്‍ കഴിയില്ല. അത് പിന്നീട് ജീവിതത്തിന്റെ തന്നെ ഒരു ശൈലിയായി മാറുകയാണ്. " ഇതാണവര്‍ നല്‍കിയ മറുപടി.
( Quora വളരെ ഉപയോഗപ്രദമായ ചോദ്യോത്തര വെബ്സൈറ്റ് ആണ്. നമ്മുക്കറിയാന്‍ പാടില്ലാത്ത എന്ത് വിഷയത്തെപ്പറ്റിയും അവിടെ പോയി ചോദ്യം ചോദിക്കാം.. അതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചോദ്യം കാണുകയും മറുപടി അവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു.)
ഒരു സര്‍വ്വേ അനുസരിച്ച് ലോകത്ത് ഒരു വര്ഷം 7000 പേരെങ്കിലും മരിക്കുന്നത് ഡോക്ടര്‍മാരുടെ ഈ മോശം കയ്യക്ഷരം മൂലമാണത്രെ.
രോഗിക്കോ ,മെഡിക്കല്‍ ഷോപ്പ് കാര്‍ക്കോ ഡോക്ട ര്മാരുടെ കയ്യക്ഷരം കൃത്യമായി വായിക്കാന്‍ കഴിയാത്തത് മൂലമാണിത്.
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (MCI) അടുത്തകാലത്ത് ഡോക്ടര്‍മാര്‍ക്കായി ഒരു ഗൈഡ് ലൈന്‍ പുറത്തിറക്കിയിരുന്നു. രോഗികള്‍ക്ക് എഴുതുന്ന പ്രിസ്ക്രിപ്ഷന്‍ ഇംഗ്ലീഷ് ക്യാപ്പിറ്റല്‍ ലെറ്ററില്‍ ആയിരിക്കണമെന്നായിരുന്നു ഗൈഡ് ലൈന്‍. കൂടാതെ താനെന്താണ് എഴുതിയിരിക്കു ന്നതെന്ന് ഡോക്ടര്‍ , രോഗിയെ വിശദമായി വായിച്ചു പറഞ്ഞു മനസ്സിലാക്കി ക്കൊടുക്കണ മെന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു.പക്ഷേ ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ മിക്ക ഡോക്ടര്‍മാരും അതിതുവരെ ചെവികൊണ്ടതായി പോലും ഭാവിക്കുന്നില്ല.
ഈ ഗൈഡ് ലൈന്‍ അനുസരിച്ച് ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് MCI. ബംഗ്ലാദേശില്‍ കോടതിയിടപെടല്‍ മൂലം ഈ നിയമം അവിടെ നിലവിലുണ്ട്.
കാണുക ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍.
DB.