A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ട്സാർ ബോംബ (Tsar Bomba) മനുഷ്യനിർമിതമായ ഏറ്റവും വലിയ ബോംബ്



ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോ നുകളെയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ വിസ്ഫോടന ഉപകരണങ്ങൾ ..സാധാരണ ആണവ ശ്രിൻഖലാ പ്രതിപ്രവർത്തനം കൊണ്ട് പ്രവൃത്തിക്കുന്ന ഫിഷൻ ബോംബുകൾ ഒരു പരിധിയിൽ കൂടുതൽ വലുതാക്കാൻ പറ്റില്ല .പക്ഷെ തെർമോ നുകളെയർ ബോംബുകളുടെ കാര്യം അങ്ങിനെയല്ല അവയെ എങ്ങിനെ വേണമെങ്കിലും വലുതാക്കാം . .തീരെ വലിയ ബോംബുകൾ ഭാരക്കൂടുതൽ നിമിത്തം കൈകാര്യം ചൈയ്യാൻ കഴിയാതെ വരും എന്ന് മാത്രം .മനുഷ്യൻ ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ ബോംബ ആൺ സോവിയറ്റു യൂണിയനിൽ നിർമിച്ച ട്സാർ ബോംബ .ട്സാർ ബോംബ യുടെ സ്ഫോടനമായിരുന്നു മനുഷ്യൻ ഇന്നേവരെ നടത്തിയ ഏറ്റവും വലിയ സ്ഫോടനം
.
ശീതയുദ്ധത്തിന്റെ മൂര്ധന്യത്തിലാണ് ട്സാർ ബോംബ നിർമ്മിക്കപ്പെടുന്നത് . നികിത ക്രൂഷ്ചേവ് ആണ് സോവിയറ്റു നേതാവ് വൻശക്തികൾ ത്തമ്മിലുള്ള ബന്ധം ഏറ്റവും ഉലഞ്ഞ കാലമായിരുന്നു അത് .സോവിയറ്റു വ്യോമാതിർത്തി ലംഖിച്ചു പറന്ന അമേരിക്കൻ ചാര വിമാനം സോവിയറ്റു യൂണിയൻ 1960 ഇൽ വെടി വച്ചിട്ടിരുന്നു .ആ സംഭവം നിരായുധീകരണ ചർച്ചകളെയെല്ലാം തുടച്ചു മാറ്റി .പരസ്പരമുള്ള വെല്ലുവിളികളിലേക്കും നിന്ദാവചനങ്ങളിലേക്കും നയതന്ത്ര ബന്ധങ്ങൾ കൂപ്പുകുത്തി .ആ സാഹചര്യത്തിലാണ് സോവിയറ്റു യൂണിയനിൽ .അന്നേവരെ കണ്ടിട്ടില്ലാത്ത വിധ്വംസകശക്തിയുള്ള ഒരു ബോബിന്റെ നിര്മാണത്തെപ്പറ്റിയുള്ള ആലോചനകൾ തുടങ്ങുന്നത് .
അറുപതുകളുടെ ആദ്യം സോവിയറ്റു റോക്കറ്റ് എൻജിനീയർ ആയ വ്ലാദിമിർ ചേലോമെയ് അമ്പതു ടൺ വരെയുള്ള കൂറ്റൻ ബോംബുകൾ വഹിക്കാൻ കഴിയുന്ന കൂറ്റൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനുള്ള ഒരു പദ്ധതി സോവിയറ്റു നേതൃത്വത്തിന് കൈമാറി .അപ്പോൾത്തന്നെ നേതൃത്വം അത് അംഗീകരിക്കുകയും അത്തരം റോക്കറ്റുകൾ നിർമിക്കാനുള്ള അനുമതി ചേലോമെയ്ക്ക് നൽകുകയും ചെയ്തു . സമാന്തരമായി അന്നേവരെ കണ്ടിട്ടില്ലാത്ത വലിപ്പമുള്ള തെർമോ നുകളെയർ ബോംബിന്റെ നിർമാണവും തുടങ്ങി. സോവിയറ്റു യൂണിയൻ ബോംബിന് നൽകിയ പേര് ( RDS-220) എന്നായിരുന്നു ..100 മെഗാ ടൺ ശക്തിയുള്ള അന്നേവരെ കണ്ടിട്ടില്ലാത്ത ബോംബായിരുന്നു ലക്ഷ്യം .യൂറി ഖാരിറ്റൻ ,ആൻഡ്രി സ്ഖാറോവ് തുടങ്ങിയവരായിരുന്നു ബോംബിന്റെ ഡിസൈനര്മാരും ശില്പികളും .ഒരു ഫിഷൻ സ്റ്റേജും രണ്ടു ഫ്യൂഷൻ സ്റ്റേജുകളുമടങ്ങുന്ന കൗശലപൂര്ണമായ ഡിസൈനായിരുന്നു ട്സാർ ബോംബയുടേത് .വേണ്ടിവന്നാൽ വളരെയെളുപ്പം വീണ്ടും വലുതാക്കാവുന്ന ഒരു രീതിയിലായിരുന്നു ബോംബിന്റെ നിർമാണം .പൂർത്തിയാക്കിയ ബോംബിന് 27 ടൺ ഭാരമുണ്ടായിരുന്നു .കുറഞ്ഞത് 50 മെഗാ ടൺ ആയിരുന്നു നിര്മാതാകകൾ കണക്കുകൂട്ടിയ സ്ഫോടക ശക്തി .
.
ബോംബിന്റെ പരീക്ഷണത്തിന് തെരെഞ്ഞെടുത്തത് ആർട്ടിക്കിലെ വിദൂരമായ നോവ സിമില്യ ദ്വീപു സമൂഹമായിരുന്നു ..ആയിടക്ക് വികസിപ്പിച്ച Tu -95 ബോംബർ വിമാനത്തെ പരിഷ്കരിച്ച Tu -95 V എന്ന് പേരിട്ട് ട്സാർ ബോംബ യുടെ വാഹകനാക്കി . വാഹക വിമാനം പോലും ബോംബിന്റെ മഹാ സ്ഫോടനത്തിൽ തകരുമെന്നാണ് പല സോവിയറ്റു വിദഗ്ധരും കണക്കുകൂട്ടിയത്. ഭീമൻ പാരച്യൂട് ഘടിപ്പിച്ച ബോംബ് വിക്ഷേപിച്ച ശേഷം വിക്ഷേപണ മേഖലയിൽ നിന്ന് പരമാവധി വേഗതയിൽ വിമാനം പറത്തി രക്ഷപ്പെടാനായിരുന്നു ബോംബർ പരത്തിയ മേജർ ആൻഡ്രി ദുർനറ്സോവിന് മേലധികാരികളിൽ നിന്ന് ലഭിച്ച നിർദേശം .1961 ഒക്ടോബർ മുപ്പതിന് .ബോംബും വഹിച്ചുകൊണ്ട് Tu -95 V പറന്നുയർന്നു നോവ സിൽമിയക്ക് മുകളിലെത്തി ദുർനറ്റ്സോവ് ബോംബ വിക്ഷേപിച്ചു പാരച്യൂട് വഴി താഴേക്ക് പതിച്ച ബോംബ് 4000 മീറ്റർ ഉയരത്തിൽ വച്ചു മർദനിയന്ത്രിത ട്രിഗർ പ്രവർത്തനം മൂലം പൊട്ടിത്തെറിച്ചു .ഡിസൈനേർമാരും എൻജിനീയർമാരും കണക്കുകൂട്ടിയതിനേക്കാൾ ശക്തമമായിരുന്നു സ്ഫോടനം .സ്ഫോടനത്തിന്റെ ശക്തിയിൽ വാഹക വിമാനം ആടിയുലഞ്ഞെങ്കിലും രക്ഷപെടാൻ ദുര്നറ്സോവിനു കഴിഞ്ഞു. .ട്സാർ ബോംബ യുടെ സ്ഫോടനം 60 മെഗാ ടൺ ശക്തിയുള്ളതായിരുന്നു എന്നാണ് സോവിയറ്റു വിദഗ്ധരും അന്താരാഷ്ട്ര ഏജൻസികളും കണക്കു കൂട്ടിയത്. സ്ഫോടനം നടന്നതിനും ആയിരം കിലോമീറ്റർ അകലെവരെ കടുത്ത പൊള്ളലുണ്ടാക്കുന്ന ചൂടുകാറ്റടിച്ചു .മർദ തരംഗങ്ങൾ മൂന്നു തവണ ഭൂമിയെ വലം വച്ചു .
.
ട്സാർ ബോംബ യുടെ പൊട്ടിത്തെറി എല്ലാവരെയും ഭയപെടുത്തിക്കളഞ്ഞു എന്നുവേണം അനുമാനിക്കാൻ സോവിയറ്റു യൂണിയനുമേൽ ഒരു തരത്തിലും സൈനിക ശക്തി ഉപയോഗിച്ച വിജയിക്കാൻ കഴിയില്ലെന്ന് യൂ എസ് മനസ്സിലാക്കി .സോവിയറ്റു യൂണിയൻ പിന്നീട് ഇത്തരം ഭീമൻ ബോംബുകൾ നിര്മിച്ചില്ല . ഈ കൂറ്റൻ ബോംബുവഹിക്കാനുദ്ദേശിച്ചു നിർമിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളാക്കി മാറ്റപ്പെട്ടു ആ ഉപഗ്രഹ വിക്ഷേപണ വാഹനം പ്രോട്ടോൺ എന്നപേരിൽ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഇപ്പോഴും കുതിച്ചുയരുന്നു.
---
Ref: http://www.atomicheritage.org/history/tsar-bomba
ചത്രങ്ങൾ :ട്സാ ർ ബോംബ വഹിച്ചുകൊണ്ട് പറക്കുന്ന Tu-95 V ട്സാ ർ ബോംബ വിവിക്ഷേപസനം .ട്സാ ർ ബോംബ യുടെ സ്ഫോടനം
കടപ്പാട് : https://www.thisdayinaviation.com/30-october-1961/
--
NB::This post is an original work based on the cited references ,not a shared post or a copied post: Rishidas S
No automatic alt text available.
Image may contain: sky, outdoor and nature
Image may contain: fire